ആഭ്യന്തര വിമാന യാത്രകൾക്ക് വീണ്ടും ചെലവേറും. ടിക്കറ്റിന്റെ അടിസ്ഥാന നിരക്ക് 13 മുതൽ 16 ശതമാനം വരെ വർധിപ്പിച്ചു. പുതിയ നിരക്ക് ജൂണ് 1 മുതൽ പ്രാബല്യത്തിൽ വരും. നിരക്ക് വർധനവ് 3 മാസത്തിനിടെ രണ്ടാം തവണ.
40 മിനിറ്റിനുള്ളിൽ ഉള്ള യാത്രകളുടെ ടിക്കറ്റുകളുടെ കുറഞ്ഞ പരിധി 2,300 രൂപയിൽ നിന്ന് 2,600 രൂപയായി ആണ് ഉയര്‍ത്തിയിരിക്കുന്നത്. 13 ശതമാനമാണ് ടിക്കറ്റ് നിരക്ക് വർധന. 40 മിനിറ്റിനും 60 മിനിറ്റിനും ഇടയിലുള്ള ദൈർഘ്യമുള്ള യാത്രകളുടെ ടിക്കറ്റ് നിരക്ക് 2,900 രൂപയിൽ നിന്ന് 3,300 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.
അതേ സമയം ഉയർന്ന ടിക്കറ്റ് നിരക്കുകൾ മാറ്റമില്ലാതെ തുടരും.കൊവിഡ് രണ്ടാം തരംഗത്തിൽ വിമാനക്കമ്പനികൾ പ്രതിസന്ധിയിലായതാണ് നിരക്ക് ഉയർത്താൻ കാരണമെന്നാണ് കേന്ദ്രസർക്കാർ വിശദീകരണം.