ആർമി സോൾജിയർ ജനറൽ ഡ്യൂട്ടി: വനിതകൾക്ക് 100 അവസരം

Latest വിദ്യാഭ്യാസം/ തൊഴിൽ

കരസേനയിൽ വിമൻ മിലിട്ടറി പൊലീസ് വിഭാഗത്തിൽ സോൾജിയർ ജനറൽ ഡ്യൂട്ടി തസ്തികയിലെ 100 ഒഴിവിലേക്കു വനിതകൾക്ക് അപേക്ഷിക്കാം. ഓഫിസർ റാങ്കിനു താഴെയുള്ള തസ്തികയാണിത്. ജൂലൈ 20 വരെയാണ് ഓൺലൈൻ റജിസ്ട്രേഷൻ. അംബാല, ലക്നൗ, ജബൽപുർ, ബെൽഗാം, ഷില്ലോങ്, പുണെ എന്നിവിടങ്ങളിലാകും റിക്രൂട്മെന്റ് റാലി.

യോഗ്യത: പത്താം ക്ലാസ്/തത്തുല്യം . മെട്രിക്/എസ്‌എസ്‌എൽസിക്ക് ഓരോ വിഷയത്തിനും കുറഞ്ഞത് 33% മാർക്കും മൊത്തം 45% മാർക്കും വേണം.

∙ശാരീരിക യോഗ്യത: ഉയരം 152 സെ.മീ., തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം

പ്രായം: 17 1/2–21 വയസ്സ് (2000 ഒക്ടോബർ ഒന്നിനും 2004 ഏപ്രിൽ ഒന്നിനും മധ്യേ ജനിച്ചവർ).

കായികക്ഷമതാ പരീക്ഷ, ശാരീരിക അളവെടുപ്പ്, വൈദ്യപരിശോധന, എഴുത്തുപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *