ലേഖനം. ————– സെപ്റ്റംബർ 5,അധ്യാപക ദിനം. ഇശൽ ഗ്രാമത്തിലെ അധ്യാപകലോകം. -എം എ മൂസ മൊഗ്രാൽ

Latest കേരളം ലേഖനം

മൊഗ്രാലുകാർക്ക് അക്ഷരങ്ങൾ പഠിപ്പിച്ച ഗുരുനാഥൻ ടി മമ്മുഞ്ഞി മാസ്റ്റർ മുതൽ പ്രധാനാധ്യാപകനായി വിരമിച്ച എം മാഹിൻ മാസ്റ്റർ വരെയുള്ളതും, മുപ്പതോളം വരുന്ന ന്യൂജൻ അധ്യാപകനും അടങ്ങുന്നതാണ് ഇശൽ ഗ്രാമത്തിലെ ഇന്നത്തെ അധ്യാപകലോകം… മൊഗ്രാലിലെ പ്രഥമ ബിരുദധാരിയായിരുന്നു എംഎസ് മൊഗ്രാലെന്ന മുഹമ്മദ് ഷാ മൊഗ്രാലെ ങ്കിൽ,മൊഗ്രാലിലെ ആദ്യത്തെ ബിഎഡ് ഡിഗ്രി കരസ്ഥമാക്കിയത് എം മഹിൻ മാസ്റ്ററായിരുന്നു. വിദ്യാഭ്യാസ പുരോഗതിയിൽ ഏറെ പ്രശോഭിച്ച മറ്റൊരു വ്യക്തിത്വമായിരുന്നു എം സി മമ്മി സാഹിബ്. മൊഗ്രാലിലെയും, അയൽ പ്രദേശങ്ങളിലേയും വിദ്യാഭ്യാസ പുരോഗതിയിൽ എംസി മമ്മി സാഹിബിന്റെ സംഭാവന വിലപ്പെട്ടതായിരുന്നു. 1914 കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ പരിശ്രമഫലമായി മൊഗ്രാലിലും, അയൽ പ്രദേശങ്ങളിലും മദ്രസകളോട് കൂടിയ സ്കൂളുകൾ സ്ഥാപിക്കുകയുണ്ടായി. 1929ൽ അഹ്മദ് മൊഗ്രാ ലിന്റെ വീടിനോട നുബന്ധിച്ച് സ്ഥാപിച്ച താലൂക്ക് ബോർഡ് ഗേൾസ് ഹൈസ്കൂൾ 1936 മാപ്പിള മിക്സഡ് സ്കൂളായി രൂപാന്തരപ്പെട്ടു. ഇതിൽ ടി മമ്മുഞ്ഞി മാസ്റ്റർ അധ്യാപകനായി ജോലി ചെയ്തിരുന്നു. എംസി മമ്മി സാഹിബ് 1920 മലബാർ -സൗത്ത് കാനറ വിദ്യാഭ്യാസ മഹാ സമ്മേളനം മൊഗ്രാലിൽ വെച്ചാണ് നടത്തിയത്. കേരളത്തിലെയും, കർണാടകയിലെയും വിദ്യാഭ്യാസ വിദഗ്ദ്ധന്മാർ പങ്കെടുത്ത ആ സമ്മേളന തീരുമാനപ്രകാരമാണ് മലബാറിലെയും, കർണാടകയിലെയും മുസ്ലിം സമുദായത്തിന്റെ മൗലികവും,ദൈവീകമായ വിദ്യാഭ്യാസം രണ്ടും കൂടി ഒന്നിച്ച് പ്രചാരത്തിൽ വന്നു. അതിന്റെ ഫലമാ യാണ് മൊഗ്രാലിലും, കുമ്പള,ആരിക്കാടി തുടങ്ങിയ ഒട്ടനവധി പ്രദേശങ്ങളിലും മദ്രസകളോട്ട് കൂടിയ സ്കൂളുകൾ സ്ഥാപിച്ചത്.

ഇതിലൊക്കെ ടി മമ്മുഞ്ഞി മാസ്റ്ററുടെ കയ്യൊപ്പ് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ മൊഗ്രാലിലെ അന്നത്തെ വിദ്യാഭ്യാസ സമ്മേളനം മൊഗ്രാലിന്റെ ചരിത്രത്തിൽ അന്നും, ഇന്നും,എന്നും തങ്കലിപികളാൽ എഴുതിച്ചേർക്കേണ്ട ഒരു ചരിത്ര വസ്തുതയാണ്. കേരള സംസ്ഥാന പിറവിക്ക് ശേഷം 1957ൽ പ്രസ്തുത സ്കൂൾ യു പി സ്കൂളായി ഉയർത്തപ്പെട്ടു. അതിന് ശേഷമാണ് ഗവർമെന്റ് സ്ഥലത്ത് പുതിയ കെട്ടിടങ്ങൾ നിർമിച്ചത്. 1960,69, 77 കാലഘട്ടങ്ങളിലായി 3 കെട്ടിടങ്ങളാണ് യുപി സ്കൂളിനായി നിർമ്മിക്കപ്പെട്ടത്. തുടക്കം മുതൽ റിട്ടയർമെന്റ് ചെയ്യുന്നതുവരെ പ്രസ്തുത സ്കൂളിൽ സേവനമനുഷ്ഠിച്ചത് ടി മമ്മുഞ്ഞി മാസ്റ്ററായിരുന്നു. തുടർന്ന് ഹൈസ്കൂളി നായുള്ള മുറവിളിയാ യിരുന്നു . 1982ൽ യുപി സ്കൂൾ ഡോ:എ സുബ്ബറാ വു എംഎൽഎ യുടെ ശ്രമഫലമായി സർക്കാർ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന് വേണ്ട കെട്ടിടം നാട്ടുകാരുടെ വക നിർമ്മിച്ച് നൽകുകയായിരുന്നു. ഇതിന് നേതൃത്വം നൽകിയത് എംഎസ് മൊഗ്രാലും,എം സി അബ്ദുൽ ഖാദർ ഹാജിയു മായിരുന്നു.മൊഗ്രാലിലെ ഒട്ടനേകം പ്രമുഖരായ വ്യക്തിത്വങ്ങൾ, നേതാക്കൾ,പ്രവാസികൾ ഇതുമായി സഹകരിക്കുകയും ചെയ്തു. 1982ൽ തന്നെ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടു.1991ൽ ഹൈസ്കൂളിന് ചെർക്കളം അബ്ദുള്ള എംഎൽഎയുടെ ശ്രമഫലമായി വിഎച്ച്എസ്ഇ കോഴ്സ് അനുവദിച്ചു. ചെർക്കളം അബ്ദുല്ല മന്ത്രിയായിരിക്കെ 2003ൽ ഹയർസെക്കൻഡറി കോഴ്സ് അനുവദിച്ചതും സ്കൂളിന്റെ വികസന കുതിപ്പിന് ആക്കം കൂട്ടി. ഇപ്പോൾ മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളായി പ്രവർത്തിച്ചുവരുന്നു.

സംസ്ഥാന സർക്കാർ ഈ സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയും, ഹൈടെക് ക്ലാസ് മുറികളോട് കൂടിയുള്ള രണ്ട് കെട്ടിടങ്ങൾ നിർമ്മിച്ചു നൽകുകയും ചെയ്തു. പരേതനായ മർഹൂം പി ബി അബ്ദുൽ റസാഖ് എംഎൽഎ യുടെ ശ്രമഫലമായിട്ടായിരുന്നു ഇത് മൊഗ്രാലിന് ലഭിച്ചത്. ഇതിന് പിന്നിൽ പിടിഎ, എസ്എംസി കമ്മിറ്റികളുടെയും, നാട്ടുകാരായ അധ്യാപകരുടെയും പൂർവ വിദ്യാർഥികളുടെയും, സന്നദ്ധസംഘടനകളുടെയൊക്കെ പ്രയത്നം കൂടിയാകുമ്പോൾ വലിയ തോതിലുള്ള വിദ്യാഭ്യാസ പുരോഗതിക്ക് ഇശൽ ഗ്രാമം സാക്ഷ്യം വഹിച്ചു. ഇന്നിപ്പോൾ 2500 ഓളം വിദ്യാർത്ഥികൾ ഈ സ്കൂളിൽ പഠിച്ച് വരുന്നുണ്ട്. ഇശൽ ഗ്രാമത്തിലെ പ്രഗൽപരായ ഒട്ടേറെ അധ്യാപകർ വിവിധ സ്കൂളുകളിലായി ജോലിചെയ്തവരാണ്. പരേതരായ ടി മമ്മുഞ്ഞി മാസ്റ്ററെ കൂടാതെ,നാങ്കി അബ്ദുല്ല മാഷ്, അബ്ദുറഹ്മാൻ ദൾ മാസ്റ്റർ, എൽഐസി അബ്ദുള്ള മാഷ് എന്നിവരുമുണ്ട്. ഇവരെ കൂടാതെ വി വി ഹുസൈൻ, ടി കെ അൻവർ എന്നിവരും അധ്യാപന ജോലി ചെയ്തിരുന്നവരാണ്.

മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇശൽ ഗ്രാമത്തിലെ പതിമൂന്നോളം അധ്യാപകരാണ് ജോലി ചെയ്തു വരുന്നത്. അബ്ദുൽ ഖാദർ എൻഎ, മുഹമ്മദ് ശിഹാബ് എ, അബ്ദുറഹ്മാൻ എസ്എ, സമീമ പിഎ, റൈഹാന കെ, ഫർസാന കെ, റഷീദ കെ, സൈനബ ബികെ, ആയിഷത്ത് നുഹ്സീന എം എം, ആയിഷത്ത് നസീമ പി, താൽക്കാലിക അധ്യാപകരായി ജോലി ചെയ്യുന്ന അലിമത്ത് റിസ്‌വാന എ , നഫീസത്ത് ഫർസീനഎം,അർഫാന എ കെ എന്നിവർ വിവിധ വിഷയങ്ങളിൽ എൽപി- യുപി -ഹൈസ്കൂൾ വിഭാഗങ്ങളിലായി ജോലി ചെയ്തു വരുന്നവരാണ്. മൊഗ്രാൽ സ്കൂളിൽ വർഷങ്ങളോളം ജോലി ചെയ്യുകയും, പ്രധാനാധ്യാപകനായി വിരമിക്കുകയും ചെയ്ത എം മാഹിൻ മാസ്റ്ററുടെ വീട്ടിൽ തന്നെ നാല് പേരാണ് അധ്യാപകരാ യിട്ടുള്ളത്. മകൻ മുഹമ്മദ്‌ നുഹ്മാൻ ലത്തീഫിയ ഹയർസെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പളായി ജോലി ചെയ്തു വരുന്നു.മകൾ നുഹ്സീന മൊഗ്രാൽ ജിവിഎച്ച്എസ്എസ് ലെ പ്രൈമറി സ്കൂൾ ടീച്ചറാണ്.

മരുമകൾ ഫാത്തിമത്ത് കൗസിയ നായന്മാർമൂല തൻവീറുൽ ഇസ്‌ലാം ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപികയാണ്. മറ്റൊരു മരുമകൾ കദീജ അടുക്കത് ബയൽ അൽബയാൻ ഇഫ്ഖ് കോളേജിൽ അധ്യാപികയാണ്. ഒരു അധ്യാപക കുടുംബമാണ് ഇവരുടേത്. ഇശൽ ഗ്രാമത്തിലെ തന്നെ റിയാസ് പേരാൽ, ഫാത്തിമ, കെ മുഹമ്മദ് കുഞ്ഞി മാസ്റ്റർ എന്നിവർ സർക്കാർ സ്കൂളുകളിൽ സ്ഥിരം അധ്യാപകരായി ജോലി ചെയ്തു വരുന്നുമുണ്ട്.

ഇത് കൂടാതെ സ്വകാര്യ സ്കൂളുകളിലും,ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും നിരവധിപേർ അധ്യാപകരായി ജോലി ചെയ്തുവരുന്നുണ്ട്. ഏകദേശം മുപ്പതോളം അധ്യാപകർ ഇശൽ ഗ്രാമത്തിൽ ഉണ്ടെന്നാണ് കണക്ക്. ഇനിയും ഒരുപാട് പേർ അധ്യാപന ജോലിയിലേക്ക് കടന്നുവരാൻ തൽപരരായവരുമുണ്ട്. നാല് ചുവരുകൾക്കുള്ളിൽ വിദ്യയുടെ ബാലപാഠങ്ങൾ പഠിപ്പിച്ച് കുട്ടികളെ വിദ്യാസമ്പന്നരാകുമ്പോൾ അവരോടൊത്ത് ഒരു ജന്മം തീർത്ത ത്തിന്റെ നിർവൃതിയിലാണ് ഈ അധ്യാപക ദിനത്തിൽ നമ്മുടെ അധ്യാപകർ. ഇതാണ് ഇശൽ ഗ്രാമത്തിലെ അധ്യാപകലോകം. ഈ ദിനത്തിൽ നമുക്കും നേരാം ആശംസകൾ…!

Leave a Reply

Your email address will not be published. Required fields are marked *