‘അസലാമു അലൈക്കും മോദി സാബ്.. ഞാൻ ആറു വയസുള്ള പെണ്‍കുട്ടിയാണെ..ആറു വയസുള്ള കുട്ടിക്ക് ഇത്രയും ‘ജോലി’ എന്തിനാണെന്നാണ് സാബ് ?’ പരാതിയുമായി 6 വയസുകാരി

Latest ഇന്ത്യ

ജമ്മുകാശ്മീരില്‍ നിന്നുള്ള കുട്ടി അധിക പഠനഭാരത്തെക്കുറിച്ചും ഹോംവര്‍ക്കിനെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പരാതി പറയുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

‘അസലാമു അലൈക്കും മോദി സാബ്.. ഞാൻ ആറു വയസുള്ള പെണ്‍കുട്ടിയാണെ..ആറു വയസുള്ള കുട്ടിക്ക് ഇത്രയും ‘ജോലി’ എന്തിനാണ് സാബ് ? വലിയ കുട്ടികള്‍ക്കാണ് ഇത്രയും ജോലി നല്‍കേണ്ടത്. രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് ക്ലാസ്. ഒത്തിരി പഠിക്കാൻ ഉണ്ട്. ഇതൊക്കെ വലിയ കുട്ടികള്‍ക്കല്ലേ വേണ്ടത് ചെറിയ കുട്ടികള്‍ക്ക് എന്തിനാണ് ?’

‘വളരെ ആരാധനീയമായ ഒരു പരാതി. ഹോം വര്‍ക്കിന്‍റെ ഭാരം ലഘൂകരിക്കുന്നതിന് 48 മണിക്കൂറിനുള്ളില്‍ ഒരു നയം കൊണ്ടുവരാന്‍ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടിക്കാലത്തെ നിഷ്കളങ്കത്വം ദൈവത്തിന്റെ ദാനമാണ്, അവരുടെ നാളുകള്‍ സജീവവും സന്തോഷവും ആനന്ദവും നിറഞ്ഞതായിരിക്കണം’. വീഡിയോ പങ്കുവച്ച്‌ ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *