കാഞ്ഞങ്ങാട്: ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന കല്ലൂരാവി പഴയകടപ്പുറത്തെ അബ്ദുർ റഹ്മാൻ ഔഫിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ അഡീഷനൽ സെഷൻസ് കോടതിയിൽ ആരംഭിച്ചു.
2020 ഡിസംബർ 23ന് രാത്രി മുണ്ടത്തോട് ബാവാ നഗറിൽ സുഹൃത്തിനൊപ്പം ബൈകിൽ പോവുകയായിരുന്ന ഔഫിനെ ഇർശാദ് ഉൾപെടെയുള്ള മൂന്നംഗസംഘം കഠാര, മരവടി, ഇരുമ്പ് വടി തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
കേസിൽ നിലവിലുള്ള 101 പേർക്ക് പുറമെ കൂടുതൽ സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷൻ ഹാജരാക്കി.
യൂത് ലീഗ് പ്രവർത്തകരായ ഇർശാദ്, തലയില്ലത്ത് ഹസൻ, മുണ്ടത്തോട്ടെ ഹാശിർ എന്നിവരാണ് കേസിലെ പ്രതികൾ.