കാസർകോട് : ലോറിയില്‍ പലവ്യഞ്ജന സാധനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന പുകയില ലഹരി ഉല്‍പന്നങ്ങള്‍ പിടികൂടി.ബുധനാഴ്ച്ച ഉച്ചയോടെയാണ് ലഹരി വേട്ട നടന്നത്.
രഹസ്യ വിവരത്തെ തുടർന്ന് ദേശീയ പാതയില്‍ കാത്ത് നില്‍ക്കുന്നതിനിടയില്‍ മംഗളൂരുവില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കെ.എല്‍.14.ജി. 8053 നമ്പര്‍ ലോറി കൈ കാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അതിവേഗതയില്‍ കുതിച്ച് പോവുകയായിരുന്നു.
ഇവരെ പിന്തുടര്‍ന്ന് നഗരത്തില്‍ വെച്ചാണ് പിടികൂടിയത്. പല ചരക്ക് സാധനങ്ങള്‍ക്കടിയില്‍ പ്ലാസ്റ്റിക്ക് ചാക്കില്‍ സൂക്ഷിച്ച നിലയിലായിരുന്നു.
കെ എം ഹാഷിം,മുഹമ്മദ് ആശബ് (38 ) ഡ്രൈവർ ഉദയഗിരി കൃഷ്ണ നഗറിലെ സന്തോഷ് (40) എന്നിവരാണ് കേസിലെ പ്രതികൾ.
കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ്.ഐ. കെ.ഷാജു, എസ്.ഐ. ഷേക്ക് അബ്ദുല്‍ റസാക്ക്, മനോജ്, സിവില്‍ പോലീസ് ഓഫീസര്‍ പി.ടി. ജയിംസ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു..