2021 ഏപ്രിൽ 13 ന് പരീക്ഷ പൂർത്തിയായ കണ്ണൂർ സർവ്വകലാശാല ഫൈനൽ ബി.എ.ഡ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാത്തത് ഒട്ടേറെ വിദ്യാർത്ഥികളെ ആശങ്കയിലാക്കുന്നു. ഇതിനിടെ പി.എസ്.സി വഴി സോഷ്യൽ സയൻസ്, ഡൽഹി സബോർഡിനേറ്റ് സർവീസ് ആർമി സ്കൂൾ, കഴക്കൂട്ടം സൈനിക സ്കൂൾ എന്നിവിടങ്ങളിലേക്ക് ആയിരക്കണക്കിന് ഒഴിവുകളിലേക്ക് വിജ്ഞാപനം വന്നുകഴിഞ്ഞു. ജൂൺ അവസാനവും ജൂലൈ ആദ്യവാരത്തിലാണ് മിക്കതിനും അപേക്ഷിക്കാനുള്ള അവസാന തീയതി. അതോടൊപ്പം എയ്ഡഡ് വിദ്യാലയങ്ങളിലും ജൂൺ അവസാന വാരത്തിലേക്ക് ഇന്റർവ്യൂ നിശ്ചയിച്ചിട്ടുണ്ട്. പി ജി, ബി.എഡ് റിസൾട്ട് പ്രസിദ്ധീകരിക്കാത്തത് കൊണ്ടുമാത്രം അവസരം നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്.
