തൃശൂർ : കൊടകര കുഴൽപ്പണ കേസിനെ ചൊല്ലി തൃശൂർ വാടാനപ്പിള്ളിയിൽ
ബിജെപി പ്രവർത്തകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. തൃത്തല്ലൂരിലെ വാക്സിൻ വിതരണ കേന്ദ്രത്തിലുണ്ടായ സംഘർഷത്തിൽ ഒരു ബിജെപി പ്രവർത്തകന് കുത്തേറ്റു. ബി.ജെ.പി പ്രവര്‍ത്തകനായ കിരണിനാണ് കുത്തേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അതിനിടെ കുഴൽപ്പണ കേസിൽ ബിജെപി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറി സതീശനെ നാളെ ചോദ്യം ചെയ്യും.
പണവുമായെത്തിയ ധർമ്മരാജൻ ഉൾപ്പെടെയുള്ള സംഘത്തിന് തൃശൂരിൽ ഹോട്ടൽ മുറി എടുത്ത് നൽകിയത് സതീഷാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. പണമിടപാടിൽ ബിജെപി നേതാക്കളുടെ പങ്ക് കണ്ടെത്താനാണ് ചോദ്യം ചെയ്യൽ.