കീഴൂര്‍ അഴിമുഖത്തെ തോണി അപകടം : ബേക്കല്‍ സ്വദേശി ബവീഷ് സ്വജീവന്‍ പോലും നോക്കാതെ രക്ഷിച്ചത് മൂന്ന് ജീവനുകള്‍

Latest ഇന്ത്യ കേരളം പ്രാദേശികം

ബവീഷിന് ഒഫാന്‍സ് കീഴൂര്‍ യു എ ഇ കമ്മിറ്റിയുടെ ധീരതയ്ക്കുള്ള പുരസ്‌കാരവും പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും പ്രഖ്യാപിച്ചു

കീഴൂര്‍:കീഴൂര്‍ അഴിമുഖത്ത് വെച്ച് മത്സ്യ ബന്ധന തോണി മറിഞ്ഞ് അപകടത്തില്‍പ്പെട്ട മൂന്ന് പേരെ സ്വജീവന്‍ നേക്കാതെ രക്ഷപ്പെടുത്തിയ ബേക്കല്‍ സ്വദേശി ബവീഷിന് ഒഫാന്‍സ് കീഴൂര്‍ യു എ ഇ കമ്മിറ്റിയുടെ ധീരതയ്ക്കുള്ള പുരസ്‌കാരവും പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും പ്രഖ്യാപിച്ചു .മത്സ്യബന്ധനത്തിന്‌പോയ അജ്മല്‍ ,അഷ്റഫ്, മുഹമ്മദ് എന്നീ മുന്ന് പേര്‍് മുങ്ങിത്താഴുന്നത് കണ്ട് നില്‍ക്കാന്‍ വിധിക്കപെട്ട് നില്‍ക്കേണ്ടിവന്ന നൂറു കണക്കിന് ആളുകളുടെ ഇടയില്‍ നിന്നു ബവീഷ് എന്ന തികച്ചും സാധാരണക്കാരനായ ഒരു മസ്യത്തൊഴിലാളി സ്വജീവന്‍ മറന്നു കടലിലേക്ക് എടുത്തു ചാടി ഈ മുന്ന് പേരെയും രക്ഷപ്പെടുത്തുകയായിരുന്നു
ബവീഷിന്റെ അസാമാന്യ മനോധൈര്യവും ഇടപെടലും അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് ഒഫെന്‍സ് കീഴൂര്‍ ഭാരവാഹി യോഗം വിലയിരുത്തി .ഒഫെന്‍സ് കീഴൂര്‍ പരിസരത്ത് നടക്കുന്ന പ്രത്യേക പരിപാടിയില്‍ പ്രശസ്തി പത്രവും പുരസ്‌കാരവും ക്യാഷ് അവാര്‍ഡും ഒഫെന്‍സ് കീഴൂര്‍ കേന്ദ്ര കമ്മിറ്റി സമര്‍പ്പിക്കും .

Leave a Reply

Your email address will not be published. Required fields are marked *