മുളിയാർ: ബോവിക്കാനം – നുസ്രത്ത് നഗർ- ബാവിക്കര-കുട്ട്യാനം റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് മെക്കാഡം ടാർ ചെയ്ത് അഭിവൃദ്ധി പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബോവിക്കാനം പന്ത്രണ്ടാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ഉദുമ എം.എൽ.എ.അഡ്വ.സി.എച്ച്. കുഞ്ഞമ്പുവിന് നിവേദനം നൽകി. മുളിയാർ ഗ്രാമപഞ്ചായത്തിലെ വളരെ പഴക്കം ചെന്ന,ബാവിക്കര പമ്പ് ഹൗസിലേക്കുള്ളറോഡ്കൂടിയാണിത്. ബേവിഞ്ച ആലൂർ ഇരിയണ്ണി റോഡിൻ്റെ ഭാഗമായി ബാവിക്കര മുതൽ കുട്ട്യാനം വരെയുള്ള ഭാഗം പൊതു മരാമത്തിൻ്റെ അധീനയിലാണ്.തീർത്ഥാടന കേന്ദ്രമായ ബാവിക്കര മഖാമിലേക്ക് ഉൾപ്പെടെ നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ്
ഈ റോഡിലൂടെ കടന്നുപോകുന്നത്.
നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
കെ.ബി.മുഹമ്മദ് കുഞ്ഞി, ഖാലിദ് ബെള്ളിപ്പാടി,ഷെരീഫ് കൊടവഞ്ചി,
കെ.അബ്ദുൽ ഖാദർ കുന്നിൽ, ഹംസ ചോയിസ്,അബ്ദുൾ ഖാദർമുക്രി, അബൂബക്കർ ചാപ്പ,സിദ്ധീഖ് ബോവിക്കാനം, അഹമ്മദ് മൂലയിൽ, ഉമ്മർ ബെള്ളിപ്പാടി,സിദ്ധീഖ് കുണിയേരി
സംബന്ധിച്ചു.