ബോവിക്കാനം – കുറ്റിക്കോൽ റോഡ്: പ്രശ്നപരിഹാരത്തിന് രമ്യതയുടെ വഴിതേടിയ എം.എൽ.എയെ ശ്ലാഘിച്ചും അനാവശ്യമായി രാഷ്ട്രീയ പുകമറ സൃഷ്ടിച്ചതി നെതിരെയും അനീസ മൻസൂർ മല്ലത്ത്.

Latest പ്രാദേശികം

ബോവിക്കാനം – എരിഞ്ഞിപ്പുഴ- കുറ്റിക്കോൽ റോഡ് പദ്ധതി പൂർത്തീകരണത്തിലേക്ക്….

ബോവിക്കാനം – എരിഞ്ഞിപ്പുഴ കുറ്റിക്കോൽ റോഡ് വികസനം പൂർത്തീകരിക്കാൻ വഴിതെളിഞ്ഞത് ആശാവാഹമാണ്.

ഇതുമായി ബന്ധപ്പെട്ട് ഭൂ ഉടമകളുടെ യോഗം വിളിച്ച് ചേർത്ത്
പ്രശ്നപരിഹാരത്തിന്
രമ്യതയുടെ മാർഗ്ഗം അവലംബിക്കാൻ തയ്യാറായ ഉദുമ എം.എൽ.എ
അഡ്വ.സി.എച്ച്
കുഞ്ഞമ്പു സാറിൻ്റെ പരിശ്രമത്തെ ശ്ലാഘിക്കുന്നു.

54 കോടി രൂപയുടെ
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ബോവിക്കാനം എരിഞ്ഞിപ്പുഴ കുറ്റിക്കോൽ (17 കി.മി) റോഡ് നവീകരണ പദ്ധതിയിൽ
ബോവിക്കാനത്തെ
270 മീറ്റർ ഭാഗം നവീകരിക്കാൻ പറ്റാത്തതിനാലാണ് പൂർത്തീകരിക്കാൻ പറ്റാതെ മുടങ്ങി കിടന്നത്.

ഭൂ ഉടമകളുടെ ആവശ്യം ആദ്യം അധികാരികൾ
പരിഗണിക്കാതെ വന്നതോടെയാണ്
അവർ കോടതിയെ സമീപിച്ചത്.

പിന്നീട് പ്രശ്നത്തിന്
രാഷ്ട്രീയ മാനം നൽകി
വശളാക്കിയതിന്
പിന്നിൽ പ്രവർത്തിച്ച കുബുദ്ധിയെ
എന്ത് ലക്ഷ്യത്തിന്റെ പേരിലായാലും
അംഗീകരിക്കാൻ
പറ്റാത്തതും
ദൗർഭാഗ്യകരവുമാണ്.

ഭൂ ഉടമകളിൽ എല്ലാവരും ഒരേ രാഷ്ട്രീയ ചേരിയിൽ നിലയുറപ്പിച്ചവരല്ല, അറിഞ്ഞിടത്തോളം ഓരോരുത്തരും വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപാടുള്ളവരാണ്.
രാഷ്ട്രീയമില്ലാത്തവർ ഉണ്ട് താനും.

ഭൂ ഉടമകളുടെ വാദത്തിലെ ന്യായ, അന്യായങ്ങൾ രമ്യതയിൽ എത്തിക്കുന്നതിൽ ജനപ്രതിനിധികൾക്ക് വലിയ ഉത്തരവാദിത്വം ഉണ്ട്.
വികസന കാര്യത്തിൽ
രാഷ്ട്രീയം പറയാനും, കാണാനും താൽപര്യം പ്രകടിപ്പിക്കാത്തവരാണ്
പൊതുജനങ്ങളിൽ മഹാഭൂരിഭാഗവും, ഇതിന് അനുസൃതമായി രാഷ്ട്രീയത്തെയും, പൊതുപ്രവർത്തകർ സേവനത്തെയും, ജനപ്രതിനിധികൾ
ഉത്തരവാദിത്വത്തെയും
ക്രമപ്പെടുത്തി മുമ്പോട്ട് പോകുമ്പോഴാണ്
ജനപക്ഷ രാഷ്ട്രീയം
വിജയിക്കുന്നതും,
പൊതുജന അംഗീകാരം ഉണ്ടാകുന്നതും.
ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷി
യേഗം ചേർന്നെടുത്ത തീരുമാനത്തിൻ്റെ ഫലമല്ല കോടതിസ്റ്റേ എന്നിരിക്കെ
രാഷ്ട്രീയ പുകമറ യിലേക്ക് റോഡ് പദ്ധതിയെ
വലിച്ചിഴയ്ക്കാൻ ശ്രമിച്ചവർക്ക് ഉദുമ എം.എൽ.എ.യുടെ പരിഹാരക്രിയയിൽ വലീയ പാഠമുണ്ട്.

ജനക്ഷേമ പ്രവർത്തനങ്ങളിലും,
വികസന പദ്ധതി കളിലും ജാതി മത അതിർവരമ്പുകളും,
രാഷ്ട്രീയ പക്ഷഭേദവും ഇല്ലാതെ നടപ്പിലാക്കാൻ കഴിയണം.
ഇത് പലപ്പോഴും മൈതാന പ്രസംഗങ്ങളിൽ ആലങ്കാരിക പദങ്ങളായി മാത്രം ഉപയോഗിക്കപ്പെടാൻ ഉള്ളതായി മാറരുത്.
ബോവിക്കാനം – എരിഞ്ഞിപ്പുഴ കുറ്റിക്കോൽ റോഡ് പദ്ധതി പൂർത്തികരണം ഒരു മേഖലയുടെ സ്വപ്ന സാക്ഷാത്കാരമാണ്.
ജനോപകാര വികസന പദ്ധതികളിൽ മുളിയാറിന് ഇനിയുമേറെ
മുന്നോട്ട് പോകാനുണ്ട്. രാഷ്ട്രീയ കൂട്ടായ്മയും ഇഛാശക്തിയുള്ള തീരുമാനങ്ങളും,
നവീന ആശയങ്ങളും,
രൂപപ്പെട്ടുവരണം.
എം.എൽ.എ.യുടെ പരിശ്രമം ഇതിന്കൂടി നിദാനമാകണം.

ഭൂ ഉടമകളുടെ അവകാശത്തെ പരിഗണിക്കാനും,
അവരുടെ പൂർണ്ണ അംഗീകാരത്തോടെ
തന്നെ പദ്ധതിക്ക് സ്ഥലം നേടാനുമുള്ള തീരുമാനം
സ്വാഗതാർഹമാണ്.

പ്രശ്ന പരിഹാരത്തിന് മുൻകയ്യെടുത്ത
എം.എൽ.എ,പൊതു പ്രവർത്തകർ,
ഭൂ ഉടമകൾ, വ്യാപാരികൾ എന്നിവരെ അഭിനന്ദിക്കുന്നു.

ഈ പ്രക്രിയയിൽ
പങ്കാളിയാവാൻ കഴിഞ്ഞതിൽ ഏറെ ചാരിഥാർത്യമുണ്ട്.

അനീസ മൻസൂർ മല്ലത്ത്
(സ്ഥിരം സമിതി അധ്യക്ഷ, മുളിയാർ ഗ്രാമപഞ്ചായത്ത്)

Leave a Reply

Your email address will not be published. Required fields are marked *