മംഗളൂരുവില്‍ നിന്നും കാസര്‍ഗോട്ടെ ആശുപത്രികളിലേക്കുള്ള ഓക്സിജന്‍ വിതരണം തടഞ്ഞ നടപടി അടിയന്തരമായി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് നിയുക്ത കാസറഗോഡ് എംഎല്‍എ എന്‍.എ. നെല്ലിക്കുന്ന് കത്തയച്ചു.
ജില്ലയിലെ ആശുപത്രികളില്‍ മെഡിക്കല്‍ ഓക്സിജന്റെ സ്റ്റോക്ക് കുറഞ്ഞുവരുന്നതുമായി ബന്ധപ്പെട്ട് തനിക്ക് നിരവധി കോളുകള്‍ ലഭിച്ചിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു. ജില്ലയിലെ ആശുപത്രികളിലേയ്ക്കുള്ള ഓക്സിജന്‍ വിതരണം എത്രയോ കാലങ്ങളായി മംഗളൂരു വഴിയാണ് നടക്കുന്നത്.