കാസർകോട് ജില്ലയുടെ ആരോഗ്യരംഗത്തെ അപര്യാപ്തതകൾ പരിഹരിക്കുന്നതിന് മെഡികൽ കോളജ് ഉടൻ പ്രവർത്തനം ആരംഭിക്കുക, എയിംസ് നേടിയെടുക്കാൻ വേണ്ടി പരിശ്രമിക്കുക,കടലാക്രമണം അതിരൂക്ഷമായ മഞ്ചേശ്വരം മണ്ഡലത്തിലെ മണിമുണ്ട, അദീക്ക, കോയിപ്പാടി, കുഞ്ചത്തൂർ, നാങ്കി കടപ്പുറം, കാസർകോട് മണ്ഡലത്തിലെ കസബ കടപ്പുറം, കാവ് കോൽ കടപ്പുറം, ഉദുമ മണ്ഡലത്തിലെ കൊപ്പൽ, ജന്മ കടപ്പുറം, കാപ്പിൽ, കീഴൂർ, ചെമ്പിരിക്ക, ബേക്കൽ, പള്ളിക്കര, തൃക്കണ്ണാട്, ചെമ്മനാട്, കാഞ്ഞങ്ങാട് മണ്ഡലത്തിലെ ചിത്താരി കടപ്പുറം, അജാനൂർ, ബല്ല കടപ്പുറം, അതിയാൽ കടപ്പുറം, തൃക്കരിപ്പൂർ മണ്ഡലത്തിലെ ഒരിയര അഴിമുഖം, മാവില കടപ്പുറം, ഏഴിമല, നീലേശ്വരം, വലിയ പറമ്പ, ചെരങ്ങായി എന്നിവിടങ്ങളിൽ കടൽ ഭിത്തി നിർമാണം അടിയന്തിരമായി നടത്തേണ്ടതുണ്ട്. മീൻപിടുത്ത തൊഴിലാളികളുടെ ഏറെ നാളായുള്ള ആവശ്യമായ മാട്ടൂൽ, ബേക്കൽ, അജാനൂർ എന്നിവിടങ്ങളിൽ ഫിഷിങ് ഹാർബർ നിർമിക്കുക എന്നീ ആവശ്യവുമായി രാജ് മോഹൻ ഉണ്ണിത്താൻ എംപി ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹ്മദ് ദേവർ കോവിലിൻ നിവേദനം നൽകി.
