ബേക്കല്‍: പാലക്കുന്നില്‍ നിന്ന് മോഷ്ടിച്ച കാറുമായി നാല് യുവാക്കളെ ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു ..
ബേക്കല്‍ ഡിവൈഎസ്പി കെ എം ബിജുവിന്റെ
നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോയമ്പത്തൂരില്‍ നിന്ന് അതി സാഹസികമായാണ് പിടികൂടിയത്.
ഈ കേസിലെ മറ്റ് പ്രതികളായ വിദ്യാനഗര്‍ കോപ്പയിലെ അബ്ദുള്‍ ഹമീദ് മകന്‍ എം എച്ച് മുഹമ്മദ് അഫ്‌സല്‍ (23), വയനാട് ബത്തേരിയിലെ ബീനാച്ചിയിലെ സലീമിന്റെ മകന്‍ പി ഉനൈസ് (30), വയനാട് പൊഴുത്തനയിലെ രാധാകൃഷ്ണന്‍ മകന്‍ പി. രഞ്ജിത്ത് (33) എന്നിവരെ കഴിഞ്ഞ ദിവസം വിവിധ സ്ഥലങ്ങളില്‍ നിന്ന് ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ മാസം ഏപ്രില്‍ 29ന് പാലക്കുന്ന് ക്ഷേത്രത്തിന് എതിര്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന കാസര്‍കോട് ചൂരിയിലെ താമസക്കാരനുമായ ഡോ.നവീന്‍ ഡയസിന്റെ മെറൂണ്‍ കളര്‍ ക്രീറ്റ കാര്‍
പട്ടാപ്പകല്‍ മോഷണം പോയത് .
ഈ സംഭവത്തിന് ഒരു മാസം മുമ്പ് കാസര്‍കോട്ടെ ആര്‍ട്ടിക്ക് ഫര്‍ണിച്ചര്‍ ഷോറൂമില്‍ ഡോ.നവീന്‍ ഡയസിന്റെ ഫര്‍ണിച്ചര്‍ വാങ്ങാന്‍ ചെന്നിരുന്നു.
ഇവിടെ നിന്ന് വാങ്ങിയ ഫര്‍ണിച്ചര്‍ ഡോക്ടറെ വിട്ടില്‍ ഇറക്കാന്‍ വന്ന വാഹനത്തിന്റെ ഡ്രൈവറായിരുന്നു അഫ്‌സല്‍. ഫാര്‍ണ്ണീച്ചര്‍ ഇറക്കി പോകുന്നതിന്റെ ഇടയില്‍ ഇവിടെ നിന്ന് കാറിന്റെ താക്കോല്‍ അഫ്‌സല്‍ കൈക്കലാക്കിയിരുന്നു. താക്കോല്‍ നഷ്ടപ്പെട്ട ഡോക്ടര്‍ കാറിന്റെ തന്നെ മറ്റൊരു താക്കോല്‍ കൊണ്ട് വാഹനം ഉപയോഗിച്ച് വരികയായിരുന്നു. പിന്നിട്ട് 29-ാം തീയ്യതി ഡോക്ടറെ അന്വേഷിച്ച് ചുരിയിലെ വീട്ടില്‍ എത്തിയ അഫ്‌സല്‍ ഡോക്ടറെ ക്ലിനിക്ക് എവിടെയെന്ന് ചോദിച്ച് മനസിലാക്കിയ ശേഷം പാലക്കുന്നില്‍ എത്തി ക്ലിനിക്കിന്റെ സമീപത്തായി പാര്‍ക്ക് ചെയ്ത കാറുമായി കടന്നു കളയുയായിരുന്നു.