ഇന്ത്യക്കാര്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ച് ബഹ്റൈന്‍

മനാമ: ഇന്ത്യക്കാർക്ക് പുതിയ തൊഴിൽ വിസകള്‍ അനുവദിക്കുന്നത് ബഹ്റൈൻ താത്കാലികമായി  നിർത്തിവെച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങള്‍ റെഡ് ലിസ്റ്റിൽ ഉള്‍പ്പെട്ടതിനെ  തുടർന്നാണ് പുതിയ വിസ അനുവദിക്കുന്നതിനുള്ള നടപടികള്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോരിറ്റി നിർത്തിയത്.  ഇന്ത്യയ്ക്ക് പുറമേ പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, വിയറ്റ്നാം എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും തൊഴിൽ  വിസ നൽകുന്നത് ബഹറൈന്‍ നിർത്തിവെച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിലെ കൊവിഡ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായ ശേഷമേ വിസ നൽകൽ പുനഃരാരംഭിക്കൂ. 

Continue Reading

എല്ലാ കുട്ടികൾക്കും ഇന്‍റർനെറ്റ് ഉറപ്പാക്കിയ ശേഷം മാത്രം ക്ലാസ്സുകൾ, ട്രയൽ ഒരാഴ്ച കൂടി

കൈറ്റ് വിക്ടേഴ്സ് വഴി സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ ട്രയല്‍ സംപ്രേഷണം ജൂണ്‍ 18 വരെ നീട്ടി. ഇതോടെ പ്രീ പ്രൈമറി മുതല്‍ പത്തുവരെ ക്ലാസുകള്‍ ജൂണ്‍ ആദ്യവാരം സംപ്രേഷണം ചെയ്തതിന്‍റെ പുനഃസംപ്രേഷണമായിരിക്കും ജൂണ്‍ 14 മുതല്‍ 18 വരെ (തിങ്കള്‍ മുതല്‍ വെള്ളി വരെ). ജൂൺ 21 മുതൽ ഇവർക്കായി പുതിയ ക്ലാസുകൾ സംപ്രേഷണം ചെയ്യും. പ്ലസ് ടു ക്ലാസുകള്‍ നേരത്തെ പ്രഖ്യാപിച്ചപോലെ ജൂണ്‍ 7 മുതല്‍ 11 വരെയുള്ള ക്ലാസുകളുടെ അതേ […]

Continue Reading

യുഎഇയില്‍ തൊഴിലാളികള്‍ക്ക് മൂന്നുമാസത്തെ മധ്യാഹ്ന വിശ്രമ സമയം പ്രഖ്യാപിച്ചു

അബുദാബി: വേനല്‍ക്കാലത്ത് യുഎഇയില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മധ്യാഹ്ന വിശ്രമ സമയം പ്രഖ്യാപിച്ചു. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെ ഉച്ചയ്ക്ക് 12.30 മുതല്‍ 3.00 മണി വരെയാണ് തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമ സമയം അനുവദിച്ചിട്ടുള്ളതെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. മധ്യാഹ്ന വിശ്രമ സമയത്ത് തുറസ്റ്റായ സ്ഥലങ്ങളില്‍ തൊഴിലാളികളെ ജോലി ചെയ്യിക്കാന്‍ പാടില്ല. 

Continue Reading

സംസ്ഥാന ഹയർ സെക്കന്ററി പരീക്ഷകൾ റദ്ദാക്കണമെന്ന ഹർജി സുപ്രീംകോടതിയിൽ

ന്യൂഡൽഹി: സിബിഎസ്ഇയിലും സംസ്ഥാന ബോർഡിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് തുല്യ നീതി നൽകണം സംസ്ഥാന ഹയർ സെക്കൻഡറി പരീക്ഷകളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയത് പോലെ സംസ്ഥാന ബോർഡുകൾ നടത്തുന്ന പരീക്ഷയും റദ്ദാക്കണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെടുന്നത്. അതേസമയം കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളും പ്ലസ്ട മൂല്യനിർണയും ആരംഭിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിൽ സുപ്രീംകോടതിയുടെ വിധി നിർണായകമാകും.

Continue Reading

കൊവിഡ് രണ്ടാം തരംഗം; ഒരു കോടി ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടമായി; 97 ശതമാനം കുടുംബങ്ങളുടെ വരുമാനം ഇടിഞ്ഞു

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തിൽ മാത്രം ഒരു കോടി ആളുകൾക്ക് തൊഴിൽ നഷ്ടമായതായി സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ റിപ്പോർട്ട്. 97 ശതമാനം കുടുംബങ്ങളുടെ വരുമാനം ഇടിഞ്ഞതായും സി.എം.ഐ.ഇ ചീഫ് എക്സിക്യൂട്ടീവ് മഹേഷ് വ്യാസ് അറിയിച്ചു. ഈ വർഷം ഏപ്രിലിൽ തൊഴിലില്ലായ്മ നിരക്ക് എട്ട് ശതമാനത്തിലെത്തിയിരുന്നു. മെയിൽ അത് ഉയർന്ന നിരക്കായ 12 ശതമാനത്തിലെത്തിയതായും കണക്കുകൾ സൂചിപ്പിക്കുന്നു. സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഒരു കോടി ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടു. സമ്പദ്‌വ്യവസ്ഥ തുറക്കുന്നതോടെ ഒരു പരിധിവരെ പ്രശ്നം […]

Continue Reading

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാഫലം ജൂലൈയിൽ

സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷാഫലം ജൂലൈയിൽപ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബുവാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ സ്കൂളുകളിൽ നാളെ പുതിയ അധ്യയന വർഷം തുടങ്ങും. കോവിഡ് മഹാമാരി ഭീതിയിൽ തുടർച്ചയായ രണ്ടാം വർഷവും സ്കൂളുകളിലേക്ക് നേരിട്ട് പ്രവേശനമില്ല. വിദ്യാഭ്യാസ വകുപ്പിൻറെ ഡിജിറ്റൽ ക്ലാസ് ഫസ്റ്റ് ബെൽ 2.0 നാളെ മുതൽ തുടങ്ങും.പ്രവേശനോത്സവത്തിൻറെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലാണ് ഉദ്ഘാടനം. പ്രവേശനോത്സവത്തിൽ പങ്കെടുക്കുക 25 പേർ മാത്രം.ആദ്യ ആഴ്ച കുട്ടികൾക്കായി കൌൺസിലിങ് […]

Continue Reading

പ്ലസ് വണ്‍ പരീക്ഷ ഓണാവധിയോടെ, അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷ ഓണാവധിക്ക് അടുത്ത സമയത്ത് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സമയത്ത് പരീക്ഷ നടത്താനാവശ്യമായ ക്രമീകരണം ഒരുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു. എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി മൂല്യനിർണയത്തിന് നിശ്ചയിക്കപ്പെട്ട അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുമെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽമുഖ്യമന്ത്രി പറഞ്ഞു. സാങ്കേതിക വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള പോളിടെക്നിക് കോളേജുകളിലെ മുടങ്ങിക്കിടക്കുന്ന അഞ്ചാം സെമസ്റ്ററിലെ പൂർത്തീകരിച്ച പരീക്ഷകളുടെ മൂല്യനിർണ്ണയം ഉടൻ […]

Continue Reading

ജൂണ്‍ ഒന്നിന് സംസ്ഥാനത്ത് വെര്‍ച്വല്‍ പ്രവേശനോത്സവം; എസ്എസ്എല്‍സി പ്രാക്ടിക്കല്‍ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ സ്‌കൂള്‍ പ്രവേശനോത്സവം വെര്‍ച്വലായി നടത്തുമെന്നും ക്ലാസുകള്‍ ഓണ്‍ലൈന്‍ (ഡിജിറ്റല്‍) ആയി ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി കെ. ശിവന്‍കുട്ടി. പ്രവേശനോത്സവം രാവിലെ 9.30ന് കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് തലത്തിലായിരിക്കും ഈ വര്‍ഷത്തെ പ്രവേശനോത്സവം. സ്‌കൂള്‍തലത്തിലെ ഉദ്ഘാടനം തിരുവനന്തപുരത്തെ കോട്ടണ്‍ഹില്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ വച്ച് അന്നേ ദിവസം 11 മണിക്ക് നടക്കും. രാവിലെ 9.30ന് കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ പരിപാടി ആരംഭിക്കും. കഴിഞ്ഞ വര്‍ഷത്തെ […]

Continue Reading

കൊവിഡ് വ്യാപനം രൂക്ഷം : ജൂണില്‍ പി.എസ്.സി നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

കോവിഡ് 19 വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരള പബ്ലിക് സർവീസ് കമ്മിഷൻ 2021 ജൂൺമാസം നടത്താനിരുന്ന പരീക്ഷകൾ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Continue Reading

ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കില്ല ;ഓൺലൈൻ ക്ലാസുകൾ തന്നെ തുടരും

ജൂണ്‍ ഒന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കില്ല. കോവിഡ് സാഹചര്യം രൂക്ഷമായി തുടരുന്നതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ തന്നെ മുന്നോട്ട് പോവേണ്ടി വരുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അനൗദ്യോഗികമായി വ്യക്തമാക്കുന്നത്. വിക്ടേഴ്‌സ് ചാനലും സാമുഹിക മാധ്യമങ്ങളും ഉപയോഗിച്ചുള്ള പഠന രീതി തുടരും. കോവിഡ് വ്യാപനം അതി രൂക്ഷമായ ഈ സാഹചര്യത്തില്‍ കുട്ടികളെ വീടിന് പുറത്തിറക്കരുത് എന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. പുതിയ സര്‍ക്കാര്‍ ചുമതലയേറ്റ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

Continue Reading