സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷാഫലം ജൂലൈയിൽ
പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബുവാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തെ സ്കൂളുകളിൽ നാളെ പുതിയ അധ്യയന വർഷം തുടങ്ങും. കോവിഡ് മഹാമാരി ഭീതിയിൽ തുടർച്ചയായ രണ്ടാം വർഷവും സ്കൂളുകളിലേക്ക് നേരിട്ട് പ്രവേശനമില്ല. വിദ്യാഭ്യാസ വകുപ്പിൻറെ ഡിജിറ്റൽ ക്ലാസ് ഫസ്റ്റ് ബെൽ 2.0 നാളെ മുതൽ തുടങ്ങും.പ്രവേശനോത്സവത്തിൻറെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലാണ് ഉദ്ഘാടനം. പ്രവേശനോത്സവത്തിൽ പങ്കെടുക്കുക 25 പേർ മാത്രം.ആദ്യ ആഴ്ച കുട്ടികൾക്കായി കൌൺസിലിങ് ക്ലാസ് നടത്തും.