ട്വിറ്ററിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടതായി കേന്ദ്രസർക്കാർ

ട്വിറ്ററിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടതായി കേന്ദ്രസർക്കാർ. കോൺഗ്രസ് ടൂൾകിറ്റ് കേസിൽ ട്വിറ്റർ സ്വീകരിച്ചത് വിശ്വാസ്യത ഇല്ലാത്ത നടപടികളെന്ന് കേന്ദ്ര സർക്കാർ വിലയിരുത്തി. ബിജെപി നേതാക്കളുടെ ട്വീറ്റുകളിൽ ‘manipulated’ ടാഗ് പതിച്ചത് വിശ്വാസ്യത ഇല്ലാത്ത നടപടിയാണെന്ന് കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി. വിഷയം പരിശോധിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് ഇക്കാര്യം വ്യക്തമാക്കുന്നു. ഇന്ത്യയുടെ നിയമങ്ങൾ അനുസരിച്ച് തന്നെ ആകണം ട്വിറ്ററിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ എന്നും കേന്ദ്രസർക്കാർ ഓർമിപ്പിച്ചു. നേരത്തെ ടൂൾ കിറ്റ് കേസുമായി ബന്ധപ്പെട്ട് ട്വിറ്ററിന്റെ ഇന്ത്യൻ എംഡി മനീഷ് മഹേശ്വരിയെ […]

Continue Reading

കൊക്കകോളയുടെ ഓഹരി വില ഇടിഞ്ഞു; റൊണാൾഡോ കോളയുടെ കുപ്പികള്‍ എടുത്തുമാറ്റിയതിനു തൊട്ടുപിന്നാലെ ഓഹരികൾ 56.10 ഡോളറിൽ നിന്ന് 55.22 ഡോളറായി കുറഞ്ഞു

റൊണാൾഡോ കോളയുടെ കുപ്പികള്‍ എടുത്തുമാറ്റിയതിനു തൊട്ടുപിന്നാലെ കൊക്കകോളയുടെ ഓഹരികൾ 56.10 ഡോളറിൽ നിന്ന് 55.22 ഡോളറായി കുറഞ്ഞു, അതായത് കമ്പനിയുടെ മൂല്യം 242 ബില്യൺ ഡോളറിൽ നിന്ന് 238 ബില്യൺ ഡോളറായി കുറഞ്ഞു. ഹംഗറിക്കെതിരായ മത്സരത്തിന് മുന്നോടിയായി കോച്ചിനൊപ്പം വാര്‍ത്താ സമ്മേളനത്തിലായിരുന്നു ക്രിസ്റ്റ്യാനോ തന്റെ മുന്നില്‍ വെച്ചിരുന്ന കോള കുപ്പികള്‍ എടുത്ത് മാറ്റിയത്. ടേബിളില്‍ ഉണ്ടായിരുന്ന കോളക്കുപ്പികള്‍ എടുത്തുമാറ്റി കുപ്പിവെള്ളം ഉയര്‍ത്തിക്കാണിച്ച് ഇതാണ് കുടിക്കേണ്ടതെന്ന് പറയുകയും ചെയ്യുന്ന വീഡിയോ സമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

Continue Reading

11 രാജ്യങ്ങളിലായി ഒരു മാസം നീളുന്ന പോരാട്ടം; യൂറോ കപ്പിന് നാളെ കിക്കോഫ്

റോം: കൊവിഡ് കാരണം കഴിഞ്ഞ വര്‍ഷം മാറ്റിവെച്ച യൂറോ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ ഇറ്റാലിയന്‍ നഗരമായ റോമില്‍ തുടക്കമാകും. ജൂണ്‍ 12 മുതല്‍ ജൂലൈ 12 വരെയാണ് ടൂര്‍മെന്റ് നടക്കുക. ഇറ്റലിയും തുര്‍ക്കിയുമാണ് ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. ആകെ ആറ് ഗ്രൂപ്പുകളിലായി ഇരുപത്തിനാല് ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരക്കും. 2019 മാര്‍ച്ച് മുതല്‍ നവംബര്‍ വരെ നടന്ന 55 ടീമുകള്‍ പങ്കെടുത്ത യൂറോ കപ്പ് യോഗ്യതാ മത്സരങ്ങള്‍ വഴിയെത്തിയ 20 ടീമുകളും പ്ലേ ഓഫ് വഴിയെത്തിയ നാല് […]

Continue Reading

പത്തിൽ ഒരു കുട്ടി ബാലവേല ചെയ്യുന്നു; കൊവിഡ് പ്രതിസന്ധിയിൽ ലക്ഷകണക്കിന് കുട്ടികൾ തൊഴിലെടുക്കാൻ നിർബന്ധിതരായെന്ന് യു എൻ

രണ്ടു ദശാബ്ദത്തിനിടെ ആഗോള ബാലവേല നിരക്ക് ഉയർന്നതായി യുനൈറ്റഡ് നേഷൻസ്. . കൊവിഡ് പ്രതിസന്ധിയിൽ ലക്ഷകണക്കിന് കുട്ടികൾ തൊഴിലെടുക്കാൻ നിർബന്ധിതരായെന്ന് റിപ്പോർട്ടിൽ വ്യക്തമാകുന്നു. അന്താരാഷ്ട്ര തൊഴിൽ സംഘടനയും യു.എന്നിൻറെ യുനിസെഫിൻറെയും കണക്കുകൾ പ്രകാരം 2020ൽ ബാലവേല ചെയ്യുന്ന കുട്ടികളുടെ എണ്ണം 16 കോടിയായി ഉയർന്നു. അതായത് നാലുവർഷത്തിനിടെ 84ലക്ഷം കുട്ടികൾ ബാലവേല ചെയ്യാൻ പുതുതായെത്തി. കൊവിഡിന് മുൻപ് തന്നെ ബാലവേലയുടെ കണക്കുകൾ ഉയർന്നിരുന്നതായാണ് റിപ്പോർട്ടുകൾ. കൊവിഡ് പ്രതിസന്ധി ഇതിന് ആക്കം കൂട്ടുകയും ചെയ്തു. ലോകത്ത് പത്തിൽ ഒരു […]

Continue Reading

സാങ്കേതിക തകരാർ; ബി.ബി.സി ഉൾപ്പടെയുള്ള വാര്‍ത്താമാധ്യമ വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായി

ആഗോള മാധ്യമ സ്ഥാപനങ്ങളായ ബി.ബി.സി, ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെ നിരവധി വാര്‍ത്താമാധ്യമ വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായി. സർക്കാർ വാർത്താ വെബ്സൈറ്റുകൾ, ആമസോൺ, ​ദ ​ഗാർഡിയൻ, ഫിനാൻഷ്യൽ ടൈംസ്, ബ്ലൂംബെർഗ് തുടങ്ങിയ വെബ്സൈറ്റുകളാണ് തകരാർ നേരിട്ടത്. ഓസ്ട്രേലിയ, യുകെ, യുഎസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ, ഇന്ത്യൻ സമയം ചൊവ്വാഴ്ച വൈകിട്ടാണ് വെബ്സൈറ്റുകൾ ലഭിക്കാതിരുന്നത്. ‘Error 503’ എന്ന സന്ദേശമാണ് സൈറ്റുകളിൽ കയറുമ്പോൾ ലഭിച്ചത്. പ്രമുഖ സി.ഡി.എൻ. (കണ്ടന്റ് ഡെലിവറി നെറ്റ്‌വർക്ക്) പ്രൊവൈഡറായ ‘ഫാസ്റ്റ്‌ലി’യിൽ ഉണ്ടായ തകരാറാണ് പ്രശ്നത്തിനു കാരണം. പ്രശ്നങ്ങൾ […]

Continue Reading

ലോക പരിസ്ഥിതി ദിനം 2021: ഈ വർഷത്തെ ആതിഥേയ രാജ്യം പാകിസ്ഥാൻ;’ഇക്കോസിസ്റ്റം പുന:സ്ഥാപിക്കൽ’ എന്നതാണ് ഈ വർഷത്തെ തീം

പ്രകൃതിയിൽ സമയം ചെലവഴിക്കുന്നത് ഒരിക്കലും നിങ്ങൾക്ക് നഷ്ടമാകില്ല. ആരോഗ്യകരമായ ആവാസ വ്യവസ്ഥയുണ്ടെങ്കിൽ മാത്രമേ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനും ജൈവവൈവിധ്യത്തിന്റെ തകർച്ച തടയാനും കഴിയൂ. ഭൂമിയിലെ ഓരോ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് ഈ പ്രകൃതി. നമ്മൾ കഴിക്കുന്ന ഭക്ഷണം മുതൽ ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, നമ്മുടെ ഗ്രഹത്തെ വാസയോഗ്യമാക്കുന്ന കാലാവസ്ഥ എന്നിവയെല്ലാം പ്രകൃതിയിൽ നിന്നാണ് ലഭിക്കുന്നത്. ഇതെല്ലാം മനസ്സിൽ വച്ചാണ് എല്ലാ വർഷവും ജൂൺ 5ന് ലോകം ലോകപരിസ്ഥിതി ദിനമായി ആഘോഷിക്കുന്നത്. പരിസ്ഥിതിയിലെ നല്ല മാറ്റത്തിന് പ്രചോദനമേകുന്നതിനുള്ള ഒരു […]

Continue Reading

59 ചൈനീസ് ആപ്പുകൾക്ക് വിലക്കേർപ്പെടുത്തി അമേരിക്ക

വാഷിംഗ്ടണ്‍: സുരക്ഷ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി 59 ചൈനീസ് കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ആഗസ്റ്റ് 2 മുതല്‍ നിരോധനം നിലവില്‍ വരുമെന്നും ബൈഡന്‍ അറിയിച്ചു. രാജ്യത്തെ സംബന്ധിച്ച വിവരങ്ങളുടെ ചോര്‍ത്തല്‍, ചാരവൃത്തി എന്നിവ തടയാനാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്നും ബൈഡന്റെ പ്രസ്താവനയില്‍ പറയുന്നു.സുരക്ഷയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്ന 31 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ മേഖലയില്‍ സമാനമായി പ്രവര്‍ത്തിക്കുന്ന 59 ആപ്പുകള്‍ നിരോധിക്കണമെന്ന് ബൈഡന്‍ അറിയിക്കുകയായിരുന്നു.

Continue Reading

ഇസ്രയേലിൽ മന്ത്രിസഭ ഉണ്ടാക്കാൻ പ്രതിപക്ഷം; ബെന്യമിൻ നെതന്യാഹു പുറത്തേക്ക്;

പത്തുവർഷത്തിലേറെയായി ബെന്യമിൻ നെതന്യാഹു ഭരണത്തിലിരിക്കുന്ന ഇസ്രയേലിൽ ഭരണമാറ്റം. പ്രതിപക്ഷത്തിന് സഭ ഉണ്ടാക്കാൻ പ്രസിഡന്റ് കൊടുത്തിരുന്ന സമയം അവശേഷിക്കാൻ 38 മിനിറ്റ് ബാക്കിനിൽക്കെ വിവിധ പാർട്ടികൾ തമ്മിൽ അന്തിമ ധാരണയായി പ്രതിപക്ഷം മന്ത്രിസഭ ഉണ്ടാക്കാനുള്ള തീരുമാനിച്ചു . മന്ത്രിസഭ രൂപീകരിക്കാൻ ആവശ്യമായ പിന്തുണ ലഭിച്ചതായി യേർ ലാപിഡ് പ്രസിഡന്റായ റൂവൻ റിവ്‌ലിനെ അറിയിച്ചു. യേർ ലാപിഡ് പ്രധാന മന്ത്രിയാകുമെന്നാണ് നിലവിലെ സൂചനകൾ. യുണൈറ്റഡ് അറബ് ലിസ്റ്റ് പാർട്ടിയുടെ പിന്തുണ കൂടി അവസാന നിമിഷം ലഭിച്ചതോടെയാണ് പ്രതിപക്ഷം ഭൂരിപക്ഷമുറപ്പിച്ചത്. ഇതോടെ […]

Continue Reading

ഇസാഖ്​ ഹെർസോഗ്​ ഇസ്രായേൽ പ്രസിഡൻറായി തെര​​ഞ്ഞെടുക്കപ്പെട്ടു

ടെൽ അവീവ്​:മുതിർന്ന രാഷ്​ട്രീയ നേതാവ്​ ഇസാക്​ ഹെർസോഗിനെ ഇസ്രായേലി​െൻറ 11ാമത്​ പ്രസിഡൻറായി തെരഞ്ഞെടുത്തു. പാർലമെൻറിലെ രഹസ്യ ബാലറ്റിലൂടെയാണ്​ ഹെർസോഗിനെ തെരഞ്ഞെടുത്തത്​. 60കാനായ ഹെർസോഗ്​ ലേബർ പാർട്ടി നേതാവാണ്​. 1983 മുതൽ 1993 വരെയുള്ള കാലഘട്ടത്തിൽ ഇസ്രായേൽ പ്രസിഡൻറായ ചെയിം ഹെർസോഗി​െൻറ മകനാണ്​ ഇസാഖ്​.120 അംഗങ്ങളിൽ 87 പേരുടെ പിന്തുണയോടെയാണ്​​ ഹെർസോഗ്​ എതിരാളിയായ മിറിയം പെരട്​സിനെ തോൽപ്പിച്ചത്​. നിലവിലെ പ്രസിഡൻറ്​ അടുത്ത മാസം നീങ്ങുന്നതോടെയാണ്​ ഹെർസോഗ്​ ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുക. താൻ എല്ലാവരുടെയും പ്രസിഡൻറ്​ ആയിരിക്കുമെന്ന്​ ഹെർസോഗ്​ വിജയശേഷം […]

Continue Reading

മാഗി ഉൾപ്പെടെ 60 ശതമാനം ഉൽപന്നങ്ങളും ആരോഗ്യത്തിന്​ ഗുണകരമല്ലെന്ന്​ നെസ്‌ലെ

ലണ്ടൻ: മാഗി ഉൾപ്പടെ തങ്ങളുടെ ഭൂരിപക്ഷം ഭക്ഷ്യ ഉൽപന്നങ്ങളും അനാരോഗ്യകരമാണെന്ന് നെസ് ലയുടെ ആഭ്യന്തര റിപ്പോർട്ട്. ചില തരം ഉൽപന്നങ്ങൾ എത്രതന്നെ ആരോഗ്യകരമാക്കാൻ ശ്രമിച്ചാലും സാധിക്കില്ല. ചോക്​ളേറ്റുകൾ അടക്കമുള്ള 60 ശതമാനം നെസ്​ലെ ഉൽപന്നങ്ങളും ആരോഗ്യസ്ഥിതിക്ക് ഗുണകരമല്ലന്നാണ് റിപ്പോർട്ട്‌. ബ്രിട്ടീഷ്​ മാധ്യമമായ ഫിനാൻഷ്യൽ ടൈംസി​െൻറ റിപ്പോർട്ട്​ പ്രകാരം കമ്പനിയുടെ ഉയർന്ന തസ്​തികകളിലുള്ള എക്​സിക്യൂട്ടീവുകൾക്ക്​ അയച്ച റിപ്പോർട്ടിലാണ്​ പറയുന്നത്. ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉയർത്താൻ പ്രത്യേക പദ്ധതികൾ ആവിഷ്​കരിക്കുമെന്ന് നെസ്‌ലെ പറയുന്നു

Continue Reading