ലണ്ടൻ: മാഗി ഉൾപ്പടെ തങ്ങളുടെ ഭൂരിപക്ഷം ഭക്ഷ്യ ഉൽപന്നങ്ങളും അനാരോഗ്യകരമാണെന്ന് നെസ് ലയുടെ ആഭ്യന്തര റിപ്പോർട്ട്.
ചില തരം ഉൽപന്നങ്ങൾ എത്രതന്നെ ആരോഗ്യകരമാക്കാൻ ശ്രമിച്ചാലും സാധിക്കില്ല.
ചോക്ളേറ്റുകൾ അടക്കമുള്ള 60 ശതമാനം നെസ്‌ലെ ഉൽപന്നങ്ങളും ആരോഗ്യസ്ഥിതിക്ക് ഗുണകരമല്ലന്നാണ് റിപ്പോർട്ട്.
ബ്രിട്ടീഷ് മാധ്യമമായ ഫിനാൻഷ്യൽ ടൈംസിെൻറ റിപ്പോർട്ട് പ്രകാരം കമ്പനിയുടെ ഉയർന്ന തസ്തികകളിലുള്ള എക്സിക്യൂട്ടീവുകൾക്ക് അയച്ച റിപ്പോർട്ടിലാണ് പറയുന്നത്.
ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉയർത്താൻ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുമെന്ന് നെസ്‌ലെ പറയുന്നു