സ്കൂട്ടർ യാത്രക്കിടെ വൈദ്യുതി കമ്പി ദേഹത്തുവീണ് കാഞ്ഞങ്ങാട് കോൺഗ്രസ് നേതാവ് മരിച്ചു

സ്കൂട്ടർ യാത്രക്കിടയിൽ വൈദ്യുതി കമ്പി ദേഹത്തു വീണു കോൺഗ്രസ് നേതാവ് മരിച്ചു. കോണ്‍ഗ്രസിന്‍റെ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ് ഡി.വി.ബാലകൃഷ്ണൻ ആണ് മരിച്ചത്. കാഞ്ഞങ്ങാട് കൊവ്വൽപ്പള്ളി മഖാം റോഡിൽ വെച്ച് വൈകിട്ട് 5 മണിക്കായിരുന്നു അപകടം. അതേസമയം തെക്കന്‍കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയാണ് ഇന്ന് പെയ്തത്. കോതമംഗലത്ത് കനത്ത മഴയിലും കാറ്റിലും വീടുകൾ തകർന്നു. കുടമ്പുഴ പഞ്ചായത്തിലെ പതിനാലാം വാർഡിൽ ആറോളം വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു. വീടിന്റെ മേൽക്കൂരകൾ പൂർണ്ണമായും കാറ്റിൽ പറന്നു പോയി. തട്ടേക്കാട് കുട്ടമ്പുഴ […]

Continue Reading

പരപ്പയിൽ സ്ക്കൂട്ടിക്ക് പിന്നിൽ കാർ ഇടിച്ച് ഒരാൾക്ക് പരിക്ക് ( വീഡിയോ കാണാം )

പരപ്പ: പരപ്പയിൽ നിർത്തിയിട്ട സ്‌കൂട്ടിക്ക് പിന്നിൽ കാർ ഇടിച്ചു ഒരാൾക്ക് പരിക്ക്. ലോട്ടറി വിൽപ്പന തൊഴിലാളിയായ കൊളംകുളത്തെ ബാബു (45)നാണ് പരിക്കേറ്റത്.

Continue Reading

റിഫയുടെ അവസാന സന്ദേശം: ‘പറയാനുള്ളത് മെഹ്നു കേട്ടില്ലല്ലോ’; തീരാതെ ദുരൂഹത

കോഴിക്കോട്• വ്ലോഗറും യുട്യൂബറുമായ കോഴിക്കോട് ബാലുശ്ശേരി സ്വദേശി റിഫ മെഹ്നുവിന്റെ മരണത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല. മരണത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു ബന്ധുക്കൾ കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയിരുന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.ഭർത്താവ് മെഹ്നാസിൽ നിന്ന് ശാരീരികവും മാനസികവുമായ പീഡനം ഉണ്ടായതായും ഇതേ തുടർന്നാണു മരണം സംഭവിച്ചതെന്നുമാണു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നത്. മരണത്തിൽ ദുരൂഹത ആരോപിച്ച് ദുബായ് പൊലീസിൽ പരാതി നൽകുമെന്നു ബന്ധുക്കൾ പറഞ്ഞിരുന്നെങ്കിലും ഇതുവരെ പരാതി നൽകിയിട്ടില്ല. അതേസമയം സംഭവത്തിൽ പൊതുപ്രവർത്തകയുമായ നുസ്രത്ത് ജഹാൻ ദേശീയ […]

Continue Reading

ചായക്ക് മുതല്‍ ബിരിയാണിക്ക് വരെ വില കൂട്ടി; ഹോട്ടൽ ഭക്ഷണത്തിന് തീവില

തിരുവനന്തപുരം: ഒരു മുന്നറിയിപ്പും നല്‍കാതെ സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണത്തിന് വില കൂട്ടി. ഊണ്‍, ചായ, പൊറോട്ട, ചെറുകടികള്‍, ചിക്കന്‍ വിഭവങ്ങള്‍ എന്നിവക്കാണ് പെട്ടെന്ന് വില കൂട്ടിയത്. നിരവധി പരാതികൾ ഉയർന്നിട്ടും സർക്കാർ ഇതുവരെ ഇടപെട്ടിട്ടില്ല.ചായക്ക് 2 രൂപ കൂട്ടി 12 ആക്കി. 10 രൂപയായിരുന്ന പൊറോട്ടയുടെ ഇപ്പോഴത്തെ വില 12 രൂപയാണ്. ചുരുക്കം ചില കടകളില്‍ 15 രൂപക്കാണ് പൊറോട്ട വില്‍പ്പന. 10 രൂപ കൊടുത്താല്‍ കിട്ടുമായിരുന്ന ചെറുകടികളുടെ വില 12 മുതല്‍ 15 രൂപ വരെയായി […]

Continue Reading

നിര്‍മാണത്തിനിടെ കെട്ടിടത്തിന്റെ ബീം തകര്‍ന്നു; വീട്ടുടമയും തൊഴിലാളിയും മരിച്ചു

കണ്ണൂര്‍: നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ബീം തകര്‍ന്ന് വീണ് രണ്ട് മരണം. കണ്ണൂര്‍ ചെമ്പിലോട് പള്ളിപ്പൊയിലില്‍ ആണ് അപകടം. വീട്ടുടമ മുന്താണി കൃഷ്ണന്‍, നിര്‍മ്മാണ തൊഴിലാളി കണ്ണാടി പറമ്പ് കൊറ്റാളി കോളനിയിലെ ലാലു എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം. തകര്‍ന്നു വീണ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ഭീമിന് അടിയില്‍ കുടുങ്ങിയാണ് ഇരുവരും മരിച്ചത്. ഇരുവരെയും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്. മൃതദേഹങ്ങള്‍ കണ്ണൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. 

Continue Reading

കൊടുങ്ങല്ലൂർ ദർശനം കഴിഞ്ഞെത്തി; ഗുഡ്‌ബൈ സന്ദേശം സ്റ്റാറ്റസാക്കി; അയൽക്കാരായ യുവാക്കൾ ഒരേസമയം തൂങ്ങിമരിച്ച നിലയിൽ

നന്മണ്ട: അയൽക്കാരായ യുവാക്കളെ നന്മണ്ടയിൽ ഒരേസമയം തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. നന്മണ്ട മരക്കാട്ട് കൃഷ്ണൻകുട്ടിക്കുറുപ്പിന്റെ മകൻ വിജീഷ് (34), മരക്കാട്ട് ചാലിൽ രാജന്റെ മകൻ അഭിനന്ദ് (27) എന്നിവരെയാണ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് ഞായറാഴ്ചയാണ് വിജീഷ് വീട്ടിൽ തിരിച്ചെത്തിയത്. ബിഎംഎസ് നന്മണ്ട പഞ്ചായത്ത് സെക്രട്ടറിയും നന്മണ്ട ഓട്ടോ കോ-ഓർഡിനേഷൻ കമ്മിറ്റിയംഗവുമായിരുന്ന വിജീഷിനെ തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് വീടിനോടുചേർന്നുള്ള വിറകുപുരയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഓട്ടോഡ്രൈവറായിരുന്നു. തിങ്കളാഴ്ച പുലർച്ചെ 3.30- ഓടെയാണ് അഭിനന്ദിനെ വീടിനുള്ളിൽ തൂങ്ങിയ […]

Continue Reading

ആദൂരിൽ മദ്യലഹരിയിൽ മകൻ അച്ഛൻ്റെ തലക്കടിച്ചു കൊന്നു

കാസർകോട്: മദ്യലഹരിയിൽ മകൻ അച്ഛൻ്റെ തലക്കടിച്ചു കൊന്നു. ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പാണ്ടി വെള്ളരിക്കയ എന്ന സ്ഥലത്ത് ബാലകൃഷ്ണൻ (55) നെയാണ് മകൻ വിനോദ് എന്ന നരേന്ദ്രപ്രസാദ് (27) സ്വന്തം വീട്ടിൽ വെച്ച് ചെവ്വാഴ്ച രാവിലെ അഞ്ചു മണിയോടെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്.

Continue Reading

ഡീസല്‍ ക്ഷാമത്തില്‍ വലഞ്ഞ് കാസര്‍ഗോഡ് ഡിപ്പോ; മംഗലാപുരം സര്‍വീസുള്‍പ്പെടെ പല സര്‍വീസുകളും മുടങ്ങും

കാസര്‍ഗോഡ്: കാസര്‍ഗോഡ് കെഎസ്ആര്‍ടിസിയില്‍ ഡീസല്‍ ക്ഷാമം രൂക്ഷം. ഇന്ന് ഡീസല്‍ എത്തിയില്ലെങ്കില്‍ മംഗലാപുരം സര്‍വീസുകളുള്‍പ്പെടെ പല സര്‍വീസുകളും മുടങ്ങും. അറുപത്തിയാറ് സര്‍വീസുകളാണ് കാസര്‍ഗോഡ് ഡിപ്പോയില്‍ നിന്നും നടത്തുന്നത്. കാഞ്ഞങ്ങാട് ഡിപ്പോയില്‍ ഇന്ന് സര്‍വീസ് നടത്താനുള്ള ഡീസല്‍ ശേഖരം മാത്രമാണ് ഉള്ളത്. ഡീസല്‍ വൈകീട്ടോടെ എത്തുമോ എന്നതില്‍ ഉറപ്പില്ല. കെഎസ്ആര്‍ടിസിക്ക് ഇന്ധനം വിതരണം ചെയ്യുന്ന എണ്ണക്കമ്പനികള്‍ കുത്തനെ വില കൂട്ടിയതിനെ തുടര്‍ന്നാണ് ക്ഷാമം രൂക്ഷമായത്. ബള്‍ക്ക് പര്‍ച്ചേസ് വിഭാഗത്തില്‍ പെടുത്തിയാണ് എണ്ണവില വര്‍ദ്ധിപ്പിച്ചത്. ഇരുപത്തിയൊന്ന് രൂപ പത്ത് പൈസയാണ് […]

Continue Reading

ഫാനിൻറെ വയർ കഴുത്തിൽ കുരുങ്ങി ഉറക്കത്തിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു

പാനൂർ: പെഡസ്റ്റൽ ഫാൻ വയർ കഴുത്തിൽ കുരുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലത്തായിലെ പാറേങ്ങാട്ട് സമജിന്റെയും ശിശിരയുടെയും മകൻ ദേവാംഗാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.തൊട്ടടുത്തുണ്ടായിരുന്ന ഫാനിന്റെ വയർ ഉറക്കത്തിലായിരുന്ന കുഞ്ഞിന്റെ കഴുത്തിൽ കുരുങ്ങുകയായിരുന്നുവെന്ന് കരുതുന്നു. ഉടൻ ചൊക്ലിയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ ദേവജ്.

Continue Reading

മാലിക് ദീനാർ സ്ഥാപനങ്ങൾ സിൽവർലൈൻ രൂപരേഖയിൽ; വലിയ ജുമുഅത്ത് പള്ളി യോഗം നാലിന്

കാസർകോട്: നൂറ്റാണ്ടുകളുടെ ചരിത്രമുള്ള പ്രസിദ്ധമായ മാലിക് ദീനാർ പള്ളിസ്ഥാപനങ്ങൾ സിൽവർലൈൽ രൂപരേഖയിൽ. മാലിക് ദീനാർ യതീംഖാനയും അനുബന്ധ സ്ഥാപനങ്ങളും ഒരു മഹല്ല് മുഴുവനുമടങ്ങുന്ന സ്ഥലവും ഖബർസ്ഥാനുമടക്കം സിൽവർ റെയിൽ അലൈൻമെന്‍റിൽ വന്നതോടെ ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കാൻ വലിയ ജുമുഅത്ത് പള്ളി യോഗം തിങ്കളാഴ്ച ചേരും. പള്ളിയും യതീംഖാനയും ഖബർസ്ഥാനും മഹല്ലും മഹല്ലുകളിലെ വീടും മറ്റു ആരാധനാലയങ്ങളും ഒഴിവാക്കണമെന്നാണ് പള്ളിക്കമ്മിറ്റിയുടെ ആവശ്യം. ഇവ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭങ്ങൾ ആരംഭിക്കുന്നതുസംബന്ധിച്ച് അന്തിമരൂപം നൽകാനാണ് മാലിക് ദീനാർ പള്ളി കൗൺസിൽ അംഗങ്ങളുടെയും ദഖീറത്ത് […]

Continue Reading