ഉത്സവ സ്ഥലത്തെ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു; പിന്നിൽ കോൺഗ്രസുകാരെന്ന് കെ.ബി.ഗണേഷ് കുമാർ

കൊല്ലം കുന്നിക്കോട്ട് ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ വെട്ടേറ്റ യുവാവ് മരിച്ചു. കോക്കാട് മനു വിലാസത്തിൽ മനോജ് (39) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഉത്സവത്തിനിടെ സംഘർഷമുണ്ടായത്. വെട്ടേറ്റ നിലയിൽ ഇന്നലെ രാത്രി കോക്കാട് റോഡിൽ കിടന്ന മനോജിനെ നാട്ടുകാരും പൊലീസും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.കഴുത്തിനും വെട്ടേറ്റ് നിലയിലായിരുന്നു. കൈവിരലുകളും വെട്ടി മാറ്റിയിട്ടുണ്ടായിരുന്നു. യൂത്ത് ഫ്രണ്ട് (ബി) ചക്കുവരയ്ക്കൽ മണ്ഡലം പ്രസിഡന്റാണ് കൊല്ലപ്പെട്ട മനോജ്. രാഷ്ട്രീയ കൊലപാതകമാണെന്ന ആരോപണമാണ് കേരള കോൺഗ്രസ് (ബി) ഉന്നയിക്കുന്നത്. മനോജിനെ കൊന്നത് കോൺഗ്രസുകാരെന്ന് കെ.ബി.ഗണേഷ് […]

Continue Reading

എന്റെ റിഫയെ കൊന്നത് ഞാനല്ല, എന്നെ ചതിച്ചതാണ് ; ലൈവിൽ വന്ന് സത്യാവസ്ഥ വെളിപ്പെടുത്തി മെഹ്നാസ്

മലയാളി വ്‌ളോഗര്‍ റിഫ മെഹ്നുവിനെ ദുബായ് ജാഫിലിയയിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് വലിയ വാര്‍ത്തയായിരുന്നു.കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി സ്വദേശിയാണ് റിഫ. ദുബായില്‍ ഭര്‍ത്താവ് മെഹ്നാസ് (മെഹ്നു) വിനൊപ്പമായിരുന്നു താമസം. ഫാഷൻ, വ്യത്യസ്ത ഭക്ഷണങ്ങൾ, സംസ്‌കാരങ്ങൾ എന്നിവയായിരുന്നു റിഫ തന്റെ വ്‌ളോഗിൽ ഉൾപ്പെടുത്തിയിരുന്നത്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ഏറെ ആരാധകരുള്ള ഇൻഫ്‌ളുവൻസറായിരുന്നു റിഫ. റിഫയുടെ ആത്മഹത്യയ്ക്ക് കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. അതിനിടെ, ഭര്‍ത്താവ് മെഹ്നുവിനെ പഴിചാരിയും വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ മെഹ്നു പബ്ലിക്ക് കേരള ന്യൂസിനെക്കുറിച്ച്‌ […]

Continue Reading

ക്യാമറക്കണ്ണില്‍ പിഴ വീഴാതിരിക്കാന്‍ മനഃപാഠമാക്കാം; വിവിധ പാതകളിലെ വേഗപരിധി ഓര്‍മ്മിപ്പിച്ച് പൊലീസ്

കൊച്ചി: പ്രധാന നിരത്തുകളില്‍ വാഹനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള വേഗപരിധി ഓര്‍മ്മിപ്പിച്ച് കേരള പൊലീസ്. കാറുകള്‍, ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷ, പൊതുഗതാഗതത്തിന് ഉപയോഗിക്കാത്തതും ഉപയോഗിക്കുന്നതുമായ ലൈറ്റ് മോട്ടോര്‍ വെഹിക്കിളുകള്‍, പാസഞ്ചര്‍, ഗുഡ്‌സ് വാഹനങ്ങള്‍ എന്നിവയുടെ വിവിധ പാതകളിലെ വേഗപരിധിയാണ് പട്ടികപ്പെടുത്തിയത്. സംസ്ഥാനത്താകമാനം മോട്ടോര്‍ വാഹനവകുപ്പ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സ്ഥാപിച്ച പശ്ചാത്തലത്തിലാണ് കേരളപൊലീസിന്റെ നടപടി. സംസ്ഥാനത്താകമാനം ഏപ്രില്‍ ഒന്ന് മുതല്‍ 726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളാണ് സ്ഥാപിച്ചത്. നഗരസഭാ മുനിസിപ്പാലിറ്റി പരിധിയില്‍ കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും 50 കി.മീറ്ററാണ് വേഗപരിധിയെങ്കില്‍ ദേശീയ പാതയില്‍ […]

Continue Reading

ബൈക്ക് കവർന്നെന്ന് ആരോപണം; യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി

പാലക്കാട് ഒലവക്കോടിന് സമീപം ബൈക്ക് കവർന്നതായി ആരോപിച്ച് യുവാവിനെ സംഘം ചേര്‍ന്ന് മർദിച്ച് കൊലപ്പെടുത്തി. മലമ്പുഴ കടുക്കാംകുന്ന് സ്വദേശി റഫീഖാണ് ( 27 ) രാത്രി ഒരു മണിയോടെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമിച്ചതായി കരുതുന്ന ആലത്തൂർ, പല്ലശ്ശന, കൊല്ലങ്കോട് സ്വദേശികളായ മൂന്ന് യുവാക്കളെ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ക്ഷേത്രോൽസവം കഴിഞ്ഞ് മടങ്ങിയവരാണ് ബാറിന് സമീപം നിർത്തിയിട്ട ബൈക്ക് നഷ്ടപ്പെട്ടതിനെത്തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് റഫീഖിനെ പിടികൂടി മർദിച്ചത്. വിവരമറിഞ്ഞ് പൊലീസെത്തി റഫീഖിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും […]

Continue Reading

സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു

തിരുവനന്തപുരം:സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് ഉത്തരവിറങ്ങി. ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നിയന്ത്രണങ്ങളാണ് പിൻവലിച്ചത്. സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണമെന്നും ദുരന്ത നിവാരണവകുപ്പ് അറിയിച്ചു. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിച്ചത്. 291 പേർക്കാണ് സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 73, തിരുവനന്തപുരം 52, കോട്ടയം 36, കോഴിക്കോട് 30, തൃശൂർ 19, കൊല്ലം 16, ആലപ്പുഴ 15, പത്തനംതിട്ട 13, ഇടുക്കി 9, മലപ്പുറം 9, കണ്ണൂർ 9, വയനാട് […]

Continue Reading

വെല്ലുവിളിച്ചവർക്കു മുന്നിൽ നെഞ്ചുവിരിച്ച് രാഹുൽ; സംവാദത്തിനിടെ വിവാദം– വിഡിയോ

കോട്ടയം∙ കെ റെയിൽ പോകുന്ന വഴിയിലെ ജനാഭിപ്രായം തേടി മനോരമ ന്യൂസ് സംഘടിപ്പിച്ച കെ റെയിൽ ജംഗ്ഷൻ പരിപാടിയുടെ കോട്ടയം നട്ടാശേരിയിലെ വേദിയില്‍ നാടകീയ രംഗങ്ങൾ. പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലിനെ കുറച്ചുപേർ ചേർന്ന് വെല്ലുവിളിച്ചതും തുടർന്ന് രാഹുൽ ജനക്കൂട്ടത്തിലേക്ക് ഇറങ്ങിച്ചെന്നതുമാണ് നാടകീയ നിമിഷങ്ങൾ സൃഷ്ടിച്ചത്. സംഭവത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണയുമായി കോൺഗ്രസ് നേതാക്കളായ വി.ടി. ബൽറാം, ഷാഫി പറമ്പിൽ എംഎൽഎ, റോജി എം. ജോൺ തുടങ്ങിയവർ രംഗത്തെത്തി. […]

Continue Reading

മലപ്പുറം കീഴുപറമ്പില്‍ ആനക്ക് ഭക്ഷണം നല്‍കുന്നതിനിടെ അച്ഛനും മകനും നേരെ ആനയുടെ ആക്രമണം നടന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ആറ് മാസം മുന്‍പാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് ദൃശ്യങ്ങള്‍ പുറത്ത് വന്നത്

മലപ്പുറം കീഴുപറമ്പില്‍ ആനക്ക് ഭക്ഷണം നല്‍കുന്നതിനിടെ അച്ഛനും മകനും നേരെ ആനയുടെ ആക്രമണം നടന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ആറ് മാസം മുന്‍പാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് ദൃശ്യങ്ങള്‍ പുറത്ത് വന്നത്

Continue Reading

കാസർകോട്ടും അനധികൃത ദത്തെടുക്കല്‍; 48 ദിവസം പ്രായമായ കുഞ്ഞിനെ കേരളത്തിലെത്തിച്ചത് മുംബൈയില്‍ നിന്ന്

കാസർകോട് ജില്ലയിലും അനധികൃത ദത്തെടുക്കല്‍ നടന്നതായി കണ്ടെത്തല്‍. 48 ദിവസം പ്രായമായ കുഞ്ഞിനെ അനധികൃതമായി ദത്തെടുത്തെന്ന കണ്ടെത്തിയ സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്തു. മുംബൈയില്‍ നിന്നാണ് കുഞ്ഞിനെ ദത്തെടുത്ത് കേരളത്തിലെത്തിച്ചത്. ദത്തെടുത്ത കുടുംബത്തിലെ അംഗങ്ങളെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുംബൈ സ്വദേശിനി വഴിയാണ് കുഞ്ഞിനെ ദത്തെടുത്തത്. അതേസമയം സി.ഡബ്ല്യു.സി യുടെ അനുമതിയില്ലാതെ കോഴിക്കോട് നിന്ന് അനധികൃതമായി ദത്തെടുത്ത കുഞ്ഞിനെ മോചിപ്പിച്ചു. ദത്തെടുത്ത മൂന്നര വയസ്സുള്ള കുഞ്ഞിനെയാണ് സി.ഡബ്ല്യു.സി മോചിപ്പിച്ചത്. തുടര്‍ന്ന് കുട്ടിയെ സർക്കാർ സംരക്ഷിത ഭവനത്തിലേക്ക് […]

Continue Reading

കാസർകോട്ട് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവം; നാല് യുവാക്കളെ പൊലീസ് ചോദ്യം ചെയ്തു

കാസര്‍കോട്: ബോവിക്കാനത്ത്‌ എസ്‌.എസ്.എല്‍.സി പരീക്ഷയുടെ തലേ ദിവസം വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാല് യുവാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. വിദ്യാര്‍ഥിനിയുടെ ഫോണിലേക്ക് വന്നതും പോയതുമായ ചില സന്ദേശങ്ങള്‍ മായ്‌ച്ചതായി കണ്ടതിനെ തുടര്‍ന്നാണ് സന്ദേശം അയച്ചതെന്ന് കരുതുന്ന നാല് പേരെ പോലീസ് ചോദ്യം ചെയ്തത്.അതിനിടെ പൊലീസ് കസ്റ്റഡിയിലുള്ള ഫോണ്‍ വിദഗ്‌ധ പരിശോധനയ്ക്ക് സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. ആദൂര്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. പെണ്‍കുട്ടിയുടെ മരണത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷനും കേസെടുത്തിരുന്നു.

Continue Reading

‘പിരിയില്ല കൂട്ടുകാർ നമ്മൾ പിരിയാത്ത നന്മയോടെ’; കൂട്ടുകാരനെ ചുമലിലേന്തി മനസ്സ് നിറച്ച് കൂട്ടുകാരികൾ! സഹപാഠി അലിഫ് മുഹമ്മദിനെ ക്ലാസിലേക്ക് എടുത്തുകൊണ്ട് പോകുന്ന സഹപാഠികളായ ആര്യയും അർച്ചനയും;ശാസ്താംകോട്ട ഡിബി കോളജിൽ നിന്നുള്ള വൈറൽ ദൃശ്യങ്ങൾ #viral #friends #friendship

‘പിരിയില്ല കൂട്ടുകാർ നമ്മൾ പിരിയാത്ത നന്മയോടെ’;കൂട്ടുകാരനെ ചുമലിലേന്തി മനസ്സ് നിറച്ച് കൂട്ടുകാരികൾ! സഹപാഠി അലിഫ് മുഹമ്മദിനെ ക്ലാസിലേക്ക് എടുത്തുകൊണ്ട് പോകുന്ന സഹപാഠികളായ ആര്യയും അർച്ചനയും;ശാസ്താംകോട്ട ഡിബി കോളജിൽ നിന്നുള്ള വൈറൽ ദൃശ്യങ്ങൾ

Continue Reading