കോളജിൽ വൈദ്യുതി മുടങ്ങി; മൊബൈൽ വെട്ടത്തിൽ പരീക്ഷ എഴുതി വിദ്യാർഥികൾ; വിവാദം

നല്ല മഴക്കോൾ, വൈദ്യുതിയും മുടങ്ങി. മൊബൈൽ ഫോണിന് വിലക്കുള്ള പരീക്ഷാഹാളിൽ പിന്നീട് കുട്ടികൾ പരീക്ഷ എഴുതിയത് മൊബൈൽ വെളിച്ചത്തിൽ. എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാം വർഷ ബിരുദ, ബിരുദാനന്തരബിരുദ പരീക്ഷയാണ് മൊബൈൽ വെളിച്ചത്തെ തുടർന്ന് വിവാദമായിരിക്കുന്നത്. ഇരുട്ടത്തിരുന്ന് പരീക്ഷ എഴുതുന്നത് പ്രായോഗികമല്ലാതെ വന്നതോടെയാണ് ഫ്ലാഷുകൾ തെളിച്ചതെന്നാണ് വിദ്യാർഥികൾ പറയുന്നത്. സർവകലാശാല ചട്ടപ്രകാരം മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച്, ഇയർഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുമായി പരീക്ഷാഹാളിൽ പ്രവേശിക്കുന്നതിനു കർശന വിലക്കുണ്ട്. ഇത്തരം ഉപകരണങ്ങൾ സ്വിച്ച് ഓഫ് ആണെങ്കിൽ പോലും […]

Continue Reading

വീട്ടുകാർ വീടിന്റെ മുറ്റത്ത് കാഴ്ച്ചാ വരവ് കണ്ടു നിന്നു കള്ളൻ വീടിന് അകത്തു കയറി 33 പവൻ സ്വർണ്ണം കവർന്നു കാസർഗോഡാണ് സംഭവം

ഉളിയത്തടുക്ക ∙ വീടിനു സമീപത്തു കൂടി പോകുന്ന തിരുമുൽക്കാഴ്ച കാണുന്നതിനിടെ തുറന്നിട്ട വീട്ടിൽ നിന്ന് 33.25 പവൻ സ്വർണം കവർന്നു. കഴിഞ്ഞ ദിവസം രാത്രി മീപ്പുഗിരിയിലെ കെ.ലോകേഷിന്റെ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളാണു കവർന്നത്. ഉദയഗിരി വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള തിരുമുൽക്കാഴ്ച വീട്ടുകാർ കാണുന്നതിനിടെയാണു വീടിനകത്തേക്കു കയറിയ മോഷ്ടാവ് കിടപ്പുമുറിയിൽ തുറന്നിട്ടിരുന്ന അലമാരയിൽ നിന്നു ആഭരണങ്ങൾ കവർന്നത്.4 മാല, 2 ലോക്കറ്റ്, പാദസരം, 13 സെറ്റ് കമ്മൽ, 5 സെറ്റ് വള എന്നിവ ഉൾപ്പെടെ […]

Continue Reading

ദാരിദ്ര്യം മുതലെടുത്തു; ചൂഷണത്തിന് ഒത്താശ; കുട്ടി 5മാസം ഗർഭിണി; 6പേർ പിടിയിൽ

ജോലി നൽകാമെന്നു വിശ്വസിപ്പിച്ചു പതിനേഴുകാരയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 6 പേർ അറസ്റ്റിൽ. ഇടനിലക്കാരൻ കുമാരമംഗലം മംഗലത്ത് വീട്ടിൽ ബേബി എന്ന് വിളിക്കുന്ന രഘു (51), വർക്‌ഷോപ് ജീവനക്കാരനായ കോടിക്കുളം പാറപ്പുഴ പിണക്കാട്ട് വീട്ടിൽ തോമസ് ചാക്കോ (27), തൊടുപുഴ ടൗണിൽ ലോട്ടറി വിൽപനക്കാരനായ ഇടവെട്ടി വലിയജാരം പോക്കളത്തുവീട്ടിൽ ബിനു (43), വാഴക്കുളത്ത് കെഎസ്ഇബി ജീവനക്കാരനായ കല്ലൂർക്കാട് വെള്ളാരംകല്ല് വാളമ്പിള്ളിൽ വീട്ടിൽ സജീവ് (55), കോട്ടയം രാമപുരം കുറിഞ്ഞി മണിയാടുംപാറ ഭാഗത്ത് കൊട്ടൂർ വീട്ടിൽ തങ്കച്ചൻ (56), […]

Continue Reading

കുടുംബത്തിലെ മൂന്നു പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

എറണാകുളം: പാലാരിവട്ടം വെണ്ണലയില്‍ കൂട്ട ആത്മഹത്യ. ഒരു കുടുംബത്തിലെ മൂന്നു പേരെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അമ്മയായ ഗിരിജ (68), മകൾ രജിത (35), മകളുടെ ഭർത്താവ് പ്രശാന്ത് (38) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളായ രജിതയെ വിഷം കഴിച്ച നിലയിലും ഭര്‍ത്താവിനെയും അമ്മയെയും തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രജിതയുടെ പന്ത്രണ്ടും അഞ്ചും വയസ്സുള്ള കുട്ടികൾ രാവിലെ അടുത്ത വീട്ടിലേക്ക് ഫോണിലൂടെ വിളിച്ചാണ് മരണ വിവരം അറിയിക്കുന്നത്. വീട്ടില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. […]

Continue Reading

സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം സി ജോസഫൈന്‍ അന്തരിച്ചു

കണ്ണൂര്‍: സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായിരുന്ന എം സി ജോസഫൈന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പാര്‍ട്ടി കോണ്‍ഗ്രസിനിടെ കുഴഞ്ഞുവീണ ജോസഫൈനെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എ.കെ.ജി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.  ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌, സംസ്ഥാന പ്രസിഡന്റ്‌, വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ, വിശാലകൊച്ചി വികസന അതോറിറ്റി ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങളും വഹിച്ചു.വിദ്യാർഥി, യുവജന, മഹിളാ പ്രസ്ഥാനങ്ങളിലൂടെയാണ്‌ പൊതുരംഗത്തെത്തിയത്‌. 1978ൽ സി.പി.എം അംഗമായി. 1984ൽ സി.പി.എം എറണാകുളം […]

Continue Reading

തൃശ്ശൂരില്‍ അച്ഛനേയും അമ്മയേയും വെട്ടിക്കൊന്ന് മകന്‍; വിവരം പൊലീസില്‍ അറിയിച്ചതും മകന്‍, ഒളിവില്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ (Thrissur) അച്ഛനേയും അമ്മയേയും മകൻ വെട്ടിക്കൊന്നു (Murder). ഇഞ്ചക്കുണ്ട് സ്വദേശി കുട്ടൻ (60), ഭാര്യ ചന്ദ്രിക (55) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒളിവില്‍ പോയ മകൻ അനീഷിനായി (30 ) തെരച്ചില്‍ തുടരുകയാണ്. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. വീടിന് പുറത്തുള്ള റോഡില്‍ പുല്ല് ചെത്തുകയായിരുന്ന ദമ്പതികളെ വെട്ടുകത്തിയുമായെത്തി മകന്‍ ആക്രമിക്കുകയായിരുന്നു. റോഡിലാണ് മൃതദേഹങ്ങൾ കിടന്നിരുത്. കൊലപാതക വിവരം വിളിച്ച് അറിയിച്ചത് അനീഷാണെന്ന് പൊലീസ് പറഞ്ഞു. 

Continue Reading

“എന്റെ പാർട്ടിക്ക് എന്റെ ഹദിയ” വാർഡ് തലങ്ങളിൽ ഫണ്ട് ശേഖരണം ശക്തമാക്കണം: മുസ്ലീം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി

കുമ്പള: മാനവിക മൂല്യങ്ങൾ ഉയർത്തി പിടിച്ച്‌ മുസ്ലിം ലീഗ് നടത്തിയ സേവന പ്രവർത്തനത്തിന് ശക്തി പകരാൻ ‘എന്റെ പാർട്ടിക്ക് എന്റെ ഹദിയ’ ക്യാമ്പയിൻ ശക്തമായി പ്രവർത്തന ഫണ്ട് ശേഖരിക്കണമെന്നും ഓരോ വാർഡിലെയും വീടുകളിൽ സന്ദർശനം നടത്തി പാർട്ടിയുടെ സന്ദേശം പ്രചരിപ്പിക്കാൻ പാർട്ടി പ്രവർത്തകർ ഒറ്റക്കെട്ടായി മുന്നിട്ട് ഇറങ്ങണമെന്നും മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി നേതൃ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പഞ്ചായത്ത്‌ പരിധിയിൽ മുഴുവൻ വാർഡ് പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി മാറും വാർഡിലെ പ്രധാനപ്പെട്ട മുസ്ലിം […]

Continue Reading

ഒരു ഐ.എസ് തീവ്രവാദി എങ്ങനെയാണോ നിങ്ങളുടെ മതത്തിന്റെ പ്രതിനിധിയാകാത്തത് അതുപോലെ ഇത്തരം തെമ്മാടികള്‍ ഞങ്ങളുടെ മതത്തേയും പ്രതിനിധീകരിക്കുന്നില്ല: ബജ്‌രംഗ് മുനിക്കെതിരെ ശശി തരൂര്‍

ന്യൂദല്‍ഹി: ഏതെങ്കിലും മുസ്‌ലിം യുവാവ് ഒരു ഹിന്ദു പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയാല്‍ അവന്റെ അമ്മ പെങ്ങള്‍ അടക്കമുള്ള എല്ലാ മുസ്‌ലിം സ്ത്രീകളേയും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത ഹിന്ദുത്വ പുരോഹിതന്‍ ബജ്‌രംഗ് മുനിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഒരു ഐ.എസ് തീവ്രവാദി എങ്ങനെയാണോ നിങ്ങളുടെ മതത്തിന്റെ പ്രതിനിധിയാകാത്തത് അതുപോലെ തന്നെ ഇത്തരം തെമ്മാടികള്‍ ഞങ്ങളുടെ മതത്തേയും പ്രതിനിധീകരിക്കുന്നില്ലെന്നും ബഹുഭൂരിപക്ഷം ഹിന്ദുക്കളും ഇത്തരക്കാരെ അംഗീകരിക്കില്ലെന്നും ശശി തരൂര്‍ ട്വിറ്ററില്‍ എഴുതി.ബജ്‌രംഗ് മുനിയുടെ വീഡിയോ റീ […]

Continue Reading

സൈക്കിൾ ചോദിച്ചതിന് പിതാവ് ഒൻപതു വയസുകാരിയുടെ ദേഹത്ത് ചൂടുവെള്ളമൊഴിച്ചു; ഭാര്യയുടെ ചെവി കടിച്ചുപറിച്ചു

കോഴിക്കോട്: ഒൻപതു വയസുള്ള മകളെയും ഭാര്യയെയും ക്രൂരമായി മർദിച്ച് പിതാവ്. കോഴിക്കോട് താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി ഷാജിയാണ് ഭാര്യ ഫിനിയയെയും മകളെയും ക്രൂരമായി മർദിച്ചത്. ഷാജിക്കെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു. സംഭവത്തില്‍ ശിശുക്ഷേമ സമിതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സൈക്കിൾ വേണമെന്ന് കുഞ്ഞ് ആവശ്യപ്പെട്ടതോടെയായിരുന്നു ആക്രമണം തുടങ്ങിയത്. ആദ്യം വാങ്ങിക്കൊടുക്കാൻ പറ്റില്ലെന്ന് പറഞ്ഞു. വീണ്ടും ചോദിച്ചപ്പോൾ ഉമ്മയുടെ വീട്ടുകാരോട് ചോദിക്കാൻ ആവശ്യപ്പെട്ടു. എന്നിട്ട് കവിളിന്റെ രണ്ടു ഭാഗത്തും അടിക്കുകയും മർദിക്കുകയും ചെയ്തു. വൈകീട്ടോടെ […]

Continue Reading

ചവിട്ടിവീഴ്ത്തി തലപിടിച്ച് തറയിലിടിച്ചു; മരുമകളുടെ അടിയേറ്റു മരിച്ച റൂബിയുടെ കബറടക്കം ഇന്ന്

കുടുംബ വഴക്കിനിടെ മരുമകളുടെ അടിയേറ്റ് അബുദാബിയിലെ ഗയാതിയിൽ മരിച്ച ആലുവ കുറ്റിക്കാട്ടുകര ഉദ്യോഗ്‌മണ്ഡൽ എടമുള സ്വദേശിനി റൂബി മുഹമ്മദിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കബറടക്കം ഇന്ന് ഏലൂർ കുറ്റിക്കാട്ടുകര ജുമാമസ്ജിദിൽ കബർസ്ഥാനിൽ. അബുദാബി ബനിയാസ് മോർച്ചറിയിൽ ഇന്നലെ വൈകിട്ട് 4ന് എംബാം ചെയ്തശേഷം രാത്രി 10ന് അബുദാബിയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ കൊണ്ടുപോയി. മൃതദേഹത്തെ മകൻ സഞ്ജു മുഹമ്മദ് അനുഗമിച്ചു. സഞ്ജുവിന്റെ ഭാര്യ കാഞ്ഞിരപ്പള്ളി സ്വദേശി ഷജനയുമായുണ്ടായ വാക്കുതർക്കത്തിൽ റൂബിയെ ചവിട്ടിവീഴ്ത്തി തലപിടിച്ച് തറയിൽ ഇടിച്ചതിനെ തുടർന്നാണ് മരണം. […]

Continue Reading