സ്കൂളിൽ ലഹരി വസ്തുക്കൾ പിടികൂടിയതുമായി ബന്ധപ്പെട്ട് സംഘർഷം; 3 പേർക്ക് പരിക്ക്
തൃക്കരിപ്പൂർ: തൃക്കരിപ്പൂരിനടുത്ത സ്കൂളിൽ ലഹരി വസ്തുക്കൾ പിടികൂടിയതുമായി ബന്ധപ്പെട്ട് സംഘർഷം. മൂന്നുപേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റവരെ പയ്യന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് ചന്തേര പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.കണ്ടാലാറിയുന്ന 30 ഓളം പേർക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്കൂളിൽ ലഹരി പിടികൂടിയ സംഭവം മറച്ച് വെക്കാൻ ശ്രമിച്ച മാനജ്മെൻറിന്റെ പിടിവാശിയാണ് സംഘർഷത്തിന് കാരണമെന്നാണ് ആക്ഷേപം. സ്കൂളിൽ വിദ്യാർഥികളിൽ നിന്നും പലതവണ മയക്കുമരുന്ന് പിടികുടിയിട്ടും കാര്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
Continue Reading