മദ്രസയിൽ കയറി അധ്യാപകനെ മർദിച്ചതായി പരാതി; പൊലീസ് കേസെടുത്തു

ബോവിക്കാനം: മദ്രസയിൽ അക്രമണം നടത്തുകയും അധ്യാപകനെ മർദിക്കുകയും ചെയ്തതായി പരാതി. ബോവിക്കാനം മുതലപ്പാറ അൻസാറുൽ ഇസ്ലാം മദ്റസയിലെ സ്വദർ മുഅല്ലിം ശാഹുൽ ഹമീദ് ദാരിമിക്ക് പരിക്കേറ്റു. അധ്യാപകരായ അഹ്മദ് മുസ്ലിയാർ, ശകീർ മൗലവി എന്നിവരെയും ആക്രമിച്ചതായി പരാതിയുണ്ട്. ഇവർ ചെങ്കളയിലെ ആശുപത്രിയിൽ ചികിത്സ തേടി.ദിവസങ്ങൾക്ക് മുമ്പ് പഠന സംബന്ധമായ വിഷയത്തിൽ ഒരു കുട്ടിയെ അധ്യാപകൻ തല്ലിയിരുന്നതായും ഇതുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധുക്കൾ മദ്റസയിൽ പ്രശ്നംസൃഷ്ടിച്ചിരുന്നുവെന്നും പറയുന്നു. ഇതിന്റെ ഭാഗമായി സമാധാന യോഗം വിളിച്ചിരുന്നു. ഈ യോഗത്തിനിടയിൽ ഒരു […]

Continue Reading

തിയേറ്ററുകളില്‍ 100 ശതമാനം പ്രവേശനം; ബാറുകളിലെ നിയന്ത്രണങ്ങളും പിന്‍വലിച്ചു

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ തോത് കുറയുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. തിയേറ്ററുകള്‍, ബാറുകള്‍, പൊതു-സ്വാകര്യ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങിയവയ്ക്കാണ് ഇളവുകള്‍ നല്‍കിയിരിക്കുന്നത്. തീയറ്ററുകളില്‍ 100 ശതമാനം സീറ്റുകളിലും പ്രവേശനം അനുവദിക്കും. ജില്ലകളെ കാറ്റഗറി തിരിക്കുന്നത് അവസാനിപ്പിച്ചു. ബാറുകള്‍, ക്ലബുകള്‍, റസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. പൊതു പരിപാടികളില്‍ 1500 പേര്‍ക്ക് അനുമതി. സര്‍ക്കാര്‍ പരിപാടികള്‍ ഓണ്‍ലൈനായി നടത്തണമെന്ന വ്യവസ്ഥയും ഒഴിവാക്കി. അതേസമയം, സംസ്ഥാനത്ത് ഇന്ന് 2524 പോര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 […]

Continue Reading

”ടീച്ചറെന്താ ഈ പറയുന്നേ, ഇതെല്ലാം ഇവിടെ വെച്ച് വലിച്ചൂരാനോ…” തിരുവനന്തപുരത്ത് സ്‌കൂൾ വിദ്യാർഥികളോട് ഹിജാബ് അഴിച്ചു മാറ്റാൻ ആവശ്യപ്പെട്ടതായി പരാതി. ശംഖ്മുഖം സെന്റ് റോച്ചെസ് കോൺവെന്റ് സ്‌കൂളിലാണ് സംഭവം. വിവരമറിഞ്ഞെത്തിയ രക്ഷിതാക്കൾ സ്‌കൂളിന് മുന്നിൽ പ്രതിഷേധിച്ചപ്പോൾ… (വീഡിയോ കാണാം )

”ടീച്ചറെന്താ ഈ പറയുന്നേ, ഇതെല്ലാം ഇവിടെ വെച്ച് വലിച്ചൂരാനോ…”തിരുവനന്തപുരത്ത് സ്‌കൂൾ വിദ്യാർഥികളോട് ഹിജാബ് അഴിച്ചു മാറ്റാൻ ആവശ്യപ്പെട്ടതായി പരാതി. ശംഖ്മുഖം സെന്റ് റോച്ചെസ് കോൺവെന്റ് സ്‌കൂളിലാണ് സംഭവം. വിവരമറിഞ്ഞെത്തിയ രക്ഷിതാക്കൾ സ്‌കൂളിന് മുന്നിൽ പ്രതിഷേധിച്ചപ്പോൾ…(വീഡിയോ കാണാം )

Continue Reading

സഹപാഠി ബ്ലേഡ് കൊണ്ട് 17കാരന്റെ ശരീരം കീറിമുറിച്ചു പരിക്കേറ്റ കുട്ടിയെ കാസർകോട് ചെങ്കള ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കാസർകോട്: ആദ്യം കഴുത്തിന് പിറകിലാണ് മുറിവേല്‍പ്പിച്ചത്. കൈ ഉയര്‍ത്തി രക്തം ചീന്തുന്നത് തടയാനുള്ള ശ്രമത്തിനിടെ തോളിന് താഴെയും മുറിച്ചു. അധ്യാപകന്‍ ഉടന്‍ ചെങ്കള സഹകരണ ആശുപത്രിയിലെത്തിച്ച കുട്ടിയുടെ കഴുത്തിന് ഒമ്പതും കൈക്ക് എട്ടും തുന്നുകളിട്ടു. ഇത്രയും ക്രൂരമായ അക്രമം നടന്നിട്ടും സംഭവം ഒതുക്കാനാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നതെന്ന് പരിക്കേറ്റ കുട്ടിയുടെ കുടുംബാംഗങ്ങള്‍ പറയുന്നു. പരിക്കേറ്റ കുട്ടി ശല്യം ചെയ്തതാണ് പ്രകോപനത്തിനിടയാക്കിയതെന്നും പറയുന്നു. എന്നാല്‍ അതു സംബന്ധിച്ച പരാതി കുട്ടിയില്‍ നിന്നോ രക്ഷിതാക്കളില്‍ നിന്നോ ലഭിച്ചിരുന്നില്ല. ഇരുകുട്ടികളും ഇപ്പോള്‍ സ്‌കൂള്‍ […]

Continue Reading

ദേശീയ പണിമുടക്ക് മഞ്ചേശ്വരം താലൂക് കൺവെൻഷൻ നടത്തി

മഞ്ചേശ്വരം : മാർച്ച്‌ 28,29 ദേശീയ പണി മുടക്ക വിജയിപ്പിക്കുന്നതിന് വേണ്ടി ആക്ഷൻ കൌൺസിൽ സമര സമിതിയുടെ നേതൃത്വത്തിൽ മഞ്ചേശ്വരം താലൂക് കൺവെൻഷൻ കുമ്പള ജി എസ് ബി എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു . ആക്ഷൻ കോൺസിൽ സമര സമിതി ജില്ല പ്രസിഡന്റ്‌ കെ പി ഗംഗദരാൻ ഉൽഘടനം ചെയ്തു. വി ഭുവനെന്ദ്രൻ അധ്യക്ഷത വഹിച്ചു . കെ നരേഷ് കുമാർ സംസാരിച്ചു.ശ്യാം ഭട്ട് യു സ്വാഗതവും എം എസ് ജോസ് നന്ദിയും പറഞ്ഞു.

Continue Reading

സേതുരാമയ്യരുടെ അഞ്ചാം വരവ്; ‘സിബിഐ 5: ദി ബ്രെയിൻ’

മലയാള സിനിമാപ്രേമികൾ ഒരേപോലെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന സിബിഐ അഞ്ചാം ഭാഗം. സിനിമയിലെ പേര് എന്തായിരിക്കുമെന്ന ആവേശത്തിലാണ് ആരാധകർ. ഇപ്പോഴിതാ സിനിമയുടെ ടൈറ്റിൽ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.’സിബിഐ 5: ദി ബ്രെയിൻ’ എന്നാണ് സിനിമയുടെ പേര്. സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പേര് പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിയും പേര് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ സിനിമയിലെ ലുക്കും പുറത്തുവിട്ടിട്ടുണ്ട്. 1988ൽ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറികുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിച്ചത്. തുടർന്ന് ജാഗ്രത, സേതുരാമയ്യർ സിബിഐ, […]

Continue Reading

പാലക്കാട് ലക്കിടിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ പുഴയില്‍ ചാടി. മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. കൂത്തുപാത സ്വദേശിയായ അജിത് കുമാര്‍, ഭാര്യ ബിജി, മകള്‍ പാറു എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. അജിത്തിന്റെ മറ്റൊരു മകളായ അശ്വനന്ദയുടെ തിരച്ചില്‍ തുടരുകയാണ്. 2012 ല്‍ അമ്മാവനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അജിത്കുമാറും കുടുംബവുമാണ് പുഴയില്‍ ചാടിയത്. ഈ കേസിലെ വിചാരണ പുരോഗമിക്കിവെയാണ് മരണം. കേസുമായി ബന്ധപ്പെട്ട മനോവിഷമത്തിലാണ് മരിക്കുന്നതെന്ന ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തി.

പാലക്കാട് ലക്കിടിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ പുഴയില്‍ ചാടി. മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. കൂത്തുപാത സ്വദേശിയായ അജിത് കുമാര്‍, ഭാര്യ ബിജി, മകള്‍ പാറു എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. അജിത്തിന്റെ മറ്റൊരു മകളായ അശ്വനന്ദയുടെ തിരച്ചില്‍ തുടരുകയാണ്. 2012 ല്‍ അമ്മാവനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അജിത്കുമാറും കുടുംബവുമാണ് പുഴയില്‍ ചാടിയത്. ഈ കേസിലെ വിചാരണ പുരോഗമിക്കിവെയാണ് മരണം. കേസുമായി ബന്ധപ്പെട്ട മനോവിഷമത്തിലാണ് മരിക്കുന്നതെന്ന ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തി.

Continue Reading

മൂന്ന് വയസ്സുകാരി കിണറ്റില്‍ വീണു; പിറകെ ചാടി രക്ഷകയായി അമ്മൂമ്മ

കിണറ്റില്‍ വീണ മൂന്നു വയസ്സുകാരിയെ രക്ഷിക്കാന്‍ അമ്മൂമ്മയുടെ സാഹസികത. കാസര്‍ഗോഡ് കള്ളാര്‍ രാജപുരത്താണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പന്തല്ലൂര്‍ വീട്ടില്‍ ജിസ്മിയുടെ മകള്‍ 3 വയസ്സുകാരി റെയ്ച്ചല്‍ അയല്‍പക്കത്തെ 30 അടി താഴ്ചയുള്ള ചതുര കിണറ്റില്‍ വീണത്. പിന്നാലെ കുട്ടിയെ രക്ഷിക്കാന്‍ അമ്മൂമ്മ ലീലാമ്മ പിറകെ ചാടുകയായിരുന്നു. എട്ടടിയോളം വെള്ളമുള്ള കിണറ്റിലായിരുന്നു കുട്ടി വീണത്. വീട്ടുകാരുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെ കുട്ടി കിണറ്റിലേക്ക് എത്തിനോക്കുകയും അബദ്ധത്തില്‍ വീഴുകയുമായിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ പിറകെ ചാടിയ ലീലാമ്മ കുട്ടി […]

Continue Reading

വര്‍ക്ക് ഫ്രം ഹോം ഓഫറുമായി പുതിയ തട്ടിപ്പ്; ലക്ഷ്യം രക്ഷിതാക്കള്‍

സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം ഓഫറുമായി പുതിയ തട്ടിപ്പു നടക്കുന്നതായി കേരള പൊലീസ്. ഇതുമായി ബന്ധപ്പെട്ട് ജാഗ്രത പാലിക്കണമെന്നും കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. വര്‍ക്ക് ഫ്രം ഹോം ജോലിക്ക് പ്രതിദിനം വലിയ തുക വാഗ്ദാനം ചെയ്യുന്ന വ്യാജസന്ദേശങ്ങള്‍ നിങ്ങളുടെ മൊബൈലിലും എത്തിയേക്കാമെന്നും കേരള പൊലീസ് വ്യക്തമാക്കി. ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഉപയോഗം വര്‍ദ്ധിച്ചതോടെയാണ് രക്ഷകര്‍ത്താക്കളെ ലക്ഷ്യമാക്കി ഇത്തരം സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത്. ആളുകളുടെ വിശ്വാസമര്‍ജിക്കാനായി സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ പേരിലാണ് പുതിയ തട്ടിപ്പ്. എസ്എംഎസ്, വാട്ട്‌സാപ്പ് എന്നിവയിലൂടെയുള്ള […]

Continue Reading

അതിർത്തി തർക്കം: ബന്ധുവിനെ ചവിട്ടിക്കൊന്നു; രക്തം കലർന്ന ഷർട്ടുമായി പ്രതി സ്‌റ്റേഷനിൽ

പൊന്നാനി: അതിർത്തി തർക്കത്തെ തുടർന്ന് ബന്ധവും അയൽവാസിയുമായ വയോധികനെ (Murder) ചവിട്ടിക്കൊലപ്പെടുത്തി. പൊന്നാനി (Ponnani) ഗേൾസ് ഹൈസ്‌കൂളിന് സമീപം പത്തായ പറമ്പ് സ്വദേശി സുബ്രഹ്‌മണ്യൻ എന്ന മോഹനൻ (62) ആണ് മരിച്ചത്. വർഷങ്ങളായി സുബ്രഹ്‌മണ്യനും ബന്ധുക്കളായ അയൽവാസികളും തമ്മിൽ വഴിയെച്ചൊല്ലി തർക്കം നിലനിന്നിരുന്നു. സംഭവത്തിൽ തിരൂർ കോടതിയിൽ കേസും നിലവനിൽക്കുന്നുണ്ട്. ഇതിനിടെ വെള്ളിയാഴ്ച ഉച്ചയോടെ അയൽവാസികളും സുബ്രഹ്‌മണ്യന്റെ വീട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് അയൽവാസിയായ പത്തായപറമ്പിൽ റിജിൻ (32) സുബ്രഹ്‌മണ്യനെ ചവിട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ സുബ്രഹ്‌മണ്യനെ പൊന്നാനി […]

Continue Reading