‘ഹാജ‍ര്‍ കുറവെന്ന പേരിൽ പരീക്ഷ എഴുതാൻ അനുവദിച്ചില്ല’; വിദ്യാർത്ഥി ജീവനൊടുക്കി, പരാതിയുമായി ബന്ധുക്കൾ

കോഴിക്കോട് : പരീക്ഷ എഴുതാൻ അനുവദിക്കാത്തതിൽ മനംനൊന്ത് വിദ്യാർത്ഥി ജീവനൊടുക്കി. കോഴിക്കോട് നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖ് (19) ആണ് മരിച്ചത്. ചെന്നൈ എസ്ആർഎം കോളജിലെ റെസ്പിറേറ്ററി തെറാപ്പി ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു ആനിഖ്. ഹാജർ കുറവെന്ന് പറഞ്ഞാണ് വിദ്യാര്‍ത്ഥിയെ കോളേജ് അധികൃതര്‍ പരീക്ഷ എഴുതാൻ അനുവദിക്കാതിരുന്നത്. നാളെ ഒന്നാം സെമസ്റ്റർ പരീക്ഷ തുടങ്ങാനിരിക്കെയാണ് സംഭവമുണ്ടായത്. പരീക്ഷാഫീസ് വാങ്ങിയിട്ടും പരീക്ഷയെഴുതാൻ അനുവദിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. ഇന്നലെ ഉച്ച തിരിഞ്ഞ് കോഴിക്കോട് നടക്കാവിലെ വീട്ടിലായിരുന്നു സംഭവം. ചെന്നൈ എസ്ആർഎം കോളജിൽ റെസ്പറേറ്ററി തെറാപ്പി […]

Continue Reading

മദ്യപിച്ച് വീട്ടിലെത്തി സംഘർഷം; ജ്യേഷ്ഠനെ അനുജൻ കുത്തിക്കൊന്നു; പ്രതി പിടിയിൽ

തലശേരി: മദ്യലഹരിയില്‍ ആക്രമാസക്തനായ ജ്യേഷ്ഠനെ അനുജന്‍ കുത്തിക്കൊലപ്പെടുത്തി. ധര്‍മടം ചിറക്കുനിയില്‍ ആയിശ ഹൗസില്‍ ആഷിഫിനെ (28) ആണ് അനുജന്‍ അഫ്‌സല്‍ കുത്തിക്കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രി 11 മണിയോടെ വീട്ടിലായിരുന്നു സംഭവം.മദ്യപിച്ച് വീട്ടിലെത്തിയ ആഷിഫുമായി അഫ്‌സല്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിനിടയിൽ കത്തിയെടുത്ത് ആഷിഫ് അഫ്സലിന്‍റെ കൈക്ക് കുത്തുകയും ചെയ്തു. പ്രകോപിതനായ അഫ്‌സല്‍ ആഷിഫിന്‍റെ വയറില്‍ കുത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.നിലവിളികേട്ട നാട്ടുകാരാണ് ആഷിഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോലിസും സ്ഥലത്തെത്തിയിരുന്നു. തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടോടെയാണ് ആഷിഫ് മരിച്ചത്. അഫ്‌സലിനെ […]

Continue Reading

അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധമൂലം അല്ലെന്ന് പോസ്റ്റ്‌മോർട്ടത്തിൽ പ്രാഥമികനിഗമനം

തിരുവനന്തപുരം: കാസർകോട്ടെ കോളേജ് വിദ്യാർഥിനി അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധമൂലമല്ലെന്ന് പോസ്റ്റ്മോർട്ടത്തിൽ പ്രാഥമിക നിഗമനം. മരണത്തിലേക്ക് നയിച്ചത് അണുബാധയെ തുടർന്നുള്ള ഹൃദയസ്തംഭനമാണ് എന്നാണ് നിഗമനം. അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധമൂലമാണെന്ന സംശയവും ആരോപണവും ഉയർന്നിരുന്നു. അഞ്ജുശ്രീയുടെ പോസ്റ്റ് മോർട്ടത്തിൻറെ പ്രാഥമിക നിഗമനവും ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പ്രാഥമിക പരിശോധയുടെ റിപ്പോർട്ടുമാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്.അഞ്ജുശ്രീയുടെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ റിപ്പോർട്ടിലും ചില സംശയങ്ങൾ ഉന്നയിക്കുന്നുണ്ട്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ല. എന്നാൽ, അഞ്ജുശ്രീയുടെ മരണം സംഭവിച്ചത് ആന്തരികാവയവങ്ങൾക്കേറ്റ […]

Continue Reading

മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ മകളുടെ കരാട്ടെ ക്ലാസിനും ട്യൂഷനും യാത്രയും സര്‍ക്കാര്‍ വാഹനത്തില്‍

ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഔദ്യോഗിക വാഹനം മകളുടെയും കുടുംബാംഗങ്ങളുടെയും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തി. മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രൈവറ്റ് സെക്രട്ടറി ആയ പി കെ ശബരീശനാണ് സ്വന്തം മകളുടെ കരാട്ടെ ക്ലാസിനും ടുഷനും മറ്റു സ്വകാര്യ ആവശ്യങ്ങള്‍ക്കുമായി സാര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്യുന്നത്.കെഎല്‍ 01 സിഡി 3136 വെള്ള ഇന്നോവ ക്രിസ്റ്റ എന്ന സാര്‍ക്കാര്‍ വാഹനമാണ് മന്ത്രിയുടെ പ്രൈറ്റ് സെക്രട്ടറിക്ക് അനുവദിച്ചിരിക്കുന്നത്. സര്‍ക്കാര്‍ എന്ന ബോര്‍ഡ് വച്ച വാഹനത്തില്‍ പലപ്പോഴും ശബരീഷന്റെ […]

Continue Reading

കാസർകോട്ടെ അഞ്ജുശ്രീയുടെ മരണം; ആദ്യം ചികിത്സ തേടിയ ആശുപത്രിക്ക് വീഴ്ച പറ്റി

കാസർകോട്: ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ആദ്യം ചികിത്സ തേടിയ ആശുപത്രിക്ക് വീഴ്ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്. രണ്ടു തവണ ചികിത്സ തേടിയിട്ടും ഭക്ഷ്യ വിഷബാധ സംബന്ധിച്ച് ആരോഗ്യവകുപ്പിന് വിവരം നൽകിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മരണ കാരണത്തിൽ വ്യക്തതവരുത്താനായി അഞ്ജുശ്രീയുടെ ആന്തരീകാവയവങ്ങള്‍ രാസപരിശോധനക്കയക്കും. കഴിഞ്ഞമാസം 31ന് ഹോട്ടലിൽനിന്ന് ഓൺലൈനായി വരുത്തിയ കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് അഞ്ജുശ്രീക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായത്. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രാഥമിക ശുശ്രുഷ നൽകി അഞ്ജുശ്രീയെ പറഞ്ഞയക്കുകയായിരുന്നു. എന്നാൽ അടുത്ത ദിവസവും […]

Continue Reading

മൊബൈൽഫോൺ ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് കുട്ടി മരിച്ചു; സംഭവം കോഴിക്കോട്

കോഴിക്കോട്: ഫോൺ ചാർജ് ചെയ്യുന്നതിനിടെ പ്ളഗ്ഗിൽനിന്ന് ഷോക്കേറ്റ് പതിനാറുവയസ്സുകാരൻ മരിച്ചു. പയ്യാനക്കൽ കുറ്റിക്കാട്ടുതൊടി നിലംപറമ്പിൽ അഭിഷേക് നായർ ആണ് മരിച്ചത്. ഝാർഖണ്ഡിൽ പ്ളസ്ടു വിദ്യാർഥിയാണ്. ഫോൺ ചാർജാവാത്തതുകണ്ട് പ്ളഗ്ഗ് ഊരിനോക്കുമ്പോൾ ഷോക്കേൽക്കുകയായിരുന്നു. കുട്ടിയെ ഉടനെ ബീച്ച് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഝാർഖണ്ഡ് സ്വദേശിയായ പ്രദീപാണ് അച്ഛൻ. ഒരുമാസമായിട്ടേയുള്ളൂ കുട്ടി അമ്മ ബിന്ദുവിന്റെ വീടായ പയ്യാനക്കലിലെത്തിയിട്ട്. സഹോദരൻ: ശശാങ്ക് നായർ. സംസ്കാരം ഞായറാഴ്ച മാനാരി ശ്മശാനത്തിൽ

Continue Reading

കാസർകോട് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് യുവാവ് മരിച്ചു

കാസർകോട്: കാസർകോട് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് യുവാവ് മരിച്ചു. ചെങ്കള സ്വദേശി സാഹിൽ (21) ആണ് മരിച്ചത്. പഴയ ബസ് സ്റ്റാൻഡിന് സമീപം ഇന്ന് പുലർച്ചെയായിരുന്നു അപകടം.സാഹിലിനൊപ്പം കാറിലുണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

കലോത്സവത്തിൽ തിളങ്ങി ദുർഗ എച്ച്.എസ്.എസ്.; അഭിമാനത്തിൽ കാസർകോട്

കാഞ്ഞങ്ങാട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കാസർകോടിന്റെ യശസ് ഉയർത്തി ദുർഗ. ഹയർസെക്കൻഡറി വിഭാഗത്തിൽ ഓവറോൾ കീരീടമാണ് കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്കൂൾ അണിഞ്ഞത്. ഹൈസ്കൂൾ-ഹയർസെക്കൻഡറി ഓവറോൾ ചാമ്പ്യൻ ഷിപ്പിൽ മൂന്നാം സ്ഥാനവും നേടി. 114 പോയിന്റ് നേടിയാണ് ദുർഗ മൂന്നാം സ്ഥാനത്തെത്തിയത്. 156 പോയിന്റ് നേടിയ പാലക്കാട് ആലത്തൂർ ഗുരുകുലം ഹയർസെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും 142 പോയിന്റോടെ തിരുവനന്തപുരം വഴുതക്കാട് കാർമൽ സ്കൂൾ രണ്ടാം സ്ഥാനവും നേടി.ഹയർസെക്കൻഡറി വിഭാഗത്തിൽ പാലക്കാട് ഗുരുകുലം സ്കൂളിനെ പിന്നിലാക്കിയാണ് ദുർഗ് […]

Continue Reading

കിടപ്പുമുറിയില്‍ രാത്രി ആണ്‍സുഹൃത്ത് വന്നത് ചോദ്യം ചെയ്ത മാതാപിതാക്കള്‍ക്കെതിരേ മകള്‍ പൊലീസിൽ പരാതി നല്‍കി

കൊച്ചി: പ​​തി​​നെ​​ട്ടു​​കാ​​രി​​യാ​​യ മ​​​ക​​​ളു​​​ടെ കി​​​ട​​​പ്പു​​​മു​​​റി​​​യി​​​ൽ രാ​​​ത്രി​​​യി​​​ൽ ആ​​​ൺ​​​സു​​​ഹൃ​​​ത്ത് എത്തിയത് ചോ​​ദ്യം​​ചെ​​യ്ത മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​ക്കെ​​തി​​രേ മകൾ പോ​​ലീ​​സി​​ൽ പ​​രാ​​തി​​ നൽകി. ​​​തമ്മ​​​നം സ്വ​​​ദേ​​​ശി​​​നി​​​യും എ​​​ൽ​​​എ​​​ൽ​​​ബി വി​​​ദ്യാ​​​ർ​​​ഥി​​​നിയുമായ പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ മു​​​റി​​​യി​​​ൽനിന്നാണ് മാതാപിതാക്കൾ രാത്രിയിൽ ആൺസുഹൃത്തിനെ കണ്ടെത്തിയത്. ഇക്കഴിഞ്ഞ് ബുധനാഴ്ച രാത്രി 11 മണിയോടെയാണ് ശ​​​ബ്ദം കേ​​​ട്ട് പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോൾ കട്ടിലിനടിയിൽ ഒളിച്ചിരിക്കുന്ന ആ​​​ൺ​​​സു​​​ഹൃ​​​ത്തി​​​നെ ക​​​ണ്ട​​​ത്.ഇതേക്കുറിച്ച് മാതാപിതാക്കൾ ചോദ്യം ചെയ്തതോടെയാണ് തന്നെ ഉപദ്രവിക്കുന്നുവെന്ന് പെൺകുട്ടി പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിച്ചത്. ഉ​​​ട​​​ൻ പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി പെ​​​ൺ​​​കു​​​ട്ടി​​​യെ പാ​​​ലാ​​​രി​​​വ​​​ട്ടം സ്റ്റേ​​​ഷ​​​നി​​​ലേക്ക് മാറ്റി. തു​​​ട​​​ർ​​​ന്ന് മാ​​​താ​​​പി​​​താ​​​ക്ക​​​ളെ […]

Continue Reading

ഭക്ഷ്യവിഷബാധയേറ്റ് മരണം: ‘ഫ്രീസറുകള്‍ക്ക് വൃത്തിയില്ല’, അല്‍ റൊമന്‍സിയ ഹോട്ടലിന്‍റെ ലൈസന്‍സ് റദ്ദാക്കി

കാസര്‍കോട്: ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ അല്‍ റൊമന്‍സിയ ഹോട്ടലിന്‍റെ ലൈസന്‍സ് റദ്ദാക്കി. ഹോട്ടലിലെ ഫ്രീസറുകള്‍ വൃത്തിഹീനമെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ നടപടി. അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചാണ് മരണമെന്നാണ് കുടുംബത്തിന്‍റെ പരാതി. മേല്‍പ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. 31 നാണ് ഹോട്ടലില്‍ നിന്ന് ചിക്കന്‍ മന്തി, ചിക്കന്‍ 65, മയോണൈസ്, സാലഡ് എന്നിവ ഓര്ഡര്‍ നല്‍കിയത്. പിറ്റേന്ന് ദേഹാസ്വാസ്തം ഉണ്ടായതിനെ തുടര്‍ന്ന് അഞ്ജുശ്രീയെ ദേളിയിലെ സ്വകാര്യ ആശുപത്രിയില്‍ […]

Continue Reading