ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണി ഇന്ന് കാസർകോടെത്തും

കാസര്‍ഗോഡ്: ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്രസിങ് ധോണി ഇന്ന് കാസർകോട് എത്തും. ആദ്യമായിട്ടാണ് ധോണി കാസർകോട് എത്തുന്നത്. കുടുംബസുഹൃത്ത് ഡോക്ടർ ഷാജിർ ഗഫാറിന്‍റെ പിതാവ് പ്രൊഫസർ കെ.കെ.അബ്ദുൾ ഗഫാറിന്‍റെ ആത്മകഥ പ്രകാശന ചടങ്ങിൽ പങ്കെടുക്കാനാണ് മഹേന്ദ്രസിങ് ധോണി കേരളത്തിൽ എത്തുന്നത്. കാസർകോട് സ്വകാര്യ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ധോണിക്ക് പുറമെ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക മേഖലകളിൽ നിന്നുള്ള വിശിഷ്ട അതിഥികളും പങ്കെടുക്കുന്നുണ്ട്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകനായ ധോണി ഈ സീസണോടെ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങുകയാണ്. […]

Continue Reading

കുഴിമന്തി കഴിച്ച് പെണ്‍കുട്ടിയുടെ മരണം; അന്വേഷണത്തിന് മന്ത്രിയുടെ ഉത്തരവ്, ഹോട്ടലില്‍ പരിശോധന

കാസര്‍കോട്: ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയത്. കാസര്‍കോട് സ്വദേശിനി അജ്ഞുശ്രീയാണ് മരിച്ചത്.ഓണ്‍ലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതിനെ തുടര്‍ന്നായിരുന്നു അഞ്ജുശ്രീയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ക്രിസ്തുമസ് അവധിക്കും പുതുവത്സര അവധിക്കുമായി വീട്ടില്‍ വന്നതായിരുന്നു അഞ്ജുശ്രീ. ഡിസംബര്‍ 31നാണ് ഉദുമയിലെ അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി കുഴിമന്തി വാങ്ങിയത്. ഭക്ഷണം കഴിച്ച വീട്ടിലെ മറ്റ് അംഗങ്ങള്‍ക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. […]

Continue Reading

റാണിപുരത്ത് വിനോദയാത്രയ്ക്ക് എത്തിയവർ സഞ്ചരിച്ച ബസ് മറിഞ്ഞു; 38 പേർക്ക് പരുക്ക്

റാണിപുരത്ത് വിനോദയാത്രയ്ക്ക് എത്തിയവർ സഞ്ചരിച്ച ബസ് മറിഞ്ഞു. 38 പേർക്ക് പരുക്കേറ്റു. കർണാടക സ്വദേശികളാണ് ഇവരെന്നാണ് വിവരം. പനത്തടി ടൗണിലാണ് ശനിയാഴ്ചരാവിലെയായിരുന്നു അപകടം. മൈസൂറു ബാബ അറ്റോമിക് റിസർച് സെന്ററിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്.49 പേരാണ് ബസിൽ ഉണ്ടായിരുന്നത്. പരുക്കേറ്റ 28 പേരെ പൂടങ്കല്ല് താലൂക് ആശുപത്രിയിലും സാരമായി പരിക്കുപറ്റിയ 10 പേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.റാണിപുരം സന്ദർശിച്ച ശേഷം ബേക്കൽ കോട്ടയിലേക്ക് പോവുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. 49 പേരാണ് ബസിൽ ഉണ്ടായിരുന്നത്. […]

Continue Reading

ഓൺലൈൻ ചൂതാട്ടത്തിൽ നിക്ഷേപിച്ച് വൻലാഭം വാഗ്ദാനം; ലക്ഷങ്ങൾ തട്ടിയ ദമ്പതിമാർ അറസ്റ്റിൽ

മങ്കട: ഗോവയിൽ ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ച് വൻലാഭം വാഗ്ദാനംചെയ്ത് പണംതട്ടിയെന്ന കേസിലെ മുഖ്യപ്രതികൾ അറസ്റ്റിലായി. പൊൻമള പുല്ലാനിപ്പുറത്ത് മുഹമ്മദ് റാഷിദ് (32), ഭാര്യ മാവണ്ടിയൂർ പട്ടന്മാർതൊടിക റംലത്ത് (24)എന്നിവരാണ് തമിഴ്നാട് ഏർവാടിയിലെ രഹസ്യകേന്ദ്രത്തിൽനിന്ന് അറസ്റ്റിലായത്.മങ്കട വടക്കാങ്ങര സ്വദേശിനിയുടെ പരാതിപ്രകാരമാണ് അറസ്റ്റ്. അറസ്റ്റിലായ റംലത്തിന്റെ സഹോദരൻ വളാഞ്ചേരി എടയൂർ പട്ടമ്മർ തൊടി മുഹമ്മദ് റാഷിദിനെ ഡിസംബർ 31-ന് മങ്കട പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇയാളിൽനിന്ന് കിട്ടിയ സൂചനപ്രകാരം നടത്തിയ അന്വേണത്തിലാണ് ദമ്പതിമാർ പിടിയിലായത്. വൻലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം നൽകി വാട്സാപ്പ് […]

Continue Reading

ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം; കാസർകോട്ടെ പെൺകുട്ടി മരിച്ചത് കുഴിമന്തി കഴിച്ച ശേഷം

കാസർകോട്: സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധയേറ്റ് വീണ്ടും മരണം. കാസർക്കാട് തലക്ലായിലെ അഞ്ജുശ്രീ പാർവ്വതിയാണ് മരിച്ചത്. കാസർകോട്ടെ ഹോട്ടലിൽ നിന്നും ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെയാണ് ശാരീരിക അസ്വസ്ഥത ആരംഭിച്ചത്. ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ആദ്യം കാസർകോടും പിന്നീട് മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. എങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകി. പുതുവർഷ ദിവസമാണ് ഇവർ ഓൺലൈനായി കുഴിമന്തി വാങ്ങിയത്. 19 വയസായിരുന്നു പെൺകുട്ടിക്കെന്നാണ് വിവരം.

Continue Reading

കുട്ടികൾ ഫോൺ ഉപയോഗിച്ചാൽ ആകാശം ഇടിഞ്ഞുവീഴില്ല; പരിശോധന വേണ്ട – ബാലാവകാശ കമ്മിഷൻ

തിരുവനന്തപുരം: പ്രത്യേക ആവശ്യങ്ങൾക്കായി രക്ഷിതാക്കളുടെ അറിവോടെ സ്കൂളുകളിൽ കുട്ടികൾ മൊബൈൽഫോൺ കൊണ്ടുവന്നാൽ സ്കൂൾസമയം കഴിയുംവരെ സ്വിച്ച് ഓഫ് ആക്കി സൂക്ഷിക്കാൻ സൗകര്യം ഒരുക്കണമെന്ന് ബാലാവകാശ കമ്മിഷൻ. കുട്ടികൾ സ്കൂളുകളിൽ മൊബൈൽഫോൺ ഉപയോഗിക്കേണ്ടതില്ലെന്നാണ് കമ്മിഷന്റെ നിലപാട്. എന്നാൽ കുട്ടികളുടെ അന്തസ്സിനും ആത്മാഭിമാനത്തിലും ക്ഷതമുണ്ടാകുംവിധമുള്ള ദേഹ, ബാഗ് പരിശോധന നടത്തുന്നത് കർശനമായി ഒഴിവാക്കണം.കേവലനിരോധനമല്ല, സാമൂഹികമാധ്യമസാക്ഷരത ആർജിക്കാനുള്ള അവസരങ്ങൾ ബോധപൂർവം കുട്ടികൾക്ക് നൽകുകയാണ് വേണ്ടത്. കുട്ടികൾ മൊബൈൽഫോൺ ഉപയോഗിച്ചാൽ ആകാശം ഇടിഞ്ഞുവീഴുകയോ ഭൂമി നെടുകെ പിളരുകയോ ഇല്ലെന്നും കമ്മിഷൻ അഭിപ്രായപ്പെട്ടു. വടകര […]

Continue Reading

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എംഡിഎംഎയുമായി കാസറഗോഡ് സ്വദേശി പിടിയിൽ

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. കാസർഗോട് ബദിയടുക്ക സ്വദേശി മുഹമ്മദ് ഹാരീഫിൽ നിന്നും 40 ലക്ഷം രൂപ വില വരുന്ന 204 ഗ്രാം എം.ഡി.എം.എ യാണ് പിടികൂടിയത്. ആർ പി എഫും എക്സൈസ് ഇന്റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി വസ്തു കണ്ടെടുത്തത്.ബംഗലൂരുവിൽ നിന്ന് എം.ഡി.എം.എ വാങ്ങിയ ശേഷം കോയമ്പത്തൂരിലെത്തിയ ഹാരീഫ് അവിടെ നിന്നാണ് കണ്ണൂരിലെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് റെയിൽവേ സ്റ്റേഷനിൽ വച്ച് ആർ പി എഫും എക്സൈസ് ഇന്റലിജൻസും ബാഗ് പരിശോധിക്കുകയായിരുന്നു. […]

Continue Reading

ഷാരൂഖിനും മമ്മൂട്ടിക്കും ആസിഫ് അലിക്കും മുസ്ലിംലീഗ് അംഗത്വം; അന്വേഷണം

ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫ് അലിയും മുതൽ നടി മിയ ഖലീഫയ്ക്ക് വരെ നേമം മണ്ഡലത്തിൽ കളിപ്പാൻകുളം വാർഡിൽനിന്ന് മുസ്‍ലിം ലീഗ് അംഗത്വം. കേരളത്തിൽ ലീഗിന്റെ അംഗത്വ വിതരണം കഴിഞ്ഞ 31നാണ് അവസാനിച്ചത്. വീടുകൾതോറും കയറിയിറങ്ങി അംഗത്വ വിതരണം നടത്താനാണു സംസ്ഥാന നേതൃത്വം നിർദേശിച്ചിരുന്നത്. ഇങ്ങനെ അംഗങ്ങളാകുന്നവർ ഓൺലൈനിൽ പേരും ആധാർ നമ്പറും തിരഞ്ഞെടുപ്പു തിരിച്ചറിയൽ കാർഡ് നമ്പറും ഫോൺ നമ്പറും അപ്‌ലോഡ് ചെയ്യണം. ഓരോ വാർഡിനും ഓരോ പാസ്‌വേഡും നൽകിയിരുന്നു. കോഴിക്കോട്ടുള്ള ഐടി കോ ഓർഡിനേറ്റർക്കേ […]

Continue Reading

പുസ്‌തക സഞ്ചാരത്തിന് തുടക്കമായി

പുത്തിഗെ : ഐപിബി ബുക്ക് & മഴവിൽ ക്ലബ് സംയുക്തമായി കാസർഗോഡിൽ നിന്നും തിരുവനന്തപുരം വരെ നടത്തുന്ന പുസ്തക സഞ്ചാരത്തിന് ജില്ലയിൽ തുടക്കമായി.മുഹിമ്മാത്ത് സ്കൂളിൽ നടന്ന പരിപാടി സ്കൂൾ മാനേജർ സുലൈമാൻ കരിവള്ളൂരിന്റെ അധ്യക്ഷതയിൽ വിദ്യാഭ്യാസ നിരീക്ഷകൻ ഡോ:വിനോദ് കുമാർ പെരുമ്പള ഉദ്ഘാടനം ചെയ്തു.എസ്എസ്എഫ് ജില്ലാ സെക്രട്ടറി മൻഷാദ് അഹ്‌സനി ആമുഖപ്രഭാഷണം നടത്തി. ജില്ലയിൽ ജനുവരി 5 ന് ആരംഭിക്കുന്ന പുസ്തക സഞ്ചാരം 9 ദിവസങ്ങളിലായി മഞ്ചേശ്വരം മള്ഹർ വുമൺസ് കോളേജ്,ദേളി സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ,തൃക്കരിപ്പൂർ […]

Continue Reading

ഓറിയോ ബിസ്‌ക്കറ്റിൽ ആൽക്കഹോൾ കണ്ടന്റ്; വാദം തെറ്റെന്ന് അധികൃതർ

ഓറിയോ ബിസ്‌ക്കറ്റിൽ ആൽക്കഹോൾ കണ്ടന്റ് അടങ്ങിയിട്ടുണ്ടെന്ന വാദം തെറ്റാണെന്ന് അധികൃതർ വ്യക്തമാക്കി. ബിസ്‌ക്കറ്റിൽ പന്നിക്കൊഴുപ്പുണ്ടെന്നതും വ്യാജ പ്രചരണമാണെന്നും അബൂദബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു.ഓറിയോ ബിസ്‌ക്കറ്റുകൾ ഹലാലല്ലെന്ന വ്യാജ പ്രചാരണത്തിലാണ് അതോറിറ്റി ഈ വിശദീകരണം നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇത്തരം വാർത്തകൾ പ്രചരിച്ചത് ശ്രദ്ധയിൽപെട്ടതോടെയാണ് അധികാരികൾ അവ പരിശോധനയ്ക്ക് വിധേയമാക്കിയത്.ബിസ്‌ക്കറ്റിൽ മൃഗങ്ങളിൽ നിന്നുള്ള ചേരുവകളോ ഗ്രീസും കൊഴുപ്പും പോലുള്ള വസ്തുക്കളോ അടങ്ങിയിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഉൽപ്പന്നത്തിന്റെ ലബോറട്ടറി പരിശോധനയിൽ വ്യാജ പ്രചാരണങ്ങളെ സാധൂകരിക്കുന്നതൊന്നും കണ്ടെത്താൻ […]

Continue Reading