വിവാഹവീട്ടിലെ തര്‍ക്കം; കണ്ണൂരില്‍ യുവാവിനെ ബോംബെറിഞ്ഞ് കൊന്നു

കണ്ണൂര്‍ തോട്ടടയില്‍ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് മരിച്ചത്. ബോംബേറില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോട്ടടി മനോരമ ഓഫീസിന് സമീപത്ത് ഒരാളെ റോഡിൽ മരിച്ചനിലയിൽ കണ്ടെത്തിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍‌ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.  മൃതദേഹം കണ്ടെത്തുമ്പോള്‍ മൃതദേഹത്തില്‍ തലയുണ്ടായിരുന്നില്ലെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികൾ പറഞ്ഞു. മൃതദേഹം ഉടൻ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. ജീപ്പിലെത്തിയ ഒരു സംഘമാണ് ജിഷ്ണുവിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ബോബ്  തലയില്‍ പതിച്ച  ജിഷ്ണു തല്‍ക്ഷണം […]

Continue Reading

‘കാസർകോട്ട് കൊലക്കേസ് പ്രതി അതേ കേസിലെ മറ്റൊരു പ്രതിയെ കുത്തി വീഴ്ത്തി; മഹേഷ് ബട്ടംപാറ അറസ്റ്റിൽ

കാസർകോട്: കൊലക്കേസ് പ്രതി അതേ കേസിലെമറ്റൊരു പ്രതിയെ കുത്തി വീഴ്ത്തിയതായി പൊലീസ്. 2014 ഡിസംബർ 22 ന് രാത്രി തളങ്കര നുസ്രത് നഗറിലെ സൈനുൽ ആബിദി(22) നെ കാസർകോട് നഗരത്തിലെ കടയിൽ കയറി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പ്രശാന്ത് നെൽക്കള (28) യ്ക്കാണ് കുത്തേറ്റത്. സംഭവത്തിൽ കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മഹേഷ് ബട്ടംപാറയെ (27) പൊലീസ് അറസ്റ്റ് ചെയ്തു. വയറിന് ഗുരുതരമായി കുത്തേറ്റ പ്രശാന്തിനെ മംഗ്ളുറു എ ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 9.30 […]

Continue Reading

പാർട്ടി വിട്ടതിന് യുവാവിനെ കെട്ടിതൂക്കി മർദിച്ചു: എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

കൊണ്ടോട്ടി : എസ്ഡിപി ഐ വിട്ടതിന് യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദിച്ചു. യുവാവിനെ മർദിച്ച വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. പുളിക്കൽ ചെറുകാവ് കൂണ്ടേരിയാലുങ്ങൽ കോടംവീട്ടിൽ നൗഷാദ്(36), പള്ളിക്കൽ റൊട്ടി പീടികകുണ്ട് മുസ്തഫ(40) ആണൂർ പള്ളിക്കൽ ബസാർ ചാലെപാടി സഹീർ (40) എന്നിവരാണ് അറസ്റ്റിലായത്. കൊണ്ടോട്ടി ഡി വൈ എസ് പി അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് മൂവരെയും അറസ്റ്റ് ചെയ്തത്. പള്ളിക്കൽ സ്വദേശി മുജീബ് റഹ്‌മാനാ(40)ണ് മർദനത്തിനിരയായത്. ഇയാൾ […]

Continue Reading

നാളെ സ്കൂൾ തുറക്കും; ശനിയാഴ്ചയും ക്ലാസ്, 21 മുതൽ വൈകുന്നേരം വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ പ്രീ പ്രൈമറി മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ നാളെ തുടങ്ങുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നാളെ മുതൽ 21 വരെ ഒമ്പതാം വരെയുള്ള ക്ലാസുകാർക്ക് ഉച്ചവരെ മാത്രമാകും അധ്യായനം. പ്രീപ്രൈമറി ക്ലാസുകളിൽ പകുതി കുട്ടികൾ മാത്രമാകും ഉണ്ടാകുക.10, 11, 12 ക്ലാസുകൾ ഫെബ്രുവരി 19 വരെ നിലവിൽ ഉള്ള പോലെ തുടരും. ഫെബ്രുവരി 21 മുതൽ മുഴുവൻ കുട്ടികളും സ്കൂളിലെത്തുമെന്നും ക്ലാസുകൾ വൈകുന്നേരം വരെയാക്കുമെന്നും മന്ത്രി അറിയിച്ചു. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ […]

Continue Reading

കാഞ്ഞങ്ങാട്ട് വ്യാപക മണൽ കടത്ത്; സംഘം പിടിയിൽ

കാസർകോട് കാഞ്ഞങ്ങാട്ട് വൻ കരമണൽ കടത്തുസംഘത്തെ പൊലീസ് പിടികൂടി. സ്വകാര്യ ഭൂമിയിൽനിന്നും സർക്കാർ ഭൂമിയിൽനിന്നും രാത്രിയുടെ മറവിൽ മണൽ കടത്തുന്ന സംഘത്തെയാണ് പിടിച്ചത്. കാഞ്ഞങ്ങാടിനോട് ചേർന്നുള്ള കല്ലൂരാവി, ഒഴിഞ്ഞവളപ്പ്, ഇട്ടമ്മൽ, ബല്ലാ കടപ്പുറം എന്നിവിടങ്ങളിൽനിന്നാണ് വ്യാപകമായി മണൽ കടത്തിയിരുന്നത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ പ്രദേശങ്ങളിൽ പരിശോധന നടത്തി ഇതുവരെ 6 മണൽ ലോറികൾ പിടിച്ചെടുത്തു. കെട്ടിട നിർമാണത്തിനായാണ് വ്യാപകമായി കരമണൽ കടത്തിയിരുന്നത്. സ്വകാര്യവ്യക്തികളുടെ സ്ഥലത്തിനു പുറമേ സർക്കാർ ഭൂമിയിൽനിന്നും മണൽ കടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. […]

Continue Reading

സ്കൂളുകൾ തിങ്കളാഴ്ച തുറക്കും; ക്ലാസുകൾ ഉച്ച വരെ മാത്രം, വൈകുന്നേരം വരെ നീട്ടുന്ന കാര്യം തീരുമാനമായില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ (School Reopening)  ക്ലാസുകൾ ഉച്ച വരെ മാത്രമായിരിക്കുമെന്ന് അറിയിപ്പ്. സ്കൂൾ തുറക്കൽ മുൻ മാർഗ്ഗരേഖ പ്രകാരമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി (V Sivankutty) പറഞ്ഞു. ക്ലാസ് സമയം വൈകുന്നേരം വരെ നീട്ടുന്ന കാര്യം കൂടുതൽ ആലോചനകൾക്ക് ശേഷമേ തീരുമാനിക്കൂ എന്നും മന്ത്രി പറഞ്ഞു.  ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായി യോഗം ചേരും. തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയ ശേഷമാകും മുഴുവൻ കുട്ടികളെയും സ്കൂളിൽ എത്തിക്കുക. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി നാളെ യോഗം […]

Continue Reading

കൊയിലാണ്ടി സ്വദേശിനി ബിജിഷയുടെ ആത്മഹത്യയ്ക്ക് പിന്നിൽ വായ്പ ആപ്പുകൾ ഉപയോഗിച്ച് ലോൺ എടുത്തതാണെന്ന് സംശയം

കോഴിക്കോട് : കൊയിലാണ്ടി സ്വദേശിനി ബിജിഷയുടെ ആത്മഹത്യയ്ക്ക് പിന്നിൽ വായ്പ ആപ്പുകൾ ഉപയോഗിച്ച് ലോൺ എടുത്തതാണെന്ന് സംശയം. സാമ്പത്തികമായി ബുദ്ധിമുട്ടൊന്നും ഇല്ലാത്ത ബിജിഷ മരിക്കുന്നതിന് മുൻപ് ഒരു കോടിയോളം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നു. കഴിഞ്ഞ ഡിസംബർ 11 നാണ് ബിജിഷയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബിജിഷയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവിശ്യപെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നു.ബിജിഷയുടെ അകൗണ്ടിൽ 90 ലക്ഷം രൂപയുടെ ഇടപാടുകളാണ് നടന്നത്. കൂടാതെ ബിജിഷയുടെ വിവാഹ ആവശ്യത്തിന് വീട്ടുകാർ കരുതിവെച്ചിരുന്ന […]

Continue Reading

കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ ബസിനു പിറകില്‍ അംബുലന്‍സ് ഇടിച്ച് ആംബുലന്‍സിലെ രോഗി മരണപ്പെട്ടു. സീതാംഗോളി പര്‍മുദ സ്വദേശി സായിബാബ(54) യാണ് മരിച്ചത്. ഉപ്പളയില്‍ നിന്നും രോഗിയുമായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന സ്വകാര്യ ആംബുലന്‍സാണ് അപകടത്തില്‍പെട്ടത്. ബൈക്ക് യാത്രികനെ രക്ഷപ്പെടുത്താന്‍ കെ.എസ്.അര്‍.ടി.സി ബസ് വെട്ടിക്കുന്നതിനിടയില്‍ ആംബുലന്‍സ് പിറകിലിടിക്കുകയായിരുന്നു. ആംബുലന്‍സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു . ഓടിക്കൂടിയ നാട്ടുകാരും, ചുമട്ടുതൊഴിലാളികളും യാത്രക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത് അപകടത്തില്‍ മറ്റു രണ്ടു പേര്‍ക്ക് നിന്നാര പരിക്കേറ്റു . അല്‍പ്പനേരം ഗതാഗത […]

Continue Reading

ലഹരി വ്യാപനത്തിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ കൈകോർക്കാൻ പള്ളി ഇമാമുകളുടെ ആഹ്വാനം

മൊഗ്രാൽ. വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനും, വ്യാപനത്തിനുമെതിരെ പ്രതിരോധ പ്രവർത്തനങ്ങളിൽ മൊഗ്രാൽ ദേശീയവേദിക്കൊപ്പം കൈകോർക്കാൻ മൊഗ്രാലിലെയും, പരിസര പ്രദേശങ്ങളിലെയും ജുമാമസ്ജിദ് ഇമാമുകളുടെ ആഹ്വാനം. വെള്ളിയാഴ്ച ജുമുഅ നമസ്കാരാനന്തരം ലഹരിവ്യാപന വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിലാണ് ഇമാമുകൾ ലഹരിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിക്കാൻ മഹല്ല് നിവാസികളോട് അഭ്യർത്ഥിച്ചത്. ലഹരി വ്യാപനത്തിനെതിരെ ഈ മാസം 16ന് മൊഗ്രാൽ ദേശീയവേദി “ഗ്രാമസഞ്ചാരം” എന്ന പേരിൽ ഇശൽ ഗ്രാമത്തിലൂടെ പോലീസ്, എക്സൈസ്, ജമായത്ത് കമ്മിറ്റികൾ, സന്നദ്ധ സംഘടനകൾ, ജനപ്രതിനിധികൾ എന്നിവരുടെ സഹകരണത്തോടെ പദയാത്ര […]

Continue Reading

തിങ്കളാഴ്ച മുതല്‍ അങ്കണവാടികള്‍ തുറന്ന് പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികള്‍ ഫെബ്രുവരി 14 തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഒന്ന് മുതല്‍ 9 വരെയുള്ള ക്ലാസുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ഡന്‍ ക്ലാസുകള്‍ തുടങ്ങിയവ തിങ്കളാഴ്ച മുതല്‍ ഓഫ് ലൈനായി പ്രവര്‍ത്തിക്കുകയാണ്. അതിനോടൊപ്പം അങ്കണവാടികളും തുറക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനമെടുക്കുകയായിരുന്നു. അങ്കണവാടികള്‍ തുടര്‍ച്ചയായി അടച്ചിടുന്നത് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് ദോഷം ചെയ്യുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അങ്കണവാടികള്‍ തുറന്ന് കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് നല്‍കേണ്ട പോഷകാഹാരങ്ങള്‍ കൃത്യമായി നല്‍കാനും സാധിക്കും. […]

Continue Reading