അവധിയെടുത്തോ, പകുതി ശമ്പളം വീട്ടിലെത്തും; കെ.എസ്.ആര്‍.ടി.സിയില്‍ പുതിയ പരിഷ്കാരം

കെ.എസ്.ആര്‍.ടി.സിയില്‍ ഇനി പകുതി ശമ്പളത്തോടെ ദീര്‍ഘകാല അവധിയെടുക്കാം. പകുതി ശമ്പളത്തോടെ ദീര്‍ഘകാല അവധിയെന്ന പരിഷ്കാരം സര്‍വീസില്‍ നിലവില്‍‌ വന്നു. ഇതിനായി ജീവനക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു തുടങ്ങിയിട്ടുണ്ട്. 45 വയസ്സിനു മുകളിലുള്ള കണ്ടക്ടര്‍, മെക്കാനിക് ജീവനക്കാര്‍ക്ക് എന്നിവര്‍ക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഒരു വര്‍ഷം മുതല്‍ പരമാവധി അഞ്ച് വരെയാണ് ദീര്‍ഘകാല അവധി നല്‍കുക. കെ.എസ്.ആര്‍.ടി.സിയിലെ ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് പുതിയ നടപടി. നേരത്തെ തൊഴിലാളികളുടെ പ്രതിഷേധം മറികടക്കാൻ കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളപരിഷ്‌കരണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ശമ്പളപരിഷ്കരണം യാഥാർത്ഥ്യമാകാൻ […]

Continue Reading

വിദ്യാലയങ്ങള്‍ തുറക്കുന്നു; പിഎസ്‌സി മാര്‍ച്ചില്‍ നടത്താനിരുന്ന പരീക്ഷാ തീയതികളില്‍ മാറ്റം

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ മാര്‍ച്ചു മാസം നടത്താനിരുന്ന പരീക്ഷാ തീയതികളില്‍ മാറ്റം. മാര്‍ച്ച് മുതല്‍ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്ന സാഹചര്യത്തിലാണ് മാറ്റം. മാര്‍ച്ച് 2ലെ മൈക്രോബയോളജിസ്റ്റ് പരീക്ഷ മാര്‍ച്ച് 27ലേക്കും മാര്‍ച്ച് 3ലെ വര്‍ക്ക് അസിസ്റ്റന്റ് പരീക്ഷ മാര്‍ച്ച് 6ലേക്കും മാര്‍ച്ച് 4 ലെ ലാബ് അസിസ്റ്റന്റ് പരീക്ഷ മാര്‍ച്ച് 12 ലേക്കും മാര്‍ച്ച് 8 ലെ അഗ്രികള്‍ച്ചറല്‍ ഓഫിസര്‍ പരീക്ഷ മാര്‍ച്ച് 6 ലേക്കും മാറ്റി. മാര്‍ച്ച് 9 ലെ […]

Continue Reading

സംസ്ഥാന വ്യാപകമായി ഇന്ന് കടകള്‍ അടച്ചിടും: വ്യാപാരി വ്യവസായി ഏകോപന സമിതി

ടി നസറുദ്ദീനോടുള്ള ആദര സൂചകമായി വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി കടകള്‍ അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് കടകള്‍ അടച്ചിടുക. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റായിരുന്ന ടി നസറുദ്ദീന്‍ ഇന്നലെയാണ് അന്തരിച്ചത്. 78 വയസായിരുന്നു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഏറെ നാളായി ചികിത്സയിലായിരുന്നു. ഖബറടക്കം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ നടക്കും. 1991 […]

Continue Reading

ബദിയടുക്ക പഞ്ചായത്ത് പതിനാലാം വാര്‍ഡ് ബിജെപി അംഗം കൃഷ്ണഭട്ട് വാര്‍ഡ് മെമ്പര്‍ സ്ഥാനം രാജിവെച്ചു

ബദിയടുക്ക :പഞ്ചായത്ത്‌ പതിനാലാം വാർഡ് ബിജെപി അംഗം കൃഷ്ണഭട്ട് വാർഡ് മെമ്പർ സ്ഥാനം രാജിവെച്ചു. ഇന്നുച്ചയോടെയാണ് അദ്ദേഹം ബദിയഡുക്ക പഞ്ചായത്തോഫിസിൽ രാജിക്കത്ത് സമർപ്പിച്ചത്. അടുത്തിടെ അന്തരlച്ച ജീവകാരുണ്യ പ്രവർത്തകൻ സായിറാം ഭട്ടിൻ്റെ മകനാണ് കൃഷ്ണ ഭട്ട് . മുൻപഞ്ചായത്ത് പ്രസിഡൻ്റായ ഇദ്ദേഹം.പതിനാലാം വാർഡിൽ നിന്നാണ് ബിജെപിക്ക് വേണ്ടി മത്സരിച്ചത്. ഇതിന് മുമ്പത്തെ പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു കോൺഗ്രസിൽ നിന്നും രാജിവെച്ച കൃഷ്ണഭട്ട് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വേളയിലാണ് ബി ജെ പിയിൽ ചേർന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാകാനാണ് കൃഷ്ണ […]

Continue Reading

യു പി കേരളമായി മാറിയാൽ മികച്ച വിദ്യാഭ്യാസവും ആരോഗ്യ സേവനങ്ങളും ലഭിക്കും; യോഗിക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി പിണറായി വിജയൻ

മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻറെ വിവാദ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. യോഗിക്ക് ഭയമാണെന്നും യുപി കേരളമായി മാറിയാൽ ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ ആസ്വദിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു . മതത്തിന്റെയും ജാതിയുടെയും പേരിൽ ആളുകൾ കൊല്ലപ്പെടാത്ത ഒരു യോജിപ്പുള്ള സമൂഹമായി മാറുമെന്നും, യു പി ജനത ആഗ്രഹിക്കുന്നത് അതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വോട്ട് ദ്രുവീകരണം ലക്ഷ്യം വെച്ച് കേരളത്തിനെതിരെ വിവാദ പരാമർശവുമായി യോഗീ ആദിത്യനാഥ് നേരത്തെ രംഗത്തെത്തിയിരുന്നു […]

Continue Reading

തുല്യത ഹയർ സെക്കന്ററി ഓഫ് ലൈൻ ക്ലാസ് ബോവിക്കാനത്ത് ഉൽഘാടനം ചെയ്തു

ബോവിക്കാനം: തുല്യത ഹയർ സെക്കന്ററി ഓഫ് ലൈൻ ക്ലാസിന് ബോവിക്കാനത്ത് തുടക്കം കുറിച്ചു.മുളിയാർ പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിനി പി.വി ഉൽഘാടനം ചെയ്തു. പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ് അധ്യക്ഷത വഹിച്ചു.ആരോഗ്യ ,വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു. സാക്ഷരത മിഷൻ ജില്ല കോ ഓഡിനേറ്റർ ബാബു വിഷയാവതരണം നടത്തി.പഞ്ചായത്ത് അംഗം ശ്യാമള, അധ്യാപകന്മാരയാ ചന്ദ്രൻ മുരുക്കോളി , ശ്രീധരൻ എന്നിവർ സംസാരിച്ചു. ബോവിക്കാനം […]

Continue Reading

ജില്ലയിലെ ലഹരി വ്യാപനം വിദ്യാർത്ഥികളെ ഉന്നംവച്ച്: രക്ഷിതാക്കൾ ജാഗ്രത കാട്ടണം. —നസ്റുദ്ദീൻ മൊഗ്രാൽ

മൊഗ്രാൽ. സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമ്പോൾ കുട്ടികളെ കശക്കിയെറിയുന്ന ലഹരി വിപണികൾ സജീവമാകുന്നത് രക്ഷിതാക്കൾ കരുതലോടെ കാണണമെന്ന് സിവിൽ എക്സൈസ് ഓഫീസർ നസറുദ്ദീൻ മൊഗ്രാൽ അഭിപ്രായപ്പെട്ടു. മൊഗ്രാൽ ദേശീയവേദി ഈ മാസം 16ന് മൊഗ്രാലിൽ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ “ഗ്രാമസഞ്ചാര പദയാത്രയുടെ” ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ സംബന്ധിച്ചു സംസാരിക്കുകയായിരുന്നു നസ്റുദ്ദീൻ. പാൻപരാഗും, ഹാൻസുമെല്ലാം ഇപ്പോൾ ഓൾഡ് ഫാഷനായി. വിപണിയിലെ മാറ്റങ്ങളെല്ലാം വിദ്യാർഥികളും രുചിച്ചു നോക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. ശരീരത്തിൽ കുത്തിവയ്ക്കുന്ന മരുന്നുകളാണ് ഇപ്പോൾ ലഹരിമാഫിയാ വിപണി […]

Continue Reading

പ്രണയദിനത്തിൽ പ്രണയം സഫലമാകുന്നു; ട്രാൻസ്‌ജെൻഡേഴ്‌സ് ആയ ശ്യാമയ്ക്ക് മനു മിന്നുചാർത്തും!

തിരുവനന്തപുരം: പ്രണയദിനത്തിൽ പ്രണയം സഫലമാകുന്നതിന്റെ സന്തോഷത്തിലാണ് മനുവും ശ്യാമയും. 14-ന് രാവിലെ 9.45-നും 10.15-നും മധ്യേയുള്ള ശുഭമുഹൂർത്തത്തിലാണ് ട്രാൻസ്ജെൻഡർ വ്യക്തിത്വങ്ങളായ മനു കാർത്തികയും ശ്യാമയും വിവാഹിതരാകുന്നത്. രണ്ടു വീട്ടുകാരുടെയും പൂർണ്ണ സമ്മതത്തോടെ പ്രിയപ്പെട്ടവരുടെയെല്ലാം സാന്നിധ്യത്തിൽ ഇടപ്പഴിഞ്ഞി അളകാപുരി ഓഡിറ്റോറിയത്തിൽ ഹിന്ദു ആചാരപ്രകാരമാണ് വിവാഹം നടത്തുക. വാലന്റൈൻസ് ഡേ ദിനത്തിൽ വിവാഹം മനഃപൂർവ്വം വെച്ചതല്ലെന്നും ജ്യോത്സൻ നിശ്ചയിച്ച് നൽകിയ തീയതിയും സമയവുമാണെന്നും ഇവർ പറയുന്നു.ടെക്നോപാർക്കിൽ സീനിയർ എച്ച്.ആർ. എക്‌സിക്യുട്ടീവാണ് തൃശ്ശൂർ സ്വദേശി മനു കാർത്തിക. സാമൂഹികസുരക്ഷാ വകുപ്പിൽ ട്രാൻസ്ജെൻഡർ […]

Continue Reading

കാസര്‍കോട് ജില്ലയിലേക്ക് കഞ്ചാവ് മൊത്തവിതരണം ചെയ്യുന്ന ‘തലവന്‍’ പിടിയില്‍

കാസർകോട്: ജില്ലയിലേക്ക് കഞ്ചാവ് മൊത്തവിതരണം നടത്തുന്ന നായൻമാർമൂല സ്വദേശി പിടിയിൽ . ആലംപാടി റോഡ് ശരീഫ മൻസിലിൽമുഹമ്മദ്‌ കബീർ ആലംപാടി കബീർ ,(38 വയസ്, ) . എന്നയാളെ ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം 45 കിലോ കഞ്ചാവുമായി പിടികൂടിയ പ്രതികളെ ചോദ്യം ചെയ്‌ത തിൽ നിന്നാണ് കഞ്ചാവ് മൊത്ത വിതരണം നടത്തുന്ന ഇയാളെ കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ ആന്ധ്രായിൽ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി […]

Continue Reading

‘പ്ലസ്ടു വിദ്യാർഥിനി നൈസായി പ്രണയത്തിൽ നിന്നും ഊരി’; ദുഖം താങ്ങാനാകാതെ കൗമാരക്കാരൻ ചെയ്തത്!

പയ്യന്നൂർ:പ്ലസ്ടു വിദ്യാർഥിനി നൈസായി പ്രണയത്തിൽ നിന്നും ഊരിയതിൽ ദുഖം താങ്ങാനാകാതെ കൗമാരക്കാരൻ ഇരട്ട ആത്മഹത്യാശ്രമം നടത്തിയതായി വിവരം. ചെറുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച പുലർചെ രണ്ടര മണിയോടെയാണ് സംഭവം. വീട്ടിലെ അടുക്കളയിൽ കുപ്പിയിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ കുടിച്ചാണ് ആദ്യം ജീവനൊടുക്കാൻ ശ്രമിച്ചതെന്നും ഫലമില്ലെന്ന് കണ്ടതോടെ ബ്ലേഡ് കൊണ്ട് ദേഹമാസകലം കീറി മുറിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. മണ്ണെണ്ണയുടെ രൂക്ഷഗന്ധം പരന്നതോടെ വീട്ടുകാർ ഉണർന്ന് നോക്കിയപ്പോഴാണ് ഗുരുതരാവസ്ഥയിൽ രക്തം വാർന്ന് കിടക്കുന്ന കൗമാരക്കാരനെ കണ്ടത്. വീട്ടുകാർ ബഹളം വെച്ച് […]

Continue Reading