വിനോദ് പുതുജീവൻ നൽകുന്നത് 7 പേർക്ക്; ചരിത്രത്തിലെ ഏറ്റവും വലിയ അവയവദാന നടപടി

തിരുവനന്തപുരം• ചരിത്രത്തിലെ ഏറ്റവും വലിയ അവയവദാന നടപടിയുമായി തിരുവനന്തപുരം മെഡിക്കൽ കോളജ്. വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച കൊല്ലം സ്വദേശി വിനോദിന്റെ അവയവങ്ങൾ ഏഴുപേര്‍ക്കു ദാനം ചെയ്തു. കഴിഞ്ഞയാഴ്ച സ്വകാര്യ ബസിടിച്ചാണ് ബൈക്ക് യാത്രക്കാരനായ കൊല്ലം കിളികൊല്ലൂര്‍ ചെമ്പ്രാപ്പിള്ള തൊടിയില്‍ എസ്.വിനോദി(54)നു തലയ്ക്കു ഗുരുതരമായി പരുക്കേറ്റത്. കൊല്ലത്ത് കല്ലും താഴത്തിനും ബെപ്പാസിനും ഇടയ്ക്കാണ് അപകടം സംഭവിക്കുന്നത്. വിനോദിന്റെ ഇരുചക്രവാഹനം സ്വകാര്യബസിനു പുറകിൽ ഇടിക്കുകയായിരുന്നു.തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിനോദിനു ചൊവ്വാഴ്ച രാത്രിയോടെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. ഭാര്യ […]

Continue Reading

സമുദ്രം സാക്ഷിയായി അവന്‍ ‘അവളായി’; ജല്‍സാചടങ്ങ് പൂര്‍ത്തിയാക്കി കണ്ണൂരിലെ മായ, പെണ്ണിലേയ്ക്കുള്ള പരിപൂര്‍ണതയിലേയ്ക്ക് ശസ്ത്രക്രിയയ്ക്ക് പുറമെ 41 ദിവസത്തെ കഠിന വ്രതവും

കണ്ണൂര്‍: സമുദ്രത്തെ സാക്ഷിയാക്കി കണ്ണൂരിലെ മായയുടെ ജല്‍സാചടങ്ങ് പൂര്‍ത്തിയായി. മനസില്‍ പെണ്ണെന്ന് കുറിച്ച പോലെ തന്നെ ശരീരത്തെ ശസ്ത്രക്രിയയിലൂടെ പെണ്ണായി രൂപാന്തരപ്പെടുത്തിയ മായയുടെ ചടങ്ങ് ചൊവ്വാഴ്ചയാണ് പൂര്‍ത്തിയായത്. ആണില്‍നിന്ന് പെണ്ണിലേക്കുള്ള പരിപൂര്‍ണതയാണ് ‘ജല്‍സ’ ചടങ്ങ് നടത്തുന്നത്. ഇതിനായി ശസ്ത്രക്രിയയ്ക്ക് പുറമെ, 41 ദിവസത്തെ കഠിന വ്രതം കൂടി എടുത്താണ് ജല്‍സാ ചടങ്ങ് മായ പൂര്‍ത്തിയാക്കിയത്. എളയാവൂര്‍ സ്വദേശിയായ എം. മായ ഇപ്പോള്‍ കണ്ണൂര്‍ താണയിലാണ് താമസിച്ചു വരുന്നത്. കുടുംബശ്രീ പ്രവര്‍ത്തകയായ മായ കണ്ണൂരില്‍ നൈസി എന്ന പേരില്‍ […]

Continue Reading

വിദ്യാർത്ഥികൾക്ക് കൈത്താങ്ങുമായി കുമ്പള ഗ്രാമപഞ്ചായത്ത്

കുമ്പള: വിദ്യാർത്ഥികൾക്ക് കൈത്താങ്ങുമായി കുമ്പള ഗ്രാമപഞ്ചായത്ത്. ജി എസ് ബി എസ് കുമ്പളയിലെ വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് 2021 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. വിതരണോൽഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് യൂ പി താഹിറ യൂസുഫ് നിർവഹിച്ചു

Continue Reading

കാത്തിരിപ്പിന് വിരാമം: മൊഗ്രാൽ കൊപ്പളം റെയിൽവേ അണ്ടർപാസ്സേജ് യാഥാർഥ്യമാവുന്നു

മൊഗ്രാൽ. മൊഗ്രാൽ പടിഞ്ഞാർ പ്രദേശത്തുകാരുടെ രണ്ട് പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് വിരാമം. ജോലികൾക്ക് വേഗത വന്നതോടെ കൊപ്പളം റെയിൽവേ അണ്ടർ പാസ്സേജ് യാഥാർഥ്യമാവുന്നു. ഈ മാസാവസാനത്തോടെ അണ്ടർ പാസ്സേജ് മൊഗ്രാൽ തീരദേശവാസികൾ ക്കായി തുറന്നു കൊടുക്കും. കൊപ്പളം അണ്ടർ പാസ്സേജിനായി കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി മുൻ ജില്ലാ പഞ്ചായത്ത് ഭരണ സമിതി സംസ്ഥാന സർക്കാരിൽ നിന്ന് രണ്ടേമുക്കാൽ കോടി രൂപയോളം റെയിൽവേയ്ക്ക് കൈ മാറിയതോടെയാണ് പ്രവർത്തികൾക്ക് തുടക്കം കുറിച്ചത്. കേന്ദ്രസർക്കാർ അനുമതിയും, ടെൻണ്ടർ നടപടികൾ പൂർത്തിയാക്കുകയും […]

Continue Reading

ദിലീപിനെ വിണ്ടും ചോദ്യം ചെയ്‌തേക്കും; നടപടികള്‍ വേഗത്തിലാക്കി പൊലീസ്

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ നടപടികളുടെ വേഗം കൂട്ടി പൊലീസ്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെട്ടുത്തല്‍ അന്വേഷിക്കണമെന്ന കോടതി നിര്‍ദേശത്തിന് പിന്നാലെയാണ് പൊലീസ് ഇടപടല്‍ വേഗത്തിലാക്കുന്നത്. ഇതിന്റെ ഭാഗമായി നടന്‍ ദീലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് അന്വേഷണ സംഘമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസിലെ മുഖ്യപ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം. നിലവില്‍ വിയ്യൂര്‍ ജയിലിലുള്ള സുനിയെ ചോദ്യം ചെയ്യാന്‍ പൊലീസ് കോടതിയുടെ അനുമതി തേടും. ഇതിന് പിന്നാലെയായിരിക്കും […]

Continue Reading

നടൻ രാജൻ പി ദേവിന്‍റെ ഭാര്യ ശാന്ത അറസ്റ്റിൽ

നടൻ രാജൻ പി ദേവിന്‍റെ ഭാര്യ ശാന്ത അറസ്റ്റിൽ. മരുമകള്‍ പ്രിയങ്കയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കേസിലാണ് അറസ്റ്റ്. നെടുമങ്ങാട് എസ്.പി ഓഫീസിൽ ഹാജരായ ശാന്തയെ ജാമ്യത്തിൽ വിടും. മരുമകൾ പ്രിയങ്ക ആത്മഹത്യ ചെയ്ത കേസിലെ രണ്ടാം പ്രതിയാണ് ശാന്ത. ഇവർക്കെതിരെ ആത്മഹത്യാപ്രേരണ, ഗാർഹിക പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്. പ്രിയങ്കയുടെ ഭർത്താവ് ഉണ്ണിയെ പൊലീസ് 2021 മെയ് 25ന് അറസ്റ്റ് ചെയ്തിരുന്നു. 2021 ഏപ്രിൽ 13നായിരുന്നു നടൻ രാജൻ പി ദേവിന്‍റെ മകൻ ഉണ്ണിയുടെ ഭാര്യ പ്രിയങ്കയെ […]

Continue Reading

ഉദുമയിൽ വിദ്യാർത്ഥി യെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവം, പ്രതികളെ റിമാൻഡ് ചെയ്തു

ഉദുമ : വിദ്യാർഥിയെ ഓട്ടോറിക്ഷയിൽ കയറ്റി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ അംബാപുരം ബാര പാറക്കടവിൽ എം.മനോജ്കുമാർ (38), കോൺക്രീറ്റ് തൊഴിലാളികളായ കൊല്ലം കൊട്ടംകരയിലെ പ്രേംകുമാർ (35), തൃശൂർ പുളിക്കലിലെ പി.കെ.ശരത്ത് (29) എന്നിവരെയാണ് റിമാൻഡ് ചെയ്തത് . മേൽപറമ്പ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു . കഴിഞ്ഞ ദിവസം ഈച്ചിലിങ്കാലിലായിരുന്നു സംഭവം.വീട്ടിലേക്കു നടന്നു പോവുകയായിരുന്ന 13 കാരനെയാണു തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. കുട്ടിയെ പിടിച്ച് ഓട്ടോയിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ കുതറിയോടി വീട്ടിലെത്തി […]

Continue Reading

മിന്നല്‍ തരംഗം; വേള്‍ഡ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടംപിടിച്ച് മിന്നല്‍ മുരളി

ലോകം മുഴുവന്‍ തരംഗമായി മലയാളത്തിന്റെ സൂപ്പര്‍ ഹീറോ മിന്നല്‍ മുരളി. ലോകമാകെ ട്രെന്‍ഡിംഗ് മൂന്നിലാണ് മിന്നല്‍ മുരളി. ഇംഗ്ലീഷ് ഇതര ഭാഷ വിഭാഗത്തിലാണ് മിന്നല്‍ മുരളി മൂന്നാം സ്ഥാനത്തെത്തിയത്. 30 രാജ്യങ്ങളില്‍ ടോപ്പ് ടെന്‍ ലിസ്റ്റിലുമുണ്ട്. സംവിധായകന്‍ ബേസില്‍ ജോസഫ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. അര്‍ജന്റീന, ബഹമാസ്, ബൊളീവിയ, ബ്രസീല്‍, ചിലി, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ഇക്വഡോര്‍, എല്‍ സാല്‍വദോര്‍, ഹോന്‍ഡൂറാസ്, ജമൈക്ക, പനാമ, പരാഗ്വേ, പെറു, ട്രിനാഡ് ആന്‍ഡ് ടൊബാന്‍ഗോ, ഉറുഗ്വേ എന്നീ രാജ്യങ്ങളിലാണ് […]

Continue Reading

കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ ക്യാൻസർ ചികിത്സ കാസർകോട് അരമന ഹോസ്പിറ്റലിൽ

*Aster MIMS Hospital**NB: കീമോ തെറാപ്പി സൗകര്യം ലഭ്യമാണ്.* *കാസർകോട്* ജില്ലയിൽ ക്യാൻസറിനോട് പോരാടുന്നവർക്ക് ആശ്വാസമായി അരമന ആശുപത്രിയിൽ കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ക്യാൻസർ രോഗ വിദഗ്‌ധൻ *ഡോ. വിഷ്ണു ഗോപാലിന്‍റെ* MBBS, MD, DM (Medicine Oncology) സേവനം *07/01/2022* നും എല്ലാ വെള്ളിയാഴ്ച്ചകളിലും പകല്‍ 10 മണി മുതൽ 1 മണി വരെയും ഉണ്ടായിരിക്കുന്നതാണ്. *കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും വിളിക്കേണ്ട നമ്പർ: 75 94002324*

Continue Reading

സ്ത്രീകളെ കാണിച്ച് വിവാഹം, പണവുമായി മുങ്ങും, പറ്റിച്ചത് 50 പേരെ; യുവതികളടക്കം 5 പേർ പിടിയിൽ

പാലക്കാട് • സ്ത്രീകളെ കാണിച്ച് വിവാഹ തട്ടിപ്പ് നടത്തിയ 5 പേര്‍ അറസ്റ്റിൽ. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനായ തൃശൂര്‍ സ്വദേശി സുനില്‍, പാലക്കാട് കേരളശേരി സ്വദേശി കാര്‍ത്തികേയന്‍, പാലക്കാട് സ്വദേശിനികളായ സജിത, ദേവി, സഹീദ എന്നിവരാണ് അറസ്റ്റിലായത്. സേലം സ്വദേശിയുടെ പരാതിയില്‍ കൊഴിഞ്ഞാമ്പാറ പൊലീസാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ഡിസംബർ 12നാണ് സംഭവം. തമിഴ്നാട്ടില്‍ വിവാഹപരസ്യം നല്‍കിയിരുന്ന സേലം സ്വദേശി മണികണ്ഠനാണ് തട്ടിപ്പിനിരയായത്. മണികണ്ഠനെ ഗോപാലപുരം അതിര്‍ത്തിയിലെ ക്ഷേത്രത്തിലെത്തിച്ച് സജിതയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. വധുവിന്റെ അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ […]

Continue Reading