പൊലീസ് ചമഞ്ഞ് ലോഡ്ജില്‍ മുറിയെടുത്ത് നിരവധി ആണ്‍കുട്ടികളെ പീഡിപ്പിച്ചു,കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അസി.പ്രിസണ്‍ ഓഫീസര്‍ അറസ്റ്റില്‍

കണ്ണൂര്‍ : പൊലീസ് ചമഞ്ഞ് ലോഡ്ജുകളില്‍ മുറിയെടുത്ത് നിരവധി ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അസി. പ്രിസണ്‍ ഓഫീസര്‍ അറസ്റ്റില്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അസി. പ്രിസണ്‍ ഓഫീസറായ കോഴിക്കോട് മേപ്പയൂര്‍ ആവള സ്വദേശി ഭഗവതികോട്ടയില്‍ ഹൗസില്‍ ബിആര്‍ സുനീഷി(40) നെയാണ് കസബ ഇന്‍സ്പെക്ടര്‍ എന്‍ പ്രജീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാളെ സസ്പെന്‍ഡ് ചെയ്തേക്കും. മലപ്പുറം സ്വദേശിയായ 17-കാരനെ പ്രലോഭിപ്പിച്ച്‌ കോഴിക്കോട് കോട്ടപ്പറമ്ബിലെ കേരള ഭവന്‍ ലോഡ്ജിലെത്തിച്ച്‌ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ആണ്‍കുട്ടികളുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ മലപ്പുറം […]

Continue Reading

കമ്മ്യൂണസത്തിലേക്ക് പോകുകയെന്നാൽ ഇസ്ലാമിൽ നിന്നും അകലുകയാണ്; പുതുതലമുറ അന്യമതസ്ഥരെ വിവാഹം ചെയ്യുന്ന സാഹചര്യം ഉണ്ടാകരുതെന്ന് പി എം എ സലാം

കമ്മ്യൂണസത്തിലേക്ക് പോകുകയെന്നാൽ ഇസ്ലാമിൽ നിന്നും അകലുകയാണെന്ന് പി എം എ സലാം. പുതുതലമുറ അന്യമതസ്ഥരെ വിവാഹം ചെയ്യുന്ന സാഹചര്യം ഉണ്ടാകരുതെന്ന് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി. കാസർഗോഡ് പടന്നയിലെ മുസ്‌ലിം ലീഗ് കുടുംബസംഗമത്തിലാണ് പരാമർശം ഉന്നയിച്ചത്. അതേസമയം, വഖഫ് പ്രക്ഷോഭത്തിൽ ലീഗ് ഒറ്റയ്ക്കാണെന്നും അതിൽ സഹകരിക്കണമെന്ന് മതസംഘടനകളെ നിർബന്ധിക്കാനാകില്ല എന്നുമായിരുന്നു ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്‍റെ പ്രതികരണം. സമസ്തയുടെ ഒരു കാര്യത്തിലും ലീഗ് ഇടപെടില്ല. ലീഗിന്‍റെ സമരപരിപാടികളിൽ പങ്കെടുക്കുന്നവർ ഭൂരിഭാഗവും വിവിധ […]

Continue Reading

കുത്തിനോവിക്കുവാണല്ലേ ജീ? എടപ്പാളോട്ടത്തിന്റെ ‘ത്യാ​ഗ സ്മരണയിൽ’ ട്രോളന്മാർ

ട്രോളന്മാർക്ക് ഉറങ്ങാനാവാത്ത എത്രയോ ആഘോഷ രാത്രികളാണ് എടപ്പാൾ ടൗണിൽ 2019ൽ ശബരിമല കർമസമിതി നടത്തിയ ഹർത്താലിലൂടെ ലഭിച്ചത്. കാര്യം നിസാരമെന്ന് തോന്നുമെങ്കിലും അന്ന് നടന്ന സമരത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ട്രോളുകളെ എണ്ണിത്തിട്ടപ്പടുത്താൻ പോലുമാവില്ലെന്നതാണ് വാസ്തവും. 2019ൽ ശബരിമല യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് ശബരിമല കർമസമിതി നടത്തിയ ഹർത്താലിനിടെ ബി.ജെ.പി, സംഘപരിവാർ പ്രവർത്തകർ എടപ്പാൾ ടൗണിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. മുദ്രാവാക്യങ്ങളുമായി എത്തിയ സംഘപരിവാർ പ്രവർത്തകരെ നാട്ടുകാർ തല്ലിയോടിച്ചു. ആദ്യം കുറച്ച് നാട്ടുകാർ മാത്രമായിരുന്നു ഇടപെട്ടത്, […]

Continue Reading

വാക്‌സിനെടുത്തതിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ റിപ്പോർട്ട് പുറത്ത്; കോവിഡിന്റേയും കോവിഡ് വാക്‌സിന്റേയും അലർജി കാരണം മരണം

കുറ്റിപ്പുറം: കോവിഡ് വാക്‌സിനെടുത്തതിന് പിന്നാലെ ഉണ്ടായ അലർജിക്ക് കുത്തിവയ്പ് എടുത്തതിനെ തുടർന്ന് മരിച്ച ഇരുപത്തിയേഴുകാരിയുടെ മരണകാരണം പുറത്ത്. യുവതിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം പുറത്തുവന്നതോടെയാണ് മരണത്തിൽ നിലനിന്നിരുന്ന ദുരൂഹത ഒഴിഞ്ഞിരിക്കുന്നത്. നേരത്തേ കോവിഡ് സ്ഥിരീകരിച്ച യുവതിക്കു കോവിഡിന്റെയും കോവിഡ് വാക്‌സീന്റെയും അലർജി (അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം) ബാധിച്ചതിനെ തുടർന്നാണ് മരണമുണ്ടായത് എന്നാണ് രാസപരിശോധനാഫലം. ഇതുമായി ബന്ധപ്പെട്ട അന്തിമ പ്രഖ്യാപനം മെഡിക്കൽ ബോർഡ് കൂടിയശേഷം ഇന്നുണ്ടാകും. യുവതിക്ക് കോവിഡിനെ തുടർന്നും ഇതിനുശേഷം വാക്‌സീൻ എടുത്ത സമയത്തും ഹൈപ്പർ സെൻസിറ്റിവിറ്റി […]

Continue Reading

ഒമിക്രോൺ : സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ

സംസ്ഥാനത്ത് ഒമിക്രോൺ പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി സംസ്ഥാനം. ഇൻഡോർ പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 75 ആയി കുറച്ചു. ഔട്ട് ഡോർ പരിപാടികളിൽ പരമാവധി 100 പേർക്ക് പങ്കെടുക്കാം. നേരത്തേ ഇൻഡോറിൽ നൂറും ഔട്ട് ഡോറിൽ ഇരുന്നൂറ് പേർക്ക് പങ്കെടുക്കാമായിരുന്നു. ആളുകൾ കൂടുന്നത് ഒഴിവാക്കി, രോഗബാധ പകരുന്നത് കുറയ്ക്കാനാണ് സർക്കാർ നീക്കം. (സംസ്ഥാനത്ത് ഇതുവരെ 181 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇന്നലെ 29 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് […]

Continue Reading

സിൽവർലൈന്‍ പദ്ധതിയില്‍ പുനരധിവാസ പാക്കേജായി; വീടുകള്‍ക്ക് നഷ്ടപരിഹാരത്തിനു പുറമെ നാലര ലക്ഷം രൂപ

കെ റെയില്‍ പദ്ധതിയുടെ പുനരധിവാസ പാക്കേജിന്‍റെ വിവരങ്ങൾ പുറത്ത്. വീടു നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരത്തിന് പുറമെ 4.60 ലക്ഷം രൂപയും നൽകും. അല്ലെങ്കിൽ നഷ്ട പരിഹാരവും 1.60 ലക്ഷവും ലൈഫ് മാതൃകയിൽ വീടും നൽകാനുമാണ് തീരുമാനം. കാലിത്തൊഴുത്തുകൾ പൊളിച്ചു നീക്കിയാൽ 25000 മുതൽ 50000 രൂപ വരെ നൽകും. വാണിജ്യസ്ഥാപനം നഷ്ടപ്പെടുന്ന ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരവും 50,000 രൂപയും വാടക കെട്ടിടത്തിലെ വാണിജ്യസ്ഥാപനം നഷ്ടപ്പെടുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപയും നല്‍കും.തൊഴില്‍ നഷ്ടപ്പെടുന്ന സ്വയം തൊഴില്‍ക്കാര്‍, ചെറുകിട കച്ചവടക്കാര്‍, കരകൗശല പണിക്കാര്‍ […]

Continue Reading

ക​ണ്ണൂ​രി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് തീ​പി​ടി​ച്ചു; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ‌ ന​ഗ​ര​ത്തി​ലെ പൊ​ടി​ക്കു​ണ്ടി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് തീ​പി​ടി​ച്ചു. ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ന​ടു​ത്ത് രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. പാ​ലി​യ​ത്ത് വ​ള​പ്പ്- ക​ണ്ണൂ​ര്‍ റൂ​ട്ടി​ലോ​ടു​ന്ന മാ​യാ​സ് എ​ന്ന ബ​സി​നാ​ണ് തീ​പി​ടി​ച്ച​ത്.ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. എ​ൻ​ജി​നി​ൽ​നി​ന്ന് ശ​ക്ത​മാ​യ പു​ക ഉ​യ​ര്‍​ന്ന​തോ​ടെ ബ​സ് ജീ​വ​ന​ക്കാ​ര്‍ യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി. അ​ഞ്ചു​മി​നി​റ്റി​ന​കം ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ക്കു​ക​യാ​യി​രു​ന്നു. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു.

Continue Reading

കാസർകോഡ്* ആദ്യമായി അരമന ഹോസ്പിറ്റലിൽ *ഇൻ്റർവെൻഷണൽപൾമണോളജി*( ശ്വാസ കോശ വിഭാഗം)

*Aster Mims Hospital* വിട്ടു മാറാത്ത ചുമ, ആസ്ത്മ, ജലദോഷം, വിട്ട്മാറാത്ത തുമ്മൽ അലർജി,ശ്വാസം മുട്ടൽ,ശ്വാസകോശ ക്യാൻസർ തുടങ്ങി ശ്വാസ കോശ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും*ആസ്റ്റർ മിംസ് കണ്ണൂരിലെ ഇൻ്റർവെൻഷണൽ പൾമണോളജിസ്റ്റ്(ശ്വാസകോശ വിദഗ്ദൻ) ഡോകടർ: വിഷ്ണു ജി കൃഷ്ണൻ്റെ* സേവനം *06/01/2022* വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ അരമന ഹോസ്പിറ്റലിൽ ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്ക്: 7594002324 ബന്ധപ്പെടുക.

Continue Reading

‘രാഷ്ട്രീയ ബദലില്‍ കോണ്‍ഗ്രസ് അനിവാര്യം’; അടിവരയിട്ട് സിപിഐ മുഖപത്രം

ബിനോയ് വിശ്വം എംപിയുടെ കോണ്‍ഗ്രസ് അനുകൂല പ്രസ്താവനയെ പിന്തുണച്ച് സിപിഐ മുഖപത്രമായ ജനയുഗം. ബിനോയ് വിശ്വം പറഞ്ഞത് പാര്‍ട്ടി നിലപാടാണെന്നും രാഷ്ട്രീയ ബദല്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് അനിവാര്യമാണെന്നും എഡിറ്റോറിയലില്‍ പറയുന്നു.’കോണ്‍ഗ്രസ് ഇപ്പോഴും ഏറ്റക്കുറച്ചിലുകളോടെ എങ്കിലും ദേശവ്യാപകമായി സാന്നിധ്യവും സ്വാധീനവുമള്ള മതനിരപേക്ഷ, ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനമാണ്. രാജ്യത്തിന്റെ മതനിരപേക്ഷത, പാര്‍ലമെന്ററി ജനാധിപത്യം, ഭരണഘടന മൂല്യങ്ങളും നിയമവാഴ്ചയും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന, അതിനുവേണ്ടി നിലകൊള്ളുന്ന, ഒരു രാഷ്ട്രീയ ബദലില്‍ കോണ്‍ഗ്രസ് അനിവാര്യ ഘടകമാണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമല്ല നിഷ്പക്ഷമതികള്‍പോലും പരക്കെ അംഗീകരിക്കുന്ന […]

Continue Reading

അബു ദാബി മീഞ്ച – വോർക്കാടി മേഖല കൺവെൻഷൻ നടത്തി കെ എം സി സി കമ്മിറ്റി പുനഃസംഘടിപ്പിച്ചു

അബു ദാബി : മഞ്ചേശ്വരം മണ്ഡലം കെ എം സി സി യുടെയും പഞ്ചായത്ത് മേഖല പ്രവർത്തനം ഊർജ്ജിതപ്പെടുത്തുവാൻ മീഞ്ച വോർക്കാടി മേഖല കെ എം സി സി പ്രവർത്തന കൺവെൻഷൻ നടത്തി കമ്മിറ്റി പുനഃസംഘടിപ്പിച്ചു . അബു ദാബി മദിനത്ത് സായിദ് സ്മോക്കി കഫെയിൽ ചേർന്ന കൺവെൻഷനിൽ അബ്ദുൽ റഹിമാൻ കമ്പള പ്രാർത്ഥന നടത്തി പ്രോഗ്രാം കൺവീനർ ലത്തീഫ് അക്കര അദ്ധ്യക്ഷത വഹിച്ചു , ജില്ലാ കെ എം സി സി ആക്ടിങ് പ്രസിഡന്റ് അസീസ് […]

Continue Reading