അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി ശിഫാഹ് റഹ്‌മ എട്ടു പേർക്ക് ചികിത്സ ധനസഹായം അനുവദിച്ചു

അബുദാബി: മഞ്ചേശ്വരം മണ്ഡലം കെ എം സി സി നടപ്പിലാക്കി വരുന്ന ശിഫാഹു റഹ്‌മ കാരുണ്യ ഹസ്തം പ്രതിമാസ പദ്ധതിയുടെ ഭാഗമായി ഡിസംബർ മാസത്തിൽ നാല് പഞ്ചായത്തില്‍പ്പെട്ട എട്ടു രോഗികൾക്ക് ചികിത്സാ സഹായം അനുവദിച്ചു. പ്രതിമാസ ചികിത്സാ സഹായമായി കഴിഞ്ഞ മൂന്ന് വർഷം നിരവധി രോഗികൾക്ക് സഹായം ചെയ്യാൻ സാധിച്ച പദ്ധതി നാലാം വർഷത്തിലേക്കു കടന്നിരിക്കുയാണ് . കുമ്പള പഞ്ചായത്തിൽപ്പെട്ട നായ്ക്കാപ്പിലെ ഇതര മതസ്ഥരടക്കം നാല് രോഗികൾക്കും പൈവളികെ പഞ്ചായത്തില്‍പ്പെട്ട രണ്ടു പേർക്കും മംഗൽപാടി വോർക്കാടി പഞ്ചായത്തിൽപ്പെട്ട […]

Continue Reading

കമ്യൂണസത്തിനെതിരെ സമസ്ത; ജാഗ്രത വേണം: പ്രമേയം

കേരളത്തിലെ കമ്മ്യൂണിസ്റ്റ് ചിന്തകൾക്കും പ്രസ്ഥാനങ്ങൾക്കും എതിരെ ജാഗ്രത പുലർത്താൻ മുസ്ലിം സമൂഹം തയ്യാറാകണമെന്ന് സമസ്തയുടെ ആഹ്വാനം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മലപ്പുറം ജില്ലാ സമ്മേളനത്തിൽ പാസാക്കിയ പ്രമേയത്തിലാണ് കമ്മ്യൂണിസ്റ്റുകാരുമായി സഹകരിക്കുന്നതിനെതിരെ പ്രതികരിച്ചത്. ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളെ തന്നെ നിഷേധിച്ചും നിസ്സാരവൽക്കരിച്ചും താത്വികാദ്ധ്യാപനം നൽകുന്ന കമ്യൂണിസമടക്കമുള്ള മതനിരാസ ചിന്തകകളെയും പ്രസ്ഥാനങ്ങളെയും മുസ്ലിം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണമെന്നും സാധാരണക്കാരുടെ ഹൃദയങ്ങളിലേക്ക് മത നിഷേധം കൂടിയേറുന്ന പ്രവണതകളിലെ പങ്കാളിത്തം അപകടകരമാണെന്ന് സമുദായം തിരിച്ചറിയണമെന്നും പ്രമേയത്തില്‍ പറയുന്നു. സി.പി.എമ്മുമായി സമസ്ത അടുക്കുന്നുവെന്ന […]

Continue Reading

കാസർകോടും ഒമിക്രോൺ; രോഗം സ്ഥിരീകരിച്ചത് ഗൾഫിൽ നിന്നെത്തിയ ആള്‍ക്ക്

കാസർകോട്: കാസർകോടും ഒമിക്രോൺ (Omicron) വകഭേദം സ്ഥിരീകരിച്ചു. മധൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗൾഫിൽ സന്ദർശക വിസയിൽ പോയി തിരിച്ച് വന്നയാള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ നിലവില്‍ കേരളം മൂന്നാം സ്ഥാനത്താണ്.രാജ്യത്ത് കൊവിഡ് കേസുകളില്‍ ഒരാഴ്ച്ചയ്ക്കിടെ നാലിരട്ടി വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടെ 33750 പേര്‍ക്കാണ് കൊവി‍ഡ് സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1700 ആയി. മഹാരാഷ്ട്രയില്‍ 510 പേര്‍ക്കും ദില്ലിയില്‍ 351 പേര്‍ക്കും കേരളത്തില്‍ 156 പേര്‍ക്കുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ […]

Continue Reading

പുതുവർഷത്തെ പ്രവർത്തനങ്ങൾക്ക് രൂപം നൽകി – സന്ദേശം സംഘടന

…………………ചൗക്കി: പോയ വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയും വരും വർഷം ചെയ്യേണ്ടതുമായ പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കിയും സന്ദേശം സംഘടന പ്രവർത്തകർ ഒത്തുകൂടി . പോയവർഷം ഒരുപാട് പ്രവത്തനങ്ങൾ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് കൊറോണ മൂലം ജീവിതം തുലഞ്ഞ സാധാരണക്കാരായ ആൾക്കാർക്ക് താങ്ങും തണലുമായി നിൽക്കാൻ കഴിഞ്ഞു. എനിയും ഒരുപാട് ചെയ്യാനുണ്ട് അതിനുള്ള പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കി. സന്ദേശം ഗ്രന്ഥാലയം, സന്ദേശം സംഘടന ‘ .സന്ദേശം യുവപ്രതിഭ. സന്ദേശം വനിതാവേദി എന്നിവയുടെ സംയുക്ത യോഗമാണ് ചേർന്നത്കേ. ക്ക് മുറിച്ചുകൊണ്ട് പുതുവർഷത്തെ വരവേറ്റു […]

Continue Reading

തൃശൂരിൽ അച്ഛൻ മകളെ വെട്ടിക്കൊന്നു; പിതാവ് പൊലീസ് കസ്റ്റഡിയിൽ

 തൃശൂർ വെങ്ങിണിശേരിയിൽ അച്ഛൻ മകളെ വെട്ടി കൊന്നു. വെങ്ങിണിശേരി സ്വദേശി സുധ (18 )ആണ് കൊല്ലപ്പെട്ടത്. പിതാവ് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസികാരോഗ്യ പ്രശ്‌നമുള്ള ആളാണ് അച്ഛനെന്ന് പൊലീസ പറഞ്ഞു. സുരേഷ് സ്വയം വെട്ടി പരിക്കേൽപ്പിച്ചിട്ടുമുണ്ട്.

Continue Reading

മുസ്‌ലിം ലീഗ് സമസ്തയുടേതാണ്, സമസ്ത മുസ്‌ലിം ലീഗിന്റേതുമാണ്; സമസ്തയുടെ സമ്മേളന വേദിയില്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍

മലപ്പുറം: മുസ്‌ലിം ലീഗ് സമസടേതും, സമസ്ത മുസ്‌ലിം ലീഗിന്റേതുമാണെന്നും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍. സമസ്തയുടെ മലപ്പുറം ജില്ല സുവര്‍ണ ജൂബിലി സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.‘ ഞാന്‍ തീര്‍ത്തും പറയട്ടെ മുസ്‌ലിം ലീഗ് സമസ്തയുടേതാണ്, കാരണം ലീഗിലുള്ള ബഹുഭൂരിഭാഗം ആളുകളും സമസ്തയിലുള്ള ആളുകളാണ്. ഒരു സംഘടനയാവട്ടെ, ഓഫീസാകട്ടെ അവടെയുള്ള കൂടുതല്‍ ആളുകള്‍ ഏതിലേതാണോ അവരുടേതാണത്. ആ അര്‍ഥത്തില്‍ ലീഗ് സമസ്തയുടെ പാര്‍ട്ടിയാണ്. സമസ്ത മുസ്‌ലിം […]

Continue Reading

കാസർകോട്* അരമന ഹോസ്പിറ്റലിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത *ENT & ഹെഡ്& നെക്ക്* * സർജൻ ഡോക്ടറുടെ സേവനം *എല്ലാ ബുധനാഴ്ചയും*

#Aster Mims#കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത *ENT & ഹെഡ്& നെക്ക്* * സർജൻഡോക്ടർ *മനു എസ്** ന്റ സേവനം *05/01/2022* നും എല്ലാ ബുധനാഴ്ചയും രാവിലെ 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്. *_ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ: 75 940023 24_*

Continue Reading

കാസർഗോഡ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് ഒ.പി. പ്രവർത്തനം തുടങ്ങും

പ്രതിഷേധങ്ങൾക്കൊടുവിൽ കാസർഗോഡ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് ഒ.പി. പ്രവർത്തനം തുടങ്ങും. ആരോഗ്യമന്ത്രി വീണാ ജോർജ് ഓൺലൈൻ വഴി പ്രവർത്തന ഉദ്ഘാടനം നിർവഹിക്കും. കാസർഗോഡ് മെഡിക്കൽ കോളജിൽ നിർമ്മാണം പൂർത്തിയായ അക്കാദമിക് ബ്ലോക്കിലാണ് ഒപി പ്രവർത്തനം തുടങ്ങുന്നത്.നേരത്തെ ഈ ബ്ലോക്ക് കൊവിഡ് ആശുപത്രിയായി പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ മാസം ജില്ല സന്ദർശിച്ച ആരോഗ്യ മന്ത്രി ഡിസംബർ ആദ്യവാരം ഒപി പ്രവർത്തനം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രവർത്തനം തുടങ്ങിയില്ല. കൂടാതെ കാസർഗോഡ് മെഡിക്കൽ കോളേജിൽ നിന്ന് ജീവനക്കാരെ സ്ഥലം മാറ്റുകയും […]

Continue Reading

ലഹരി വിരുദ്ധ ക്യാമ്പയിൻ: വ്യാപക ബോധവൽക്കരണത്തിന് മൊഗ്രാൽ ദേശീയ വേദി

മൊഗ്രാൽ. യുവ തലമുറകളെ നാശത്തിലേക്ക് തള്ളിവിടുന്ന മയക്കുമരുന്ന് – ലഹരി മാഫിയയ്ക്കെതിരെ വ്യാപക ബോധവൽക്കരണത്തിന് മൊഗ്രാൽ ദേശീയവേദി. മയക്കുമരുന്ന് ഉപയോഗത്തിന്റെ കാര്യത്തിൽ ഗ്രാമങ്ങൾ പോലും എത്തിപ്പെടുക എന്നത് ഭയപ്പെടേണ്ട സാഹചര്യമാണെന്ന് ദേശീയവേദി യോഗം അഭിപ്രായപ്പെട്ടു. യുവാക്കളെയും, വിദ്യാർത്ഥികളെയും മയക്കുമരുന്ന് മാഫിയാ വാഹകരായി അവർ പോലുമറിയാതെ ഉപയോഗപ്പെടുത്തുകയാണ്. ഈ സാഹചര്യത്തിലാണ് മൊഗ്രാൽ ദേശീയവേദി പോലീസിന്റെയും, എക്സൈസിന്റെയും സഹകരണത്തോടെ വ്യാപക ബോധവത്കരണ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചത്. യോഗം വ്യവസായ പ്രമുഖനും, ദേശീയവേദി ഗൾഫ് പ്രതിനിധിയുമായ എം എ ഹമീദ് സ്പിക്ക് […]

Continue Reading

‘ആക്ഷേപങ്ങൾക്ക് പുല്ലുവില’; സമസ്ത നിലപാട് വ്യക്തമാക്കി അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ

മലപ്പുറം: രാഷ്ട്രീയ പാർട്ടികളുമായുള്ള ബന്ധത്തിൽ സമസ്ത നിലപാട് വ്യക്തമാക്കി അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. രാഷ്ട്രീയ സംഘടനകളിൽ ചിലതുമായി സമസ്തയ്ക്ക് ശക്തമായ ബന്ധമാണുള്ളത്. അതേസമയം മറ്റ് രാഷ്ട്രീയ സംഘടനകളുമായും സമസ്തയ്ക്ക് ബന്ധമുണ്ട്. ഭരിക്കുന്ന സർക്കാരുമായി സഹകരിച്ചുപോവുകയെന്നതാണ് സമസ്തയുടെ നിലപാട്. എന്നാൽ അതിർക്കേണ്ട കാര്യങ്ങളിൽ സർക്കാരുകളെ എതിർത്ത പാരമ്പര്യവും സമസ്തയ്ക്കുണ്ട്. ഓരോ രാഷ്ട്രീയ പാർട്ടികളും വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് പ്രവർത്തിക്കുന്നത്. എന്നാലത് സമസ്തയുടെ ലക്ഷ്യമല്ലെന്ന് പറഞ്ഞ അദ്ദേഹം തനിക്കെതിരെയുള്ള ആക്ഷേപങ്ങൾക്ക് പുല്ലു വിലയാണ് കൽപ്പിക്കുന്നതെന്നും പറഞ്ഞു. സമസ്തയുടെ മലപ്പുറം ജില്ല […]

Continue Reading