സംസ്ഥാനത്ത് 45 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; ആകെ ഒമിക്രോൺ ബാധിതർ 152

തിരുവനന്തപുരം: സംസ്ഥാനത്ത് 45 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളം 16, തിരുവനന്തപുരം 9, തൃശൂർ 6, പത്തനംതിട്ട 5, ആലപ്പുഴ, കോഴിക്കോട് 3 വീതം, മലപ്പുറം 2, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ 9 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 32 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. 4 പേർക്കാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്. ആലപ്പുഴയിലെ 3 പേർക്കും തൃശൂരിലെ […]

Continue Reading

ആസ്റ്റർ മിംസ് ആശുപത്രിയിലെ ഓങ്കോ ഓർത്തോ (കാൻസർ)വിഭാഗം ഇനി കാസറഗോഡ് അരമന ഹോസ്പിറ്റലിൽ*

*Aster MIMS Hospital* “ചലനമാണ് ജീവിതം” # മുതിർന്നവരിലുoകുട്ടികളിലുംസങ്കീർണ്ണമായതുംഅല്ലാത്തതുമായ ഓർത്തോഓങ്കോളജിട്യുമർ(Tumor) സർജറികൾ #ഓസ്റ്റോയോസർക്കോമ,ഇവിംഗ്‌സ് സർക്കോമ സോഫ്റ്റ് ടിഷ്യൂസർക്കോമ എന്നിവഉൾപ്പെടെയുള്ളഅസ്ഥിയെബാധിക്കുന്ന അർബുദങ്ങൾക്കുള്ള ചികിത്സകൾ# കാൽ മുറിച്ച് മാറ്റാതെ സംരക്ഷിക്കുന്ന(ലിമ്പ് സാൽവേജ്) ചികിത്സ *കോഴിക്കോട് ആസ്റ്റര്‍* മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ഓർത്തോ ഓങ്കോ(കാൻസർ) വിഭാഗം *ഡോക്ടർ ശ്രീറാജ് രാജൻ* ന്റെ സേവനം മാസത്തിലെ രണ്ടാമത്തെ ശനിയാഴച്ച *08/01/2022* രാവിലെ 10 Am to 1 pmBooking Number:7594002324

Continue Reading

പീഡിപ്പിച്ച യുവാവിനെ ഭീഷണിപ്പെടുത്തി ശല്യം നിർത്തിച്ചു; രക്ഷകൻ ചമഞ്ഞവൻ തന്നെ പീഡകനായി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ യുവാക്കൾ അറസ്റ്റിൽ

കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവിനെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. പുഷ്പക്കണ്ടം ആനക്കല്ല് റോഡുവിള പുത്തൻവീട് അൻവർഷാ(22) ആണ് അറസ്റ്റിലായത്. ഈ കേസിൽ സൂര്യനെല്ലി സ്വദേശിയായ ശ്രീക്കുട്ടൻ, കൽകൂന്തൽ സ്വദേശി രാജേഷ് എന്നിവർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പെൺകുട്ടി പ്ലസ്‌വണ്ണിന് പഠിക്കുമ്പോൾ ഇൻസ്റ്റഗ്രാമിലൂടെയാണ് അൻവർഷായെ പരിചയപ്പെട്ടത്. പിന്നീട് ഇയാൾ പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചിരുന്നു. ശല്യം തുടർന്നതോടെ സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശ്രീക്കുട്ടനോട് പെൺകുട്ടി ഇക്കാര്യം പറഞ്ഞു. തുടർന്ന് ശ്രീക്കുട്ടൻ അൻവർഷായെ ഭീഷണിപ്പെടുത്തിയതോടെ ശല്യം നിലച്ചു. […]

Continue Reading

മുളിയാർ പഞ്ചായത്ത് വിതരണം ചെയ്ത മുട്ട കോഴികൾ ചത്ത ഗുണ ഭോക്തക്കൾക്ക് നഷ്ട പരിഹാരം നൽകണം – മുസ്ലിം ലീഗ്

ബോവിക്കാനം: മുളിയാർ ഗ്രാമ പഞ്ചായത്ത് പദ്ധതി യിൽപ്പെടുത്തി വിതരണം ചെയ്ത മുട്ട കോഴികളും, ഇവകളുടെ സമ്പർക്കത്തിൽ മറ്റു കോഴികളും ചത്ത് ഒടങ്ങിയ സംഭവത്തിൽനഷ്ടം നേരിട്ട ഗുണ ഭോക്താക്കൾക്ക് നഷ്ട പരിഹാരം നൽകണ മെന്ന് മുസ്ലീം ലീഗ് മുളിയാർ പഞ്ചായത്ത് ഭാരവാഹി കളുടെയും, ജന പ്രതിനിധി കളുടെ യും യോഗം ആവശ്യ പ്പെട്ടു. മുന്നുറ്റി അമ്പത് കുടുംബങ്ങൾക്ക്മുന്നൂറ് രുപ വിഹിതം ഈടാക്കിയാണ് അഞ്ച് വീതം മുട്ട കോഴികൾ വിതരണം ചെയ്തത്. കുടുംബശ്രീ ലോൺ മുഖേന വിതരണം ചെയ്ത കോഴികളും […]

Continue Reading

പൊലീസുകാരന്റെ വീടിന് നേരെ ആക്രമണം, മലമൂത്ര വിസര്‍ജനം; മിന്നല്‍ മുരളി ഒര്‍ജിനല്‍ എന്ന് ചുമരെഴുത്ത്; അന്വേഷണം

കുമരകം: ആളില്ലാതിരുന്ന പൊലീസുകാരന്റെ വീട് അടിച്ചു തകര്‍ത്ത് ആക്രമണം. കുമരകം ചെപ്പന്നൂര്‍ക്കരിയിലാണ് പുതുവത്സരത്തലേന്ന് പൊലീസ് ഉദ്യോഗസ്ഥനായ ചെമ്പിത്തറ ഷാജിയുടെ വീടിന് നേരെ ആക്രമണം ഉണ്ടായത്. വീടിന്റെ ജനല്‍ച്ചില്ലുകളും കതകും അടിച്ചുതകര്‍ക്കുകയും തിണ്ണയില്‍ മലമൂത്ര വിസര്‍ജനം നടത്തുകയും ചെയ്തിട്ടുണ്ട്. പുറത്തുണ്ടായിരുന്ന ശുചിമുറി അടിച്ചു തകര്‍ത്ത് കതക് എടുത്ത് സമീപത്തെ തോട്ടിലേക്ക് വലിച്ചെറിയുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന് ശേഷം വീടിന്റെ ചുമരില്‍ കരി കൊണ്ട് മിന്നല്‍ മുരളി ഒര്‍ജിനല്‍ എന്നും എഴുതിയിട്ടുണ്ട്. വെച്ചൂരിലാണു ഷാജി കുടുംബസമേതം താമസിക്കുന്നത്. ആക്രമണം നടന്ന വീട് […]

Continue Reading

ഏഴ് വയസുകാരന്റെ മുന്നിലിട്ട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

കൊല്ലം: കടയ്ക്കലില്‍ യുവാവ് ഭാര്യയെ ഏഴ് വയസുള്ള മകന്റെ മുന്നിലിട്ട് വെട്ടിക്കൊന്നു. കടയ്ക്കല്‍ കോട്ടപ്പുറം ലതാ മന്ദിരത്തില്‍ ജിന്‍സി(27) ആണ് കെല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു സംഭവം. ജിന്‍സിയുടെ തലയ്ക്കാണ് വെട്ടേറ്റത്. വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു ഭര്‍ത്താവ് ദീപു. 25ല്‍ അധികം വെട്ടുകള്‍ ജിന്‍സിക്ക് ഏറ്റിട്ടുണ്ട്. ആക്രമണം തടയാന്‍ ശ്രമിച്ച മകനെയും ദീപു ആക്രമിച്ചതായും പരാതിയുണ്ട്. കുട്ടി ഓടിരക്ഷപ്പെട്ട് അല്‍പം ദൂരെയുള്ള കടയിലെത്തി നാട്ടുകാരെ വിവരം അറിയിച്ചപ്പോഴാണ് സംഭവം പുറം ലോകം അറിഞ്ഞത്. ദീപുവിനെ […]

Continue Reading

ക്രസന്റ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പൈവളിക [R]23/94. 2022/23 പുതിയ ഭാരവാഹികൾ

പ്രസിഡണ്ട് : അബ്ദുറഹ്മാൻ സംസംസെക്രട്ടറി : അഷ്റഫ് പി എച്ച്ട്രഷറർ : ശിഹാബ് വൈസ് പ്രസിഡന്റ് : നൗഷാദ് ഗുഡജോൺ സെക്രട്ടറി : അബ്ദുല്ലക്കുഞ്ഞി എക്സിക്യൂട്ടീവ് മെമ്പേഴ്സ് അബ്ദുല്ലക്കുഞ്ഞി പാറഅമീർ ഭണ്ഡാരംമൻസൂർ കയർകട്ടറഫീഖ് ആസാദ്ഷംഷീദ്രമേശ് സംസംടീം മാനേജർ : ബഷീർ അലിഫ്ടീം ക്യാപ്റ്റൻ: ജംഷീദ്

Continue Reading

ഏഴാം വയസിൽ മാതാപിതാക്കൾ മരിച്ചപ്പോൾ രാജേശ്വരിയെ ഏറ്റെടുത്ത് വളർത്തി; ഇരുപത്തിരണ്ടാം വയസിൽ വിവാഹപ്രായമായപ്പോൾ വരനെ കണ്ടുപിടിച്ച് കൈപിടിച്ച് ഏൽപ്പിച്ച അബ്ദുള്ളയും ഖദീജയും

അച്ഛനും അമ്മയും നഷ്ടപ്പെട്ട പെൺകുട്ടിയെ ഏറ്റെടുത്ത് വളർത്തി വലുതാക്കി ഒടുവിൽ അവൾക്ക് അനുയോജ്യമായ വരനെ കണ്ടുപിടിച്ചു മാതൃകയാവുകയാണ് കാഞ്ഞങ്ങാട് അബ്ദുള്ള ഖദീജ ദമ്പതികൾ. ഏഴാമത്തെ വയസിലാണ് രാജേശ്വരിക്ക് അച്ഛനെയും അമ്മയെയും നഷ്ടപ്പെടുന്നത്. പിന്നീടങ്ങോട്ട് എങ്ങനെ ജീവിക്കണം എന്ന് അറിയാതിരുന്ന ആ കൊച്ചു പെൺകുട്ടിയെ ഏറ്റെടുത്ത് വളർത്തി വലുതാക്കാൻ തീരുമാനിക്കുകയായിരുന്നു കദീജയും അബ്ദുള്ളയും. ഇവർക്ക് 3 ആൺമക്കളുണ്ട്. തങ്ങളുടെ മക്കളോടൊപ്പം രാജേശ്വരിയെ മകളായി വളർത്തി, ഒടുവിൽ ഹിന്ദു ആചാര പ്രകാരം തന്നെ വിവാഹ ചടങ്ങുകളും സംഘടിപ്പിച്ച കൊണ്ട് രാജേശ്വരി […]

Continue Reading

ബി.എ.ആർ.ഹയർ സെക്കണ്ടറി സ്കൂളിൽ കർമ്മപദ്ധതികൾ യാഥാർത്ഥ്യമാക്കിയും പുതുവൽസരം ആഘോഷിച്ചും എൻ.എസ്.എസ്. വളണ്ടിയർമാർ.

മുളിയാർ:വ്യത്യസ്തമായ കർമ്മ പദ്ധതികൾ നടപ്പിലാക്കി ബോവിക്കാനം ബി.എ.ആർ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നുവരുന്ന സപ്തദിന യൂണിറ്റ് എൻ.എസ്.എസ്. ക്യാമ്പ് ശ്രദ്ധേയമായി.വളണ്ടിയർമാരുടെ നേതൃത്വത്തിൽ സ്കൂളിനു മുമ്പിൽ നിർമ്മിച്ച പൂന്തോട്ടംമനോഹരമാണ്. കൂടാതെ യു.പി. മുതൽഹയർ സെക്കണ്ടറി വരെയുള്ള ക്ലാസ് മുറികളും പരിസരവും ശുചീകരിച്ചു.റോഡുവക്കിലെ തടസ്സങ്ങൾ വെട്ടിമാറ്റിയും, നടപ്പാലം നിർമ്മിച്ചുംഗതാഗത, കാൽനട സഞ്ചാരത്തിന്സൗകര്യമൊരുക്കി. സ്കൂൾ പരിസരത്ത്പച്ചക്കറി തോട്ടം നിർമ്മിച്ചതിനു പുറമെവളണ്ടിയർമാർ തയ്യാറാക്കിയ അഞ്ഞൂറോളം സ്വീഡ് ബോളുകൾഎൻ.എസ്.എസ്.ദത്തു ഗ്രാമത്തിലെവീടുകൾക്ക് കൈമാറും. വിവിധ ദിവസങ്ങളിൽ വിദഗ്ദരുടെ നേതൃത്വത്തിൽ പരിശീലനവും, വ്യക്തിത്വ വികസന ക്ലാസുകളും,കൾച്ചറൽ പരിപാടികളും […]

Continue Reading

ആസ്റർ മിംസ് ലെ നെഫ്രോളജി(കിഡ്നി രോഗ) വിഭാഗം ഇനി മുതൽ കാസർകോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ ചൊവ്വാഴ്ചകളിലും

*Aster MIMS Hospital* # ഡയാലിസ് രോഗികളുടെ പരിശോധന#മുഖത്തും കാലിലും വയറിലും കാണുന്ന നീര്#മൂത്രത്തിൻ്റെ അളവി ലുള്ള കുറവ്,മൂത്രത്തിൽ രക്തമോ പഴുപ്പോ#മൂത്രം പോകാനുള്ള തടസം അമിതമായി പതഞ്ഞു പോകുക# പ്രമേഹം,മൂത്രത്തിൽ കല്ല്,മൂത്രാശയ സംബന്ധമായ രോഗങ്ങൾനെഫ്രോടിക് സിൻഡ്രം തുടങ്ങിയത് *കിഡ്നി* സംബന്ധമായ രോഗങ്ങൾക്ക് ആസ്റ്റർ മിംസ് കണ്ണൂരിലെ പ്രശസ്ത *നെഫ്രോളജിസ്റ്റ് ഡോകടർ *സാരംഗ് വിജയൻ്റെ* സേവനം എല്ലാ ചൊവ്വാഴ്ചകളിലും *04/01/2022* രാവിലെ 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്. ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ: *75 940023 […]

Continue Reading