അനുവാദമില്ലാതെ ആരുടെയെങ്കിലും ചിത്രമെടുത്താൽ യു.എ.ഇയിൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ

യു.എ.ഇയിലെ പൊതുസ്ഥലങ്ങളിൽ അനുവാദമില്ലാതെ ആരുടെയെങ്കിലും ചിത്രമെടുത്താൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ. സൈബർ നിയമ ഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആറ് മാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്. നിയമഭേദഗതി ജനുവരി രണ്ട് മുതൽ പ്രാബല്യത്തിൽ വരും. വിവിധ സൈബർ കുറ്റങ്ങൾക്ക് ഒന്നര ലക്ഷം ദിർഹം മുതൽ അഞ്ച് ലക്ഷം ദിർഹം വരെയാണ് പിഴയിട്ടിരിക്കുന്നത്. ബാങ്കുകളുടെയും മാധ്യമങ്ങളുടെയും ആരോഗ്യ മേഖലയിലെയും ശാസ്ത്ര മേഖലയിലെും വിവരങ്ങൾ നശിപ്പിക്കുന്നതും കനത്ത ശിക്ഷക്കിടയാക്കും. ഡിജിറ്റൽ യുഗത്തിൽ പൗരൻമാരുടെ അവകാശ സംരക്ഷണവും ഇൻറർനെറ്റ് […]

Continue Reading

മല്ലം വാർഡിൽ കിടപ്പിലായ രോഗികൾക്ക് വീട്ടിൽ എത്തി ആധാർ കാർഡ് റജിസ്റ്റട്രഷൻ നടത്തി

മുളിയാർ: മല്ലം വാർഡിൽ ആധാർ കാർഡ് ഇല്ലാത്ത കിടപ്പിലായ രോഗികൾക്ക് അവരവരുടെ വീട്ടിൽ എത്തി ആധാർ റജിസ്റ്റർ നടത്തി.ഗ്രാമപഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ്കൃഷ്ണൻ ചേടിക്കാൽ, ആബ്ദുൾ റഹ്മാൻ ജൻഫോമാൻ, ശംസു ഡിൻ മെഗ്രാൽ, പീറ്റർ ഡിസൂസ അമ്മംകോട് എന്നിവർ നേതൃത്വം നൽകി.

Continue Reading

ആറാം ക്ലാസ് വിദ്യാര്‍ത്ഥി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

ഇടുക്കി: മൂന്നാറില്‍ സ്കൂൾ വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൻദേവൻ കമ്പനിയുടെ ചെണ്ടുവരെ എസ്റ്റേറ്റ് പിആർ ഡിവിഷനിൽ കുട്ടിതമ്പി, മുനീശ്വരി ദമ്പതികളുടെ മകൻ ബിബിൻ (12) ആണ് മരിച്ചത്. ചെണ്ടുവരെ സർക്കാർ ഹൈസ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയാണ് ബിബിന്‍.  ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. തോട്ടത്തിൽ ജോലി കഴിഞ്ഞെത്തിയ അമ്മ മുനീശ്വരിയാണ് മകനെ തൂങ്ങി മരിച്ച  നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ മൂന്നാർ പൊലീസ് സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ബീന സഹോദരിയാണ്.  സംഭവത്തിൽ അസ്വാഭാവിക മരണത്തിന് […]

Continue Reading

അവകാശ നിഷേധങ്ങൾക്കെതിരെ യോജിച്ച പ്രക്ഷോഭത്തിനു തയ്യാറാവുക – എസ്.ഇ.യു.

കാസർകോട് : ജീവനക്കാരുടെ അവകാശങ്ങൾ തുടർച്ചയായി നിഷേധിക്കുന്ന ഇടത് സർക്കാർ നടപടികൾക്കെതിരെ മുഴുവൻ ജീവനക്കാരും സർവ്വീസ് സംഘടനകളും യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാകണമെന്നും മെഡിസെപ്പ് പദ്ധതിയിൽ നിന്നും കമ്മീഷൻ പറ്റുന്ന ലജ്ജാകരമായ നടപടിയിൽ നിന്നും സർക്കാർ പിൻമാറണമെന്നും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ യു) സംസ്ഥാന സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ലീവ് സറണ്ടർ നിഷേധിച്ചും , സംസ്ഥാനം രൂക്ഷമായ വിലക്കയറ്റം നേരിടുമ്പോൾ ക്ഷാമബത്തകൾ അനുവദിക്കാതെയും സർക്കാർ ജീവനക്കാരെ ദ്രോഹിക്കുകയാണ്. മെഡിസെപ്പ് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി മതിയായ ചികിത്സാ സൗകര്യങ്ങളോ […]

Continue Reading

ജിഫ്രി തങ്ങൾക്കു ഭീഷണി: സർക്കാർ ഗൗരവമായി കാണണം കുമ്പോൽ തങ്ങൾ

കുമ്പള :സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തു കോയ തങ്ങൾക്കു വധ ഭീഷണിയുള്ള കാര്യം സർക്കാർ അതീവ ഗൗരവമായി കാണണമെന്നുംപോലീസ് സ്വമേധയാ കേസെടുത്തു ഭീഷണിപ്പെടുത്തിയവരെ എത്രയും വേഗം കണ്ടെത്തി അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കുമ്പോൽ സയ്യിദ് കെ. എസ്. അലി തങ്ങൾ ആവശ്യപ്പെട്ടു. സമുദായത്തിന്റെ നന്മയും മതമൈത്രിയും സമാധാനാന്തരീക്ഷവും ലാക്കാക്കി ഉചിതമായ തീരുമാനമെടുക്കുമ്പോൾ രാഷ്ട്രീയമായും അല്ലാതെയും ചിലർക്കുണ്ടാക്കുന്ന അസഹിഷ്ണുത പരിഹാസവും അസഭ്യ വർഷവും കടന്നു വധഭീഷനിലെത്തി നിൽക്കുന്നത് അങ്ങേയറ്റം ആപൽകരവും പ്രതിഷേധാർഹവുമാണ്. ജാതി മത രാഷ്ട്രീയ […]

Continue Reading

ചെറുവത്തൂരില്‍ പതിനാറുകാരിയെ കാറില്‍ കയറ്റിക്കൊണ്ട് പോയി ലൈംഗീക പീഡനത്തിനിരയാക്കിയ സംഭവം ▪️2 പേര്‍ റിമാന്റില്‍

ചെറുവത്തൂര്‍▪️പതിനാറുകാരിയെ കാറില്‍ കയറ്റിക്കൊണ്ട് പോയി ലൈംഗീക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ 2 പേര്‍ റിമാന്റില്‍. ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനിയെ ചെറുവത്തൂരില്‍ നിന്നും കാറില്‍ കയറ്റി കര്‍ണ്ണാടക മടിക്കേരിയില്‍ കൊണ്ടുപോയി ലൈംഗീക പീഡനത്തിനിരയാക്കിയ യുവാവും കാറോടിച്ചിരുന്നയാളുമാണ് റിമാന്റിലായത്. കഴിഞ്ഞാഴ്ചയാണ് ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയിലെ 16 കാരിയെ വീട്ടില്‍ നിന്നും കാണാതായത്. കുട്ടിയെ കാണാത്തതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ ചന്തേര പോലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെ പെണ്‍കുട്ടി തിരിച്ചെത്തി. താന്‍ കുമ്പളയിലെ പെണ്‍ സുഹൃത്തിനൊപ്പം മടിക്കേരിയില്‍ പോയിരുന്നുവെന്നാണ് […]

Continue Reading

കോട്ട റോഡ് നിർമ്മാണത്തിൽ ക്രമക്കേട് :നാട്ടുകാർ വിജിലൻസിന് പരാതി നൽകി

കുമ്പള. കുമ്പള ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ റോഡ് നിർമ്മാണത്തിൽ ക്രമക്കേടുണ്ടെന്ന് കാണിച്ച് നാട്ടുകാർ വിജിലൻസിന് പരാതി നൽകി. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച റോഡിലാണ് നാട്ടുകാർ ക്രമക്കേട് ആരോപിക്കുന്നത്. റോഡ് നിർമ്മിച്ച് രണ്ടാഴ്ചക്കകം തന്നെ റോഡ് തകർന്നതാണ് ആക്ഷേപം. നാട്ടുകാർ ഒപ്പ് ശേഖരിച്ചാണ് വിജിലൻസിന് പരാതി നൽകിയിരിക്കുന്നത്.

Continue Reading

അടിസ്ഥാന സൗകര്യമില്ല: വേണം കുമ്പള സിഎച്ച്സി ക്ക് അടിയന്തിര ചികിത്സ

കുമ്പള: അടിസ്ഥാന സൗകര്യം ഇല്ലാതെ രോഗികളെ കൊണ്ട് വീർപ്പുമുട്ടുന്ന കുമ്പള കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിന് അടിയന്തര ചികിത്സ ഒരുക്കണമെന്ന് മൊഗ്രാൽ ദേശീയ വേദി ആവശ്യപ്പെട്ടു. നേരത്തെ രോഗികളെ പരിശോധിച്ചു കൊണ്ടിരുന്ന റൂമുകൾ പോലും ഇപ്പോൾ മറ്റ് ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. വാക്സിനേഷന് വരാന്തയിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. കിടത്തി ചികിത്സയ്ക്ക് ആവശ്യമായ സംവിധാനമോ, ഡോക്ടർമാരോ, ജീവനക്കാരോ ഇല്ല. ഗൈനോളജിസ്റ്റിന്റെ അഭാവവും നിർധനരായ രോഗികൾക്ക് ദുരിതമാവുന്നുണ്ട്. ഇതിനു പുറമെയാണ് കാലപ്പഴക്കംചെന്ന കെട്ടിടങ്ങൾ ഭീഷണി ഉയർത്തുന്നത്. ഒരേക്കറോളം സ്ഥലം ഉള്ള സിഎച്സി ക്ക് […]

Continue Reading

മൊഗ്രാൽ ജിവിഎച്ച്എസ്എസ്: എൻഎസ്എസ് സപ്തദിന ക്യാമ്പ് -ഉദയം 2021 തുടക്കമായി.

മൊഗ്രാൽ. മൊഗ്രാൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് സപ്തദിന ക്യാമ്പ് ഉദയം -2021ന് തുടക്കമായി. സമ ജീവനം- സ്ത്രീശാക്തീകരണം, ലഹരി വിമുക്തി, നിരാമയ- ആയുർവേദ മെഡിക്കൽ ക്യാമ്പ് എന്നിവയാണ് ക്യാമ്പ് പദ്ധതികൾ. മൊഗ്രാൽ സ്കൂളിൽ വെച്ച് നടക്കുന്ന സപ്തദിന ക്യാമ്പ് കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് താഹിറാ- യൂസഫ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ എം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ക്യാമ്പിനെ കുറിച്ച് പ്രോഗ്രാം ഓഫീസർ ബിൻസി പിഎസ് വിശദീകരിച്ചു. കുമ്പള […]

Continue Reading

ഒമിക്രോണിന്റെ പേരില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രത നിര്‍ദേശവുമായി കേരള പൊലീസ്

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ പേരില്‍ തട്ടിപ്പ് വ്യാപകമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ഫേസ്ബുക്ക് പേജിലൂടെയാണ് കേരള പൊലീസ് ഇതുസംബന്ധിച്ച ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒമിക്രോണിനായുള്ള പിസിആര്‍ ടെസ്റ്റുമായി ബന്ധപ്പെട്ടാണ് സൈബര്‍ കുറ്റവാളികള്‍ പുതിയതരം തട്ടിപ്പുമായി രംഗത്തിറങ്ങിയിട്ടുള്ളത് എന്നാണ് പൊലീസ് നിലപാട്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെ പേരില്‍ വ്യാജ ഇ-മെയില്‍, ലിങ്കുകള്‍ എന്നിവ അയച്ചു നല്‍കുകയും ഇതിലൂടെ കോവിഡ് 19 ഒമിക്രോണ്‍ ടെസ്റ്റ് എന്ന തലക്കെട്ടോടു കൂടിയ വ്യാജ വെബ്‌സൈറ്റില്‍ എത്തിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെ […]

Continue Reading