പത്തൊന്‍പത്കാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്ലത്ത് 19കാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. കൊല്ലം കുമ്മിള്‍ വട്ടത്താമര മണ്ണൂര്‍വിളാകത്ത് വീട്ടില്‍ ജന്നത്ത് ആണ് മരിച്ചത്. ഭര്‍ത്താവ് റാസിഫ് വിദേശത്താണ്. അഞ്ച് മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഇന്ന് പുലര്‍ച്ചെയോടെയാണ് ജന്നത്തിനെ ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി രണ്ട് മണിയോടെ റാസിഫ് ജന്നത്തിനെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് വീട്ടുകാരെ വിളിച്ചറിയിച്ചു. പലതവണ വിളിച്ചിട്ടും ഫോണെടുക്കാത്തതോടെ വീട്ടുകാര്‍ അടുത്തുള്ള ബന്ധുക്കളെയും വിവരമറിയിച്ചു.

Continue Reading

ലക്ഷങ്ങള്‍ വിലവരുന്ന മാരക ലഹരിമരുന്നുമായി ലോഡ്ജ് മുറിയില്‍ നിന്ന് യുവാവ് അറസ്റ്റില്‍; മറ്റൊരാള്‍ കൂടി പൊലീസ് വലയില്‍

കാസർകോട്: ലക്ഷങ്ങൾ വിലവരുന്ന മാരക ലഹരിമരുന്നുമായി ലോഡ്ജ് മുറിയിൽ നിന്ന് യുവാവിനെ കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് മർസൂഖ് (28) ആണ് അറസ്റ്റിലായത്. റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിൽ നിന്നാണ് മയക്കുമരുന്നുകൾ പിടിച്ചെടുത്തത്. ലോഡ്ജിന് പുറത്തുള്ള സ്ഥലത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിയിലായ യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് ലോഡ്ജ് മുറിയിൽ മയക്കുമരുന്ന് സൂക്ഷിച്ചതായുള്ള വിവരം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. വിപണിയിൽ 1.5 ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ എക്സ്റ്റസി ലഹരിമരുന്നാണ് […]

Continue Reading

യുവതിയുടെ അടിവസ്ത്രത്തിനുള്ളിൽ സ്വര്‍ണം; ദുബായ് യാത്ര ഇന്റര്‍വ്യൂവിനെന്ന പേരില്‍; പ്രതിഫലം 60000 രൂപ

കരിപ്പൂര്‍ വിമാനത്താവളം വഴി അടിവസ്ത്രത്തിനുള്ളിൽ ഒരു കോടി രൂപ വിലവരുന്ന സ്വർണ്ണ മിശ്രിതവുമായി പിടിയിലായ 19 വയസ്സുകാരി ദുബായിലേക്ക് പോയത് ഇന്റർവ്യൂവിൽ പങ്കെടുക്കാനെന്ന പേരിൽ. ദുബായിൽ ആറു ദിവസത്തെ ഇന്റർവ്യൂ ഉണ്ടെന്നും അതില്‍ പങ്കെടുക്കണമെന്നും കാസർകോട് സ്വദേശിയായ ഷഹല വീട്ടുകാരോടു പറഞ്ഞിരുന്നത്. സ്വര്‍ണക്കടത്ത് സംഘം അറുപതിനായിരം രൂപ ഷഹലയ്ക്കു പ്രതിഫലമായി നല്‍കിയെന്നും പോലീസ് പറഞ്ഞു.മിശ്രിത രൂപത്തിലുള്ള 1884 ഗ്രാം സ്വർണം മൂന്ന് പാക്കറ്റുകളിലായാണ് ഷഹല അടിവസ്ത്രത്തിനുള്ളിൽ  ഒളിപ്പിച്ചിരുന്നത്. മിശ്രിത രൂപത്തിലാക്കിയ സ്വർണം ഉൾവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കൈമാറിയതും സ്വർണക്കടത്ത് […]

Continue Reading

കാസർഗോഡ് 19 വയസ്സുകാരിയെ മയക്കുമരുന്ന് നൽകി പീഡനത്തിനിരയാക്കിയ സംഭവം: ഇടനിലക്കാരിയായ യുവതി അറസ്റ്റിൽ.

19കാരിയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനരയാക്കിയെന്ന കേസില്‍ ഇടനിലക്കാരിയായ ഒരു യുവതി കൂടി അറസ്റ്റിലായി. പീഡനത്തിനായി പെണ്‍കുട്ടിയെ ഇടനിലക്കാരി കാഴ്ചവെച്ചുവെന്ന് സംശയിക്കുന്ന രണ്ട്‌പേരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വാടക ക്വാര്‍ടേഴ്‌സില്‍ താമസിക്കുന്ന ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബിഫാത്വിമ (42) ആണ് അറസ്റ്റിലായത്.ഉദുമയിലെ ഒരു കേന്ദ്രത്തില്‍ വെച്ചാണ് ഇടനിലക്കാരിയായ ബിഫാത്വിമ പീഡനത്തിനായി പെണ്‍കുട്ടിയെ രണ്ട് യുവാക്കള്‍ക്ക് കൈമാറിയത്. ഇവര്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിലായിട്ടുണ്ട്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇവരുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. കാസര്‍കോട് വനിതാ സെലില്‍ […]

Continue Reading

ഒരു കോടി രൂപയുടെ സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കാസർഗോഡ് സ്വദേശിനി അറസ്റ്റിൽ

കരിപ്പൂരില്‍ ഒരു കോടിയുടെ സ്വര്‍ണവുമായി പത്തൊന്‍പതുകാരി പിടിയില്‍. ദുബായില്‍നിന്നെത്തിയ കാസര്‍കോട് സ്വദേശിനി ഷഹലയാണ് പിടിയിലായത്. അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത് 1,884 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിക്കവെയാണ് പിടിയിലായത്. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോഴാണ് പൊലീസ് പിടികൂടിയത്

Continue Reading

ചെറുവത്തൂർ നഗരം പാൽക്കടലായി; എസ്.എസ്.എഫ് ജില്ലാ റാലിക്ക് പ്രൗഢ്വോജ്വല സമാപനം ആയിരത്തോളം വിദ്യാർത്ഥികളാണ് അണി ചേർന്നത്

ചെരുവത്തൂർ:നമ്മൾ ഇന്ത്യൻ ജനത എന്ന ശീർഷകത്തിൽ എസ് എസ് എഫ് കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഗോൾഡൻ ഫിഫ്റ്റി ജില്ലാ റാലി സമാപിച്ചു.സെക്ടറുകളിൽ നിന്ന് തെരഞ്ഞടുത്ത കേഡർ അംഗങ്ങളായ ആയിരത്തോളം പേർ പങ്കെടുത്ത റാലി ചെറുവത്തൂർ നഗരിയെ പാൽക്കടലാക്കി.പ്രത്യേക യൂണിഫോം ധരിച്ചെത്തിയ വിദ്യാർത്ഥി വ്യൂഹത്തിൻ്റെ അച്ചടക്കത്തോടെയുള്ള ചുവടുകൾ നഗരിക്ക് പുതു കാഴ്ച സമ്മാനിച്ചു. നഗരം ചുറ്റി ചെറുവത്തൂർ ടൗണിൽ റാലി സമാപിച്ചു. ചെറുവത്തൂർ ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന പൊതുസമ്മേളനം അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലത്തിന്റെ അധ്യക്ഷതയിൽ എസ് എസ് […]

Continue Reading

ഇനി ബേക്കലിലും ഫ്‌ളോട്ടിങ് ബ്രിഡ്ജ്; അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് തുടക്കമായി

ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചകളാണ് പത്ത് ദിവസം നീളുന്ന ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നത്.ആകാശക്കാഴ്ചകൾ ആസ്വദിക്കാൻ ഹെലികോപ്റ്റർ യാത്ര, ഫ്ലോട്ടിങ് ബ്രിഡ്ജ്, റോബോട്ടിക് ഷോ, ചെടികളുടെ പ്രദർശനം, വ്യത്യസ്തമാർന്ന രുചിക്കൂട്ടുകൾ പരിചയപ്പെടുത്തുന്ന ഭക്ഷണശാലകൾ, നിരവധി പ്രദർശന, വിൽപ്പന സ്റ്റാളുകൾ തുടങ്ങിയവ ഫെസ്റ്റിൽ കാണാം. അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികളും സാംസ്കാരിക പരിപാടികളുമെല്ലാം സന്ദർശകർക്കായി ഒരുങ്ങിക്കഴിഞ്ഞു. 200ലധികം സ്റ്റാളുകൾ ഉണ്ടാകും.സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. അധ്യക്ഷനായി. മന്ത്രി അഹമ്മദ് ദേവർകോവിൽ […]

Continue Reading

മുംബൈയില്‍ ക്രൂരമായ ആക്രമണത്തിന് ഇരയായ കാസര്‍കോട് സ്വദേശി മരിച്ചു;

മുംബൈ/കുമ്പള: മുംബൈയിൽ കൂറുകച്ചവടക്കാരന്റെ മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുമ്പള സ്വദേശി മരിച്ചു. ആരിക്കാടി കുന്നിൽ ഖിളരിയ മസ്ജിദിന് സമീപം താമസിക്കുന്ന നാട്ടക്കൽ അബ്ദുൽ റഹ്‌മാന്റെ മകൻ മുഹമ്മദ് ഹനീഫ്(48) ആണ് മരിച്ചത്.മുംബൈ സ്വദേശി നൂറുൽ ഇസ്‌ലാം ഷെയ്ക്ക് എന്നയാളുടെ മുംബൈ ഡോംഗ്രിയിലുള്ള ഗസ്റ്റ് ഹൗസ് നടത്തിവരികയായിരുന്നു ഹനീഫ്. നേരത്തെ ഇയാളുടെ തന്നെ മറ്റൊരു ഗസ്റ്റ് ഹൗസിൽ നിന്ന് ഹനീഫയെ ഒഴിവാക്കിയിരുന്നതായി പറയപ്പെടുന്നു. ഈ ഇടപാടിൽ 40 ലക്ഷം രൂപ മുഹമ്മദ് ഹനീഫക്ക് നൂറുൽ ഇസ്‌ലാം നൽകാനുണ്ടായിരുന്നതായാണ് വിവരം.പല […]

Continue Reading

കാസർകോട് 11 മാസം പ്രായമായ കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു

കാസർകോട്: പതിനൊന്ന് മാസം പ്രായമായ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. കാസർകോഡ് അമ്പലത്തറ ഇരിയ അബ്ദുൾ ജബ്ബാറിന്റെ മകൻ മുഹമ്മദ് റിസയാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇന്നലെ കുഞ്ഞിന്റെ മുത്തശ്ശി മരിച്ചിരുന്നു. കുഞ്ഞിന് ഭക്ഷണമുണ്ടാക്കാൻ അമ്മ അടുക്കളയിൽ പോയ സമയത്താണ് അപകടം നടന്നത്. 

Continue Reading

ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞ് എട്ട് മരണം; രണ്ട് പേർക്ക് പരിക്ക്

കുമളി: ഇടുക്കി കുമളിക്ക് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞ് എട്ട് പേർ മരിച്ചു. വെള്ളിയാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. കമ്പം-തേനി ദേശീയപാതയിൽ ലോവർക്യാമ്പിന് സമീപം ഏഴാംവളവിലാണ് അപകടം. തമിഴ്നാട് തേനി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.മരിച്ചവരിൽ ആണ്ടിപ്പെട്ടി സ്വദേശികളായ നാഗരാജ്(46), ദേവദാസ്(55), ശിവകുമാർ(45), ചക്കംപെട്ടി സ്വദേശി മുനിയാണ്ടി(55), മറവപ്പെട്ടി സ്വദേശി കന്നി സ്വാമി(60), ഷണ്മുഖ സുന്ദരപുരം സ്വദേശി വിനോദ് കുമാർ(43) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുംവഴിയാണ് അപകടമുണ്ടായത്. വാഹനത്തിൽ കുട്ടിയുൾപ്പടെ പത്ത് പേരാണ് ഉണ്ടായിരുന്നത്. ഏഴ് പേർ […]

Continue Reading