ഹർഭജൻ സിംഗ് വിരമിച്ചു

ക്രിക്കറ്റിൻ്റെ എല്ലാ തരം രൂപങ്ങളിൽ നിന്നും വിരമിച്ച് ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് 23 വർഷങ്ങളോളം നീണ്ട ബ്രഹത്തായ കരിയർ മതിയാക്കുന്നതായി ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓഫ് സ്പിന്നർ അറിയിച്ചത്. ഐപിഎൽ മത്സരങ്ങളിലും താരം ഇനി കളിക്കില്ല. 41 വയസ്സുകാരനായ താരം 2016ലാണ് ഇന്ത്യക്കായി അവസാനം കളിച്ചത്. പിന്നീട് ഐപിഎലിൽ ഹർഭജൻ സജീവമായിരുന്നു. 1998ൽ ഇന്ത്യക്കായി അരങ്ങേറിയ താരമാണ് ഹർഭജൻ സിംഗ്. ടെസ്റ്റ്, ഏകദിന അരങ്ങേറ്റങ്ങൾ അക്കൊല്ലം തന്നെ നടന്നു. 2006ൽ […]

Continue Reading

ചെന്നൈയിൽ നിന്ന് കേരളത്തിലേക്കുള്ള മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി

ചെന്നൈ: ആർക്കോണം കാട്പാടി റെയിൽവേ സെക്‌ഷനിൽ മുകുന്ദരായപുരം-തിരുവലം ഭാഗത്ത് റെയിൽവേ പാലത്തിന് കേടുപാട് സംഭവിച്ചതിനെ തുടർന്ന് ചെന്നൈയിൽ നിന്ന് വെള്ളിയാഴ്ച കേരളത്തിലേക്ക് പുറപ്പെടേണ്ട മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി. മംഗളൂരു എക്സ്പ്രസ് (12685), തിരുവനന്തപുരം എക്സ്പ്രസ് (12695), മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22637) എന്നീ ട്രയിനുകളാണ് റദ്ദാക്കിയത്. ശനിയാഴ്ച മംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കുള്ള ചെന്നൈ എക്സ്പ്രസ് (12686), ആലപ്പുഴയിൽ നിന്നുള്ള ആലപ്പി എക്സ്പ്രസ് (22640) എന്നീ ട്രയിനുകളും റദ്ദാക്കിയിട്ടുണ്ട്. കേരളത്തിലേക്കും തിരിച്ച് ചെന്നൈയിലേക്കുമുള്ള മറ്റ് സർവീസുകളെക്കുറിച്ചും അനശ്ചിതത്വം […]

Continue Reading

ജഗതി ശ്രീകുമാർ സിബിഐ-5ൽ ജോയിൻ ചെയ്തിട്ടില്ല; പ്രചരിക്കുന്ന ചിത്രം പഴയത്; ഖേദംപ്രകടിപ്പിച്ച് ശ്വേത മേനോൻ

മലയാളത്തിന്റെ പ്രിയങ്കരനായ നടൻ ജഗതി ശ്രീകുമാർ സിബിഐ അഞ്ചാം ഭാഗത്തിൽ അഭിനയിക്കുമെന്ന വാർത്ത സിനിമാപ്രേമികൾ ഏറ്റെടുത്തിരിക്കുകയാണ്. ഇതിനിടെയാണ് സിബിഐ അഞ്ചിൽ ജഗതി അദ്ദേഹം ജോയിൻ ചെയ്‌തെന്ന തരത്തിലുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കാൻ ആരംഭിച്ചത്. ജഗതി ശ്രീകുമാർ മേക്കപ്പ് ഇടുന്ന വീഡിയോയും ഫോട്ടോകളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഈ വീഡിയോയും ദൃശ്യങ്ങളും സിബിഐ അഞ്ചാം ഭാഗത്തിലേതല്ല പഴയതാണെന്ന് വ്യക്തമായിരിക്കുകയാണ്. നടൻ സിബിഐ സിനിമയിൽ ജോയിൻ ചെയ്തിട്ടില്ല എന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ കഴിഞ്ഞ വർഷം ജഗതി അഭിനയിച്ച പരസ്യ […]

Continue Reading

ദേശീയ കർഷകദിനം: പഴയകാല കർഷകൻ പി എസ് ഹാജിയെ മൊഗ്രാൽ ദേശീയവേദി ആദരിച്ചു

മൊഗ്രാൽ. ദേശീയ കർഷക ദിനത്തിൽ പഴയകാല കർഷകൻ പി എസ് മുഹമ്മദ് ഹാജി പേരാലിനെ മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ വീട്ടിൽ ചെന്ന് ആദരിച്ചു. ദേശീയവേദി പ്രസിഡന്റ് എ എം സിദ്ദീഖ്‌റഹ്മാൻ ഷാൾ അണിയിച്ചു. വൈസ് പ്രസിഡണ്ടുമാരായ എം എം റഹ്മാൻ, റിയാസ് കരീം ജനറൽ സെക്രട്ടറി ടി കെ ജാഫർ, ട്രഷറർ മുഹമ്മദ് സ്മാർട്ട്, മുൻ പ്രസിഡണ്ട് മുഹമ്മദ് അബ്‌കോ എന്നിവർ സംബന്ധിച്ചു.

Continue Reading

പെണ്‍കുട്ടിയുടെ ഫോണിലേക്ക് മെസേജ് അയച്ചതിന് തര്‍ക്കം; യുവാവിനെ കുത്തികൊലപ്പെടുത്തിയ രണ്ട് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: പെണ്‍കുട്ടിയുടെ ഫോണിലേക്ക് മെസേജ് (message) അയച്ചതിന് യുവാവിനെ കുത്തി കൊലപ്പെടുത്തിയ (Mattool Murder) സംഭവത്തില്‍ രണ്ട് പേരെ പഴയങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഹിഷാമെന്ന യുവാവാണ് മരിച്ചത്. മാട്ടൂല്‍ സ്വദേശികളായ സാജിദ്, റംഷാദ് എന്നിവരെ കസ്റ്റഡിയിലെടുത്തു.കണ്ണൂര്‍ മാട്ടൂലില്‍ ബുധനാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം നടന്നത്. പ്രതി സാജിദിന്റെ ബന്ധുവായ പെണ്‍കുട്ടിക്ക് ഹിഷാമിന്റെ സഹോദരന്‍ മെസേജ് അയച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് പിന്നീട് കൊലപാതകത്തില്‍ കലാശിച്ചത്. പെണ്‍കുട്ടിക്ക് മെസേജ് അയച്ചതിന് ഹിഷാമിന്റെ സഹോദരനെ സാജിദും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. […]

Continue Reading

പടന്നക്കാട് കാറിൽ കടത്തുകയായിരുന്ന എംഡിഎംഎ മയക്കുമരുന്നുമായി ഒരാൾ പിടിയിൽ

കാസര്‍കോട്: എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോയി ജോസഫും പാര്‍ട്ടിയും ചേര്‍ന്ന് പടന്നക്കാട് വെച്ച് സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന 2.8 ഗ്രാം എംഡ്എംഎയുമായി മുഹമ്മദ് മുഷ്താഖ് ഹമീദ് എന്നയാളെ അറസ്റ്റ് ചെയ്ത കേസ് രജിസ്റ്റര്‍ ചെയ്തു. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ സന്തോഷ് കുമാര്‍, ബിജോയ് ഇ.കെ, എം.വി സുധീന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സാജന്‍ അപ്യാല്‍, അജീഷ് സി, മനോജ്.പി, മഞ്ജുനാഥന്‍. വി, മോഹനകുമാര്‍, ശൈലേഷ് കുമാര്‍ ഡ്രൈവര്‍ […]

Continue Reading

ഷാന്‍ കൊലക്കേസ്; രണ്ട് ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍

ആലപ്പുഴയിലെ എസ്ഡിപിഐ നേതാവ് കെ എസ് ഷാന്‍ കൊലക്കേസില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ പിടിയിലായി. വരന്തരപ്പിള്ളി സ്വദേശികളായ സുധീഷ്, ഉമേഷ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തൃശൂര്‍ വരന്തരപ്പിള്ളിയില്‍ വച്ചാണ് ഇരുവരെയും പിടികൂടിയത്. കസ്റ്റഡിയിലായ രണ്ട് പേരും പ്രതികളെ സഹായിച്ചവരാണെന്നാണ് പൊലീസിന്റെ നിഗമനം. ഇരുവരെയും ആലപ്പുഴയിലേക്ക് കൊണ്ടുപോയി. അവിടെയെത്തിയാകും കൂടുതല്‍ ചോദ്യം ചെയ്യലുകളിലേക്കും തുടര്‍ നടപടികളിലേക്കും കടക്കുക.അതേസമയം, പ്രതികള്‍ക്കായി അന്വേഷണ സംഘം തമിഴ്നാട്ടിലേയ്ക്ക് തിരിച്ചു. പ്രതികള്‍ കേരളം വിട്ടതായി എഡിജിപി വിജയ് സാഖറെ സ്ഥിരീകരിച്ചിരുന്നു. വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞാണ് […]

Continue Reading

ജില്ലയിൽ പന്നിയുടെ അക്രമണo അതിരൂക്ഷം നൈറ്റ് പട്രോളിംഗ് ശക്തമാക്കി വനംവകുപ്പ് ദ്രുതകർമ്മസേന

കാസർഗോഡ് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ ധനേഷ് കുമാറിന്റെ ഉത്തരവ് പ്രകാരം റെയിഞ്ച് ഓഫീസർ സോളമൻ ജോർജ്ജ് ഏർപ്പെടുത്തിയ നൈറ്റ് പട്രോളിoഗ്’ നടത്തുന്നതിനിടയിൽ ഇന്ന് പുലർച്ചെ 2.30 മണിക്ക് മുളിയാർ പഞ്ചായത്തിലെ നുസ്രത്ത് നഗറിൽ അബ്ബാസിന്റെ കൃഷിയിടത്തിൽ പന്നിയെ കാണുകയും ബി.അബ്ദുൾ ഗഫൂറിന്റെ നേതൃതത്തിൽ പ്രത്യാക സംഘം ഒരു റൗണ്ട് വെടിവെച്ച് കൊലപ്പെടുത്തി. സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എൻ.വി സത്യൻ , കെ. ജയകുമാർ,ബിനു കെ.ആർ അംഗം മസൂദ് ബോവിക്കാനo വനം വകുപ്പ് ജീവനക്കാരയ മണികണ്ടൻ പി. സനൽ.കെ […]

Continue Reading

മഞ്ചേശ്വരം മണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 1.43 കോടിയുടെ അനുമതി

ഉപ്പള : മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 1.43 കോടി രൂപയുടെ പ്രവൃത്തികൾക്ക് അനുമതിയായതായി എ.കെ.എം.അഷ്റഫ് എം.എൽ.എ. അറിയിച്ചു. മംഗൽപാടി പഞ്ചായത്തിലെ മൂസോടി-അദീക്ക റോഡ് (12.80ലക്ഷം), ബന്തിയോട്-മണിഹിത്തില്ലു റോഡ് (13.5 ലക്ഷം), മീഞ്ച പഞ്ചായത്തിലെ മജീർപള്ള-അഗ്ര റോഡ് (17.5 ലക്ഷം), എന്മകജെ പഞ്ചായത്തിലെ പെർള-കാട്ടുകുക്കെ റോഡ് (25 ലക്ഷം), അഡിയനഡുക്ക-ബക്കിലപദവ് റോഡ് (25 ലക്ഷം), പെർള -പൂവനടുക്ക റോഡ് രണ്ട് റീച്ചുകളായി (50 ലക്ഷം) എന്നിവയുടെ അറ്റകുറ്റപ്പണികൾക്കായാണ് തുകയനുവദിച്ചത്.

Continue Reading