ക്രിസ്മസ് പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍ പിസിആര്‍ പരിശോധന നിര്‍ബന്ധം; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി അബുദാബി

ക്രിസ്മസ് പുതുവത്സര പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്നതിനുളള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി അബുദബിയിലെ പളളികള്‍. ഗ്രീന്‍ പാസ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും പ്രാര്‍ത്ഥകള്‍ നടക്കുക. 96 മണിക്കൂറിനുളളിലെ കൊവിഡ് പിസിആര്‍ നെഗറ്റീവ് പരിശോധനാഫലവും അനിവാര്യമാണെന്ന് സെന്റ് ജോസഫ് കത്തീഡ്രല്‍ അറിയിച്ചു. എമിറേറ്റ്‌സ് ഐഡി പരിശോധിച്ചായിരിക്കും സന്ദര്‍ശനത്തിന് അനുമതി. സന്ദര്‍ശന വിസയിലുളളവര്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണം. എന്നാല്‍ മുന്‍കൂട്ടി അനുമതി തേടേണ്ട കാര്യമില്ല. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്നുളള രീതിയിലായിരിക്കും പ്രവേശനം. ഡിസംബര്‍ 24 നും 25 നും പ്രത്യേക പ്രാര്‍ത്ഥനകളുണ്ടായിരിക്കും. www.stjosephsabudhabi.org എന്ന […]

Continue Reading

ലീഡര്‍ കെ കരുണാകരന്റെ പതിനൊന്നാം ചരമ വാര്‍ഷികം:ചെങ്കള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുഷ്പാര്‍ച്ചന നടത്തി

ചെങ്കള:ചെങ്കള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലീഡര്‍ കെ കരുണാകരന്റെ പതിനൊന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഛായചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. ഡി സി സി ജനറല്‍ സെക്രട്ടറി സി വി ജെയിംസ് ,മണ്ഡലം പ്രസിഡന്റ് എം അബൂബക്കര്‍ ,ബി എ ഇസ്മായില്‍ ,കുഞ്ഞികൃഷ്ണന്‍ നായര്‍ ,വസന്തന്‍ അജകോട്് ,ശ്രീധരന്‍ ആചാരി ,ഷാഹിദ് അഹ്‌മദ് ,വിനോദ് കുമാര്‍ അതൃകുഴി ,രാധാകൃഷ്ണന്‍ പൈക്ക ,ഹാരിസ് കെ എതിര്‍ത്തോട് ,ശ്രീധരന്‍എം,ബാലകൃഷ്ണന്‍ ചീരാളി തുടങ്ങിയവര്‍ സംബന്ധിച്ചു .അന്തരിച്ച കെ പി സി സി വര്‍ക്കിംഗ് […]

Continue Reading

കെവൈസി ആവശ്യപ്പെട്ടു മെസേജ്, നഷ്ടമായത് 23,500 രൂപ!

കെവൈസി ആവശ്യപ്പെട്ടും മറ്റും സംസ്ഥാനത്ത് പണം തട്ടുന്നത് സർവസാധാരണമായി കഴിഞ്ഞു. ജാഗ്രത പുലർത്തിയില്ലെങ്കിൽ അടുത്ത ഇര നിങ്ങളാകാം എന്ന് സംസ്ഥാന പോലീസിന്റെ സൈബർസെല്ലിന്റെ അനുഭവ സാക്ഷ്യങ്ങൾ മുന്നറിയിപ്പ് നൽകുന്നു. ‘10,000, 10,000, 3,500 എന്നിങ്ങനെ 3 തവണയായി എന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 23,500 രൂപ നഷ്ടപ്പെട്ടു. എനിക്ക് മെസേജ് ഒന്നും ലഭിച്ചില്ല. മിനി സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോഴാണ് പണം പോയ കാര്യം അറിഞ്ഞത്’. സൈബർസെല്ലിലേയ്ക്കു വന്ന പരാതിയാണിത്. പരാതി സത്യമാണെന്നു തെളിഞ്ഞു. എന്നാൽ, അക്കൗണ്ട് ഉടമ അറിയാതെ പണം […]

Continue Reading

മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് ക്രൂരമര്‍ദ്ദനം; മത്സ്യത്തൊഴിലാളിയെ തല കീഴായി കെട്ടിത്തൂക്കി

മംഗളൂരുവില്‍ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളിയെ മർദ്ദിച്ച് തല കീഴായി കെട്ടിത്തൂക്കി. സഹ മത്സ്യത്തൊഴിലാളികളാണ് യുവാവിനെ മര്‍ദ്ദിച്ച് ബോട്ടില്‍ കെട്ടിത്തൂക്കിയത്. മംഗളൂരുവിലെ തീരപ്രദേശമായ ബന്ദറിലാണ് സംഭവം. ആന്ധ്രാപ്രദേശുകാരനായ വൈല ഷീനു എന്ന തൊഴിലാളിയാണ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായത്. വീഡിയോയിൽ ഷീനുവിന്‍റെ കാലുകള്‍ ബന്ധിച്ച് ക്രെയിനിൽ തലകീഴായി തൂക്കിയ നിലയിലാണ്. അഞ്ചോ ആറോ മത്സ്യത്തൊഴിലാളികളും ചുറ്റുംകൂടി നില്‍ക്കുന്നുണ്ട്. ഇവര്‍ ഷീനുവിനോട് മൊബൈല്‍ മോഷ്ടിച്ച കാര്യം സമ്മതിക്കാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. തനിക്കു വേദനിക്കുന്നുവെന്ന് ഷീനു പറയുന്നുണ്ടെങ്കിലും അതൊന്നും […]

Continue Reading

‘കമ്മ്യൂണിസ്റ്റുകാരന്റെ കരണം പുകച്ചാണ് പി.ടി തോമസ് പോകുന്നത്’; അപകീര്‍ത്തി പോസ്റ്റുകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്

അന്തരിച്ച പി.ടി തോമസ് എംഎല്‍എക്കെതിരെ സോഷ്യല്‍മീഡിയയില്‍ അപകീര്‍ത്തികരമായ പോസ്റ്റുകളും കമന്റുകളും ഇട്ടവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം നഹാസാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ”മരണത്തില്‍ പോലും കമ്മ്യൂണിസ്റ്റുകാരന്റെ കരണംപുകച്ചുകൊണ്ടാണ് പി.ടി പോകുന്നത്. രാഷ്ട്രീയ മര്യാദകളുടെ സകല അതിരുകളും ലംഘിച്ച് പരേതനെതിരെ അസഭ്യവും ആഭാസവും വര്‍ഷിക്കുന്ന സൈബര്‍ പ്രൊഫൈലുകളെ കേട്ടുകൊണ്ടിരിക്കാനാവുന്നതല്ല.” കുറ്റക്കാരെ അഴിയെണ്ണിക്കും വരെ മുന്നോട്ടുപോകുമെന്നും നഹാസ് പറഞ്ഞു. കമന്റുകള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും പരാതിയില്‍ പറയുന്നു.

Continue Reading

നാല് രാത്രികാല എക്‌സ്പ്രസുകളിൽ റിസർവേഷനില്ലാത്ത കോച്ചുകൾ തിരിച്ചെത്തുന്നു

കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന നാല് രാത്രികാല എക്‌സ്പ്രസ് തീവണ്ടികളില്‍ക്കൂടി റിസര്‍വേഷനില്ലാത്ത കോച്ചുകള്‍ പുനഃസ്ഥാപിച്ചു. കോവിഡ് ലോക്ഡൗണിനുശേഷം ഇതാദ്യമായാണ് രാത്രികാല തീവണ്ടികളില്‍ റിസര്‍വേഷനില്ലാത്ത കോച്ചുകള്‍ പുനഃസ്ഥാപിക്കുന്നത്. ചെന്നൈ-മംഗളൂരു മെയില്‍ (12601/02), ചെന്നൈ-മംഗളൂരു വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസ് (22637/38), മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് (16603/04), തിരുവനന്തപുരം-മംഗളൂരു മലബാര്‍ എക്‌സ്പ്രസ് (16629/30) എന്നീ തീവണ്ടികളിലാണ് റിസര്‍വേഷനില്ലാത്ത കോച്ചുകള്‍ തിരിച്ചുവരുന്നത്. ഈ വണ്ടികളില്‍ സീസണ്‍ ടിക്കറ്റുകളും അനുവദിക്കും. മെയില്‍, മാവേലി, മലബാര്‍ വണ്ടികളില്‍ ജനുവരി ഒന്ന് മുതലും വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസില്‍ ജനുവരി 17 മുതലുമാണ് […]

Continue Reading

രണ്ടുവര്‍ഷമായി പ്രണയം, രാത്രി വീട്ടുകാര്‍ പോലും അറിയാതെ പ്രസവം; ആദ്യം പദ്ധതിയിട്ടത് കത്തിച്ചുകളയാന്‍

തൃശ്ശൂർ: നഗരത്തിനു സമീപം കനാലിൽ രണ്ടുദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രണയിതാക്കളും സുഹൃത്തും പിടിയിൽ. തൃശ്ശൂർ വരടിയം മമ്പാട്ട് വീട്ടിൽ മേഘ (22), വരടിയം ചിറ്റാട്ടുകര വീട്ടിൽ മാനുവൽ (25), ഇയാളുടെ സുഹൃത്ത് വരടിയം പാപ്പനഗർ കോളനി കുണ്ടുകുളം വീട്ടിൽ അമൽ (24) എന്നിവരെയാണ് തൃശ്ശൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി സ്വന്തം വീട്ടിൽ വെച്ചാണ് മേഘ പ്രസവിച്ചത്. ഇവർ ഗർഭിണിയായിരുന്നതും പ്രസവിച്ചതും വീട്ടുകാരറിഞ്ഞിരുന്നില്ലെന്ന് പോലീസ് പറയുന്നു. പ്രസവത്തെത്തുടർന്ന് മേഘ കുഞ്ഞിനെ […]

Continue Reading

ഈ മാസം 30 ന് മോട്ടോർ വാഹന പണിമുടക്ക്

ഈ മാസം 30 ന് മോട്ടോർ തൊഴിലാളികളുടെ പണിമുടക്കിന് ആഹ്വാനം ചെയ്ത് ബിഎംഎസ്. യാത്രാ നിരക്ക് വർധന , പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടി യിൽ കൊണ്ടുവരിക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം. ഇന്ധന വില വർധിച്ചതോടെ യാത്രാ നിരക്കിലും മാറ്റം വേണമെന്നാണ് ആവശ്യം. അതുകൊണ്ട് തന്നെ യാത്രാനിരക്കും സമാന രീതിയിൽ വർധിപ്പിക്കണമെന്ന് ബിഎംഎസ് ആവശ്യപ്പെടുന്നു.

Continue Reading

‘ജയ് ശ്രീറാം’ വിളിപ്പിച്ചുവെന്ന് തെളിയിച്ചാൽ രാജിവെക്കും; എസ്ഡിപിഐ നേതാവിന് എഡിജിപിയുടെ മറുപടി

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ നടന്ന ഇരട്ടക്കൊലപാതകത്തിന് പിന്നാലെ എസ്ഡിപിഐ നേതാവ് ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി എഡിജിപി വിജയ് സാഖറേ. എസ്ഡിപിഐ പ്രവർത്തകരെ കോണ്ട് ‘ജയ് ശ്രീറാം’ വിളിപ്പിച്ചു എന്ന് തെളിയിച്ചാൽ രാജിവെക്കുമെന്ന് എഡിജിപി പറഞ്ഞു. നിലവിൽ ഇരു കേസുകളിലും അറസ്റ്റിലായവർ കൃത്യത്തിൽ നേരിട്ട പങ്കെടുത്തവരെല്ലെന്നും എഡിജിപി പറഞ്ഞു. പ്രതികൾക്കായുള്ള തിരച്ചിൽ ജില്ലയ്ക്ക് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് പൊലീസ് എസ്ഡിപിഐ പ്രവർത്തകനെ ക്രൂരമായി മർദിച്ചെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് […]

Continue Reading

ഐഡിയല്‍ റിലീഫ് വിംഗിന്റെ നേതൃത്വത്തില്‍ കുളവും പരിസരവും വൃത്തിയാക്കി

കാസര്‍കോട് : മൊഗ്രാല്‍പുത്തൂരില്‍ മാലിന്യം നിറഞ്ഞ കുളവും പരിസരവും ഐഡിയല്‍ റിലീഫ് വിംഗിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ്: സമീറ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഗിരീഷ്, അബ്ദുല്‍ മജീദ്, ഐഡിയല്‍ റിലീഫ് വിംഗ് സംസ്ഥാന ഗവേണിങ് മെമ്പര്‍ കെ. കെ. ഇസ്മായില്‍ മാഷ് സൂരംബയല്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ലീഡര്‍ അബ്ദുല്‍ ലത്തീഫ് കെ. ഐ. നേതൃത്വം നല്‍കി. ഐഡിയല്‍ റിലീഫ് വിംഗ് മെമ്പര്‍മാരായ കെ. […]

Continue Reading