കാസർകോട് കേന്ദ്ര സർവകലാശാലയെ ആർഎസ്എസ് കാര്യാലയമാക്കുന്നു: രാജ്‌മോഹൻ ഉണ്ണിത്താൻ

രാഷ്ട്രപതി പങ്കെടുക്കുന്ന കാസർകോട് പെരിയ കേന്ദ്ര‍ സർവ്വകലാശാലയുടെ ബിരുദദാന ചടങ്ങിലേക്ക് തന്നെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി. പ്രോഗ്രാം നോട്ടിസ് അയച്ചുതന്നതല്ലാതെ ചടങ്ങിലേക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ല. സെൻട്രൽ യൂണിവേഴ്സിറ്റിയിലെ പരിപാടിയെ സമ്പൂർണമായി കാവി വത്കരിച്ചതായും രാജ്മോഹൻ ഉണ്ണിത്താൻ കുറ്റപ്പെടുത്തി.എം.പിയുടെ പ്രവിലേജിനെ ചോദ്യം ചെയ്താൽ അംഗീകരിക്കാനാകില്ല. ഏത് ഗവൺമെന്റ് ഭരിച്ചാലും താൻ എംപിയാണ്. കേന്ദ്ര സർവകലാശാലയെ ആർഎസ്എസിന്റെ കാര്യലയമാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Continue Reading

‘നിസ്‌കാരത്തൊപ്പി വെക്കാൻ തലയുണ്ടാകില്ല’; ആർ.എസ്.എസ് പ്രകടനത്തില്‍ വീണ്ടും വർഗീയ മുദ്രാവാക്യം

തലശ്ശേരിയിലേതിനു സമാനമായി വർഗീയ മുദ്രാവാക്യവുമായി കുന്നംകുളത്ത് ആർ.എസ്.എസ് പ്രകടനം. ആലപ്പുഴയിൽ ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിലാണ് വർഗീയ മുദ്രാവാക്യമുയര്‍ന്നത്. നിസ്കാരത്തിന് തൊപ്പി വെക്കാൻ തലയുണ്ടാകില്ലെന്നാണ് മുദ്രാവാക്യം. സംഭവത്തില്‍ പോപ്പുലർ ഫ്രണ്ടിന്റെ പരാതിയിൽ കുന്നംകുളം പൊലീസ് കേസെടുത്തു. കണ്ടാൽ അറിയാവുന്ന 50 പേർക്കെതിരെയാണ് കേസ്. മുസ്‌ലിം പള്ളികൾ തകർക്കുമെന്ന മുദ്രാവാക്യമായിരുന്നു തലശ്ശേരിയില്‍ ബിജെപി റാലിയിലുണ്ടായത്. ‘അഞ്ചു നേരം നിസ്‌കരിക്കാൻ പള്ളികൾ ഒന്നും കാണില്ല, ബാങ്ക് വിളിയും കേൾക്കില്ല” എന്നായിരുന്നു മുദ്രാവാക്യം. പഴയ ബസ്‌സ്റ്റാൻഡ് പരിസരത്ത് ജയകൃഷ്ണൻ […]

Continue Reading

ആധാറിനെ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധിപ്പിക്കും: തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍ ലോക്സഭ പാസ്സാക്കി

തെരഞ്ഞെടുപ്പ് പരിഷ്‌കരണ ബില്ലും മധ്യസ്ഥതാ ബില്ലും പാർലമെന്‍റില്‍ അവതരിപ്പിച്ചു. ആധാറും വോട്ടർകാർഡും കൂട്ടിയിണക്കുന്ന ബിൽ ലോക്സഭയിലും വേഗത്തിൽ തർക്ക പരിഹാരത്തിന് പരിഹാരം കാണുന്ന ബിൽ രാജ്യസഭയിലുമാണ് അവതരിപ്പിച്ചത്. മധ്യസ്ഥതാബിൽ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടുന്നതായി കേന്ദ്രനിയമ സഹമന്ത്രി എസ്.എസ് ഭഘേൽ അറിയിച്ചു. പ്രതിപക്ഷ ബഹളത്തിനിടയിലാണ് സുപ്രധാന രണ്ട് ബില്ലുകൾ ഇരുസഭകളിലും അവതരിപ്പിച്ചത്. ആധാറും വോട്ടർ പട്ടികയും കൂട്ടിയിണക്കുന്നതിലെ അപാകത ചൂണ്ടിക്കാട്ടി ലോക്സഭയിൽ കടുത്ത വാദപ്രതിവാദം നടന്നു. സർക്കാരിന്‍റെ സബ്‌സിഡികൾ ജനങ്ങളിൽ എത്തിക്കുന്നതിനാണ് ആധാർ ആവിഷ്കരിച്ചു നടപ്പിലാക്കിയതെന്നും, വോട്ടർ കാർഡുമായി […]

Continue Reading

ജില്ലാതല കളരി പയറ്റിൽ ഷാഹില ഷിറിന് ഒന്നാം സ്ഥാനം

പതിനെട്ടാമത് ജില്ലാതല കളരിപയറ്റിൽ ദുർഗ ഹയർ സെക്കണ്ടറി സ്കൂളിലെ ഷാഹില ഷിറിന് ഒന്നാം സ്ഥാനം. യുവഭാരത് കളരി ടീം അംഗമായ ഷാഹില ഷിറിൻ രത്‌നാകരൻ പിള്ള ഗുരുക്കളുടെ ശിക്ഷണത്തിലാണ് കളരി അഭ്യസിക്കുന്നത്. സി കുഞ്ഞമ്മദിന്റെയും ടി കെ സീനത്തിന്റെയും മകളാണ്. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് ചന്ദ്രഗിരി റെയിഞ്ചർ ടീം അംഗമായി പ്രവർത്തിക്കുന്ന ഷാഹിലക്ക് അനുമോദനം ഏർപ്പെടുത്തുമെന്ന് റെയിഞ്ചർ ലീഡേഴ്‌സ് അറിയിച്ചു.

Continue Reading

മുളിയാറിൽ സ്ഥിരം അസിസ്റ്റൻ്റ് എഞ്ചിനി യറില്ല, പ്രതിഷേധവു മായി ഭരണ സമിതി ഇ.ഇ.യെ കണ്ടു

വിദ്യാനഗർ: മുളിയാർ ഗ്രാമ പഞ്ചായത്തിൽ സ്ഥിരം അസിസ്റ്റൻ്റ് എഞ്ചിനിയറെനിയമിക്കാത്തതിൽ പ്രതിഷേധമറിയിച്ചും, നിയമിക്കാൻ നടപടി ആവശ്യപ്പെട്ടും ഭരണ സമിതിയുടെ നേതൃത്വ ത്തിൽഎൽ.എസ്.ജി.ഡി. എക്സിക്യൂട്ടീവ് എഞ്ചിനിയറെ കണ്ടു. സ്ഥിരം അസിസ്റ്റൻ്റ് എഞ്ചിനിയർ ഇല്ലാത്തതിനാൽ പദ്ധതി പ്രവർത്തന ങ്ങൾ അവതാളത്തിലാ ണെന്നും,നിർമ്മാണ ആവശ്യങ്ങൾക്ക് അനുമതിവേണ്ട പൊതു ജനങ്ങൾ ദുരിതം അനുഭവിക്കുക യാണെന്നും ജന പ്രതിനിധികൾ ചൂണ്ടിക്കാട്ടി.നിലവിൽ കുറ്റിക്കോൽ പഞ്ചായത്ത് എ.ഇ. ക്കാണ് ചാർജ്ജ്. സ്ഥിരം എ.ഇ.യെ നിയമിക്കാതെ ചാർജ്ജ് നൽകിയും, എംപ്ലോയ് മെൻ്റ് എക്സ്ചേഞ്ച് മുഖേന താൽക്കാലികനിയമനം നൽകുന്നതും വഴി പ്രവർത്തികൾ […]

Continue Reading

നരബലി: ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന സംഭവത്തില്‍ മലയാളി മന്ത്രാവാദിയടക്കം മൂന്ന് പേര്‍ തഞ്ചാവൂരില്‍ അറസ്റ്റില്‍

ചെന്നൈ: രോഗ ശമനത്തിന് ആറു മാസം പ്രായമുള്ള കുഞ്ഞിനെ ബലിനല്‍കിയ സംഭവത്തില്‍ മലയാളി മന്ത്രാവാദിയടക്കം മൂന്ന് പേര്‍ തഞ്ചാവൂരില്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശിയായ മുഹമ്മദ് സലീം, തഞ്ചാവൂര്‍ മല്ലിപ്പട്ടണം സ്വദേശികളായ ഷര്‍മിള ബീഗം, ഭര്‍ത്താവ് അസറുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. മുത്തച്ഛന്റെ അസുഖം മാറാന്‍ വേണ്ടി ആറ് മാസം പ്രായമായ കുഞ്ഞിനെ ഫിഷ് ടാങ്കില്‍ മുക്കിക്കൊല്ലുകയായിരുന്നു. തമിഴ്നാട്ടിലാണ് സംഭവം. നസ് റുദ്ദിന്‍-സാലിഹ ദമ്പതികളുടെ കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. നസ്റുദ്ദിന്റെ അമ്മാവന്‍ അസ്റുദ്ദിന് വിട്ടുമാറാത്ത രോഗം വന്നതോടെയാണ് ക്രൂരകൃത്യം.

Continue Reading

അധ്യാപകന്‍ കുഴഞ്ഞ് വീണ് മരിച്ചു

കാസര്‍ക്കോട്: ദേളി സഅദിയ്യ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനായ സോജന്‍ തോമസാണ് ദേളിയിലെ താമസമുറിയില്‍ കുഴഞ്ഞ് വീണ് മരിച്ചത്. പയ്യന്നൂര്‍ ചെറുപുഴ സ്വദ്ദേശിയാണ്.

Continue Reading

ചൗക്കി സന്ദേശം യുവപ്രതിഭയിൽ സൗജന്യ തയ്യൽ പരിശീലനം തുടങ്ങി

ചൗക്കി:നെഹ്റു യുവക് കേന്ദ്ര കാസർഗോഡിന്റെ സഹകരണത്തോടെ ചൗക്കി സന്ദേശത്തിൽ വെച്ച് തൊഴിൽ രഹിതരായ യുവതികൾക്കായി സ സൗജന്യ തയ്യൽ പരിശീലനം തുടങ്ങി. മൊഗ്രാൽ പുത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: സമീറ ഫൈസൽപരിശീലന പദ്ധതിയുട ഉദ്ഘാടനം നിർവ്വഹിച്ചു. നെഹ്റു യുവക് കേന്ദ്ര യൂത്ത് ഓഫീസർ അഖിൽ .പി. അധ്യക്ഷത വഹിച്ചു. ബസ്സ് ഓണേർസ് അസോസിയേഷൻ ജില്ലാ ട്രഷറർ മുഹമ്മദ് കുഞ്ഞി മാസ്റ്റർ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. മുകുന്ദൻ മാസ്റ്റർ’ യുത്ത് വലൻഡിയർ ഫാറൂഖ്.സന്ദേശം യുവപ്രതിഭ പ്രസിഡണ്ട് […]

Continue Reading

അതി ദരിദ്രർക്കായുള്ള പദ്ധതി: കുമ്പള ഗ്രാമ പഞ്ചായത്ത് പരിശീലനം സംഘടിപ്പിച്ചു

കുമ്പള. അടുത്ത അഞ്ചുവർഷം കൊണ്ട് സംസ്ഥാനത്ത് ദാരിദ്ര്യം ഇല്ലാതാക്കുക എന്ന സർക്കാർ ലക്ഷ്യമിടുന്ന അതി ദരിദ്രർക്കായുള്ള പദ്ധതി കുമ്പളയിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഭരണസമിതി പരിശീലന പരിപാടി സംഘടിപ്പിച്ചു. സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾ പ്രകാരം ഇതുവരെയുള്ള പദ്ധതികളിൽ വിവിധ കാരണങ്ങളാൽ ഉൾക്കൊള്ളാതെ പോയവരെ ഉൾക്കൊള്ളി ക്കുകയാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി വാർഡുകളിൽ നിന്ന് തെരഞ്ഞെടുത്ത അംഗങ്ങൾക്ക് വേണ്ടിയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. കുമ്പള മുഹിമ്മാത്ത് ഹാളിൽ വച്ച് സംഘടിപ്പിച്ച പരിശീലന പരിപാടി പ്രസിഡണ്ട് യുപി താഹിറാ […]

Continue Reading

പിഎം സിദ്ദീഖ് പേരാൽ: വിടവാങ്ങിയത് മികച്ച സംഘാടകൻ മൊഗ്രാല്‍ ദേശീയവേദി പി എം സിദ്ദീഖ് പേരാല്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു

മൊഗ്രാൽ. പൊതുപ്രവർത്തനരംഗത്ത് നിറശോഭ പരത്തിയ വ്യക്തിത്വമായിരുന്നു പി എം സിദ്ദീഖ് പേരാലിന്റെതെന്ന് മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. പൊതുപ്രവർത്തനം ജീവിതചര്യയാക്കുക വഴി സിദ്ദീഖ് ചെറുപ്രായത്തിൽ തന്നെ നാട്ടുകാരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചുവെന്നും, സിദ്ദിഖിന്റെ നിര്യാണത്തോടെ മികച്ച സംഘാടകനെയാണ് നഷ്ടപ്പെട്ടതെന്നും ദേശീയവേദി യോഗം അഭിപ്രായപ്പെട്ടു. ചടങ്ങിൽ പ്രസിഡണ്ട്‌ സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ നാസിർ മൊഗ്രാൽ അനുസ്മരണ പ്രഭാഷണം നടത്തി. റിയാസ് കരീം, എം എ മൂസ, ടി […]

Continue Reading