ജീവകാരുണ്യ മേഖലകളിൽ കെ.എം.സി.സി യുടെ പ്രവർത്തനങ്ങൾ പകരം വെക്കാനില്ലാത്തത് ; മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ അഷ്‌റഫ്‌ കർള

ദുബായ് : സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിൽ പതിറ്റാണ്ടു കാലമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മുസ്‌ലിം ലീഗിന്റെ പോഷകസംഘടനയായ കെ.എം.സി.സി.യുടെ പ്രവർത്തനങ്ങൾ വർത്തമാന കോവിഡ് കാലത്ത് തുല്യതയില്ലാത്തതാണെന്നും ,അവശതയനുഭവി ക്കുന്നവരെ കൂടെ ചേർത്തു പിടിക്കുന്ന സേവന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അഷ്‌റഫ്‌ കർള പറഞ്ഞു . അജ്മാൻ കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി രൂപീകരണ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമിറ്റി ചെയർമാൻ കൂടിയായ കർള. അജ്മാൻ കെ എം.സി സി.മണ്ഡലം പ്രസിഡന്റ് പി […]

Continue Reading

മണിക്കൂറുകൾക്കുള്ളിൽ രണ്ടു കൊലപാതകങ്ങൾ; ആലപ്പുഴയിൽ നിരോധനാജ്ഞ

മണിക്കൂറുകളുടെ വ്യത്യാസത്തിൽ സംസ്ഥാനത്ത് നടന്നത് രണ്ടു രാഷ്ട്രീയ കൊലപാതകങ്ങൾ. ആലപ്പുഴ മണ്ണഞ്ചേരിയിൽ എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാനെ അഞ്ചംഗ സംഘം ചേർന്ന് വെട്ടികൊലപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമാണ് ജില്ലയിൽ നിന്ന് വീണ്ടും രാഷ്ട്രീയകൊലപാതക വാർത്ത പുറത്തുവന്നത്. ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസ് ആണ് ഇന്ന് പുലർച്ചെ കൊല്ലപ്പെട്ടത്. മണിക്കൂറുകളുടെ വ്യത്യാസത്തിൽ പതിനഞ്ച് കിലോമീറ്റർ ദൂരപരിധിയിലാണ് രണ്ടു കൊലപാതതകങ്ങളും നടന്നത്. കൊല്ലപ്പെട്ടതിൽ രണ്ടുപേരും അതാതു സംഘടനകളുടെ സംസ്ഥാനതല ഭാരവാഹികളായിരുന്നു. കൊലപാതകങ്ങളെ തുടര്‍ന്ന് ആലപ്പുഴയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ജില്ലയില്‍ ഇന്നും നാളെയുമാണ് […]

Continue Reading

ആൺവിദ്യാർത്ഥികളെ അശ്ലീല കെണിയിൽ കുടുക്കുന്ന വൻ സംഘം പിടിയിൽ

ആൺവിദ്യാർത്ഥികളെ അശ്ലീലകെണിയിൽ കുടുക്കുന്ന വൻ സംഘം പിടിയിൽ. രാജസ്ഥാനിൽ നിന്നാണ് സംഘത്തിലെ മൂന്നു പേരെ തിരുവനന്തപുരം സിറ്റി സൈബർ പോലീസ് പിടികൂടിയത്. അശോക് പട്ടിദാർ, നിലേഷ് പട്ടിദാർ, വല്ലഭ് പട്ടിദാർ എന്നിവരാണ് പിടിയിലായ പ്രതികൾ. രാജ്യവ്യാപകമായി ഇരകളെ കുടുക്കുന്ന സംഘമാണിതെന്നും കേരളത്തിൽ നിന്ന് നിരവധി വിദ്യാർത്ഥികളെ ഇവർ വലയിലാക്കിയെന്നും പൊലീസ് പറയുന്നു. ഓൺലൈൻ ക്ലാസിനിടെയാണ് വിദ്യാർത്ഥികളെ കെണിയിൽ കുടുക്കിയത്. വിദ്യാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായും പൊലീസ് സ്ഥിരീകരിച്ചു. പ്രതികളെ നാളെ കേരളത്തിൽ എത്തിക്കും.

Continue Reading

കോവിഡിൽ നിന്ന് വിശ്വാസി സമൂഹം പാഠം ഉൾക്കൊള്ളണം. കെഎസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ.

കോവിഡിൽ നിന്ന് വിശ്വാസി സമൂഹം പാഠം ഉൾക്കൊള്ളണം. –കെഎസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ. മൊഗ്രാൽ. കോവിഡ് പ്രതിസന്ധികൾക്കിടയിൽ ലോകത്തിൻറെ ശാസ്ത്ര പുരോഗതി പറഞ്ഞിട്ട് നേരം കളയരുതെന്നും, പ്രതിരോധത്തിന് വിശ്വാസിസമൂഹം പടച്ചവൻ നൽകിയ മുന്നറിയിപ്പ് ഉൾക്കൊള്ളാൻ തയ്യാറാകണമെന്നും കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ അഭ്യർത്ഥിച്ചു. മൊഗ്രാലിൽ കൊവിഡ് മൂലം മരണപ്പെട്ട് പോയ വർക്കായി സംഘടിപ്പിച്ച പ്രത്യേക പ്രാർത്ഥനാ സദസ്സിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് മരണപ്പെട്ടു പോയവരുടെ മരണാനന്തര ചടങ്ങുകളിൽ കോവിഡ് നിയന്ത്രണങ്ങൾ മൂലം സംബന്ധിക്കാൻ […]

Continue Reading

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട; 36 ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന സ്വർണവുമായി കാസർകോട് സ്വദേശി പിടിയിൽ

കണ്ണൂർ: 36 ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന 740 ഗ്രാം സ്വർണവുമായി കാസർകോട് സ്വദേശി പിടിയിൽ. ഐഎക്‌സ് 746 ഇന്ത്യൻ എക്സ്പ്രസ് വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ കാസർകോട് തെക്കിൽ സ്വദേശിയായ മെടുവിൽ ഹൗസിൽ സിപി മുഹമ്മദിൽ നിന്നണ് എയർ കസ്റ്റംസ് സ്വർണം പിടികൂടിയത്. മൂന്നു ക്യാപ്പ്‌സൂൾ ആക്കി മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താനാണ് ശ്രമിച്ചത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ. വികാസ്, സൂപ്രണ്ടുമാരായ വിപി ബേബി, എൻസി പ്രശാന്ത്, ജ്യോതി ലക്ഷ്മി, ഇൻസ്‌പെക്ടർമാരായ കെവി രാജു, സന്ദീപ് കുമാർ, രാംലാൽ, […]

Continue Reading

നീലേശ്വരം പള്ളിക്കര ഭഗവതി ക്ഷേത്രത്തില്‍ മോഷണം

നീലേശ്വരം: പള്ളിക്കര ഭഗവതി ക്ഷേത്രത്തില്‍ കള്ളന്‍ കയറി. ക്ഷേത്രത്തിലെ ഭണ്ഡാരം കവര്‍ന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത് ക്ഷേത്ര ഓഫീസില്‍ സൂക്ഷിച്ചിരുന്ന ഭണ്ഡാരമാണ് മോഷണം പോയത്. നീലേശ്വരം പോലീസ് കേസ്ലെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വോഡും വിരലടയാള വിദ്ഗ്ദരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

Continue Reading

40 ശതമാനത്തിലേറെ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് സ്കൂടെർ ലഭിക്കുന്നതിന് കാഞ്ഞങ്ങാട് നഗരസഭ അപേക്ഷ ക്ഷണിച്ചു

കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ സ്ഥിരതാമസമുള്ള 40% ശതമാനത്തിലേറെ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജനകീയാസൂത്രണം 2021-22 പദ്ധതിയിൽ ” ‘ ഉൾപ്പെടുത്തിയിട്ടുള്ള പ്രസ്തുത പ്രൊജക്ടിന് 9,50,000/- രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 95000 രൂപ വിലയുള്ള സ്കൂട്ടർ കെൽട്രോൺ മുഖേന വാങ്ങുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഡിസംബർ 25 നകം അപേക്ഷ നഗരസഭാ ഓഫിസിൽ സമർപ്പിക്കേണ്ടതാണ്.അപേക്ഷയോടൊപ്പം മുൻഗണനാ മാനദണ്ഡം പ്രകാരമുള്ള മാർക്ക് ലഭിക്കുന്നതിനാവശ്യമായ രേഖകൾ നിർബന്ധമായും സമർപ്പിക്കണം. ആവശ്യമായ രേഖകൾ റേഷൻ കാർഡ് ആധാർ […]

Continue Reading

സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം മാറ്റിവച്ചു

സംസ്ഥാനത്ത് ചൊവ്വാഴ്ചമുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. ബസ് ഉടമകളുടെ സംയുക്ത സമര സമിതിയുടേതാണ് തീരുമാനം. ബസ് ചാർജ് വർധനയിൽ സർക്കാരിന്റേത് അനുകൂല നിലപാടെന്ന് ബസ് ഉടമകൾ വ്യക്തമാക്കി. അനിശ്ചിതകാല സമരം 21 മുതൽ ഉണ്ടാകില്ലെന്നും മാറ്റിവച്ചതായും ബസ് ഉടമ സംയുക്ത സമിതി നേതാക്കൾ അറിയിച്ചു. വിദ്യാർത്ഥികളുടെ ബസ് ചാർജ് കൂട്ടണമെന്നും നികുതി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ബസ് ഉടമകൾ സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്. മിനിമം ചാർജ് 12 രൂപയാക്കണമെന്നും കിലോ മീറ്ററിന് ഒരു രൂപ കൂട്ടണമെന്നുമാണ് […]

Continue Reading

മികച്ച സാമൂഹ്യ പ്രവർത്തകനുള്ള മൊഗ്രാൽ ദേശീയവേദിയുടെ അവാർഡ് അബ്ദുൽ റഹ്‌മാൻ ബദ് രിയക്ക് സമർപ്പിച്ചു

അരലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം മൊഗ്രാൽ : മൊഗ്രാലിലെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള ദേശീയവേദിയുടെ പുരസ്‌കാരം മൊഗ്രാൽ നാങ്കി സ്വദേശിയും ജീവകാരുണ്യ പ്രവർത്തകനുമായ അബ്ദുൽ റഹ്‌മാൻ ബദ് രിയക്ക് സമർപ്പിച്ചു.കഴിഞ്ഞ രണ്ട് ദശാബ്ദത്തിലേറെയായി ജീവകാരുണ്യ മേഖലയിൽ നടത്തുന്ന സമഗ്രമായ ഇടപെടലുകൾ മാനിച്ചാണ് അരലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡിന് അബ്ദുൽ റഹ്‌മാനെ തെരഞ്ഞെടുത്തത്.മൊഗ്രാൽ ദേശീയവേദിയുടെ മുപ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി മൊഗ്രാൽ ടൗണിൽ വെച്ച് നടന്ന ചടങ്ങിൽ അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ അവാർഡ് […]

Continue Reading

സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി ഒമിക്രോണ്‍: ഇതുവരെ സ്ഥിരീകരിച്ചത് 7 പേർക്ക്

സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. യു.എ.ഇ.യില്‍ നിന്നും എറണാകുളത്ത് എത്തിയ ഭര്‍ത്താവിനും (68) ഭാര്യയ്ക്കുമാണ് (67) രോഗം സ്ഥിരീകരിച്ചത്. ഡിസംബര്‍ 8ന് ഷാര്‍ജയില്‍ നിന്നുള്ള വിമാനത്തിലാണ് ഇവരെത്തിയത്. കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരം യു.എ.ഇ.യെ ഹൈ റിസ്‌ക് രാജ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അതിനാല്‍ ഇവര്‍ക്ക് സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ […]

Continue Reading