കാസര്‍കോട് മംഗല്‍പ്പാടിയില്‍ 16 വയസ്സുകാരി തൂങ്ങിമരിച്ചു
കാസര്‍കോട്: മംഗല്‍പ്പാടിയില്‍ 16 വയസ്സുകാരി തൂങ്ങിമരിച്ചു. ഉപ്പള ഗേറ്റിന് സമീപമുള്ള സ്വന്തം വീട്ടിലാണ് ഹാദിയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്
Continue Readingകാസര്‍കോട്: മംഗല്‍പ്പാടിയില്‍ 16 വയസ്സുകാരി തൂങ്ങിമരിച്ചു. ഉപ്പള ഗേറ്റിന് സമീപമുള്ള സ്വന്തം വീട്ടിലാണ് ഹാദിയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്
Continue Readingആലംപാടി: കാസറഗോഡ് ജില്ലയിലെ എറ്റവും മികച്ച കർഷകനായി തെരെഞ്ഞെടുക്കപ്പെട്ട മമ്മി എരിയപ്പാടിയെ ഐ.എൻ.എൽ ആലംപാടി ശാഖാ കമ്മിറ്റി സ്നേഹോപഹാരം നൽകി അനുമോദിച്ചു. ഐ.എൻ.എൽ ആലംപാടി ശാഖാ കമ്മിറ്റി ഓഫിസിൽ നടന്ന ചടങ്ങിൽ വ്യവസായി ബുഖാരി മുബാറക്ക് മമ്മി എരിയപ്പാടിക്ക് ഉപഹാരം സമ്മാനിച്ചു. അഹമ്മദ് മിഹ്റാജ് അധ്യക്ഷത വഹിച്ചു, ഐ.എൻ.എൽ ചെങ്കള പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷാഫി സന്തോഷ് നഗർ ഉദ്‌ഘാടനം ചെയ്തു. സിദ്ധിഖ് ചെങ്കള, മാഹിൻ മേനത്ത്, മൊയ്‌ദീൻ.എസ്, ഗപ്പു ആലംപാടി, ഇഖ്ബാൽ കേളങ്കയം, ഇബ്രാഹിം സുബ്ബ്യന്‍തോട്ടി, […]
Continue Readingമുളിയാര്‍ സി.എച്ച്.സിയില്‍ ഡയാലിസിസ് യൂണിറ്റ് ‘കരുതല്‍’ പ്രവര്‍ത്തനം ആരംഭിച്ചു. സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ പ്രവര്‍ത്തോനോദ്ഘാടനം നിര്‍വ്വഹിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും കര്‍ഷകരും കൂടുതലായി അധിവസിക്കുന്ന കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍പ്പെട്ട ഏഴ് പഞ്ചായത്തുകളിലെ വൃക്ക രോഗികള്‍ക്ക് സൗജന്യമായും ചെലവ് കുറഞ്ഞ രീതിയിലും ഡയാലിസിസ് സംവിധാനം സജ്ജമാക്കാന്‍ ലക്ഷ്യമിട്ടാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി മുളിയാര്‍ സി.എച്ച്.സിയില്‍ ഡയാലിസിസ് യൂണിറ്റ് സജ്ജമാക്കിയത്. മുന്‍ എം.എല്‍.എ കെ കുഞ്ഞിരാമന്റെ പ്രദേശിക വികസനഫണ്ടില്‍ നിന്ന് അനുവദിച്ച 50 ലക്ഷം രൂപയും കാസര്‍കോട് വികസന പാക്കേജില്‍ നിന്നും […]
Continue Readingതൃക്കരിപ്പൂർ: അലുമിനിയംകുടം തലയിൽ കുടുങ്ങി അലഞ്ഞുതിരിഞ്ഞ തെരുവുനായയെ യുവാക്കളും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷപ്പെടുത്തി. നടക്കാവ് കൊവ്വൽ മുണ്ട്യ പരിസരത്ത് ബുധനാഴ്ച രാവിലെയാണ് തല കുടത്തിനകത്തായ നിലയിൽ നായ തലങ്ങും വിലങ്ങും ഓടുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തലയൂരിയെടുക്കാൻ മണിക്കൂറുകളായുള്ള പരക്കം പാച്ചിലിനിടയിൽ നായ അവശനിലയിലായി. അഗ്നിരക്ഷാസേനയുടെ സഹായത്തോടെ നാട്ടുകാരായ എം.പി. ബിജീഷ്, ഷിജിത്ത് എന്നിവർ ധൈര്യപൂർവം പട്ടിയെ പിടിച്ചുവെക്കുകയും ജീവനക്കാർ കുടം മുറിച്ചുമാറ്റുകയും ചെയ്തു.
Continue Readingതലശ്ശേരി:റെയിൽപ്പാളത്തിൽ കല്ല് വെച്ചയാളെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് ഗാസിപ്പൂരിലെ ഡബ്ളു (25) ആണ് അറസ്റ്റിലായത്. റെയിൽപ്പാളത്തിൽ പലയിടത്തായി കല്ലുവെച്ച ഇയാളെ പോലീസ് പിന്തുടർന്ന് എടക്കാട്ടുനിന്നാണ് പിടികൂടിയത്. പെട്ടിപ്പാലത്തിനു സമീപമാണ് പാളത്തിൽ ആദ്യം കല്ല് കണ്ടത്. ബുധനാഴ്ച രാവിലെ 10.25-ന് എത്തിയ കോയമ്പത്തൂർ-മംഗളൂരു സൂപ്പർഫാസ്റ്റ് തീവണ്ടി നിർത്തി കല്ല് മാറ്റിയ ശേഷമാണ് യാത്ര തുടർന്നത്. അതിനു സമീപത്തുതന്നെ മറ്റൊരു കല്ല് കൂടിയുണ്ടായിരുന്നു. പിന്നിട് പാളത്തിൽ തലശ്ശേരിക്കും എടക്കാടിനുമിടയിലും കല്ല് കണ്ടെത്തി. റെയിൽവേ എൻജിനിയർ പോലീസിൽ പരാതി […]
Continue Reading*സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല, ഇന്ന് ഗ്രാമിന് 4,460 രൂപയും പവന് 35,680 രൂപയുമാണ്*
Continue Readingകോവിഡ് പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനു ശേഷം കോവിഡ് പരിശോധന നടത്തണമെന്നും തുടര്‍ന്ന് വീണ്ടും എഴ് ദിവസം കൂടി ഐസൊലേഷനില്‍ തുടരണമെന്നും ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അറിയിച്ചു. ജില്ല കോറോംണ കോര്‍കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയില്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഐസൊലേഷന്‍ സൗകര്യമുള്ള ടാറ്റാ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ഡി.എം.ഒ (ആരോഗ്യം) അറിയിച്ചു. […]
Continue Readingചൗക്കി:ലോക എയ്ഡ്സ് ദിനമായ ഡിസംബർ 1 ന് കാസറഗോഡ് നെഹ്റു യുവക് കേന്ദ്രയുടേയും സുരക്ഷാ പ്രോജക്ട് കാസറഗോഡിന്റേയും ചൗക്കി സന്ദേശം സംഘടനയുടേയും സംയുക്ത നേതൃത്ത്വത്തിൽ എയ്ഡ്സ് ബോധവത്കരണ സെമിനാർ നടത്തി. കാസറഗോഡ് ബ്ലോക്ക് തല സമാപനം ചൗക്കി സന്ദേശം ലൈബ്രറി യി ൽ വെച്ചു നടന്നു. അസമത്വങ്ങൾ അവസാനിപ്പിക്കണം എയ്ഡ്സും മഹാമാരിയും ഇല്ലാതാക്കണം എന്നതാണ് ഈ വർഷത്തെ എയ്ഡ്സ് ദിന മുദ്രാവാക്യം.മൊഗ്രാൽ പുത്തൂർ ഗ്രാമപ്പഞ്ചായത്ത് അംഗം ഷെമീമ സാദിഖ് അധ്യക്ഷത വഹിച്ചു. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് അംഗം […]
Continue Readingബസ് ചാർജ് വർധനയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സംഘടനകളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും. വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരത്താണ് ചർച്ച.ഗതാഗത മന്ത്രി ആന്റണി രാജുവും പൊതുവിദ്യാഭ്യാസ തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയും പങ്കെടുക്കും. വിദ്യാർത്ഥികളുടെ കൺസിഷൻ നിരക്ക് ഒരു രൂപയിൽ നിന്ന് 6 രൂപയാക്കണമെന്ന് സ്വകാര്യ ബസുടമകൾ ആവശ്യപ്പെട്ടിരുന്നു. നിരക്ക് വർധന അംഗീകരിക്കില്ലെന്നാണ് വിദ്യാർത്ഥി സംഘടനകളുടെ നിലപാട്.
Continue Readingകാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് സി.പി.എം പ്രാദേശിക പ്രവര്‍ത്തകരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ബ്രാഞ്ച് സെക്രട്ടറി രാജു, സുരേന്ദ്രന്‍, ശാസ്താ മധു, ഹരിപ്രസാദ്, റെജി വര്‍ഗീസ് എന്നിവരാണ് അറസ്റ്റിലായത്. അഞ്ച് പേരും ഏച്ചിലടുക്കം മേഖലയില്‍ നിന്നുള്ള സി.പി.എം. പ്രവര്‍ത്തകരാണ്. സി.ബി.ഐ ഡി.വൈ.എസ്.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ നാളെ എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരാക്കും.
Continue Reading