ആസ്റർ മിംസ് ലെ നെഫ്രോളജി(കിഡ്നി രോഗ) വിഭാഗം ഇനി മുതൽ കാസർകോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ ചൊവ്വാഴ്ചകളിലും

# ഡയാലിസ് രോഗികളുടെ പരിശോധന#മുഖത്തും കാലിലും വയറിലും കാണുന്ന നീര്#മൂത്രത്തിൻ്റെ അളവി ലുള്ള കുറവ്,മൂത്രത്തിൽ രക്തമോ പഴുപ്പോ#മൂത്രം പോകാനുള്ള തടസം അമിതമായി പതഞ്ഞു പോകുക# പ്രമേഹം,മൂത്രത്തിൽ കല്ല്,മൂത്രാശയ സംബന്ധമായ രോഗങ്ങൾനെഫ്രോടിക് സിൻഡ്രം തുടങ്ങിയത് *കിഡ്നി* സംബന്ധമായ രോഗങ്ങൾക്ക് ആസ്റ്റർ മിംസ് കണ്ണൂരിലെ പ്രശസ്ത *നെഫ്രോളജിസ്റ്റ് ഡോകടർ *സാരംഗ് വിജയൻ്റെ* സേവനം എല്ലാ ചൊവ്വാഴ്ചകളിലും *23/11/2021* രാവിലെ 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്. ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ: *75 940023 24*

Continue Reading

മലപ്പുറത്തു യുവതിയും കുഞ്ഞും തീപ്പൊള്ളലേറ്റ് മരിച്ച സംഭവം; ഭർതൃമാതാവും പേരമകളും അറസ്റ്റിൽ; ആത്മഹത്യാപ്രേരണയും ഗാർഹിക പീഡനക്കുറ്റവും ചുമത്തി

തവനൂർ: മലപ്പുറം കുറ്റിപ്പുറം അയങ്കലത്ത് 19കാരിയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്തൃമാതാവിനെയും അവരുടെ പേരമകളേയും പോലീസ് അറസ്റ്റു ചെയ്തു. അയങ്കലം വടക്കത്തുവളപ്പിൽ ഫാത്തിമ്മ (50), അവരുടെ മകളുടെ മകൾ ഫാത്തിമ്മ സഹല (18) എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് ഇൻസ്‌പെക്ടർ ശശീന്ദ്രൻ മേലേയിൽ അറസ്റ്റുചെയ്തത്. ഗാർഹികപീഡന നിരോധനനിയമം, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. ഫാത്തിമ്മയുടെ മകൻ ബസ്ബസത്തിന്റെ ഭാര്യ സുഹൈല നസ്‌റിൻ (19), എട്ടുമാസം പ്രായമായ മകൾ ഫാത്തിമ സഹറ എന്നിവരെയാണ് തിങ്കളാഴ്ച വൈകീട്ട് നാലോടെ […]

Continue Reading

കാസറഗോഡ് ഗവ.കോളേജ് പ്രിൻസിപ്പൽ വിദ്യാർഥിയെ കൊണ്ട് കാലു പിടിപ്പിച്ചതായി പരാതി

കാസർകോട് ഗവ. കോളേജ് പ്രിൻസിപ്പൽ വിദ്യാർഥിയെ കൊണ്ട് കാലു പിടിപ്പിച്ചതായി പരാതിയുമായി എംഎസ്എഫ്. രണ്ടാം വർഷ ബിരുദ വിദ്യാർഥിയെക്കൊണ്ട് മൂന്ന് തവണ കാലു പിടിപ്പിച്ചുവെന്നാണ് പരാതി. കോളേജിൽ നിന്ന് പുറത്താക്കാതിരിക്കണമെങ്കിൽ കാലു പിടിക്കണമെന്ന് പ്രിൻസിപ്പൽ (ഇൻ ചാർജ് ) എം. രമ ആവശ്യപ്പെടുവെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് പറഞ്ഞു. വിദ്യാർഥി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.

Continue Reading

ഐ എൻ എൽ നേതാക്കൾ കേരള കോൺഗ്രസ്‌ എമ്മിൽ ചേർന്നു

കാസറഗോഡ് :ഐ എൻ എൽ കാസറഗോഡ് മുനിസിപ്പൽ ജനറൽ സെക്രട്ടറിയും നാഷണൽ യൂത്ത് ലീഗ് ജില്ലാ ട്രഷറർ സിദ്ദിഖ് ചേരങ്കൈ, നാഷണൽ യുത്ത് ലീഗ് ജില്ലാ സീനിയർ വൈസ് പ്രസിഡന്റ്‌ അൻവർ മാങ്ങാടനും കേരള കോൺഗ്രസ്‌ എമ്മിൽ പ്രവർത്തിക്കാൻ തീരുമാനിച്ചു. മെമ്പർഷിപ്പ് കേരള കോൺഗ്രസ്‌ എം ജില്ലാ ജനറൽ സെക്രട്ടറി സജി സെബാസ്ട്യനിൽ നിന്നും ഏറ്റു വാങ്ങി.കേരള കോൺഗ്രസ് (എം )ജില്ലാ നേതാവ് ബി.അബ്ദുൽ ഗഫൂർ, മുളിയാർ മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഖാദർ കൊളോട്ട് എന്നിവർ ചടങ്ങിൽ […]

Continue Reading

പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി അനുമോദിച്ചു

കാസര്‍കോട്: ആലംപാടി 2020-21ലെ +2 പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്തമാക്കിയ സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി മെമ്പര്‍മാരുടെ മക്കള്‍ക്ക് സൗദി ജമാഅത്ത് കമ്മിറ്റി നല്‍കുന്ന ക്യാഷ് അവാര്‍ഡും മൊമെന്റോയും ഹസ്സൈനാര്‍ മിഹ്‌റാജിന്റെ മകള്‍ ഹാതിഫാക് സൗദി ജമാഅത്ത് കമ്മിറ്റി അംഗം കബീര്‍ മിഹ്‌റാജ് നല്‍കി. നാസര്‍ താഹിഫ്, മുനീര്‍ മിഹ്‌റാജ്, ലത്തീഫ് കേളങ്കായം, നൗഷാദ് മിഹ്‌റാജ്, അന്താറു, റഫീഖ് കെ.എ എന്നിവര്‍ സംബന്ധിച്ചു.

Continue Reading

പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകൾ ഇനി ചെയ്യില്ലെന്ന് ഗോപിനാഥ് മുതുകാട്

പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകൾ ഇനി ചെയ്യില്ലെന്ന് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കും. അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.മലപ്പുറംകാരനായ മുതുകാട് പത്താമത്തെ വയസ് മുതലാണ് മാജിക് പരിശീലനം തുടങ്ങുന്നത്. മഞ്ചേരി എൻ.എസ്.എസ് കോളേജിൽ നിന്നു ഗണിതശാസ്തത്തിൽ ബിരുദം നേടി തുടർന്ന് എൽ. എൽ.ബി പഠനം തുടങ്ങിയെങ്കിലും മാജിക്കിനോടുള്ള ആവേശം മൂലം പഠനം ഉപേക്ഷിച്ചു ഈ രംഗത്ത് നിലയുറപ്പിച്ചു. 1985 മുതൽ പ്രൊഫഷണൽ മാജിക് രംഗത്ത് സജീവ സാന്നിധ്യമാണ്. 1996-ൽ ഏഷ്യയിലെ […]

Continue Reading

കരിപ്പൂരിൽ വൻ സ്വർണ്ണ വേട്ട കാസർകോട് സ്വദേശി അറസ്റ്റിൽ

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. 3.71 കോടി രൂപ വിലമതിക്കുന്ന 7.5 കിലോ സ്വർണം പിടികൂടി. അഞ്ചു പേരിൽ നിന്നായാണ് ഇത്രയും സ്വർണം പിടികൂടിയത്.മൂന്ന് വിമാനത്തിൽ എത്തിയ 5 പേരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ബാഗിന് ഉള്ളിലും ശരീരത്തും ഒളിപ്പിച്ച നിലയിലാണ് സ്വർണം ഉണ്ടായിരുന്നത്. തൃശൂർ സ്വാദേശി നിതിൻ ജോർജ്, കാസർകോട് സ്വദേശി അബ്ദുൽ ഖാദർ, ഓർക്കാട്ടേരി സ്വദേശി നാസർ, വളയം സ്വദേശി ബഷീർ, കൂരാച്ചുണ്ട് സ്വദേശി ആൽബിൻ തോമസ് എന്നിവരാണ് പിടിയിലായത്. സമീപകാലത്ത് […]

Continue Reading

കുമ്പളയിലെ മഞ്ചേശ്വരം ഐ.എച്ച്.ആര്‍.ഡി. അപ്ലൈഡ് കോളേജ് കെട്ടിടോദ്ഘാടനം നാളെ

കുമ്പള:കുമ്പളയിലെ മഞ്ചേശ്വരം ഐ.എച്ച്.ആര്‍.ഡി. അപ്ലൈഡ് സയന്‍സ് കോളേജില്‍ മുന്‍ എം.എല്‍.എ പി.ബി. അബ്ദുള്‍ റസാഖിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിത്തിന്റെ ഉദ്ഘാടനം കുണ്ടംകാരടുക്കയിലെ കോളേജ് ക്യാമ്പസില്‍ നവംബര്‍ 18 ന് രാവിലെ 10 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഓണ്‍ലൈനായി നിര്‍വ്വഹിക്കും. എ.കെ.എം. അഷറഫ് എം.എല്‍.എ അധ്യക്ഷനാകും. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം. പി മുഖ്യാതിഥിയാകും.

Continue Reading

അലയന്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കാസര്‍കോട് ചാപ്റ്റര്‍ നായന്‍മാര്‍മൂല ടെക്കീസ് പാര്‍ക്കില്‍ സംഘടിപ്പിച്ച മനശാസ്ത്ര പരിശീലന പരിപാടി ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്രീയ ഉദ്ഘാടനം ചെയ്തു

കാസറഗോഡ് :അലയന്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കാസര്‍കോട് ചാപ്റ്റര്‍ നായന്‍മാര്‍മൂല ടെക്കീസ് പാര്‍ക്കില്‍ സംഘടിപ്പിച്ച ‘അണ്‍ലീഷ് ദി പവര്‍ വിതിന്‍ യു ‘ എന്ന മനശാസ്ത്ര പരിശീലന പരിപാടി ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്രീയ ഉല്‍ഘാടനം ചെയ്തു. രാജ്യാന്തര പരിശീലകനും പ്രമുഖ മനഃശാസ്ത്രജ്ഞനുമായ ഡോ: അസീസ് മിത്തടി ക്ലാസെടുത്തു.ക്ലബ് പ്രസിഡണ്ട് റഫീഖ് നായന്മാര്‍മൂല അധ്യക്ഷത വഹിച്ചു. സമീര്‍ ആമസോണിക്‌സ്എന്‍ എ മഹ് മൂദ് ,ലത്തീഫ് മാര്‍പ്പനടുക്ക ,സംസാരിച്ചു. ക്ലബ് ജനറല്‍ സെക്രട്ടറി റഫീഖ് കേളോട്ട് സ്വാഗതവും […]

Continue Reading