കുഞ്ഞിന് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി

ആലപ്പുഴ: ചെങ്ങന്നൂരിൽ കുഞ്ഞിന് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. ചെങ്ങന്നൂര്‍ ആല സ്വദേശിനിയായ അതിഥിയും അഞ്ചു മാസം പ്രായമുള്ള മകൾ കൽക്കിയുമാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ഇരുവരെയും വീട്ടിലെ മുറിയില്‍ അവശനിലയില്‍ കണ്ടെത്തുന്നത്. ഉടൻ തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ക്ഷേത്രത്തിലെ ശാന്തിക്കാരനായ അതിഥിയുടെ ഭർത്താവ് ഹരിപാട് സ്വദേശി സൂര്യന്‍ നമ്പൂതിരി രണ്ട് മാസം മുൻപാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതിന്‍റെ മാനസിക വിഷമത്തിലാണ് അതിഥി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്‍റെ പ്രാഥമിക […]

Continue Reading

മയക്കു മരുന്ന് വില്പന,വധശ്രമം തട്ടിക്കൊണ്ടു പോകൽ: കാസർകോട് ഉളിയത്തടുക്കയിലെ അബ്ദുൾ സമദിനെതിരെ കാപ്പ ചുമത്തി

കാസർകോട്: ഉളിയത്തടുക്ക ബിലാൽ നഗരിലെ ഇ കെ അബ്ദുൽ സമദിനെതിരെ (28) കാപ്പ ചുമത്തി ഉത്തരവ്. മയക്കു മരുന്ന് വില്പന,വധശ്രമം തട്ടിക്കൊണ്ടു പോകൽ ഉൾപ്പെടെ കാസറഗോഡ്, വിദ്യാനഗർ, ബദിയഡുക്ക കുമ്പള പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ ഉളിയത്തടുക്കയിലെ സമദിനെതിരെയാണ് പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തി ജില്ലകളക്ടർ ഉത്തരവ് ഇറക്കിയത്. വിദ്യാനഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 20 കിലോ കഞ്ചാവ് പിടിച്ച കേസുമായി ബന്ധപ്പെട്ടു സമദാനി കഴിഞ്ഞ 6 മാസമായി കണ്ണൂർ സെൻട്രൽ ജയിലിൽ […]

Continue Reading

നെഹര്‍ കോളേജിലെ റാഗിങ്; ആറുപേര്‍ പൊലീസ് കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂരിലെ നെഹർ കോളേജിൽ വിദ്യാര്‍ത്ഥി പി അൻഷാദിനെ മാരകമായി മർദ്ദിച്ച സംഭവത്തിൽ ആറുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മുഹമ്മദ് റഷദ്, മുഹമ്മദ് തമീം, അബ്ദുൽ ഖാദർ, മുഹമ്മദ് മുസമ്മിൽ, മുഹമ്മദ് മുഹദ്ദിസ്, മുഹമ്മദ് സഫ്‌വാൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലർച്ചെയാണ് ചക്കരക്കൽ പൊലീസ് ആറുപേരെയും വീടുകളില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് മടങ്ങിയെത്തിയ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥി പി അൻഷാദിനെ ഒരു സംഘം മൂന്നാം വർഷ വിദ്യാർത്ഥികൾ ശുചിമുറിയിൽ കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. […]

Continue Reading

നടി കോഴിക്കോട് ശാരദ അന്തരിച്ചു

സിനിമ,സീരിയല്‍ നടി കോഴിക്കോട് ശാരദ അന്തരിച്ചു. 75 വയസായിരുന്നു.  കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.  നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു ശാരദയുടെ അഭിനയ ജീവിതത്തിന്‍റെ തുടക്കം. 1979-ൽ അങ്കക്കുറി എന്ന സിനിമയിൽ നടൻ ജയന്‍റെ അമ്മയായി ഇരട്ടവേഷത്തിൽ അഭിനയിച്ചുകൊണ്ടാണ്  ശാരദ സിനിമയിലേക്ക് എത്തുന്നത്. 1985 – 87 കാലങ്ങളിൽ ഐ.വി ശശി സംവിധാനം ചെയ്ത അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, യുഗപുരുഷൻ, കുട്ടിസ്രാങ്ക് […]

Continue Reading

കാസർകോട് അരമന ഹോസ്പിറ്റലിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT & ഹെഡ്& നെക്ക് സർജൻ ഡോക്ടറുടെ സേവനം എല്ലാ ബുധനാഴ്ചയും

കാസർകോട് അരമന ഹോസ്പിറ്റലിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT & ഹെഡ്& നെക്ക് സർജൻ ഡോക്ടറുടെ സേവനം എല്ലാ ബുധനാഴ്ചയും കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT & ഹെഡ്& നെക്ക് സർജൻഡോക്ടർ മനു എസ് ന്റ സേവനം 10/11/2021 നും എല്ലാ ബുധനാഴ്ചയും രാവിലെ 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്. ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ: 75 940023 24

Continue Reading

യു.കെയിൽ കോവാക്​സിന്​ അംഗീകാരം; നവംബർ 22 മുതൽ ക്വാറന്‍റീനില്ലാതെ രാജ്യത്ത്​ പ്രവേശിക്കാം

ലണ്ടൻ: ഇന്ത്യയുടെ തദ്ദേശ നിർമിത കോവിഡ്​ പ്രതിരോധ വാക്​സിനായ കോവാക്​സിൻ സ്വീകരിച്ചവർക്കും യു.കെയിൽ പ്രവേശനാനുമതി. നവംബർ 22 മുതലാണ്​ കോവാക്​സിൻ സ്വീകരിച്ചവർക്ക്​ പ്രവേശനാനുമതി നൽകുക. ക്വാറൻറീനില്ലാതെ അന്നുമുതൽ യു.കെയിൽ പ്രവേശിക്കാം. കോവാക്​സിൻ സ്വീകരിച്ചവർക്ക്​ യു.കെയിൽ പ്രവേശനാനുമതി നൽകാനുള്ള തീരുമാനം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക്​ ഗുണകരമാകും.

Continue Reading

സ്വകാര്യ ബസ് സമരം മാറ്റിവച്ചു; തീരുമാനം മന്ത്രിയുമായുള്ള ചർച്ചയെ തുടർന്ന്

ചൊവ്വാഴ്ച്ച മുതൽ ആരംഭിക്കാനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. സമരം ഒത്തുതീർക്കാൻ ബസ് ഓപ്പറേറ്റേഴ്സ് സംഘടനയുമായി ഗതാഗത മന്ത്രി ആന്റണി രാജു നാട്ടകം ഗസ്റ്റ് ഹൗസിൽ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം മാറ്റി വയ്ക്കാൻ തീരുമാനിച്ചത്. വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ സബ്സിഡി നൽകണമെന്നും ആവശ്യപ്പെട്ടാണ് സ്വകാര്യബസുകൾ ചൊവ്വാഴ്ച മുതൽ സമരം പ്രഖ്യാപിച്ചത്. ഇന്ന് മുതൽ നടത്താനിരുന്ന അനിശ്ചിത കാല ബസ് സമരം പിൻവലിച്ചതായി ബസ് ഉടമകളാണ് അറിയിച്ചത്. ഈ മാസം 18 ന് അകം […]

Continue Reading

കാത്തിരിപ്പിന് വിരാമം; തിരുവനന്തപുരം ലുലുമാള്‍ ഡിസംബര്‍ 17ന്; ഉദ്ഘാടനം മുഖ്യമന്ത്രി

കേരളത്തിലെ ലുലു ഗ്രൂപ്പിന്റെ രണ്ടാമത്തെ ഷോപ്പിങ് മാള്‍ ഡിസംബര്‍ 17ന് ജനങ്ങള്‍ക്ക് വേണ്ടി തുറന്ന് കൊടുക്കുമെന്ന് എംഎ യൂസഫലി. തിരുവനന്തപുരത്ത് നിര്‍മ്മാണം പൂര്‍ത്തിയായ മാള്‍ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് തുറന്ന് കൊടുക്കുന്നത്. ഡിസംബര്‍ 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നും ചടങ്ങില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുളള വ്യവസായ പ്രമുഖര്‍ ഉള്‍പ്പെടെയുളളവര്‍ പങ്കെടുക്കുമെന്നും എംഎ യൂസഫലി പറഞ്ഞു. ഇന്ത്യയില്‍ തന്നെ ഏറ്റവും വലിയ ഷോപ്പിങ് മാളുകളില്‍ ഒന്നാണ് തിരുവനന്തപുരത്തേത്. ബ്രിട്ടീഷ് ആര്‍ക്കിടെക്ട് സ്ഥാപനമായ ഡിസൈന്‍ ഇന്റര്‍നാഷണല്‍ […]

Continue Reading

മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ആശമാർക്ക് പരിശീലനം നടത്തി

ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ആശമാർക്കുള്ള പരിശീലനം മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ പദ്ധതിയുടെ അഡ്മിൻ-ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രശ്മി ആർ.എസ് ന്റെ അദ്ധ്യക്ഷതയിൽ ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഇ-ഹെൽത്ത് പദ്ധതിയിലൂടെ പേപ്പർ രഹിത ഭാവിയിലേക്ക് ചുവടു വയ്ക്കുമ്പോൾ അത്തരം പ്രവർത്തനത്തിൽ ആശമാരുടെ പങ്ക് ഏറെ വലുതാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഹെൽത്ത് സൂപ്പർവൈസർ സൂചിപ്പിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ലത.പി സ്വാഗതവും, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ശ്രീലക്ഷ്മി നന്ദിയും പറഞ്ഞു. പരിപാടിയുടെ മാസ്റ്റർ ട്രെയിനർ ഉം […]

Continue Reading