ദുബൈ- പൈക്ക ജമാത്ത് 30ൻ്റെ നിറവിൽ: പുതിയ സാരഥികളെ തെരഞ്ഞെടുത്തു

പൈക്ക: 1991ല്‍ രൂപംകൊണ്ട പൈക്ക മഹല്ല് നിവാസികളുടെ പ്രവാസി കൂട്ടായ്മയാണ് ദുബൈ പൈക്ക ജമാഅത്ത്.കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ രംഗത്ത് ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.30ന്റെ നിറവില്‍ ദേര ഹോര്‍ലന്‍സില്‍ സംഘടനയുടെ മുന്‍ പ്രസിഡന്റ് ഇബ്രാഹിം കുഞ്ഞിപ്പാറ യുടെ വസതിയില്‍ വാര്‍ഷിക ജനറല്‍ബോഡി യോഗവും മീലാദ് ഫെസ്റ്റും നടത്തി. അബ്ദുല്‍ അസീസ് ബാഖവി, മുഹമ്മദ്കുഞ്ഞി സുഹൂരി എന്നിവരുടെ നേതൃത്വത്തില്‍ മൗലിദ് സദസ്സും ഉണ്ടായിരുന്നു.ഹാരിസ് പി എം അധ്യക്ഷത വഹിച്ചു ദുബൈ- ബാലടുക്ക […]

Continue Reading

ഡബ്ല്യു.ഐ.പി.ആർ 10.49; കോടോം-ബേളൂരിലെ വാർഡ് 14 കണ്ടെയ്ൻമെൻറ് സോൺ

കോവിഡ്-19 പ്രതിവാര ഇൻഫെക്ഷൻ ജനസംഖ്യാ അനുപാതം (ഡബ്ല്യു.ഐ.പി.ആർ) പത്തിന് മുകളിലായ കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിലെ 14ാം വാർഡ് നവംബർ ഒമ്പത് മുതൽ 15 വരെ കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഉത്തരവിട്ടു. ഡബ്ല്യു.ഐ.പി.ആർ 10.49 ആണ്.അഞ്ചിലധികം ആക്ടീവ് കേസുകൾ ഒരു പ്രദേശത്ത് കേന്ദ്രീകരിച്ചതിനാൽ കയ്യൂർ-ചീമേണി ഗ്രാമപഞ്ചായത്തിലെ വാർഡ് 9 കാക്കടവ്, കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 13 കാലിച്ചാനഡുക്കം, പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്തിലെ വാർഡ് മൂന്ന് വില്ലാരംപതി എന്നിവയെ നവംബർ ഒമ്പത് മുതൽ 15 വരെ […]

Continue Reading

ഇന്ധന നികുതി കൊള്ളയ്കെതിരെ മുസ്ലിം ലീഗ് കുമ്പളയിൽ പ്രിതിഷേധ സംഗമം നടത്തി

കുമ്പള: ജനകീയ പ്രക്ഷോഭങ്ങളുടെ ഫലമായി പെട്രോളിയം ഉൽപന്നങ്ങളുടെ എക്സൈസ് തീരുവയിൽ ഇളവ് പ്രഖ്യാപിച്ചിട്ടും നികുതി കുറയ്ക്കാൻ തയ്യാറാവത്ത കേരള സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പള ടൗണിൽ പ്രതിഷേധ സംഗമം നടത്തി മണ്ഡലം ജനറൽ സെക്രട്ടറി എം അബ്ബാസ് ഉത്ഘാടനം ചെയ്തു. ഇബ്രാഹിം ഹാജി ബത്തേരി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാദി തങ്ങൾ സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടറി എ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 5404 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 777, കൊല്ലം 662, കോഴിക്കോട് 648, എറണാകുളം 577, തൃശൂര്‍ 569, കണ്ണൂര്‍ 387, കോട്ടയം 300, പത്തനംതിട്ട 296, ഇടുക്കി 254, മലപ്പുറം 234, വയനാട് 210, ആലപ്പുഴ 198, പാലക്കാട് 193, കാസര്‍ഗോഡ് 99 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,862 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 […]

Continue Reading

മിക്കദിവസങ്ങളിലും അടഞ്ഞുതന്നെ: നിക്ഷേപകർ ദുരിതത്തിൽ

മൊഗ്രാൽ. മൊഗ്രാൽ സൗത്ത് ഇന്ത്യൻ ബാങ്കിൽ പണം നിക്ഷേപിച്ചവർക്ക് എടിഎം ഉപയോഗിച്ച് പണം പിൻവലിക്കാൻ ആവുന്നില്ലെന്ന് പരാതി. മിക്കദിവസങ്ങളിലും എടിഎം കൗണ്ടർ അടഞ്ഞു കിടക്കുന്നതാണ് പരാതി. എടിഎം മിഷനിലെ തകരാറാ ണെന്നാണ് ബാങ്ക് അധികൃതരുടെ വാദം. എടിഎം കാർഡ് ഉള്ളവർ പരാതി ബോധിപ്പിച്ചാൽ ബാങ്ക് അധികൃതർ കൃത്യമായ മറുപടി നൽകുന്നില്ലെന്നും ആക്ഷേപമുണ്ട്. ബുദ്ധിമുട്ടാണെങ്കിൽ അക്കൗണ്ട് ക്ലോസ് ചെയ്യാനാണത്രേ ബാങ്ക് അധികൃതർ പറയുന്നത്. ഇത് നിക്ഷേപകരുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Continue Reading

ഉദ്ഘാടനത്തിന് ഒരുങ്ങിയ IHRD കോളേജ് പരിസരം സി.പി.ഐ. (എം) ശാന്തിപള്ളം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു

കുമ്പള: നവംബർ 15 ന് വിദ്യാർത്ഥികൾക്കായി തുറന്നു കൊടുക്കുന്ന കുമ്പള കുണ്ടങ്കരഡ്ക്ക കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന IHRD കോളേജ് പരിസരം സി.പി.ഐ. (എം ) ശാന്തിപ്പള്ളം ബ്രാഞ്ചിന്റെയും, മുരളി നഗർ യൂണിറ്റിന്റെയും നേതൃത്വത്തിൽ ശുച്ചികരണ പ്രവർത്തനങ്ങൾ നടത്തി. ബ്രാഞ്ച് സെക്രട്ടറി ഹൈറാസ് നേതൃത്വം നൽകി ബ്രാഞ്ച് അംഗങ്ങളും, അനുഭാവികളും സംബന്ധിച്ചു.

Continue Reading

ബോവിക്കാനത്ത് മുസ്ലിംലീഗ് പ്രതിഷേധ സംഗമം നടത്തി

ബോവിക്കാനം: പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധനവ്‌ പിൻവലിച്ച്കേന്ദ്ര കേരളസർക്കാറുകൾ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കണംഎന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി മുളിയാർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ബോവിക്കാനം ടൗണിൽ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്.എം. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. എം.കെ. അബ്ദുൾ റഹിമാൻ ഹാജി, ഖാലിദ് ബെള്ളിപ്പാടി,ഷെരീഫ് കൊടവഞ്ചി,ബി.എം. അഷ്റഫ്,ബി.എം. അബൂബക്കർ,മൻസൂർ മല്ലത്ത്, സിദ്ധീഖ് ബോവിക്കാനം,ഖാദർ ആലൂർ,അബ്ദുൽ […]

Continue Reading

Fraud of over Rs 100 crore by offering cryptocurrency; Four arrested

കണ്ണൂരില്‍ ക്രിപ്‌റ്റോ കറന്‍സി വാഗാദാനം ചെയ്ത് നൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ നാല് പേര്‍ അറസ്റ്റില്‍. മുഹമ്മദ് റിയാസ് ആലമ്പാടി, സി ഷഫീഖ് മഞ്ചേരി, വസീം മുനവ്വറലി എരഞ്ഞിക്കല്‍, മുഹമ്മദ് ഷഫീഖ് വണ്ടൂര്‍ എന്നിവരാണ് ടൗണ്‍ പൊലീസിന്റെ പിടിയിലായത്. തട്ടിപ്പിനിരയായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഡിഷാദിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ബംഗളൂരു ആസ്ഥാനമായ ലോങ് റിച് ടെക്‌നോളജി എന്ന കമ്പനിയുടെ പേരിലായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയത്. ക്രിപ്‌റ്റോ കറന്‍സിയായ മോറിസ് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് […]

Continue Reading

ഷാൾ കഴുത്തിൽ മുറുകി 11 വയസ്സുകാരൻ മരിച്ചു; കളിക്കുന്നതിനിടെ സംഭവിച്ചതെന്ന് പൊലീസ്

ഷാൾ കഴുത്തിൽ മുറുകി ശ്വാസം മുട്ടി 11 വയസ്സുകാരൻ മരിച്ചു. കുളപ്പാടം ചരുവിള പുത്തൻവീട്ടിൽ അബ്ദുൽ മജീദിന്റെ മകനും പള്ളിമൺ സിദ്ധാർഥ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയുമായ മുഹമ്മദ് ഫർഹാൻ(11)ആണു മരിച്ചത്. ശനി രാത്രി 10നാണു സംഭവം. ആദ്യം കണ്ണനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊട്ടിയത്തെ ആശുപത്രിയിലും എത്തിച്ചപ്പോഴേക്കും മരിച്ചു. ഷാൾ കഴുത്തിൽകെട്ടി കളിക്കവെ അബദ്ധത്തിൽ കെട്ട് മുറുകിപ്പോയതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം നടത്തി. വിദേശത്തുള്ള പിതാവ് ഇന്നു നാട്ടിലെത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. മാതാവ്: […]

Continue Reading

കൊട്ടാരക്കരയില്‍ ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. നീലേശ്വരം പൂജപ്പുര വീട്ടിൽ രാജേന്ദ്രൻ, ഭാര്യ അനിത, മക്കളായ ആദിത്യ രാജ്, അമൃത എന്നിവരാണ് മരിച്ചത്. കൊലപാതക കാരണം വ്യക്തമല്ല. വീട് അടഞ്ഞുകിടക്കുന്നതുകണ്ട് അയല്‍വാസികള്‍ പോയി നോക്കിയപ്പോഴാണ് മരണ വിവരം അറിഞ്ഞത്. രാജേന്ദ്രനെ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. അനിതയും രണ്ട് മക്കളും വെട്ടിക്കൊല്ലപ്പെട്ട നിലയിലായിരുന്നു. രാജേന്ദ്രന്‍ ഓട്ടോ ഓടിച്ചാണ് ജീവിച്ചിരുന്നത്. മറ്റ് പ്രതിസന്ധികളൊന്നും ഇല്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്. പൊലീസ് അന്വേഷണം തുടങ്ങി.

Continue Reading