പാകിസ്താനെതിരായ തോൽവി: മുഹമ്മദ് ഷമിക്ക് നേരെ സൈബർ അധിക്ഷേപം

ലോകകപ്പ് ടി20 മത്സരത്തിൽ പാകിസ്താനെതിരെ പത്ത് വിക്കറ്റിന് തോറ്റതിന് പിന്നാലെ ഇന്ത്യൻ ബൗളർ മുഹമ്മദ് ഷമിക്ക് നേരെ സൈബർ ഇടങ്ങളിൽ അധിക്ഷേപം. നിരവധി മോശം പരാമർശങ്ങളാണ് ഷമിക്ക് നേരെ സൈബർ ഇടങ്ങളിൽ ഉയർത്തുന്നത്. ഒരു മുസ്‌ലിം പാകിസ്താനോടൊപ്പം നിൽക്കുന്നു, എത്ര പണം കിട്ടി തുടങ്ങി അധിക്ഷേപിക്കുകയാണ് സോഷ്യൽ മീഡിയയിലുടനീളം. അതേ സമയം ഷമിക്ക് പിന്തുണയുമായി നിരവധി പേരും രംഗത്തുണ്ട്. ഒരു കളിക്കാരനെ മാത്രം കുറ്റംപറയരുത്, ജയത്തിലും തോൽവിയിലും കൂട്ടുത്തരവാദിത്വം കാണിക്കണമെന്നും ഇക്കൂട്ടർ ചൂണ്ടിക്കാണിക്കുന്നു. മത്സരത്തിൽ 3.5 ഓവർ […]

Continue Reading

ഒക്ടോബര്‍ 23 ന് പി എസ് സി നടത്താനിരുന്ന ബിരുദതല പ്രാഥമിക പരീക്ഷ നവംബര്‍ 13 ന് നടത്തും

തിരുവനന്തപുരം ▪️ഒക്ടോബര്‍ 23 ന് പി എസ് സി നടത്താന്‍ നിശ്ചയിച്ചിരുന്നതും കാലവര്‍ഷക്കെടുതി മൂലം മാറ്റിവച്ചതുമായ ബിരുദതലം പ്രാഥമികപരീക്ഷ നവംബര്‍ 13 ന് ശനിയാഴ്ച നടത്തുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ ഇതിനകം ലഭ്യമായ അഡ്മിഷന്‍ ടിക്കറ്റുമായി പരീക്ഷക്ക് ഹാജരാകേണ്ടതാണ്. ഒക്ടോബര്‍ 30 ലെ പരീക്ഷ നിശ്ചയിച്ച പ്രകാരം നടത്തും.കൂടാതെ ഒക്ടോബര്‍ 21 ന് നടത്താന്‍ നിശ്ചയിക്കുകയും കാലവര്‍ഷക്കെടുതി മൂലം മാറ്റിവെക്കുകയും ചെയ്ത അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) പരീക്ഷകള്‍ ഒക്ടോബര്‍ 28 ന് വ്യാഴാഴ്ച നടത്തുന്നതാണ്. നേരത്തെ ലഭ്യമായ അഡ്മിഷന്‍ ടിക്കറ്റുമായി […]

Continue Reading

അധ്യാപക ഒഴിവ്

കുമ്പള : മഞ്ചേശ്വരം ഉപജില്ലയിലെ ജി.എം.എൽ.പി സ്കൂൾ ആരിക്കാടിയിൽ എൽപി.എസ്.എ(മലയാളം) മൂന്ന് ഒഴിവുക ളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഇന്റർവ്യൂ 27ന് ബുധനാഴ്ച രാവിലെ 11.30 മണിക്ക് ഓഫീസിൽ വച്ച് നടത്തുന്നതാണ്. ഫോൺ :+91 85471 54313

Continue Reading

അധ്യാപക ഒഴിവ്

കുമ്പള : മഞ്ചേശ്വരം ഉപജില്ലയിലെ ജി.എഫ്.എൽ.പി സ്കൂൾ കുമ്പളയിൽ എൽപി.എസ്.എ(മലയാളം) മൂന്ന് ഒഴിവുക ളിലേക്കും ഒരു ഫുൾ ടൈം അറബിക് ഒഴിവിലേക്കും ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഇന്റർവ്യൂ 27ന് ബുധനാഴ്ച രാവിലെ 11 മണിക്ക് ഓഫീസിൽ വച്ച് നടത്തുന്നതാണ്. ഫോൺ : 9847604619

Continue Reading

പ്ലസ് വൺ പ്രവേശനത്തിന് പുതിയ മാനദണ്ഡം, 10 മുതല്‍ 20 ശതമാനം വരെ സീറ്റ് വര്‍ധിപ്പിക്കും: മന്ത്രി നിയമസഭയില്‍

പ്ലസ് വൺ പ്രവേശനത്തിന് പുതിയ മാനദണ്ഡവുമായി സർക്കാർ. നാല് ഇന മാനദണ്ഡമാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ പ്രഖ്യാപിച്ചത്. അപേക്ഷകരുടെ എണ്ണം വർധിക്കുന്നത് പരിശോധിച്ചാകും പുതിയ ബാച്ചുകൾ അനുവദിക്കുകയെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. താലൂക്ക്, സ്ക്കൂള്‍ അടിസ്ഥാനത്തില്‍ ഒഴിവുള്ള പ്ലസ് വണ്‍ സീറ്റിന്‍റെ കണക്കെടുത്തതായും അന്‍പത് താലൂക്കുകളില്‍ സീറ്റ് കുറവ് അനുഭവപ്പെട്ടതായും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പ്ലസ് വണ്‍ സീറ്റുകള്‍ കൂടുതലുള്ള സ്ഥലങ്ങളിൽ നിന്ന് സീറ്റ് കുറവുള്ള സ്ഥലങ്ങളിലേക്ക് മാറ്റുമെന്നും പത്ത് ശതമാനം സീറ്റ് വര്‍ധിപ്പിക്കുമെന്നും […]

Continue Reading

സംസ്ഥാന വനിതാഫുട്ബാള്‍ : കാസര്‍കോട് ജില്ലാ ടീമിനെ നീലേശ്വരം സ്വദേശിനി എം. അഞ്ജിത നയിക്കും

തൃക്കരിപ്പൂര്‍: സംസ്ഥാന സീനിയര്‍ വനിതാ ഫുട്ബാള്‍ ചാമ്ബ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള കാസര്‍കോട് ജില്ലാ വനിതാ ടീമിനെ നീലേശ്വരം ബങ്കളം സ്വദേശി എം.അഞ്ജിത നയിക്കും. രേഷ്മ ബങ്കളമാണ് വൈസ് ക്യാപ്റ്റന്‍. രണ്ടാഴ്ചയായി കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടന്ന ക്യാമ്ബില്‍ നിന്നാണ് 20 അംഗ ടീമിനെ തെരഞ്ഞെടുത്തത്. ടീമംഗങ്ങള്‍:എം.മീനാക്ഷി , അനിത മനോജ് , രോഷ്മിത , ജ്യോതിരാജ്‌ ,അശ്വതി , ശ്രീവിദ്യ വിശ്വനാഥന്‍,അശ്വിനി, പ്രവീണ,അഞ്ജിത , അശ്വതി, ആരതി , ദില്‍ഷ സുധീര്‍കുമാര്‍ കൃഷ്ണപ്രിയ , അനഘ ,രേഷ്മ […]

Continue Reading

സപ്ത ഭാഷാ സംഗമ ഭൂമിയിൽ ഉർദുഭാഷയ്ക്കുള്ള സ്ഥാനം വലുത്; എകെഎം അഷ്‌റഫ്‌ എം എൽ എ..

ഉപ്പള: ജില്ലയിലെ സപ്ത ഭാഷാ സംഗമ ഭൂമിയായ മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ ഉറുദു ഭാഷയ്ക്കുള്ള സ്ഥാനം വലുതാണെന്ന് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് അഭിപ്രായപ്പെട്ടു. അതിനാൽ തന്നെ ഉപ്പള ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉറുദു അക്കാദമി പ്രവർത്തനം കാര്യക്ഷമമാക്കാൻ നടപടി സ്വീകരിക്കുമെന്നും എ കെ എം അഷ്റഫ് പറഞ്ഞു. കാസറഗോഡ് ദഖ്‌നി മുസ്ലിം അസോസിയേഷൻ നബിദിനാ ഘോഷത്തോടനുബന്ധിച്ച്സംഘടിപ്പിച്ച സംസ്ഥാന തല ഓൺലൈൻ ഉറുദു പ്രസംഗ മത്സര പരിപാടി ഉ പ്പളയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ബഷീർ […]

Continue Reading

അധ്യാപക ഒഴിവ്

▪️കാസർകോട്: ജി.വി.എച്ച്.എസ്.എസ്. ഫോർ ഗേൾസ് സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കും. എച്ച്.എസ്.ടി. ഇംഗ്ലീഷ്, ഹിന്ദി (ഫുൾ ടൈം) സംസ്കൃതം (പാർട്ട് ടൈം). താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 27-ന് രാവിലെ 10.30-ന് സ്കൂളിലെത്തണം. ▪️സീതാംഗോളി: സൂരംബയൽ ഗവ. ഹൈസ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കും. എച്ച്.എസ്.ടി. ഫിസിക്കൽ സയൻസ് (മലയാളം), എച്ച്.എസ്.ടി. സോഷ്യൽ സയൻസ് (മലയാളം), യു.പി. (മലയാളം) ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 27-ന് രാവിലെ 10.30-ന് സ്കൂളിലെത്തണം.

Continue Reading

ആസ്റ്റർ മിംസ് ആശുപത്രിയിലെ ഗാസ്ട്രോ എൻട്രോളജി & കരള്‍(Liver) രോഗ വിദഗ്ധൻ ഇനി മുതൽ കാസറഗോഡ് അരമന ഹോസ്പിറ്റലിൽ

ആസ്റ്റർ മിംസ് ആശുപത്രിയിലെ ഗാസ്ട്രോ എൻട്രോളജി & കരള്‍(Liver) രോഗ വിദഗ്ധൻ ഇനി മുതൽ കാസറഗോഡ് അരമന ഹോസ്പിറ്റലിൽ ലിവർ ട്രാൻസ്പ്ലാൻ്റ്,കരള്‍ സംബന്ധമായ അസുഖങ്ങൾ, ഫാറ്റി ലിവർ,ഗ്യാസ്ട്രബിൾ,ദഹനക്കേട്,നെഞ്ചെരിച്ചിൽ,അപ്പന്‍റിസൈറ്റിസ്,വയറ്റിൽ ഉണ്ടാകുന്ന നീർക്കെട്ട്, ഛർദി, വയറുവേദന,മലബന്ധം, മഞ്ഞപിത്തം,പുളിച്ചു തികട്ടൽ….തുടങ്ങി ഉദര സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും കോഴിക്കോട് ആസ്‌റ്റർ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ഗാസ്ട്രോ എൻട്രോളജി & സർജറി വിഭാഗം ഡോക്ടർ നൗഷിഫിന്‍റെ സേവനം കാസറഗോഡ് അരമന ആശുപത്രിയില്‍30/10/2021 – ശനിയാഴ്ച പകല്‍ 10 മണി മുതൽ 1 മണി വരെ […]

Continue Reading