കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ ക്യാൻസർ ചികിത്സ കാസർകോട് അരമന ഹോസ്പിറ്റലിൽ

കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ ക്യാൻസർ ചികിത്സ കാസർകോട് അരമന ഹോസ്പിറ്റലിൽ NB: സാധാരണ ഉള്ള കീമോ തെറാപ്പി സൗകര്യം ലഭ്യമാണ്. കാസർകോട് ജില്ലയിൽ ക്യാൻസറിനോട് പോരാടുന്നവർക്ക് ആശ്വാസമായി അരമന ആശുപത്രിയിൽ കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ക്യാൻസർ രോഗ വിദഗ്‌ധൻ ഡോ. വിഷ്ണു ഗോപാലിന്‍റെ MBBS, MD, DM (Medical Oncology) സേവനം 29/10/2021 നും എല്ലാ വെള്ളിയാഴ്ച്ചകളിലും പകല്‍ 10 മണി മുതൽ 1 മണി വരെയും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും […]

Continue Reading

സംസ്ഥാനത്തെ കോളജുകൾ ഇന്ന് തുറക്കും

സംസ്ഥാനത്തെ കോളജുകളിൽ ഇന്ന് മുതൽ പൂർണ തോതിൽ അധ്യയനം തുടങ്ങും. ഒന്ന്, രണ്ട് വർഷ ബിരുദ ക്ലാസുകൾ, ഒന്നാം വർഷ ബിരുദാനന്തര ക്ലാസുകൾ‌ എന്നിവ ഇന്നാരംഭിക്കും. അവസാന വർഷ ക്ലാസുകൾ നേരത്തേ തുടങ്ങിയിരുന്നു. ഈ മാസം പതിനെട്ടിന് എല്ലാ ക്ലാസുകളും തുടങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും, കനത്ത മഴയെത്തുടർന്ന് മാറ്റി വെക്കുകയായിരുന്നു. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ക്ലാസുകള്‍.

Continue Reading

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിത കാല സമരത്തിലേക്ക്. ഡീസല്‍ വില കുത്തനെയുയര്‍ന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയെങ്കിലുമാക്കണമെന്നാണ് ബസുടമകളുടെ ‌ ആവശ്യം. ‌സംസ്ഥാനത്ത് അവസാനമായി ബസ് യാത്രാ നിരക്ക് വര്‍ധിപ്പിച്ചത് 2018 മാര്‍ച്ച് മാസത്തിലാണ്. അന്ന് ഒരു ലിറ്റര്‍ ഡീസലിന്‍റെ വില 66 രൂപ മാത്രം. ഇന്ന് ഡീസല്‍ വില 103ലെത്തി നില്‍ക്കുന്നു. കോവിഡ് കാലത്ത് യാത്രക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത് കണക്കിലെടുത്ത് കിലോമീറ്ററിന് 20 പൈസ കൂട്ടിയെങ്കിലും അത് പര്യാപ്തമല്ലെന്നാണ് ബസുടമകള്‍ പറയുന്നത്. […]

Continue Reading

‘ഇന്ധനവില വര്‍ധിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന പ്രധാനമന്ത്രിയുടെ ബാധ ഒഴിപ്പിക്കണം’; ദേശീയ പാതയോരത്ത് ‘പൂജ’

ചെറുവത്തൂര്‍: പ്രധാനമന്ത്രിയില്‍ കുടിയിരിക്കുന്ന ബാധ ഒഴിപ്പിക്കാന്‍ ദേശീയപാതയോരത്ത് പ്രത്യേക ‘പൂജ’ നടത്തി പ്രതിഷേധം. കാസര്‍കോട് ചെറുവത്തൂര്‍ ദേശീയ പാതയോരത്തായിരുന്നു പ്രതിഷേധ പൂജ സംഘടപ്പിച്ചത്. രാവിലെ 10 മണിക്ക് തുടങ്ങിയ പ്രതിഷേധം വൈകുന്നേരം അഞ്ച് മണിക്കാണ് സമാപിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ മുമ്പ് ഇരുപതോളം ഒറ്റയാള്‍ പ്രതിഷേധങ്ങള്‍ നടത്തിയ അശോകന്‍ പെരിങ്ങാരയാണ് വ്യത്യസ്തമായ സമരത്തിന് പിന്നില്‍. ഇന്ധന വില വര്‍ധിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന പ്രധാനമന്ത്രിയില്‍ ചെകുത്താന്‍ കൂടിയിട്ടുണ്ടാകുമെന്നും ചെകുത്താന്‍ കൂടാതെ ഇങ്ങനെ ജനത്തെ ദ്രോഹിക്കാന്‍ കഴിയില്ലെന്നും ചൂണ്ടികാട്ടിയാണ് ‘പൂജ’ […]

Continue Reading

യൂത്ത് കോണ്‍ഗ്രസ് രാജീവ് ഗാന്ധി യൂണിറ്റ് കമ്മിറ്റി രൂപീകരണം മണ്ഡലം തല ഉദ്ഘാടനം ഇടനീര്‍ യൂത്ത് കോണ്‍ഗ്രസ് ഭവനില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഇസ്മയില്‍ ചിത്താരി ഉദ്ഘാടനം ചെയ്തു

യൂത്ത് കോൺഗ്രസ് രാജീവ് ഗാന്ധി യൂണിറ്റ് കമ്മിറ്റി രൂപീകരണ മണ്ഡലംതല ഉദ്ഘാടനം ഇടനീർ യൂത്ത് കോൺഗ്രസ് ഭവനിൽ വെച്ച് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഇസ്മയിൽ ചിത്താരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ദീപക് യാദവ് അധ്യക്ഷതവഹിച്ചു, ഡിസിസി ജനറൽ സെക്രട്ടറി സി വി ജെയിംസ്, മാത്യു ടി തോമസ്, സലിം ഇടനീർ, അഷ്റഫ് ഇടനീർ, ഷാഹിദ് അഹമ്മദ്, മഹേഷ് പി, വിനയൻ അതിർകുഴി, ഹാരിസ് കെ എതിർത്തോട്, രാഹുൽ പൈക , പ്രശാന്ത് ഇ […]

Continue Reading

സ്ഥിരം അസിസ്റ്റൻ്റ് എഞ്ചിനിയറില്ലാത്ത മുളിയാറിൽ പദ്ധതി പ്രവർത്തനങ്ങൾക്ക് ഒച്ചിൻ്റെ വേഗത, മന്ത്രിക്ക് നിവേദനം നൽകി

ബോവിക്കാനം: മുളിയാർ ഗ്രാമ പഞ്ചായത്തിൽ സ്ഥിരം അസിസ്റ്റൻ്റ് എഞ്ചിനിയർ ഇല്ലാത്തത് കാരണം പദ്ധതി പ്രവർത്തനങ്ങൾക്ക് ഒച്ചിൻ്റെ വേഗതയാണെന്നും, നിർമ്മാണ ആവശ്യങ്ങൾക്ക് അനുമതിവേണ്ട പൊതുജനങ്ങൾ ദുരിതമനുഭവിക്കുകയാണെന്നും അടിയന്തരമായി സ്ഥിരം എ.ഇയെ നിയമിക്കണമെന്നും ആവശ്യപ്പെട്ട്ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് തദ്ദേശ സ്വയംഭരണ വകുപ്പ്മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ,ചീഫ് എഞ്ചിനിയർ, എക്സിക്യുട്ടീവ് എഞ്ചിനിയർ എന്നിവർക്ക് നിവേദന മയച്ചു. നിലവിൽ കുറ്റിക്കോൽ പഞ്ചായത്ത് എ.ഇ. ക്കാണ് ചാർജ്ജ്.സ്ഥിരം എ.ഇ.യെ നിയമിക്കാതെ ചാർജ്ജ് നൽകിയും, എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് മുഖേന താൽക്കാലികനിയമനം […]

Continue Reading

അജിത് സി കളനാടിനെയും സാലി കോയയെയും അലിഫ് ഫുട്‌ബോൾ അക്കാദമി ആദരിച്ചു

സ്കൗട്ട് ആൻഡ് ഗൈഡ് റോവർ വിഭാഗം ജില്ലാ കമ്മിഷണറായി നിയമിതനായ അജിത് സി കളനാടിനെയും വാഹനാപകടത്തിൽപെട്ട രണ്ട് വിദ്യാർത്ഥിനികളെ തന്റെ സമയോചിതമായ ഇടപെടലിലൂടെ ജീവൻ രക്ഷിച്ച സാലി കോയ കീഴൂറിനെയും അലിഫ് ഫുട്‌ബോൾ അക്കാദമി ആദരിച്ചു. അക്കാദമി കോർഡിനേറ്റർ സി എം അഷറഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ പഞ്ചായത്ത് മെമ്പർ അഹമ്മദ് കല്ലട്ര സ്നേഹാദരവ് നിർവ്വഹിച്ചു.അക്കാദമി പരിശീലകൻ എം കെ റഷീദ് സ്വാഗതം പറഞ്ഞു. അജിത്, സാലി തുടങ്ങിയവർ സംസാരിച്ചു.

Continue Reading

സി.എച്ച് പ്രതിഭ ക്വിസ് ജില്ലാതല മത്സരം പൂർത്തിയായി

കാസറഗോഡ്: കേരള സ്കുൾ ടീച്ചേഴ്സ് യൂണിയൻ കേരളത്തിലെ എൽ.പി തലം മുതൽ ഹയർ സെക്കണ്ടറി വരെയുള്ള കുട്ടികൾക്കായി നടത്തുന്നസി എച്ച് മുഹമ്മദ് കോയ പ്രതിഭ ക്വിസിൻ്റെ ജില്ലാതല മത്സരങ്ങൾ ചന്ദ്രഗിരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ജില്ലാ മുസ്ലിം ലീഗ് ട്രഷറർ കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു.KSTUസംസ്ഥാന വൈസ് പ്രസിഡണ്ട് എ.സി. അത്താ ഉള്ള മാസ്റ്റർ സി.എച്ച് അനുസ്മരണ പ്രഭാഷണം നടത്തി. യോഗത്തിൽ സ സ്ഥാന കമ്മറ്റി അംഗം മുഹമ്മദ് കുട്ടി നെല്ലിക്കുന്ന്അധ്യക്ഷനായിരുന്നു. വിജയികൾക്ക് സർട്ടി’ഫിക്കറ്റുകൾ […]

Continue Reading

മുളിയാറിൽ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

മുളിയാർ പഞ്ചായത്തിലെ കൃഷിനശിപ്പിക്കുന്നകാട്ടുപന്നിയെമളിക്കാൽമുല്ലച്ചേരിയടുക്കത്താണ്പന്നിയെവെടിവെച്ച്കൊന്നത് . കാസർഗോഡ്ഫോറസ്റ്റ്റേഞ്ച്ഓഫീസർ ടി.ജി സോളമൻറെനിർദ്ദേശപ്രകാരംരാത്രികാല നിരീക്ഷണത്തിനിടയിൽ വനം വകുപ്പ് എംപാനൽഗൺമാൻ ബി.അബുൾഗഫൂർ വെടിവെച്ച്കൊന്നു .കാറഡുക്കഫോറസ്റ്റർ എൻ.വി.സത്യൻ’ ബിറ്റ്റിസർവ്വ്വാച്ചർമാരായ ഗോഗുൽദാസ്, ശിവരാമൻ ജിജിൻചന്ദ്രൻ എന്നിവർസംഘത്തിലുണ്ടായിരുന്നു .വരുംദിവസങ്ങളിൽരാത്രികാലനിരീക്ഷണo തുടരുമെന്നുo കൃഷിനാശമുണ്ടാവുന്ന കർഷകർ വനംവകുപ്പ് എംപാനൽ ഗൺമാൻ ബി.അബൂൾഗഫൂറിനെ 9495904905എന്നനമ്പറിൽഅറിയിക്കാവുന്നതാണെന്ന് കാസർഗോഡ്റെയ്ഞ്ച് ഫോറസ്റ്റ്ഓഫീസർ ടി.ജി സോളമൻ അറിയിച്ചു

Continue Reading

കാസർകോട് അരമന ഹോസ്പിറ്റലിൽ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ന്യൂറോ & ന്യൂറോസർജൻ ഡോകടർ നൗഫൽ ബഷീറിന്റെ സേവനം

കാസർകോട് അരമന ഹോസ്പിറ്റലിൽ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ന്യൂറോ & ന്യൂറോസർജൻ ഡോകടർ നൗഫൽ ബഷീറിന്റെ സേവനം* 27/10/2021 നും അവസാനത്തെ ബുധനാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്. ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ: 75 940023 24

Continue Reading