ഗുജറാത്തില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ ഹര്‍ദിക്-മേവാനി സഖ്യം? അന്തിമ തീരുമാനം രാഹുലിന്റേത്

ന്യൂദല്‍ഹി: ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയിലും നിയമ സഭയിലും പുനസംഘടനയ്‌ക്കൊരുങ്ങി കോണ്‍ഗ്രസ്. ഇതിനായി സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ ഗാന്ധി ദല്‍ഹിയില്‍ ചര്‍ച്ച നടത്തി. ഗുജറാത്ത് വര്‍ക്കിംഗ് പ്രസിഡന്റായ ഹര്‍ദിക് പട്ടേലും സ്വതന്ത്ര എം.എല്‍.എയായ ജിഗ്നേഷ് മേവാനിയുമടക്കമുള്ള 15 അംഗ സംഘമാണ് രാഹുലിനെ കണ്ടത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവായ ശക്തികാന്ത് ഗോഹിലിന്റെ പേരും ഉയര്‍ന്നു വന്നിട്ടുണ്ട്.

Continue Reading

വിദ്യാർത്ഥിനിയെ ബസ്സിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസ്സിൽ പരാതിക്കാരി മൊഴിമാറ്റി,ഡ്രൈവറെ കാഞ്ഞങ്ങാട് പോക്സോ കോടതി വെറുതെ വിട്ടു

കാഞ്ഞങ്ങാട്: സ്കൂൾ ബസ്സിൽ വിദ്യാർത്ഥിനിയെ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസ്സിൽ പരാതിക്കാരി മൊഴിമാറ്റി. കാഞ്ഞങ്ങാട് പോക്സോ കോടതിയിൽ നടന്ന വിചാരണക്കിടെയാണ് പതിനഞ്ചുകാരി മൊഴി മാറ്റിയത്. ഇതേ തുടർന്ന് സ്കൂൾ ബസ്സ് ഡ്രൈവറായ പ്രതി തൈക്കടപ്പുറം തൗഫീഖ് മൻസിലിൽ ഇബ്രാഹീം കുഞ്ഞി(38)യെ , കാഞ്ഞങ്ങാട് പോക്സോ കോടതി കുറ്റ വിമുക്തനാക്കി വിട്ടയച്ചു. 2018 വർഷത്തിലാണ് കേസ്സിനാസ്പദമായ സംഭവം. 2018 ൽ 12 വയസ്സുകാരിയായ പെൺകുട്ടിയെ ഇബ്രാഹീംകുഞ്ഞി സ്കൂൾ ബസ്സിനുള്ളിൽ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്സ്. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ […]

Continue Reading

അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ വിലക്കി സർക്കാർ

കോളജ് അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ കർശനമായി നിയന്ത്രിക്കാൻ സർക്കാർ. ട്യൂഷൻ വിലക്കി ക്കൊണ്ട് കോളജ് വിദ്യാഭ്യാസ ഡയരക്ടർ സർക്കുലർ പുറപ്പെടുവിച്ചു. സ്വകാര്യ ട്യൂഷൻ സ്ഥാപന നടത്തിപ്പിന്റെ ഭാഗമായതായി വിജിലൻസ് കണ്ടെത്തിയ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗത്തെ സ്ഥലം മാറ്റി. കോളജ് അധ്യാപകർ സ്വകാര്യ ട്യൂഷൻ നടത്തുന്നതായുള്ള പരാതിയെ തുടർന്നാണ് വിദ്യാഭ്യാസ ഡയറക്ടറുടെ നടപടി. ട്യൂഷൻ വിലക്കിയും സർക്കാർ-എയ്ഡഡ് കോളജുകളിലെ പ്രിൻസിപ്പൽമാർക്ക് ഇത് നിരീക്ഷിക്കുന്നതിന് നിർദേശം നൽകിയും ഡയറക്ടർ സർക്കുലർ പുറത്തിറക്കി. അധ്യാപകർ സ്വകാര്യ ട്യൂഷൻ നടത്തുന്നുണ്ടോയെന്ന് പരിശോധിച്ച് […]

Continue Reading

അജിത് സി കളനാടിനെയും സാലി കോയയെയും ലക്കിസ്റ്റാർ കീഴൂർ ആദരിച്ചു

കീഴൂർ:സ്കൗട്ട് ആൻഡ് ഗൈഡ് റോവർ വിഭാഗം ജില്ലാ കമ്മിഷണറായി നിയമിതനായ അജിത് സി കളനാടിനെയും വാഹനാപകടത്തിൽ അപകടത്തിൽ പെട്ട രണ്ട് വിദ്യാർത്ഥിനികളെ തന്റെ സമയോചിതമായ ഇടപെടലിലൂടെ ജീവൻ രക്ഷിച്ച സാലി കോയ കീഴൂറിനെയും ലക്കിസ്റ്റാർ കീഴൂർ ആദരിച്ചു. ക്ലബ്ബ്‌ പ്രസിഡന്റ്‌ സഹീർ A Z അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി മുക്താർ കീഴൂർ സ്വാഗതം പറഞ്ഞു. ലക്കിസ്റ്റാർ യു എ ഇ രക്ഷാധികാരി അസീസ് എം കെ, അജിത്, സാലി തുടങ്ങിയവർ സംസാരിച്ചു. ക്ലബ്‌ ഭാരവാഹികളും മെമ്പർമാരും […]

Continue Reading

റോക്കറ്റ് പോലെ കുതിച്ച് ഇന്ധനവില

രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 109.52 പൈസയും ഡീസലിന് 103.01 പൈസയുമായി. കോഴിക്കോട് പെട്രോളിന് ‍ 108.05 പൈസയും ഡീസല്‍ 101.47 പൈസയുമാണ് ഇന്നത്തെ വില. ഒരു മാസത്തിനിടെ ഡീസലിന് കൂട്ടിയത് 7 രൂപ 73 പൈസയും പെട്രോളിന് 6 രൂപയുമാണ്. 

Continue Reading

വിനോദസഞ്ചാരികള്‍ വഴി വീണ്ടും കോവിഡ് : ഫ്‌ളൈറ്റുകള്‍ റദ്ദാക്കി, സ്‌കൂളുകള്‍ അടച്ച് ചൈന

ബെയ്ജിങ് : രാജ്യത്തെത്തിയ വിനോദ സഞ്ചാരികളുടെ സംഘത്തില്‍ നിന്ന് കോവിഡ് പടര്‍ന്നതോടെ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ചൈന. രാജ്യമെങ്ങും വ്യാപകമായ കോവിഡ് പരിശോധനകളാണ് ഇന്ന് നടക്കുന്നത്. ഇതു കൂടാതെ ഏകദേശം നൂറോളം ഫ്‌ളൈറ്റുകള്‍ സര്‍ക്കാര്‍ റദ്ദാക്കുകയും സ്‌കൂളുകള്‍ അടയ്ക്കുകയും ചെയ്തു. വിനോദ സഞ്ചാരത്തിനെത്തിയ വൃദ്ധ ദമ്പതികളില്‍ കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് കേസുകള്‍ വര്‍ധിക്കുന്നത്. ബെയ്ജിങ് അടക്കം അഞ്ചോളം പ്രവിശ്യകളില്‍ ഡസന്‍ കണക്കിന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്റെ കണക്ക് പ്രകാരം […]

Continue Reading

ജില്ലയിൽ നിരവധി ഒഴിവുകൾ

ടാറ്റ ആശുപത്രിയില് അറ്റന്റന്റ് ഒഴിവ് കാസർകോട് ടാറ്റാ ട്രസ്റ്റ് കോവിഡ് ആശുപത്രിയില് അറ്റന്റന്റ് ഒഴിവ്. അഭിമുഖം ഒക്ടോബര് 26 ന് രാവിലെ 10 ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലുള്ള ജില്ലാ മെഡിക്കല് ഓഫീസില് നടക്കും. ഏഴാംതരത്തില് കുറയാത്ത യോഗ്യതയുള്ളവര്ക്ക് പങ്കെടുക്കാം. കൂടുതല് വിവരങ്ങള്ക്ക് 0467-2203118 ഡയാലിസിസ് ടെക്‌നീഷ്യന് ഒഴിവ് തൃക്കരിപ്പൂര് താലൂക്ക് ആശുപത്രിയില് ഡയാലിസിസ് ടെക്‌നീഷ്യന്റെ ഒഴിവ്. അഭിമുഖം ഒക്ടോബര് 26 ന് രാവിലെ 10 ന് തൃക്കരിപ്പൂര് താലൂക്ക് ആശുപത്രി ഓഫീസില്. ഡയാലിസിസ് ടെക്‌നോളജിയില് ബി.എസ്.സി/ ഡിപ്ലോമയുള്ളവര്ക്ക് […]

Continue Reading

സർഗവസന്തം; ജില്ലാതല മത്സരം നാളെ

കാസർകോട്: വിസ്ഡം സ്റ്റുഡന്റ്‌സ് കാസർകോട് ജില്ലാ സമിതി വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സർഗ്ഗാത്മക മത്സരം “സർഗവസന്തം”നാളെ (ഒക്ടോബർ 23 ശനി) രാവിലെ 7 മണിക്ക് ആരംഭിക്കും. ശ്രീ. രാജ്‌മോഹൻ ഉണ്ണിത്താൻ എം. പി സംഗമം ഉദ്ഘാടനം ചെയ്യും. ജില്ലാ സ്വാഗത സംഘം കൺവീനർ അസ്ബക് അൽഹികമി അധ്യക്ഷത വഹിക്കും. നാലു കാറ്റഗറികളിലായി അഞ്ചു വേദികളിലായി 41 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. ഉദ്ഘാടനം സംഗമത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി അബൂബക്കർ […]

Continue Reading

ഹജ്ജ് തീർഥാടനത്തിനുള്ള നടപടികൾ അടുത്ത മാസം ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ

ഹജ്ജ് തീർഥാടനത്തിനുള്ള നടപടികൾ അടുത്ത മാസം ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും ഹജ്ജിന് അനുമതി ലഭിക്കുക. ഇന്ത്യയുടെയും – സൌദിയുടെയും കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് മാർഗനിർദേശമിറക്കാനും തീരുമാനമായി. അടുത്ത മാസം ആദ്യവാരം മുതൽ തന്നെ നടപടികൾ തുടങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.  ഓൺലൈൻ വഴിയാണ് അപേക്ഷകള്‍  അപേക്ഷകൾ സ്വീകരിക്കുന്നത്. 

Continue Reading

ഹൃദയത്തിന്‍റെ സന്ദേശങ്ങളെ നിങ്ങൾ അവഗണിക്കരുത്

ഹൃദയത്തിന്‍റെ സന്ദേശങ്ങളെ നിങ്ങൾ അവഗണിക്കരുത് ബൈപാസ് സർജറി,വാൽവ് റീപ്ലേസ്മെന്‍റ്,AV ഫിസ്റ്റുല,അയോട്ടിക് അനേരിസം,ASD, VSD ഡിവൈസ് ക്ലോഷർ,എന്നീ ചികിത്സയ്ക്കായ് കാസർകോഡ് അരമന ഹോസ്പിറ്റലിൽ കണ്ണൂര്‍ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത കാർഡിയാക് തോറസിക് വസ്കുലാർ (ബൈപ്പാസ്) ശസ്ത്രക്രിയ വിദഗ്ദ്ധൻ ഡോകടർ പ്രസാദ് സുരേദ്രന്‍റെ സേവനം 25/10/2021 തിങ്കളാഴ്ച്ച 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായ് വിളിക്കൂ: 75 940023 24

Continue Reading