ഭക്ഷണം പാകം ചെയ്യുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

ബായാര്‍: ഭക്ഷണം പാകം ചെയ്യുന്നതിനിടെ പൊള്ളലേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. ബായാര്‍ കുത്തൂറടുക്കയിലെ ഹരീഷ് ആചാര്യ-സരസ്വതി ദമ്പതികളുടെ മകളും പൈവളിഗെ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുമായ ശരണ്യ(15)യാണ് മരിച്ചത്. 14ന് വൈകിട്ട് വീട്ടില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അടുപ്പില്‍ നിന്ന് ശരണ്യയുടെ വസ്ത്രത്തിലേക്ക് തീ പടര്‍ന്നുപിടിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ശരണ്യയെ മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്‌സ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. സുധാമ സഹോദരനാണ്.

Continue Reading

ഇൻസ്റ്റഗ്രാമിലൂടെ പരിചയത്തിലായ 16 കാരിയെ ബേക്കലിലേക്ക് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ;

പെരിന്തല്‍മണ്ണ: ഇന്‍സ്റ്റഗ്രമിലൂടെ പരിചയപ്പെട്ട 16 കാരിയെ വീട്ടില്‍ നിന്നും കാസര്‍കോട് ബേക്കലില്‍ എത്തിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടാം പ്രതിയായ യുവാവ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റില്‍. നിലമ്ബൂര്‍ അമരമ്ബലം ചുള്ളിയോട് പൊന്നാങ്കല്ല് പാലപ്ര വീട്ടില്‍ സബീർ (25 കേസിലെ ഒന്നാം പ്രതി കാസര്‍കോട് സ്വദേശി മുള്ളരീയത്ത്പൂവളപ്പ് വീട്ടില്‍ അബ്ദുള്‍ നാസിര്‍ (24), മൂന്നാംപ്രതി പോരൂര്‍ മലക്കല്ല് മുല്ലത്ത് വീട്ടില്‍ മുഹമ്മദ് അനസ്(19) എന്നിവരെയാണ് പെരിന്തല്‍മണ്ണ പോലിസ് അറസ്റ്റ് ചെയ്തത്. ആഗസ്ത് 27 നാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ […]

Continue Reading

വാട്സാപ്പിൽ പരിചയപ്പെട്ട കാമുകനെ തേടി മൂന്ന് മക്കളുള്ള ഭർതൃമതി നീലേശ്വരത്തെത്തി, പിന്നാലെ പോലീസും

നീലേശ്വരം: വാട്സ് ആപ്പിലൂടെ പരിചയപ്പെട്ട കാമുകനെ തേടി കൊല്ലം സ്വദേശിനിയായ 23കാരി നീലേശ്വരം ബങ്കളത്തെത്തി. പിറകെ തന്നെ കൊല്ലത്ത് നിന്നെത്തിയ പോലീസ് ശരണ്യയെയും കാമുകനെയും കസ്റ്റഡിയിലെടുത്തു. കൊല്ലം മലയങ്കീഴിൽ കീഴ്ക്കോണ ശിവരാജിന്റെ മകൾ ശരണ്യ (25) യാണ് വാട്സ് ആപ്പിലൂടെ പരിചയപ്പെട്ട് നീലേശ്വരം തെക്കൻ ബങ്കളത്തെ രാജേഷിനെ തേടിയെത്തിയത്. ഭർത്താവും മുന്ന് കുട്ടികളുമുള്ള ശരണ്യയെ കാണാനില്ലെന്ന് മലയൻകീഴ് പോലീസ് സ്റ്റേഷനിൽ ഭർത്താവ് നൽകിയിരുന്നു. കൊല്ലം പോലീസ് ശരണ്യയുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പിന്തുടർന്ന് ബങ്കളത്ത് കാമുകന്റെ […]

Continue Reading

പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾ മെഡൽ നേടിയ ശിഹാബ് പൊവ്വൽന് സ്വീകരണം നൽകി

ചെർക്കള ഹൈ ടെക് ജിംനാസ്റ്റ് മെമ്പറും പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾ മെഡൽ ജേതാവുംശിഹാബ് പൊവ്വൽന് ചെർക്കള ഹൈ ടെക് ജിമ്മിൽവച്ച് NPC ജില്ലാ പ്രസിഡൻറ് ഉപഹാരം നൽകി ചടങ്ങിൽ ജിം ഉടമയും NPC ജില്ലാ ട്രഷറർ മിഥുൻ കാദർ ട്രെയിനർ കെബീർ ട്രെയിനർ നിരവധി പേർ പങ്കെടുത്തു

Continue Reading

ഫെെസര്‍ വാക്‌സിന്‍ കുട്ടികളില്‍ ഫലപ്രദമെന്ന് എഫ്ഡിഎ

കൊച്ചുകുട്ടികൾക്ക് ഫൈസർ കൊവിഡ് വാക്സിൻ ഫലപ്രദമാണെന്ന് എഫ്ഡിഎ (Food and Drug Administration). ഫൈസറിന്റെ കൊവിഡ് വാക്സിൻ 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ രോഗ ലക്ഷണങ്ങൾ ഉണ്ടാകുന്നത് തടയുന്നതിൽ 91 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. എഫ്ഡിഎ ഷോട്ടുകൾക്ക് അംഗീകാരം നൽകിയാൽ നവംബർ ആദ്യവാരം ആർക്കൊക്കെ അവ സ്വീകരിക്കണം എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കും. വാക്സിൻ ചെറിയ കുട്ടികൾക്ക് പകർച്ചവ്യാധിയായ ഡെൽറ്റ വേരിയന്റിൽ […]

Continue Reading

അനധികൃത ഭാഗ്യക്കുറി വിൽപന കാസർകോട്ടെ ഭാഗ്യക്കുറി വിൽപ്പന കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന

,കാസർകോട്ടെ ഭാഗ്യക്കുറി വിൽപ്പന കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന* കാസർകോട്: അനധികൃത ഭാഗ്യക്കുറി വിൽപന തടയാൻ ജില്ലയിലെ ഭാഗ്യക്കുറി വിൽപന കേന്ദ്രങ്ങളിൽ ജില്ലാ ഭാഗ്യക്കുറി വകുപ്പിന്റെ മിന്നൽ പരിശോധന. ജില്ലാ ഭാഗ്യക്കുറി ഓഫീസർ വി.ജി. സുമോളിന്റെ നേതൃത്വത്തിൽ കാസർകോട് പഴയ സ്റ്റാൻഡ്, കെ .എസ്. ആർ .ടി .സി, പുതിയ ബസ് സ്റ്റാൻഡ് പരിസരങ്ങളിലെ 13 ഓളം ഭാഗ്യക്കുറി വിൽപന കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. ഭാഗ്യക്കുറിയുടെ അവസാനത്തെ നാലക്കം ഒരുപോലെ വരുന്ന 12 സീരിസിൽ കൂടുതൽ വിൽപന നടത്തരുതെന്ന […]

Continue Reading

ആസ്റർ മിംസ് ലെ നെഫ്രോളജി(കിഡ്നി രോഗ) വിഭാഗം ഇനി മുതൽ കാസർകോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ ചൊവ്വാഴ്ചകളിലും.

ആസ്റർ മിംസ് ലെ നെഫ്രോളജി(കിഡ്നി രോഗ) വിഭാഗം ഇനി മുതൽ കാസർകോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ ചൊവ്വാഴ്ചകളിലും ഡയാലിസ് രോഗികളുടെ പരിശോധനമുഖത്തും കാലിലും വയറിലും കാണുന്ന നീര്മൂത്രത്തിൻ്റെ അളവി ലുള്ള കുറവ്,മൂത്രത്തിൽ രക്തമോ പഴുപ്പോമൂത്രം പോകാനുള്ള തടസം അമിതമായി പതഞ്ഞു പോകുകപ്രമേഹം,മൂത്രത്തിൽ കല്ല്,മൂത്രാശയ സംബന്ധമായ രോഗങ്ങൾനെഫ്രോടിക് സിൻഡ്രം തുടങ്ങിയത് കിഡ്നി സംബന്ധമായ രോഗങ്ങൾക്ക്ആസ്റ്റർ മിംസ് കണ്ണൂരിലെ പ്രശസ്ത *നെഫ്രോളജിസ്റ്റ് ഡോകടർ *സാരംഗ് വിജയൻ്റെ* സേവനം എല്ലാ ചൊവ്വാഴ്ചകളിലും 26/10/2021 രാവിലെ 10 മണി മുതൽ 1 മണി […]

Continue Reading

കാസർകോട്അരമന ഹോസ്പിറ്റലിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT & ഹെഡ്& നെക്ക് സർജൻ ഡോക്ടറുടെ സേവനം എല്ലാ ബുധനാഴ്ചയും

കാസർകോട്അരമന ഹോസ്പിറ്റലിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT & ഹെഡ്& നെക്ക് സർജൻ ഡോക്ടറുടെ സേവനം എല്ലാ ബുധനാഴ്ചയും കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT & ഹെഡ്& നെക്ക് * സർജൻഡോക്ടർ മനു എസ് ന്റ സേവനം 27/10/2021 നും എല്ലാ ബുധനാഴ്ചയും രാവിലെ 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്. ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ: 75 940023 24

Continue Reading

ഇന്നും കനത്ത മഴക്ക് സാധ്യത; അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് മഴക്ക് സാധ്യത. അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയിൽ ഇടിയോട് കൂടിയ ശക്തമായ മഴ പെയ്യുകയാണ്. ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. രാവിലെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. വൃഷ്ടി പ്രദേശങ്ങളിൽ മഴ കുറഞ്ഞതോടെ ഡാമുകളിലെ ജലനിരപ്പ് കുറഞ്ഞു. ഇടുക്കി, കക്കി ഡാമുകൾ റെഡ് അലർട്ടിൽ നിന്നും ഇന്നലെ ഓറഞ്ച് അലർട്ടിലേക്ക് മാറി. […]

Continue Reading