വി.എസിന് ഇന്ന് 98ാം പിറന്നാള്‍

വി.എസ് അച്യുതാനന്ദന് ഇന്ന് തൊണ്ണൂറ്റിയെട്ടാം പിറന്നാൾ. പതിവു പോലെ ഇത്തവണയും വലിയ ആഘോഷങ്ങളില്ല‍. വി.എസ് ഉയര്‍ത്തുന്ന ആരവങ്ങളൊന്നുമില്ലെങ്കിലും ആ രണ്ടക്ഷരത്തിലെ അഗ്നി അണികള്‍ക്കിടയില്‍ ഇപ്പോഴുമുണ്ട്. പ്രായാധിക്യം വി.എസിലെ പോരാളിക്ക് വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്. നീട്ടി ക്കുറുക്കിയുള്ള പ്രസംഗവും അണുവിട മാറാത്ത രാഷ്ട്രീയം പറച്ചിലും അതിനുയരുന്ന കയ്യടികളുമെല്ലാം പഴയ കഥയായി. പക്ഷെ കണ്ണേ കരളേ വി.എസേ എന്ന മുദ്രാവാക്യം ഓര്‍മ്മയിലിപ്പോഴും മുഴങ്ങുന്നുണ്ട്. സി.പി.എമ്മിലെ ജീവിച്ചിരിക്കുന്ന ഏക സ്ഥാപക നേതാവാണ് വി.എസ്. പാര്‍ട്ടിക്ക് അകത്തും പുറത്തും വി.എസിന്‍റെ തിരുത്തുകള്‍ക്ക് വിലയുള്ള കാലമാണെങ്കിലും […]

Continue Reading

കുമ്പോൽ പാപ്പം കോയ നഗർ ബദരിയ ജമാഅത്ത് കമ്മിറ്റിക്കു കീഴിൽ മീലാദ് റാലി സംഘടിപ്പിച്ചു

കുമ്പള : കുമ്പോൽ പാപ്പം കോയ നഗർ ബദരിയ ജുമാ മസ്ജിദ് ജമാഅത്ത് കമ്മിറ്റിക്കു കീഴിൽ നബിദിന ഘോഷയാത്ര സംഘടിപ്പിച്ചു .ദഫ് സ്‌കൗട്ട് അകമ്പടിയോടെ നടന്ന നബിദിന ഘോഷ യാത്രയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു വിശ്വാസികൾ പങ്കെടുത്തു . കുമ്പോൽ സയ്യിദ് ഉമർ കുഞ്ഞിക്കോയ തങ്ങളുടെ മേൽനോട്ടത്തിൽ നടന്ന ചടങ്ങിന് തുടക്കം കുറിച്ചുകൊണ്ട് കുമ്പോൽ സയ്യിദ് കെ എസ് അലി തങ്ങൾ പതാക ഉയർത്തി.മഖാം സിയാറത്തിനു ജ അ ഫർ സാദിഖ് തങ്ങൾ കുമ്പോൽ നേതൃത്വം നൽകി […]

Continue Reading

‘രാഹുൽ ഗാന്ധി മയക്കുമരുന്നിന് അടിമ’; വിവാദ പ്രസ്താവനയുമായി കർണാടക ബി.ജെ.പി അധ്യക്ഷൻ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മയക്കുമരുന്നിന് അടിമയും മയക്കു മരുന്ന് കച്ചവടക്കാരനുമാണെന്ന് കർണാടക ബി.ജെ.പി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ. ‘ആരാണ് രാഹുൽ ഗാന്ധി?, ഞാനത് പറയുന്നില്ല. രാഹുൽ മയക്കു മരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണ്. ഇത് ചില മാധ്യമങ്ങളിൽ വന്നതുമാണ്. ഒരു പാർട്ടിയെ നയിക്കാനൊന്നും രാഹുലിന് സാധിക്കില്ല’-നളിൻ കുമാർ പറഞ്ഞു. വിവാദ പ്രസ്താവനയിൽ നളിൻ കുമാർ മാപ്പ് പറയണമെന്ന് പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാർ ആവശ്യപ്പെട്ടു. നമ്മൾ സംസ്‌കാരത്തോടെയും പരസ്പര ബഹുമാനത്തോടെയുമാണ് രാഷ്ട്രീയത്തിൽ ഇടപെടേണ്ടതെന്ന് കഴിഞ്ഞ […]

Continue Reading

അടുത്ത മൂന്ന് ദിവസത്തേക്ക് വിക്ടേഴ്‌സ് ചാനലില്‍ റഗുലര്‍ ക്ലാസ്സുണ്ടാവില്ല

കൈറ്റ് വിക്ടേഴ്സിൽ വെള്ളി വരെ റഗുലർ ക്ലാസില്ല; പകരം പുന:സംപ്രേഷണം

Continue Reading

എന്റെ ഫോണ് എടുക്കുന്ന പൊലീസുകാർ അത് വീട്ടിൽ കൊടുക്കണം. മകൾക്ക്​ ഓൺലൈനൻ ക്ലാസ് ഉള്ളതാണ്”; ഫേസ്ബുക്കിൽ കുറിപ്പിട്ടശേഷം ഹോട്ടൽ ഉടമ ആത്മഹത്യ ചെയ്തു

കോട്ടയം: ലോക്ക്ഡൗൺ (Lockdown) നിയന്ത്രണങ്ങളിൽ ഹോട്ടൽ (Hotel) തുറക്കാനാവാതെ കടക്കെണിയിലായ ഉടമ ആത്മഹത്യ ചെയ്​തു. സർക്കാരിനെതിരെ ഫേസ്​ബുക്കിൽ കുറിപ്പെഴുതിയ ശേഷമാണ് ആത്മഹത്യ. വിനായക ഹോട്ടല്‍ (vinayaka Hotel) നടത്തുന്ന കനകക്കുന്ന് സരിന്‍ മോഹന്‍(കണ്ണന്‍-38) ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ ട്രെയിനിന് മുൻപിൽ ചാടി ജീവനൊടുക്കിയത്. ആറു മാസം മുമ്പ്​ വരെ കുഴപ്പമില്ലതിരുന്ന ഹോട്ടൽ ആയിരുന്നുവെന്നും അശാസ്ത്രീയമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങളാണ്​ ജീവിതം തകർത്തതെന്നും കുറിപ്പെഴുതിയാണ്​ സരിൻ ജീവിതം അവസാനിപ്പിച്ചത്​. മറ്റിടങ്ങളിൽ ആളുകൾക്ക്​ പുറത്തുപോവാൻ കഴിയു​മ്പോൾ ഹോട്ടലിൽ മാത്രം ആളുകൂടുന്നതിനും ഇരുന്ന്​ […]

Continue Reading

കാസര്‍കോട് ജില്ലയിൽ 141 പേര്‍ക്ക് കൂടി കോവിഡ് 79പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയിലൽ 141 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 79പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1268പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 546 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 9795പേർ വീടുകളിൽ 9230പേരും സ്ഥാപനങ്ങളില്‍ 565പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 9795പേരാണ്. പുതിയതായി 283 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2564 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2303 ആന്റിജന്‍ 251 ട്രൂനാറ്റ് 10) 420 […]

Continue Reading

സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകള്‍

കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1017, തിരുവനന്തപുരം 963, എറണാകുളം 817, കോഴിക്കോട് 787, കോട്ടയം 765, പാലക്കാട് 542, കൊല്ലം 521, കണ്ണൂര്‍ 426, പത്തനംതിട്ട 424, ഇടുക്കി 400, മലപ്പുറം 353, ആലപ്പുഴ 302, വയനാട് 185, കാസര്‍ഗോഡ് 141 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 82,408 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ […]

Continue Reading

മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണം; മുഖ്യമന്ത്രി

മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒക്ടോബര്‍ 20 ബുധനാഴ്ച മുതല്‍ 23 ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. പ്രധാന മഴക്കാലത്തിന്റെ അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുന്നത് കൊണ്ടുതന്നെ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും നദികള്‍ കരകവിഞ്ഞൊഴുന്നതിനും സാധ്യത വളരെ കൂടുതലാണ്. കുറഞ്ഞ സമയം കൊണ്ട് കുത്തിയൊലിച്ചു പെയ്യുന്ന അതിശക്തമായ മഴ തുടര്‍ച്ചയായി അപകടം വിതക്കുന്ന സാഹചര്യമുണ്ട്. ചുരുക്കം മണിക്കൂറുകള്‍ കൊണ്ട് തന്നെ […]

Continue Reading

വലിയമൂല ഫാത്തിമ മഹ്മൂദ് മെമ്മോറിയല്‍ മദ്റസ നബിദിനം ആഘോഷിച്ചു

നാലാം മൈൽ : മുഹമ്മദ് മുസ്ത്വഫ (സ )യുടെ ജന്മദിനം എര്‍മാളം വലിയമൂല ഫാത്തിമ മഹ്മൂദ് മെമ്മോറിയല്‍ മദ്റസ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മദ്റസകള്‍ വിദ്യാര്‍ത്ഥികളുടെ ദഫ് മുട്ട് അകമ്പടിയോടെ നടന്ന നബിദിന സന്ദേശ റാലിയില്‍ നിരവധി ആളുകള്‍ പങ്കെടുത്തു. ഘോഷയാത്രയ്ക്ക് മഹല്ലിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകണങ്ങള്‍ക്കു ശേഷം മദ്റസ പരിസരത്ത് സമാപിച്ചു. നാളെ ബുധനാഴ്ച ഉച്ചയ്ക്കു ആരംഭിക്കുന്ന വിദ്യാര്‍ഥികളുടെ കലാപരിപാടി രാത്രി 9മണിക്ക് അവസാനിക്കും. സമസ്ത പൊതുപരീക്ഷയിൽ ഉന്നതവിജയംകരസ്ഥമാക്കിയവർക്ക് ഹസൈനാര്‍ ഹാജി പാണലം സമ്മാനിച്ച സ്വർണ […]

Continue Reading

കാലവര്‍ഷ കെടുതിയില്‍ തകര്‍ന്ന നെല്ലിക്കട്ടയിലെ ബാബുവിന്റെ വീട് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി വി ജയിംസിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു

ചെര്‍ക്കള ▪️ നെല്ലിക്കട്ടയിലെ മൂന്നാം വാര്‍ഡില്‍ കാലവര്‍ഷ കെടുതിയില്‍ തകര്‍ന്ന ബാബുവിന്റെ വീട് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി വി ജയിംസിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. ചെങ്കള മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം അബൂബക്കര്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ദീപക് യാദവ്, ഹനീഫ് കാട്ടുകൊച്ചി, നാസര്‍ കാട്ടുകൊച്ചി, ഷാഹിദ് അഹ്‌മദ് വിജയകുമാര്‍ അതിര്‍കുഴി, രവി എ, ബദറുദീന്‍ കണ്ണാടിപ്പാറ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. സ്ഥലം സന്ദര്‍ശിച്ച റവന്യൂ ഉദ്യോഗസ്ഥന്മാരോട് അടിയന്തരമായി സഹായം ലഭിക്കുന്നതിന് വേണ്ട നടപടി ഉണ്ടാവണമെന്ന് […]

Continue Reading