മള്‍ട്ടിപ്ലക്‌സുകള്‍ അടക്കം മുഴുവന്‍ തിയേറ്ററുകളും 25 ന് തന്നെ തുറക്കും

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ അടച്ച് പൂട്ടിയ മള്‍ട്ടിപ്ലക്‌സുകള്‍ അടക്കമുള്ള മുഴുവന്‍ തിയേറ്ററുകളും 25 ന് തന്നെ തുറക്കും. ഇന്ന് ചേര്‍ന്ന തിയേറ്റര്‍ ഉടമകളുടെ യോഗമാണ് നിര്‍ണായക തീരുമാനം എടുത്തത്. ഇതിന് മുന്നോടിയായി മാസം 22 ന് തിയേറ്റര്‍ ഉടമകളും സര്‍ക്കാരുമായി ചര്‍ച്ച നടത്തും. 25 മുതല്‍ തിയേറ്ററുകള്‍ തുറക്കാന്‍ നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും നികുതി അടക്കമുള്ള ചില ആവശ്യങ്ങള്‍ ഉടമകള്‍ മുന്നോട്ട് വെച്ചിരുന്നു. വിനോദ നികുതിയില്‍ ഇളവ് നല്‍കണം, തിയേറ്റര്‍ പ്രവര്‍ത്തിക്കാത്ത മാസങ്ങളിലെ […]

Continue Reading

കാഞ്ഞങ്ങാട് 13 കാരി തൂങ്ങിമരിച്ച സഭവംഃ നബിദിനത്തിൽ പുതുവസ്ത്രം ലഭിക്കാത്തതിനുള്ള മനോവിഷമമെന്ന്

കാഞ്ഞങ്ങാട്: എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായമഡിയനിലെ ഇസ്തിരി കട തൊഴിലാളി ഷറഫുദ്ദീൻ- ആയിഷ ദമ്പതികളുടെ മകൾ ജനിഫ കാത്തൂൺ (13) ആണ് കിട പ്പുമുറിയിലെ ഫാനിന്റെ ഹുക്കിൽ തൂങ്ങി മരിച്ചത്. കാഞ്ഞങ്ങാട് വടകരമുക്ക് റേഷൻ ഷോപ്പിന് സമീപത്തെ ഫർസാന ക്വാട്ടേഴ്സിൽ താമസിക്കുകയായിരുന്നു കൊൽക്കത്ത സ്വദേശിയും കുടുംബവും. ഇന്നലെ രാത്രിയാണ് സംഭവം. 15 വർഷമായി കാ ഞ്ഞങ്ങാട് താമസിച്ച് ഇസ് തിരികട നടത്തി വരുന്ന ഷ റഫുദ്ദീന്റെ മകൾ ജനീഫ ഏഴാംക്ലാസ് വരെ കൊൽ ക്കത്തയിലാണ് പഠിച്ചത്. ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് […]

Continue Reading

ജനന സർട്ടിഫിക്കറ്റ് പൗരത്വ രേഖയാക്കാൻ കേന്ദ്ര നീക്കം

ജനന സർട്ടിഫിക്കറ്റ് പൗരത്വ രേഖയാക്കാൻ ആലോചന. പൗരത്വത്തിന് പ്രത്യേക രേഖയില്ലാത്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ  നീക്കം. പ്രധാനമന്ത്രിയുടെ അറുപതിന കർമ്മ പരിപാടിയിലാണ് നിർദേശം.  കഴിഞ്ഞ മാസം പതിനെട്ടിന് പ്രധാനമന്ത്രിയുടെ അധ്യക്ഷയിൽ വിവിധ മന്ത്രാലയങ്ങളിലെ പ്രതിനിധികളുടെ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ഇത്തരമൊരു നിർദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വെച്ചത്. വിഷയത്തിൽ പഠനം നടത്തി ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ അദ്ദേഹം വിവിധ മാന്ത്രാലയ സെക്രട്ടറിമാർക്ക് നിർദേശം നൽകി. ഈ റിപ്പോർട്ട് അനുസരിച്ചായിരിക്കും ജനന സർട്ടിഫിക്കറ്റ് പൗരത്വരേഖയായി കണക്കാക്കുമോ […]

Continue Reading

ജെ സി ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ മനശാസ്ത്ര പരിശീലന പരിപാടി സംഘടിപ്പിച്ചു

കാസര്‍കോട്: ജെ.സി.ഐ കാസറഗോഡിന്റെ ആഭിമുഖ്യത്തില്‍ നായാമാര്‍മൂല ടെക്കീസ് പാര്‍ക്കില്‍ വെച്ച് ‘അണ്‍ലീഷ് ദ സൂപ്പര്‍ പവര്‍’ എന്ന പേരില്‍ മനശാസ്ത്ര പരിശീലന പരിപാടി സംഘടിപ്പിച്ചു. രാജ്യാന്തര മനശാസ്ത്ര പരിശീലകനും പ്രശസ്ത സൈക്കോളജിസ്റ്റുമായ ഡോ. അസീസ് മിത്തടി പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി. ജെ.സി.ഐ കാസറഗോഡ് പ്രസിഡണ്ട് റംസാദ് അബ്ദുള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജെ.സി.ഐ നാഷണല്‍ കോര്‍ഡിനേറ്റര്‍ ടി.എം അബ്ദുള്‍ മെഹ്‌റുഫ്, ജെ.സി.ഐ മേഖല ഡയറക്ടര്‍ സി.കെ അജിത്ത്കുമാര്‍, ജെ.സി.ഐ ദേശീയ പരിശീലകന്‍ പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, സാദിഖ് […]

Continue Reading

നടുവേദനക്ക് ഒരു ദിവസം കൊണ്ട് ചികിത്സ

നടുവേദനക്ക് ഒരു ദിവസം കൊണ്ട് ചികിത്സ ആതുരശുശ്രൂഷ മേഖലയിൽ വമ്പൻ മാറ്റങ്ങൾക്ക് ഇടവച്ച നടുവേദനയ്ക്കുള്ള അതിനൂതന ചികിത്സയായ പെൽഡ് (PELD) ചികിത്സ ഇനി കാസർകോടും. ആസ്റ്റർ മിംസ് കോട്ടക്കലിലെന്യൂറോ & ന്യൂറോസർജറി ഡോ. ഷാജി കെ ആർ (സീനിയർ കൺസൾട്ടന്റ് ന്യൂറോസർജറി) സേവനം 23/10/2021 ശനിയാഴ്ച 10 മണി മുതൽ 2 മണി കാസർക്കോട് അരമന ആശുപത്രിയിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും : 7594002324

Continue Reading

17കാരിയെ പ്രലോഭിപ്പിച്ച്‌ ബൈക്കില്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു, കാഞ്ഞങ്ങാട് സ്വദേശിയെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു

കണ്ണൂര്‍: കാഞ്ഞങ്ങാട് സ്വദേശിയായ 21 കാരന്‍ പോക്സോ കേസില്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട് മാവുങ്കാല്‍ ആനന്ദാശ്രമത്തിന് സമീപത്തെ അനില്‍ രാജിനെയാണ് അറസ്റ്റു ചെയ്തത്.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബൈക്കില്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതായാണ് പരാതി.കണ്ണൂര്‍ മേലേ ചൊവ്വയില്‍ ഇക്കഴിഞ്ഞ 13നായിരുന്നു സംഭവം. പഠനത്തിനെത്തിയ 17കാരിയെയാണ് യുവാവ് പ്രലോഭിപ്പിച്ച്‌ ബൈക്കില്‍ തട്ടിക്കൊണ്ടു പോയി കാഞ്ഞങ്ങാട്ടെ ബന്ധുവീട്ടില്‍ വച്ച്‌ പീഡിപ്പിച്ചത്. വീട്ടിലെത്താന്‍ വൈകിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

Continue Reading

കാഞ്ഞങ്ങാട് പതിമൂന്നു വയസ്സുകാരി താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ

കാഞ്ഞങ്ങാട് : പതിമൂന്നു വയസ്സുകാരി താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ. കൊൽക്കത്ത സ്വദേശിനിയും അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയുമായ ജെനീഫ കാത്തൂണിനെ(13)യാണ് ഇന്നലെ രാത്രി വടകരമുക്കിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇസ്തിരി തൊഴിലാളിയായ ഷറഫുദ്ദീൻ-ആയിഷ ദമ്പതികളുടെ മകളാണ് കാത്തൂൺ. ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Continue Reading

പെരിയ ഇരട്ടക്കൊല കേസ്: വി.പി.പി.മുസ്തഫയെ സി.ബി.ഐ ചോദ്യം ചെയ്തു

കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊല കേസില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മന്ത്രി എം.വി ഗോവിന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ വി.പി.പി.മുസ്തഫയെ സി.ബി.ഐ ചോദ്യം ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ സി.ബി.ഐ ഡിവൈഎസ്പി ടി.പി അനന്തകൃഷ്ണനാണ് ചോദ്യം ചെയ്തത്.

Continue Reading

മഴക്കെടുതിഃ കാസറഗോട് ജില്ലയിൽ ഇതുവരെ 13 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലും, മഞ്ചേശ്വരത്തുമാണ് വീടുകൾ തകര്‍ന്നു..

കാസർകോട്: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ ജില്ലയില്‍ ഹൊസ്ദുര്‍ഗ് താലൂക്കില്‍ ആറും വെള്ളരിക്കുണ്ടില്‍ ആറും മഞ്ചേശ്വരത്ത് ഒരു വീടുമുള്‍പ്പെടെ 13 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഹൊസ്ദുര്‍ഗ് താലൂക്കില്‍ ക്ലായിക്കോട്, മടിക്കൈ(രണ്ട് വീടുകള്‍), തിമിരി, നീലേശ്വരം, കാഞ്ഞങ്ങാട് വീല്ലേജുകളിലും വെള്ളരിക്കുണ്ട് താലൂക്കിലെ ഭീമനടി, ചിറ്റാരിക്കാല്‍, മാലോത്ത്(രണ്ട് വീടുകള്‍), പാലാവയല്‍, തായന്നൂര്‍ വില്ലേജുകളിലും മഞ്ചേശ്വരം താലൂക്കിലെ കൊടലമൊഗര്‍ വില്ലേജിലുമാണ് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചത്. രണ്ട് വീടുകളിലേതൊഴികെ നാല് ലക്ഷത്തില്‍പ്പരം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. മാലോട് വില്ലേജിലെ കമ്മാടിയില്‍ ഇടിമിന്നലിലാണ് ഒരു […]

Continue Reading

കാസര്‍കോട് ജില്ലയിൽ 148 പേര്‍ക്ക് കൂടി കോവിഡ് 147 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയിലൽ 148 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 147പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1229 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 544 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 10234 പേർ വീടുകളിൽ 9677 പേരും സ്ഥാപനങ്ങളില്‍ 557 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 10234 പേരാണ്. പുതിയതായി 578 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2733 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2358 […]

Continue Reading