മലയാളി യുവതി ബംഗളൂരുവിൽ കൂട്ടബലാത്സംഗത്തിനിരയായി; മൂന്ന് പേർ അറസ്റ്റിൽ

ബംഗളൂരു: മലയാളി യുവതിയെ ബംഗളൂരുവിൽ കൂട്ടബലാത്സംഗം ചെയ്തു. കേസിൽ ഒരു യുവതി ഉൾപ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ബൈക്ക് ടാക്സി ഡ്രൈവറും സുഹൃത്തും ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്. ഇവർക്ക് സഹായം ചെയ്ത യുവതിയും പൊലീസ് പിടിയിലായിട്ടുണ്ട്.ബൈക്ക് ടാക്സി ഡ്രൈവറായ അറാഫത്ത്, സുഹൃത്ത് ഷഹാബുദ്ദീൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി ഇലക്ട്രോണിക് സിറ്റിയിലാണ് സംഭവം. സുഹൃത്തിന്റെ വീട്ടിലെത്തിയ 23കാരി തിരികെ താമസസ്ഥലത്തേക്ക് പോകുന്നതിനാണ് ബൈക്ക് ടാക്സി ബുക്ക് ചെയ്തത്. ബൈക്ക് ടാക്സിയുമായി എത്തിയ […]

Continue Reading

ഉപ്പളയില്‍ വന്‍ മയക്കുമരുന്ന് വേട്ട, എം ഡി എം എയുമായി 3 പേർ അറസ്റ്റിൽ

ഉപ്പള: ഉപ്പളയില്‍ വന്‍ എം.ഡി.എം.എ മയക്കുമരുന്ന് വേട്ട. വില്‍പ്പനക്കാര്‍ക്ക് കൈമാറാനായി എം.ഡി.എം.എയുമായി സ്‌കൂട്ടറിലെത്തിയ മൂന്ന് പേരെയാണ് പിടികൂടിയത്.18.2 ഗ്രാം എം.ഡി.എം. എയാണ് മഞ്ചേശ്വരംപൊലീസ് പിടികൂടിയത്. ഉപ്പള കൊടിവയലിലെ മുഹമ്മദ് കാസിം (43), മഞ്ചേശ്വരം മച്ചമ്പാടി ബജലിങ്ക ആയിശ മന്‍സിലെ അബ്ദുല്‍ സവാസ് (28), ഉപ്പള ബപ്പായതൊട്ടിയിലെ ജിലന്തര്‍ മന്‍സിലെ മുഹമ്മദ് നസീര്‍ (33) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി മണ്ണംകുഴി സ്റ്റേഡിയത്തിന് സമീപം വെച്ച് മയക്കുമരുന്ന് കൈ മാറാന്‍ എത്തുന്ന സംഘത്തെ കാത്ത് നില്‍ക്കുന്നതിനിടെയാ മഞ്ചേശ്വരം സ്റ്റേഷന്‍ […]

Continue Reading

മകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അപകടത്തില്‍ മരിച്ചതിന്റെ വിഷമം മാറും മുമ്പ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ഏക മകന്‍ ഷോകേറ്റ് മരിച്ചു;

ബദിയഡുക്ക: മകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അപകടത്തില്‍ മരിച്ചതിന്റെ വിഷമം മാറും മുമ്പ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ഏക മകനും ഷോകേറ്റ് മരിച്ചതോടെ കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ക്ക് നേരിട്ടത് തീരാനഷ്ടം. ബദിയഡുക്ക-പെര്‍ള താഴെ ഗുളിക മൂലയിലെ നാരായണ നായിക്-പത്മാവതി ദമ്പതികളുടെ മകന്‍ ജിതേഷ് (17)ആണ് ഷോകേറ്റ് മരിച്ചത്.വൈദ്യുതി മോടോര്‍ ഓഫ് ചെയ്യാനുള്ള ശ്രമത്തിനിടയിലാണ് ജിതേഷിന് ഷോകേറ്റത്. നിലവിളി കേട്ട് പരിസരവാസികള്‍ ഓടിയെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാട്ടുകൂക്കെ സുബ്രമഹ്‌ണ്യേശ്വര ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് […]

Continue Reading

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനം ഇനി എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് വഴി

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനം ഇനി എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് വഴി. എംപ്ലോയ്‌മെന്‍റ് ഓഫീസര്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് മാത്രമായിരിക്കണം നിയമനം. ആദ്യ ഒഴിവുകൾ ഭിന്നശേഷിക്കാർക്കായി നീക്കി വയ്ക്കണമെന്നും സർക്കാർ ഉത്തരവിലുണ്ട്.എയ്ഡഡ് നിയമനങ്ങളിൽ ഭിന്നശേഷി സംവരണം നിർബന്ധമാക്കികൊണ്ടുളള കോടതി ഉത്തരവിന് പിന്നാലെയാണ് സർക്കാരിന്‍റെ സുപ്രധാന തീരുമാനം. എയ്ഡഡ് മാനേജ്മെന്‍റുകള്‍ സ്വന്തം നിലയ്ക്ക് നടത്തിയിരുന്ന നിയമനങ്ങൾ ഇനിമുതൽ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി ആയിരിക്കണമെന്ന് ഉത്തരവിൽ പറയുന്നു. നിയമനത്തിനായി എംപ്ലോയ്മെന്‍റ് ഓഫീസർക്ക് സ്കൂൾ മാനേജ്മെന്‍റ് അപേക്ഷ നൽകണം. എംപ്ലോയ്മെന്‍റ് […]

Continue Reading

കടയില്‍ മോഷണം പതിവാക്കി പൊലീസുകാരന്‍ പിടിയിലായപ്പോള്‍ പണംനല്‍കി തടിയൂരി

നെടുങ്കണ്ടം▪️വ്യാപാര സ്ഥാപനത്തില്‍നിന്ന് സ്ഥിരമായി പണം മോഷ്ടിച്ചിരുന്ന പൊലീസുകാരനെ കടയുടമ കൈയോടെ പിടികൂടി.പാമ്പനാര്‍ ടൗണിലെ വ്യാപാര സ്ഥാപനത്തില്‍നിന്നാണ് പൊലീസുകാരന്‍ 1000രൂപ മോഷ്ടിച്ചത്. കടയുടമ അറിയിച്ചതനുസരിച്ച് എത്തിയവര്‍ ഇദ്ദേഹത്തെ പിടിച്ചു നിര്‍ത്തിയതോടെ 40,000 രൂപ നഷ്ടപരിഹാരം നല്‍കി തടിയൂരി.പൊലീസ് അസോ. ജില്ല ഭാരവാഹിയാണ് കടയിലെ പണപ്പെട്ടിയില്‍നിന്ന് കൈയിട്ടുവാരിയത്. സ്‌പെഷല്‍ ബ്രാഞ്ച് വിവരമറിഞ്ഞെങ്കിലും അവരും കേസ് ഒതുക്കിയതായി പറയുന്നു. ‘കള്ളനായ’ പൊലീസുകാരന്‍ ഇപ്പോള്‍ ശബരിമല സ്‌പെഷല്‍ ഡ്യൂട്ടിയിലാണ്. കഴിഞ്ഞ 24നാണ് സംഭവം. കടയിലെ നിത്യസന്ദര്‍ശകനാണ് പൊലീസുകാരന്‍. ഒരിക്കല്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ […]

Continue Reading

തൃശൂരിൽ അച്ഛനെയും മകനെയും കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽ

തൃശൂർ: ഊരകം പല്ലിശ്ശേരിയിൽ അച്ഛനെയും മകനെയും കുത്തിക്കൊന്നു. പല്ലിശ്ശേരി ക്ഷേത്രത്തിന് സമീപം ചന്ദ്രൻ(62), ജിതിൻ (32) എന്നിവരാണ് കൊല്ലപ്പെട്ടത്. വേലപ്പൻ എന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുത്തേറ്റയുടൻ ഇരുവരെയും കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  കൊല ചെയ്തുവെന്ന് പൊലീസ് പറയുന്ന വേലപ്പൻ ഗുണ്ടാലിസ്റ്റിലുൾപ്പെട്ടയാളാണ്. ചേർപ്പ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് വേലപ്പൻ.

Continue Reading

എയിംസ് കാസർഗോഡിന് : പ്രധാനമന്ത്രിക്ക് പോസ്റ്റ് കാർഡ് അയച്ച് മൊഗ്രാൽ ദേശീയവേദിയും

മൊഗ്രാൽ. കേന്ദ്രസർക്കാറിന്റെ പരിഗണനയിലുള്ള എയിംസ് പ്രൊപ്പോസലിൽ ജില്ലയുടെ പേര് ഉൾപ്പെടുത്തണമെന്ന ആവശ്യത്തോട് സംസ്ഥാന സർക്കാർ മുഖം തിരിച്ചിരിക്കുന്ന സാഹചര്യത്തിൽ “എയിംസ് ജനകീയ കൂട്ടായ്മ” പ്രധാനമന്ത്രിയെയും, ആരോഗ്യമന്ത്രിയെയും നേരിട്ട് കാണുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രിക്ക് ഒരു ലക്ഷം പോസ്റ്റ് കാർഡ് അയക്കുന്ന ക്യാമ്പയിനിൽ മൊഗ്രാൽ ദേശീയ വേദിയും അണിചേർന്നു. മൊഗ്രാൽ പോസ്റ്റ് ഓഫീസിൽ നിന്നാണ് ദേശീയവേദി ഭാരവാഹികളും, എക്സിക്യൂട്ടീവ് അംഗങ്ങളും പ്രധാനമന്ത്രിക്ക് പോസ്റ്റ് കാർഡ് അയച്ച് ക്യാമ്പയിന്റെ ഭാഗമായത്. പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ജനറൽ […]

Continue Reading

ചെറിയ പനിക്കും ശ്വാസ കോശ രോഗത്തിനും ആന്റിബയോട്ടിക് വേണ്ട; പുതിയ മാര്‍ഗരേഖ

ന്യൂഡല്‍ഹി: ആന്റിബയോട്ടിക് മരുന്നുകള്‍ കുറിച്ചുനല്‍കുമ്പോള്‍ ഡോക്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് ഐസിഎംആര്‍. ചെറിയ പനി, വൈറല്‍ ബ്രോങ്കൈറ്റിസ് (ശ്വാസകോശ രോഗം) തുടങ്ങിയവയ്ക്ക് ആന്റിബയോട്ടിക് കുറിച്ചു നല്‍കുന്നത് ഒഴിവാക്കണമെന്നും ഐസിഎംആറിന്റെ മാര്‍ഗരേഖയില്‍ പറയുന്നു. ചെറിയ പനി, വൈറല്‍ ബ്രോങ്കൈറ്റിസ് എന്നിവയ്ക്ക് ആന്റിബയോട്ടിക് ചികിത്സ നല്‍കുന്നുണ്ടെങ്കില്‍ തന്നെ നിശ്ചിത സമയത്തേയ്ക്കായി പരിമിതപ്പെടുത്തണം. തൊലിപ്പുറമേയുള്ളതും ചെറിയ കോശങ്ങളെ ബാധിക്കുന്നതുമായ അണുബാധയ്ക്ക് അഞ്ചുദിവസം മാത്രമേ ആന്റിബയോട്ടിക് നല്‍കാന്‍ പാടുള്ളൂ. ആശുപത്രിയ്ക്ക് പുറത്തുനിന്ന് പകരുന്ന കമ്യൂണിറ്റി ന്യൂമോണിയയ്ക്ക് അഞ്ചുദിവസും ആശുപത്രിയില്‍ നിന്ന് പകരുന്ന ന്യൂമോണിയയ്ക്ക് എട്ടുദിവസവുമാണ് […]

Continue Reading

കാസർകോട് ജില്ല ആശുപത്രിയിൽ രണ്ട് ഒ.പികൾ പൂട്ടിയിട്ട് മാസങ്ങൾ

കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ര​ണ്ട് ഒ.​പി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​ട്ട് മാ​സ​ങ്ങ​ളായി. ഡോ​ക്ട​ർ​മാ​ർ കൂ​ട്ട​ത്തോ​ടെ അ​വ​ധി​യി​ൽ പോ​യ​തോ​ടെ ശ​നി​യാ​ഴ്ച പ​കു​തി​യി​ലേ​റെ ഒ.​പി. വി​ഭാ​ഗ​വും പൂ​ട്ടി​ക്കി​ട​ന്നു. 15 ഒ.​പി​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന.ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ര​ണ്ട് ഒ.​പി വി​ഭാ​ഗ​ത്തി​ന്‍റെ​പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​ട്ട് ഏ​റ​െയായെ​ങ്കി​ലും ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്‍റെ ഇ​ട​പെ​ട​ലു​ക​ളു​ണ്ടാ​യി​ല്ല. ഫി​സി​യോ​തെ​റാ​പ്പി, സ്കി​ൻ വി​ഭാ​ഗം ഒ.​പി​ക​ളാ​ണ് പൂ​ട്ടി കി​ട​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച എ​ട്ട്​ ഒ.​പി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ്സപ്പെ​ട്ട​പ്പോ​ഴും ജി​ല്ല പ​ഞ്ചാ​യ​ത്ത് ഇ​ട​പെ​ട്ടി​ല്ല. നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ളാ​ണ് ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്ത​ത് മൂ​ലം ക​ഷ്ട​പ്പെ​ട്ട​ത്.പ​നി ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന ഒ.​പി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ക്കു​ന്ന​ത് മ​ല​യോ​ര​മേ​ഖ​ല​യി​ൽ നി​ന്നും […]

Continue Reading

വിഴിഞ്ഞം സംഘര്‍ഷത്തില്‍ 3,000 പേര്‍ക്കെതിരെ കേസ്; 85 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി വിലയിരുത്തൽ

തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തില്‍ 3,000 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 3,000 പേര്‍ക്കെതിരെയാണ് കേസ്. എന്നാല്‍ വൈദികരടക്കം ആരേയും പേരെടുത്ത് പറഞ്ഞ് പ്രതിയാക്കിയിട്ടില്ല. ലഹളയുണ്ടാക്കല്‍, പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുക, വധശ്രമം, പൊലീസുകാരെ തടഞ്ഞ് വയ്ക്കുക,കൃത്യവിലോപത്തിന് തടസ്സം സൃഷ്ടിക്കുക, പൊതുമുതല്‍ നശിപ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. സംഘര്‍ഷത്തില്‍ 85 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. അതേസമയം സമരത്തിന്റെ ഭാഗമായി അറസ്റ്റിലായ നാലു സമരക്കാരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ആദ്യം […]

Continue Reading