വരിഞ്ഞ് മുറുക്കി സാമ്പത്തിക പ്രതിസന്ധി; അടുത്ത മാസത്തെ ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പണമില്ല; കേരളം 2000 കോടി കടമെടുക്കുന്നു

അടുത്ത മാസത്തെ ശമ്പളവും പെന്‍ഷനും മുടങ്ങാതിരിക്കാന്‍ കേരളം വീണ്ടും കോടികള്‍ കടം എടുക്കുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇക്കുറിയും 2000 കോടിയാണ് കടമെടുക്കുന്നത്. ഈ മാസം ആദ്യം സര്‍ക്കാര്‍ 2000 കോടി കടം എടുത്തിരുന്നു. അടുത്ത മാസത്തെ ശമ്പളവും പെന്‍ഷനും നല്‍കാനാണ് വീണ്ടും കടമെടുക്കുന്നത്.കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന കടമെടുപ്പ് നിയന്ത്രണം സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയിരുന്നു. കേരളത്തിലെ നികുതി വരവ് വര്‍ധിച്ചെങ്കിലും സാഹചര്യം മെച്ചപ്പെട്ടില്ല. കേന്ദ്ര വിഹിതവും ഇക്കുറി ലഭിച്ചിരുന്നു. എന്നിട്ടും ചെലവുകള്‍ നിയന്ത്രിക്കാനാവാത്തതോടെയാണ് വീണ്ടും കടം എടുക്കുന്നത്.സാമ്പത്തിക […]

Continue Reading

‘ഭാര്യക്കും കുട്ടിയ്ക്കും ഒപ്പം കാറില്‍ യാത്ര ചെയ്യവെ മയക്കുമരുന്ന് കടത്ത്’; കുപ്രസിദ്ധ കുറ്റവാളി ടി എച് റിയാസ് അറസ്റ്റില്‍

കാസർകോട്: മയക്കുമരുന്നു കടത്തുന്നതിനിടെ നിരവധി കേസുകളിൽ പ്രതിയായ യുവാവും ഭാര്യയും പിടിയിൽ. കാസർകോട് പള്ളം സ്വദേശി ടി.എച്ച്. റിയാസ് എന്ന പെരിയാട്ടടുക്കം റിയാസും (40), ഇയാളുടെ ഭാര്യ കൂത്തുപറമ്പിലെ സുമയ്യ (35) എന്നിവരുമാണ് അറസ്റ്റിലായത്. പിടിച്ചുപറി, മയക്കുമരുന്ന് കടത്തുൾപ്പെടെ കേരളം, കർണാടക, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ 50ൽ പരം കേസുകളിൽ പ്രതിയാണ് റിയാസ്. ഒരു വയസുള്ള കുഞ്ഞുമായാണ് ഇവർ മയക്കുമരുന്ന് കടത്തുന്നതെന്ന് പൊലിസ് അറിയിച്ചു. നവംബർ 25ന് രാത്രി നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടപ്പുറത്തുനിന്നാണ് […]

Continue Reading

ഇരുചക്ര വാഹനങ്ങളില്‍ രണ്ട് ഹെല്‍മറ്റ് നിര്‍ബന്ധം

കാസർകോട്: കര്‍ശന പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്. ജില്ലയില്‍ അപകടങ്ങളില്‍പ്പെടുന്ന വാഹനങ്ങളില്‍ ഇരുചക്ര വാഹന യാത്രക്കാരുടെ മരണനിരക്ക് ക്രമാതീതമായി കൂടുന്ന സാഹചര്യത്തിലാണ് ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് രണ്ട് ഹെല്‍മറ്റ് നിയമം കര്‍ശനമാക്കുന്നത്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി 1230 പിലിയണ്‍ ഹെല്‍മറ്റ് കേസുകളും, 1005 റെയ്ഡര്‍ കേസുകളും രജിസ്റ്റര്‍ ചെയ്തു. ഇരുചക്ര വാഹനങ്ങളില്‍ ഡ്രൈവറും യാത്രക്കാരനും നിര്‍ബന്ധമായും ഹെല്‍മെറ്റ് ധരിക്കണമെന്ന് മോട്ടോര്‍ വാഹന ചട്ടം സെക്ഷന്‍ 129 നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസര്‍മാര്‍ ഇ-ചലാന്‍ കാമറയും, ഇന്റര്‍സെപ്ടര്‍ കാമറയും വഴിയാണ് കേസുകള്‍ […]

Continue Reading

വാഹനമിടിച്ച് കുട്ടിക്കുരങ്ങന്‍ ദാരുണാന്ത്യം; കാവലിരുന്ന് അച്ഛനും അമ്മയും, പിന്നാലെ മുന്നറിയിപ്പ് ബോര്‍ഡ്

കാസര്‍കോട്:  വാഹനം ഇടിച്ച് മരിച്ച മകന് കാവലിരിക്കുകയാണ് അച്ഛനും അമ്മയും. നാട്ടുകാര്‍ കുഞ്ഞിന്‍റെ മൃതദേഹം മറവ് ചെയ്യാനായി എത്തിയെങ്കിലും ഇരുവരും മൃതദേഹത്തിന് സമീപത്ത് നിന്ന് മാറാന്‍ തയ്യാറായില്ല. കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരിന് സമീപത്തെ ഇടയിലക്കാട് റോഡിലായിരുന്നു അപകടം. കാവിന് സമീപത്തെ റോഡില്‍ കൂടി പോയ ഏതോ വാഹനമിടിച്ചാണ് കുഞ്ഞിക്കുരങ്ങ് മരിച്ചത്. കുഞ്ഞിന്‍റെ അമ്മയും അച്ഛനും അവന് ജീവനുണ്ടോയെന്ന് പരിശോധിക്കുന്ന കാഴ്ച ഏവരുടെയും കളരലിയിക്കുന്നതായി. ഇരുവരും റോഡിനോട് ചേര്‍ന്ന് മരിച്ച് കിടക്കുന്ന കുഞ്ഞിനടുത്തേക്ക് ഇടയ്ക്കിടെ വരും. ചെവിയോര്‍ത്ത് തങ്ങളുടെ കുഞ്ഞിന് […]

Continue Reading

മണാലിയിൽ ബെെക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; മലയാളി അടക്കം രണ്ടു പേർ മരിച്ചു

ഷിംല: ഹിമാചൽപ്രദേശിലുണ്ടായ ബെക്കപകടത്തിൽ ഒരു മലയാളി അടക്കം രണ്ടു പേർ മരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശി ഷാഹിദ്, തമിഴ്നാട് കന്യാകുമാരി സ്വദേശി വില്യം എന്നിവരാണ് മരിച്ചത്.മണാലിൽ വെച്ച് ബെെക്ക് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇരുവരും ഡൽഹിയിൽ നിന്നാണ് മണാലിയിൽ എത്തിയത്. മരിച്ച മഞ്ചേരി സ്വദേശി ഷാഹിദ് ഡോക്ടറാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തു. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹം സുഹൃത്തുക്കൾക്ക് വിട്ടുനൽകി.കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഹിമാചൽ പ്രദേശിൽ 3,000-ലധികം അപകടങ്ങളുണ്ടായതായി നേരത്തെ പൊലീസ് റിപ്പോർട്ട് വന്നിരുന്നു. മലയോര മേഖലകളിലെ റോഡുകളിൽ […]

Continue Reading

സംസ്ഥാന സബ് ജൂനിയർ ഹോക്കി ചാമ്പ്യൻ ഷീപ്പ്: ലോഗോ പ്രകാശനം ചെയ്തു

ഉപ്പള:ഈ വർഷത്തെ സംസ്ഥാന സബ് ജൂനിയർ ഹോക്കി ചാമ്പ്യൻ ഷീപ്പ് 2022 ഡിസംമ്പർ 9,10,11 (വെള്ളി ശനി ഞായർ) ദിവസങ്ങളിൽ മൊഗ്രാലിൽ വെച്ച് നടക്കുകയാണ്. മഞ്ചേശ്വരം മണ്ഡലത്തിൽ ആദ്യമായി നടക്കുന്ന ചാമ്പ്യൻഷിപ്പിൻ്റെ ലോഗോ മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്‌റഫ്‌ വ്യവസായ പ്രമുഖൻ യുസഫ് അൽഫലക്ക് കൈ മാറി പ്രകാശനം ചെയ്തു. ഉപ്പള എം എൽ എ ഓഫിസിൽ വെച്ച് നടന്ന ചടങ്ങിൽ സംഘാടക സമിതി വർക്കിങ് കൺവീനറും കാസർഗോട് ബ്ലോക്ക് പഞ്ചായത്ത് […]

Continue Reading

കാഞ്ഞങ്ങാട് താമസിക്കുന്ന മൺവിളക്ക് വില്പനക്കാരൻ മംഗളൂരുവിൽ കുത്തേറ്റുമരിച്ചു

മംഗളൂരു : മൺവിളക്ക് വാങ്ങിയതിന്റെ പണം ആവശ്യപ്പെട്ടതിനെത്തുടർന്നുണ്ടായ തർക്കത്തിൽ വില്പനക്കാരൻ കുത്തേറ്റുമരിച്ചു. 20 വർഷത്തോളമായി കാഞ്ഞങ്ങാട് മാണിക്കോത്ത് താമസിക്കുന്ന തമിഴ്‌നാട് സേലം സ്വദേശി മായവേൽ പെരിയസ്വാമി(52)യാണ് മംഗളൂരുവിൽ കൊല്ലപ്പെട്ടത്. കർണാടക ഹൂവിന ഹഡഗലി സ്വദേശി വക്കീൽ നായികിനെ (രവി-42) പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട്ടുനിന്ന് ഒക്ടോബർ 14-നാണ് മായവേൽ ഭാര്യക്കൊപ്പം മൺവിളക്ക് വിൽക്കാനായി മംഗളൂരുവിലെത്തിയത്. അൽകെ മാർക്കറ്റ് പരിസരത്ത് കച്ചവടം ചെയ്തുവന്ന ഇവരിൽനിന്ന് രവി പലതവണയായി മൺവിളക്ക് വാങ്ങിയിരുന്നു.എന്നാൽ, പണം നൽകിയിരുന്നില്ല. മായവേൽ പലതവണ പണം ആവശ്യപ്പെട്ടെങ്കിലും […]

Continue Reading

ടാറ്റ കോവിഡ് ആശുപത്രി പൂട്ടാൻ നീക്കം

ചട്ടഞ്ചാൽ : തെക്കിലിലെ ടാറ്റ ട്രസ്റ്റ് ഗവ. കോവിഡ് ആശുപത്രി പൂട്ടാൻ നീക്കം. ആസ്പത്രിയിലെ ജീവനക്കാരെ ജില്ലയിലെ മറ്റ്‌ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റാനും ഉപകരണങ്ങളും മരുന്നുകളും തിരികെയെടുക്കാനും ആരോഗ്യവകുപ്പ് നീക്കംതുടങ്ങി. 10 ദിവസമായി ഇവിടെ രോഗികളൊന്നും ചികിത്സയിലില്ല. വിദേശത്തുനിന്നെത്തിയ മങ്കിപോക്സ് ലക്ഷണമുണ്ടായിരുന്ന ആളും കോവിഡ് ബാധിതനുമാണ് അവസാനം ആശുപത്രി വിട്ടത്.2020 ഒക്ടോബർ 26-നാണ് ടാറ്റ ആസ്പത്രിയിൽ കോവിഡ് ചികിത്സ തുടങ്ങിയത്. കഴിഞ്ഞ കുറേ മാസങ്ങളായി മൂന്നിൽ താഴെ രോഗികൾ വീതമാണ് ആസ്പത്രിയിലുണ്ടായിരുന്നത്. രണ്ട്‌ ഡോക്ടർമാരുൾപ്പെടെ 20-ലധികം ജീവനക്കാരാണ് […]

Continue Reading

ലോകകപ്പ് തുടങ്ങിയതോടെ വിശ്വാസികൾ നമസ്‌കാരം ഉപേക്ഷിക്കുന്നു; ഫുട്‌ബോൾ ലഹരി ആകരുതെന്ന് സമസ്ത

ഫുട്‌ബോൾ ലഹരി ആകരുതെന്നും താരാരാധന അതിരുകടക്കരുതെന്നും സമസ്ത. പള്ളികളിൽ ഇന്ന് പ്രാർത്ഥനയ്ക്ക് ശേഷം ഈ മുന്നറിയിപ്പ് നൽകുമെന്ന് ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു. ( Nasar Faizy Koodathai fifa world cup 2022 ) ലോകകപ്പ് തുടങ്ങിയതോടെ വിശ്വാസികൾ നമസ്‌കാരം ഉപേക്ഷിക്കുന്നത് ശ്രദ്ധയിൽ പെട്ടതായും നാസർ ഫൈസി ചൂണ്ടിക്കാട്ടി.

Continue Reading

ഇത്തവണയും നല്ല സീരിയലില്ല; കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു

30-ാമത് കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി എൻ വാസവനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച സീരിയലിന് ഇത്തവണയും അവാർഡുകൾ ഇല്ല. അർഹമായ സീരിയലുകൾ ഒന്നുമില്ലത്തതിനാൽ ആ വിഭാ​ഗത്തിന് അവാർ‍ഡ് നൽകേണ്ടതില്ല എന്നായിരുന്നു ജൂറി തീരുമാനം.കഥാ വിഭാ​ഗത്തിൽ 52 എൻട്രികളും കഥേതര വിഭാ​ഗത്തിൽ 138 എൻട്രികളുമാണ് ലഭിച്ചത്. രചന വിഭാ​ഗത്തിൽ 13 എൻട്രികൾ സമർപ്പിച്ചിരുന്നു. കഥാ വിഭാ​ഗത്തിൽ സിദ്ധാർഥ ശിവ ചെയർമാനായ അഞ്ചം​ഗ ജൂറിയും കഥേതര വിഭാ​ഗത്തിൽ ജി സാജൻ ചെയർമാനായ അഞ്ചം​ഗ ജൂറിയും […]

Continue Reading