കാൽനടയായി ഹജ്ജ്; ഷിഹാബ് ചോട്ടൂരിന് വീസ നിഷേധിച്ച് പാകിസ്താൻ

മലപ്പുറത്തുനിന്ന് കാൽനടയായി ഹജ്ജിനു പുറപ്പെട്ട ഷിഹാബ് ചോട്ടൂരിന് വീസ നിഷേധിച്ച് പാകിസ്താൻ. പാകിസ്താനിലേക്ക് പ്രവേശനാനുമതി തേടി സമർപ്പിച്ച അപേക്ഷയാണ് ലാഹോർ ഹൈക്കോടതി തള്ളിയത്. ഹജ്ജ് തീർത്ഥാടനത്തിനായി മക്കയിലേക്ക് കാൽനടയായി യാത്ര ചെയ്യുന്ന ഷിഹാബ് കഴിഞ്ഞ ഒരു മാസമായി വിസ ലഭിക്കാതെ വാഗാ അതിർത്തിയിൽ തുടരുകയാണ്.ഷിഹാബിനു വേണ്ടി പാക് പൗരനായ സർവാർ താജ് ആണ് അപേക്ഷ സമർപ്പിച്ചത്. ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ തീരുമാനത്തെ ഡിവിഷൻ ബെഞ്ച് ശരിവെക്കുകയായിരുന്നു. ജസ്റ്റിസ് ചൗധരി മുഹമ്മദ് ഇഖ്ബാൽ, ജസ്റ്റിസ് മുസാമിൽ അക്തർ ഷബീർ […]

Continue Reading

പാൽ വില ആറു രൂപ കൂട്ടി കേരളം; മൂന്നു രൂപ കുറച്ച് തമിഴ്നാട്

ചെന്നൈ: സംസ്ഥാനത്ത് പാല്‍ വില കൂട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ആറു രൂപ കൂട്ടാനാണ് തീരുമാനം. മില്‍മയും കര്‍ഷകരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ വില വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. കേരളത്തില്‍ പാല്‍ വില പൊള്ളുമ്പോള്‍ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ മൂന്നു രൂപ കുറച്ചിരിക്കുകയാണ്.പാല്‍ ലിറ്ററിന് മൂന്നു രൂപ കുറയ്ക്കുമെന്ന് ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നവംബര്‍ 4 മുതലാണ് നടപ്പിലാക്കിയത്. തമിഴ്‌നാട്ടിൽ സംസ്ഥാന സർക്കാർ സഹകരണ കമ്പനിയായ ആവിൻ വഴിയാണ് പാൽ […]

Continue Reading

ഇനി പരീക്ഷാക്കാലം; എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതല്‍

എസ്എസ്എല്‍സി പരീക്ഷ 2023 മാര്‍ച്ച് 9ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. മാര്‍ച്ച് 29ന് പരീക്ഷ അവസാനിക്കും. എസ്എസ്എല്‍സി മാതൃകാ പരീക്ഷകള്‍ ഫെബ്രുവരി 27ന് ആരംഭിച്ച് മാര്‍ച്ച് മൂന്നിന് അവസാനിക്കും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 10മുതല്‍ 30 വരെ നടക്കും.എസ്എസ്എല്‍സി മൂല്യനിര്‍ണയം 2023 ഏപ്രില്‍ മൂന്നിന് തുടങ്ങും. പരീക്ഷാ ഫലം മെയ് പത്തിനുള്ളിലാകും പ്രഖ്യാപിക്കുക.

Continue Reading

‘എന്റെ ഉസ്താദിനൊരു വീട്’, സൗജന്യ ഭവന പദ്ധതിയുടെ മറവില്‍ തട്ടിപ്പ്; നാല് പേര്‍ അറസ്റ്റില്‍

മഞ്ചേരി: സൗജന്യ ഭവന നിര്‍മാണ പദ്ധതിയുടെ മറവില്‍ അനധികൃത പണമിടപാട് നടത്തിയെന്ന കേസില്‍ നാല് പേരെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. അങ്ങാടിപ്പുറം രാമപുരം പെരുമ്പള്ളി വീട്ടില്‍ മുഹമ്മദ് ഷഫീഖ്(31), കരിങ്കല്ലത്താണി താഴേക്കോട് കാരക്കോടന്‍ വീട്ടില്‍ അബ്ദുള്‍ ജബ്ബാര്‍(39), പെരിന്തല്‍മണ്ണ ആലിപ്പറമ്പ് തോണിക്കടവ് വീട്ടില്‍ ഹുസൈന്‍(31), പാലക്കാട് അലനല്ലൂര്‍ കര്‍ക്കടാംകുന്ന് ചുണ്ടയില്‍ വീട്ടില്‍ ഷൗക്കത്തലി (47) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ പരാതിയുമായി ആരും രംഗത്ത് എത്തിയിരുന്നില്ല. തുടര്‍ന്ന് നിയമവിരുദ്ധമായി പണമിടപാട് നടത്തിയതിന് പ്രതികള്‍ക്കെതിരെ ബാനിങ്ങ് ഓഫ് അണ്‍റെഗുലേറ്റഡ് […]

Continue Reading

കണ്ണൂരില്‍ സംഘർഷത്തിനിടെ കുത്തേറ്റ് രണ്ട് പേർ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ സംഘർഷത്തിനിടെ കുത്തേറ്റ് രണ്ട് പേർ മരിച്ചു. തലശേരി നിട്ടൂര്‍ സ്വദേശികളായ ഖാലിദ് (52), ഷമീർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഓട്ടോറിക്ഷ വിറ്റതുമായി ബന്ധപ്പെട്ട വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. നിട്ടൂര്‍ സ്വദേശിയായ ഷാനിബിനും കുത്തേറ്റിട്ടുണ്ട്. ഇയാളുടെ പരുക്ക് ഗുരുതരമല്ല എന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. ഖാലിദിനെ കുത്തിയ പാറായി ബാബുവിനായി പൊലീസ് അന്വേഷണം തുടങ്ങി. ഷമീറിനെ കുത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ല. വൈകിട്ട് ആറ് മണിയോടെ തലശ്ശേരി സഹകരണ ആശുപത്രിക്ക് മുന്നിൽ വച്ചാണ് സംഘർഷമുണ്ടായത്. […]

Continue Reading

പാല്‍ വില വര്‍ധനവ് ഉറപ്പ്; വില കൂട്ടാതെ മുന്നോട്ട് പോകാനാകില്ലെന്ന് മന്ത്രി

തിരുവനന്തപുരം: മില്‍മ പാല്‍ വില വര്‍ധനവ് ഉറപ്പാണെന്ന് മന്ത്രി ചിഞ്ചുറാണി. മില്‍മ പാല്‍ ലിറ്ററിന് അഞ്ച് രൂപയില്‍ കുറയാത്ത വര്‍ധനവ് ഉണ്ടാകുമെന്നും വില കൂട്ടാതെ കര്‍ഷകര്‍ക്ക് മുന്നോട്ട് പോകാനാകില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.വില വര്‍ധിപ്പിച്ചാലേ കര്‍ഷകര്‍ക്ക് മുന്നോട്ട് പോകാനാകൂ. എത്ര രൂപയാണ് വര്‍ധിപ്പിക്കുന്നതെന്ന കാര്യത്തില്‍ ഏതാനും ദിവസത്തിനകം തന്നെ അന്തിമ തീരുമാനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. പാലിന് വില കൂട്ടണമെന്ന് മില്‍മ നിയോഗിച്ച വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു. എത്രത്തോളം വര്‍ധനവ് വേണം വര്‍ധിപ്പിക്കുന്നതിന്റെ എത്ര ശതമാനം കര്‍ഷകര്‍ക്ക് […]

Continue Reading

‘രാജ്യത്ത് ഏറ്റവും കൂടിയ ദിവസ വേതനം കേരളത്തില്‍, 837 രൂപ’; ഗുജറാത്തില്‍ 296

തിരുവനന്തപുരം: രാജ്യത്തെ തൊഴിലാളികള്‍ക്ക് ഏറ്റവും കൂടിയ ദിവസ വേതനം നല്‍കുന്ന സംസ്ഥാനം കേരളമാണെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി. റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ ഹാന്‍ഡ് ബുക്കിലാണ് ഈ കണക്കുകളുള്ളതെന്ന് മന്ത്രി പറഞ്ഞു.’നിര്‍മ്മാണ മേഖലയില്‍ ഏറ്റവും കുറവ് കൂലിയുള്ള ത്രിപുര, മധ്യപ്രദേശ് സംസ്ഥാനങ്ങളെക്കാള്‍ മൂന്നിരട്ടിയില്‍ അധികം വേതനമാണ് കേരളം നിര്‍മ്മാണ തൊഴിലാളികള്‍ക്ക് നല്‍കുന്നത്. കേരളത്തില്‍ ജോലി ചെയ്യുന്ന നിര്‍മ്മാണ തൊഴിലാളിക്ക് ശരാശരി പ്രതിദിനം 837.30 രൂപ ലഭിക്കുമ്പോള്‍ ത്രിപുരയില്‍ 250 രൂപയും മധ്യപ്രദേശില്‍ 267 രൂപയും […]

Continue Reading

സാനിറ്ററി പാഡുകളിൽ അർബുദത്തിന് കാരണമാവുന്ന മാരക രാസവസ്തുക്കൾ; പഠനം

ന്യൂഡല്‍ഹി: ഇന്ത്യയിൽ വിറ്റഴിക്കുന്ന പ്രമുഖ ബ്രാൻഡുകളുടെ സാനിറ്ററി പാഡുകളിൽ അർബുദത്തിന് വരെ കാരണമായേക്കാവുന്ന മാരക വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് പഠനം. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടോക്സിക്സ് ലിങ്ക് എന്ന എൻജിഒ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. പത്ത് ബ്രാൻഡുകളിലാണ് പഠനം നടത്തിയത്. പാഡുകളിൽ അർബുദം, പ്രമേഹം, ഹൃദ്രോ​ഗം തുടങ്ങിയവയ്ക്ക് കാരണമാകുന്ന ഫലേറ്റുകളുടേയും അസ്ഥിര ജൈവസംയുക്തങ്ങളുടേയും സാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തൽ. ഫലേറ്റുകൾ അന്ധഃസ്രവി ​ഗ്രന്ഥി തകരാറുകൾ, പ്രത്യുൽപാദന വ്യവസ്ഥകൾക്ക് ആഘാതം, ജനനവൈകല്യങ്ങൾ തുടങ്ങിയവയ്ക്കും കാരണമാകും. അസ്ഥിര ജൈവസംയുക്തങ്ങളുടെ സാന്നിധ്യം മസ്തിഷ്കവൈകല്യങ്ങൾ, ആസ്തമ, ശരീര […]

Continue Reading

കാസർകോട്ടെ മോഡലിനെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ്, ഡിംപിളിനു വേണ്ടി ഹാജരായത്‌ രണ്ടു വക്കീലന്മാര്‍, കോടതിയില്‍ വാക്കുതര്‍ക്കം; ബഹളം വയ്ക്കാന്‍ ഇതു ചന്തയല്ലെന്ന് മജിസ്‌ട്രേറ്റ്

കൊച്ചി • കാസർകോട് സ്വദേശിനിയായ, 19 വയസ്സുള്ള മോഡലിനെ ഓടിക്കൊണ്ടിരുന്ന കാറിൽ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിക്കു വേണ്ടി ഹാജരായ അഭിഭാഷകർ തമ്മിൽ കോടതിമുറിയിൽ തർക്കം. രാജസ്ഥാൻ സ്വദേശിനിയായ ഡിംപിളിനു വേണ്ടി രണ്ട് അഭിഭാഷകർ ഒരേസമയം ഹാജരായതോടെയാണ് തർക്കം ഉടലെടുത്തത്. കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വേണമെന്ന ആവശ്യത്തെ തുടർന്നു കോടതി മുറിയിൽ ഹാജരാക്കിയപ്പോഴായിരുന്നു നാടകീയരംഗങ്ങൾ. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് കേസ് പരിഗണിച്ചത്.അഭിഭാഷകരായ ആളൂരും അഫ്സലും തമ്മിൽ കോടതിക്കുള്ളിൽ വാക്കേറ്റം ഉണ്ടായതിനെ തുടർന്നു മജിസ്ട്രേട്ട് […]

Continue Reading

സ്കൂൾ പരീക്ഷ ഡിസംബർ 14 മുതൽ; ഹയർ സെക്കൻഡറി പരീക്ഷ 12 മുതൽ

▪️തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ രണ്ടാം പാദവാർഷിക പരീക്ഷ ഡിസംബർ 14 മുതൽ 22 വരെ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ക്വാളിറ്റി ഇംപ്രൂവ്മെന്‍റ് പ്രോഗ്രാം (ക്യു.ഐ.പി) മോണിറ്ററിങ് യോഗത്തിൽ തീരുമാനം.ഒന്നു മുതൽ പത്തുവരെ ക്ലാസുകൾക്ക് ഡിസംബർ 14 മുതൽ 22 വരെയായിരിക്കും പരീക്ഷ. ഡിസംബർ 12 മുതൽ 22 വരെയായിരിക്കും ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി ക്ലാസുകളിലെ രണ്ടാം പാദവാർഷിക പരീക്ഷ.23ന് ക്രിസ്മസ് അവധിക്കായി അടക്കുന്ന സ്കൂളുകൾ ജനുവരി മൂന്നിന് തുറക്കും. മാർച്ച് 13 […]

Continue Reading